ഹന്നയുടെ ദുരിതം – 4 Likeഅടിപൊളി  

കുറച്ച് കഴിഞ്ഞ് ജോ വരുന്നത് കണ്ട ലിങ്കപ്പണ്ണ ഒരു മുറിയിൽ കയറി ഒളിച്ചിട്ട്, ഫോൺ എടുത്ത് ആരെയോ വിളിച്ചു.

ലിങ്കപ്പണ്ണ:”അവൻ വന്നു. നീ അവളോട് വരാൻ പറ”.

കുറച്ച് കഴിഞ്ഞ് ദേവരഞ്ജിനി അങ്ങോട്ട് വന്നു. അവളുടെ മുഖത്ത് വല്ലാത്ത ഭയം ഉണ്ടായിരുന്നു. ലിങ്കപ്പണ്ണ അവളെ സ്നേഹത്തോടെ നോക്കി പുഞ്ചിരിച്ച് കൊണ്ട് അകത്തേക്ക് വരാൻ കൈ കാണിച്ചു. ഒപ്പം കണ്ണ് കൊണ്ട് അവളുടെ ശരീരത്തെ കോരി കുടിക്കാൻ തുടങ്ങി.

ലിങ്കപ്പണ്ണ:”മോളൊന്നു കൊണ്ടും

പേടിക്കേണ്ട. ഒരു കുഴപ്പവും ഉണ്ടാകില്ല. വെറുതെ അവൻ്റെ അടുത്ത് പോകുന്നു, അവനെ പറഞ്ഞത് പോലെ ക്ഷണിക്കുന്നു, തിരിച്ച് വരുന്നു, എന്നിട്ട് അവൻ നിന്നോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ് ഒരു പരാതി തരുന്നു. അടുത്ത ദിവസം തന്നെ നിൻ്റെ ചെക്കന് റാവൂജിയുടെ ഫാക്ടറിയിൽ മാനേജർ ആയി ജോലി കിട്ടുന്നു. അത്രേ ഉള്ളൂ”.

ദേവു:”എനിക്ക് വല്ലാത്ത പേടിയാകുന്നു സാർ. എന്തെങ്കിലും കുഴപ്പമാകുമോ? കൈയ്യും കാലുമെല്ലാം വിറക്കുന്നത് പോലെ”.

ലിങ്കപ്പണ്ണ:”ഒന്നും പേടിക്കേണ്ട. ഞാനല്ലേ കൂടെ. എന്ത് വന്നാലും നോക്കാൻ റാവുജിയും ഉണ്ട്. പിന്നെ നീ കെട്ടാൻ പോകുന്ന ചെക്കൻ തന്നെയല്ലേ നിന്നെ ഇങ്ങോട്ട് വിട്ടത്. പിന്നെ എന്താ കുഴപ്പം. നീ ധൈര്യം ആയിട്ട് കയറിക്കോ. അത് കഴിഞ്ഞ് ഞാൻ ദേ ആ കോറിഡോറിൻ്റെ അറ്റത്തുള്ള മുറിയിൽ ഉണ്ടാകും, അങ്ങോട്ട് വന്നാൽ മതി”.

ദേവു:”ശരി സാർ” എന്ന് പറഞ്ഞ് അകത്തേക്ക് പോയി.

ലിങ്കപ്പണ്ണ ഇടിമുറിയുടെ ഉള്ളിലേക്ക് പോയി കാര്യങ്ങൾ എല്ലാം ഒക്കെ ആണെന്ന് ഒന്ന് കൂടെ ഉറപ്പ് വരുത്തി. എന്നിട്ട് അവിടെ കസേരയിൽ അവൾക്കായി കാത്തിരുന്നു. കുറച്ച് മിനിറ്റുകൾ കഴിഞ്ഞപ്പോൾ മെല്ലെ വാതിൽ തുറന്ന് അവൾ തല എത്തിച്ച് നോക്കി.

ലിങ്കപ്പണ്ണ സ്നേഹത്തോടെ പറഞ്ഞു “കയറി പോരെ മോളെ, പേടിക്കേണ്ട”.

അവൾ മെല്ലെ ഉള്ളിലേക്ക് കയറി. ലിങ്കപ്പണ്ണയുടെ കണ്ണുകളിൽ കൂടി കൂടി വരുന്ന തിളക്കം അവൾക്ക് മനസ്സിലായില്ല.

