ഹന്നയുടെ ദുരിതം – 4 Likeഅടിപൊളി  

“പക്ഷേ ഞങ്ങൾക്ക് പ്രശ്നങ്ങൾ തുടങ്ങിയത് ഈ അടുത്താണ്. ആരോ അവരുടെ കുറച്ച് ചന്ദനം മോഷ്ടിച്ചു. അതിൽ പിന്നെ രാത്രി ചരക്ക് കൊണ്ടുവന്ന് കഴിഞ്ഞാൽ അതിൻ്റെ സംരക്ഷണത്തിന് വേണ്ടി കുറച്ച് ഗുണ്ടകൾ ഇവിടെ വന്ന് നിൽക്കാൻ തുടങ്ങി. അവർ അവരുടെ ഒരു വിനോദത്തിനായി ഇവിടെ വന്ന് കാണുന്ന പെണ്ണുങ്ങളെ പിടിച്ച് കൊണ്ട് പോവും. പിന്നെ അവർ രാവിലെ ആകുമ്പോൾ കീറിപറിഞ്ഞ ഉടുപ്പും ആയി, വേച്ച് വേച്ച് ആയിരിക്കും വരിക. അതിൻ്റെ കൂടെ ചരക്ക് കയറ്റാനും ഇറക്കാനും നിർബന്ധിച്ച് ഇവിടുന്ന് ആളുകളെ വിളിച്ച് കൊണ്ട് പോകും. എതിർത്താൽ അടിയും ഇടിയും. മിനിയാന്ന് രാത്രി ചിക്കപ്പൻ്റെ മോള് രാധയെ അവർ പിടിച്ച് കൊണ്ട് പോയതാണ്. രാവിലെ ആയിട്ടും അവളെ കാണുന്നില്ല. അവിടെ ചെന്ന് ചോദിച്ച ആളുകളെ എല്ലാം അവർ തല്ലി

ഓടിച്ചു. അങ്ങനെ ആണ് എൻ്റെ കൊച്ചു മോൻ കുറച്ച് ആളുകളെയും കൂട്ടി സ്റ്റേഷനിൽ വന്നത്. അവിടെ ഉള്ളവരോട് എൻ്റെ കൊച്ച് എല്ലാം പറഞ്ഞതാണ്. പക്ഷേ പൊലീസുകാർ അവരെ പേടിപ്പിച്ച് പറഞ്ഞ് വിടുകയാണ് ചെയ്തത്. പിന്നെ ഇന്നലെ രാത്രി അവർ വീണ്ടും വന്നു. നീ പൊലീസിൽ പരാതിപ്പെടും അല്ലെടാ എന്നും ചോദിച്ച് എൻ്റെ കൊച്ചിനെയും പിടിച്ച് കൊണ്ട് പോയി”.

ജോ ദേഷ്യം കൊണ്ട് പല്ലുകൾ കൂട്ടി ഇരുമ്മി കൊണ്ട് ചോദിച്ചു “അവർ ആരാണെന്നോ, ആരുടെ ആളുകൾ ആണെന്നോ അറിയുമോ?”

ആ സ്ത്രീ ചിരിച്ച് കൊണ്ട് പറഞ്ഞു “അത് അറിയാത്തത് ആയിട്ട് ഒരു പക്ഷേ സാറ് മാത്രമേ ഉണ്ടാവൂ. അവർ എല്ലാം സോമേശ്വര റാവുവിൻ്റെ ആളുകൾ ആണ്. സാറിന് വേണമെങ്കിൽ ചെല്ല്, അവര് രാവിലെ തിരക്ക് പിടിച്ച് ഉണ്ടായിരുന്ന ചന്ദന തടികൾ എല്ലാം വണ്ടിയിൽ കയറ്റി അയക്കുന്നുണ്ട്”.

ജോ അപ്പോഴാണ് വന്നപ്പോൾ ഒരു വണ്ടിയിലേക്ക് പെട്ടികൾ കയറ്റി നിറക്കുന്നത് കണ്ടത് ഓർക്കുന്നത്. അവൻ ചാടി എഴുന്നേറ്റു. അവരുടെ കൈകൾ പിടിച്ച് ജോ പറഞ്ഞു “നിങ്ങളുടെ കൊച്ചുമോൻ ജീവിച്ച് ഇരുന്നപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മരിച്ചെങ്കിലും അവന് വേണ്ടി ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്യും”. എന്ന് പറഞ്ഞിട്ട് ജോ പുറത്തേക്ക് പാഞ്ഞു.

ജീപ്പിൻ്റെ അടുത്ത് എത്തിയപ്പോൾ എന്തോ തമാശ പറഞ്ഞ് ചിരിച്ച് കൊണ്ട് നിൽക്കുന്ന കൂടെ വന്ന പൊലീസുകാരെ അവൻ കണ്ടു. അവൻ അവരെ മൈൻഡ് ചെയ്യാതെ നേരത്തെ കണ്ട കടയിലേക്ക് ഓടി ചെന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. ജോ താഴെ കിടന്ന ഒരു വലിയ കല്ലെടുത്ത് ആ കടയുടെ

പൂട്ട് തല്ലി തകർത്ത് ഉള്ളിലേക്ക് കയറി. ഉള്ളിലും തികച്ചും ശൂന്യമായിരുന്നു. ജോ ദേഷ്യത്തോടെ കയ്യിൽ ഉണ്ടായിരുന്ന കല്ല് ആ കടയിലെ ചുമരിലേക്ക് എറിഞ്ഞു.

കൂടെ ഉണ്ടായിരുന്ന പൊലീസുകാരൻ ചോദിച്ചു “എന്ത് പറ്റി സാർ?” അയാളുടെ സംസാരത്തിലെ പുച്ഛ ഭാവം ജോവിന് മനസ്സിലായി.

ജോ:”നേരത്തെ ഇവിടെ ഉണ്ടായിരുന്ന വാൻ എങ്ങോട്ടാണ് പോയത്?”

പൊലീസുകാർ ഒന്നും അറിയാത്തത് പോലെ “ഏത് വാൻ” എന്ന് ചോദിച്ചു.

ജോ “കള്ള നായിൻ്റെ മോനെ, നിനക്ക് അറിയില്ലല്ലെടാ” എന്ന് അലറി കൊണ്ട് അയാളുടെ കോളറിൽ കയറി പിടിച്ചു. ഭയന്ന് പോയ അയാള് പെട്ടെന്ന് “അത് പോയിട്ട് ഒരു അഞ്ച് മിനിറ്റ് ആയി കാണും സർ”.

ജോ വേഗം ജീപ്പിൻ്റെ അടുത്തേക്ക് ഓടി, പുറകെ അവരും. ജീപ്പെടുത്ത ജോ ചോദിച്ചു അവർ എങ്ങോട്ടാണ് പോയതെന്ന് കണ്ടോ?”

പൊലീസുകാരൻ ഒന്ന് ആലോചിച്ചിട്ട് “ഇടത് മൈസൂർ റോഡിലേക്ക് ആണ് പോയത് സാർ” എന്ന് പറഞ്ഞു.

ജോ പക്ഷേ അവരെ വിശ്വാസം ഇല്ലാത്തത് കൊണ്ട് തന്നെ വലത്തോട്ടാണ് വണ്ടി എടുത്തത്. ജോ ഫുൾ സ്പീഡിൽ വണ്ടി പറപ്പിച്ചു. ഘാട്ട് സെഷൻ എത്തിയപ്പോൾ ജോ വണ്ടി നിറുത്തി ഒരു ബൈനോക്കുലറും എടുത്ത് ചാടി ഇറങ്ങി താഴെ വളഞ്ഞ് തിരിഞ്ഞ് പോകുന്ന റോഡിലേക്ക് സൂക്ഷിച്ച് നോക്കി. കുറച്ച് നേരത്തെ തിരച്ചിലിൽ അവൻ രാവിലെ കണ്ട പിക്കപ്പ് പോകുന്നത് കണ്ടു. അവൻ ആവേശത്തോടെ തിരിച്ച് ജീപ്പിൽ കയറി, മുന്നിലിരുന്ന പൊലീസിൻ്റെ കുത്തിന് കയറി പിടിച്ച് കൊണ്ട് അലറി “അവര് ഇടത്തോട്ടാണ് പോയതല്ലേടാ (മലയാളത്തിൽ തന്നെ) പൊലെയാടി മോനെ?”

Leave a Reply

Your email address will not be published. Required fields are marked *