ദേവു:”സാർ, പറഞ്ഞത് പോലെയെല്ലാം ഞാൻ പറഞ്ഞു. അദ്ദേഹത്തിന് ഒരു സംശയവും തോന്നിയില്ല. ഇനി ഞാൻ പോട്ടെ. ഒരുപാട് വൈകിയാൽ വീട്ടിൽ പ്രശ്നമാവും”

ലിങ്കപ്പണ്ണ:”നീ ഞാൻ പറഞ്ഞത് പോലെയെല്ലാം വീട്ടിൽ പറഞ്ഞിട്ടില്ലേ ഇങ്ങോട്ട് വന്നത്?”

ദേവു:”അതേ

സാർ. ഞാൻ എന്നാല് പോട്ടെ”.

ലിങ്കപ്പണ്ണ:”അങ്ങനങ്ങ് പോകാതെ. നിന്നോട് അപമര്യാദയായി പെരുമാറി എന്ന് പറയുമ്പോൾ അതിനുള്ള സമയം സിസിടിവി ക്യാമറയിൽ കാണണ്ടേ. നീ ആ വാതില് ചാരിയിട്ട് ഇവിടെ വന്നിരിക്ക്. ആ നാറി എങ്ങാനും നിൻ്റെ ശബ്ദം കേട്ട് വന്നാൽ എല്ലാം തീരും”.

ദേവരഞ്ജിനി ഉള്ളിലേക്ക് കയറി വാതിൽ ചേർത്തടച്ചു, ആ വാതിലിന് സാധാരണ വാതിലും നല്ല ഭാരം അവൾക്ക് തോന്നി. എന്നിട്ട് അവിടെ ഉണ്ടായിരുന്ന രണ്ടാമത്തെ കസേരയിൽ ഇരുന്ന് ചുറ്റും ഭയത്തോടെ നോക്കി.

ലിങ്കപ്പണ്ണ:”മോള് പേടിക്കേണ്ട, കുറച്ച് നേരം സംസാരിച്ച് എല്ലാം ഇരുന്നിട്ട് പൊയ്ക്കോ. അപ്പോഴേക്കും സമയവും ശരിയാകും”.

ദേവു ഒന്ന് കഷ്ടപ്പെട്ട് പുഞ്ചിരിച്ച് കൊണ്ട് “ഇതെന്ത് റൂമാണ് സാർ? ഒരു അസാധാരണ ലുക്ക് ആണല്ലോ”.

ലിങ്കപ്പണ്ണ:”കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു ഇടിയൻ ASP ഉണ്ടായിരുന്നു. അയാള് ഇടിക്കാൻ വേണ്ടി ഉണ്ടാക്കി ഇട്ട മുറിയാണ് ഇത്. ഇടി കൊള്ളുമ്പോൾ കള്ളന്മാർ കിടന്ന് വലിയവായിൽ നിലവിളിക്കും, അത് പുറത്ത് കേൾക്കാതിരിക്കാനാണ് ഈ മുറിയിൽ മൊത്തം padding ചെയ്തിരിക്കുന്നത്”.

താൻ ഒരു അപരിചിതനായ പൊലീസിൻ്റെ കൂടെ ശബ്ദം പോലും പുറത്ത് കേൾക്കാത്ത ഒരു മുറിയിലാണെന്ന അറിവ് അവളിലെ ഭയം ഇനിയും കൂട്ടി.

ദേവു:”സാർ, ഇപ്പൊൾ സമയം കുറച്ച് ആയല്ലോ, ഞാൻ പൊക്കോട്ടെ?”

ലിങ്കപ്പണ്ണ:”ആയിട്ടില്ല മോളെ, ആവുന്നതെ ഉള്ളു. അതൊക്കെ പോട്ടെ. നല്ല ഉടുപ്പ് ആണല്ലോ.. മോൾക്ക് നന്നായിട്ട് ചേരുന്നുണ്ട്. ഇത് ആരുടെ സെലക്ഷൻ ആണ്?”

ദേവു:”അത് രോഹിത്തിൻ്റെ സെലക്ഷൻ ആണ്. അവന് എന്നെ ഇത് പോലത്തെ ഉടുപ്പെല്ലാം ഇട്ട് കാണാനാണ് ഇഷ്ടം. ഇന്ന് ഇതിട്ടാൽ മതിയെന്ന് അവനാ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *