സലീമും രഘുവും ചാടി എഴുന്നേറ്റ് ഓടാൻ നോക്കി. പക്ഷേ വാതിൽ വരെ പോലും എത്തുന്നതിന് മുൻപ് ജോ അവരുടെ മേലെ ചാടി വീണിരുന്നു.
💥💥💥💥💥💥💥💥💥💥💥
അന്ന് വൈകുന്നേരം വരെ ലോക്കപ്പിൽ ഇട്ട് അവരുടെ നെഞ്ചില് ജോവിൻ്റെ താണ്ഡവം ആയിരുന്നു. വൈകുന്നേരം ആയപ്പോഴേക്കും ജോവിന് അറിയേണ്ടതെല്ലാം തത്ത പറയുന്നത് പോലെ അവർ പറയാൻ തുടങ്ങി. തൊണ്ടി മുതലുകൾ എല്ലാം എവിടെയാണെന്ന് അറിഞ്ഞതിന് ശേഷം അവരെ ലോക്കപ്പിൽ ഇട്ട് പൂട്ടിയിട്ട് അതിൻ്റെ താക്കോലും കയ്യിൽ എടുത്തിട്ടാണ് ജോ പോയത്.
ജോ പോയി കഴിഞ്ഞതും ലിങ്കപ്പണ്ണ ആരെയോ ഫോൺ ചെയ്തു “സാർ. നമ്മുടെ പദ്ധതി എല്ലാം വെള്ളത്തിൽ ആയി. ഈ പൊട്ടന്മാർ എല്ലാം കുളമാക്കി. ഒരു പെണ്ണിനെ പിടിക്കാൻ പോലും കൊള്ളില്ലാത്ത രണ്ട് കിഴങ്ങന്മാരെ ആണ് ഇവന്മാര് പറഞ്ഞ് വിട്ടത്. ഞാൻ
ഒളിഞ്ഞ് നിന്ന് കേട്ടത് വെച്ച് എല്ലാം ഇവന്മാർ ആ നാറിയോട് വിളമ്പിയിട്ടുണ്ട്. അതുപോലത്തെ ഇടി ആയിരുന്നു ഇവൻ്റെ. എന്തെങ്കിലും വേഗം ചെയ്തില്ലെങ്കിൽ നാളെ തന്നെ നമ്മുടെ പരിപാടി എല്ലാം കുളമാകും, നാളെ ആണ് അവരെ കോടതിയിൽ ഹാജരാക്കാൻ ഇവൻ പ്ലാൻ ചെയ്തിരിക്കുന്നത്”.
“സാർ എനിക്ക് തോനുന്നു, സാർ കഴിഞ്ഞ ദിവസം പറഞ്ഞ ഐഡിയ ഉപയോഗിക്കാൻ സമയമായെന്നാ”.
“ശരി സാർ. ഞാൻ അങ്ങനെ ചെയ്യാം. ഏയ്. ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം. സാറ് ബാക്കി കാര്യമെല്ലാം നോക്കിയാൽ മതി. സാറ് അവന്മാരോട് സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് പറയണേ. ഇത്തവണ നമുക്ക് പാളാൻ പാടില്ല. ഇതോടെ ഇവൻ്റെ തരിപ്പ് തീരണം”.
“ശരി സർ. എന്നാൽ എല്ലാം പറഞ്ഞത് പോലെ”.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
അവർ പറഞ്ഞ സ്ഥലങ്ങളിൽ എല്ലാം ജോ ഒറ്റക്ക് തന്നെ പോയി തെളിവുകളും, തൊണ്ടികളും എല്ലാം കണ്ട് പിടിച്ചു. രാത്രി ആയി ജോ തിരിച്ച് വന്നപ്പോൾ. അവൻ നേരെ എല്ലാം ഭദ്രമായിട്ട് സേഫ് മുറിയിൽ വെച്ച് പൂട്ടിയിട്ട് താക്കോൽ സ്വന്തം കയ്യിൽ തന്നെ വെച്ചു.
വീണ്ടും ജോ ആ നാലു പേരുടെ അടുത്ത് പോയി കുറച്ച് കാര്യങ്ങളെല്ലാം ചോദിച്ച് ഉറപ്പിച്ചു. അതിന് ശേഷം ജോ സ്വന്തം ഓഫീസിലേക്ക് നടന്നു. ആ സമയത്തെ ജോവിൻ്റെ ആവേശവും, വൈകാരികതയും കാരണം ജോ ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഉണ്ടായിരുന്നു. സാധാരണ അവൻ്റെ ഓഫീസ് ബ്ലോക്കിൽ കാവലായി രണ്ട് പൊലീസുകാരെങ്കിലും ഉണ്ടാകാറുള്ളതാണ്, ഇന്ന് പക്ഷേ ആരെയും കണ്ടില്ല.
ജോ നേരെ ഓഫീസിലെത്തി തൻ്റെ കസേരയിൽ ഇരുന്നിട്ട് റിപ്പോർട്ടും, ബാക്കി കടലാസുകളും എഴുതി തയ്യാറാക്കാൻ തുടങ്ങി.
ഇടക്ക് അവൻ ഹന്നയെ വിളിച്ച് വരാൻ വൈകുമെന്ന് പറഞ്ഞു.
അവൻ ധൃതിയിൽ കാര്യങ്ങളെല്ലാം എഴുതി കൊണ്ടിരുന്നപ്പോൾ ആണ് വാതിലിൽ ഒരു മുട്ട് കേട്ടത്. ജോ തല ഉയർത്തി “come in” എന്ന് പറഞ്ഞു. കണ്ടാൽ ഒരു ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി ആയിരുന്നു ഉള്ളിലേക്ക് വന്നത്.
അവൾ മധുരമായി പുഞ്ചിരിച്ച് കൊണ്ട് അകത്തേക്ക് കയറി. അവൻ്റെ മേശയുടെ അടുത്ത് എത്തിയപ്പോൾ ജോ “please have a seat” എന്ന് പറഞ്ഞു.
അവൾ സീറ്റിൽ ഇരുന്നിട്ട് പറഞ്ഞു “good evening sir. I’m devaranjini”.
ജോ:”good evening devaranjini. What can I do for you?”
ദേവരഞ്ജിനി കന്നഡയിൽ “ഞാൻ സാറിനെ കുറച്ച് മുൻപ് വിളിച്ചിരുന്നു. പക്ഷേ സാറിൻ്റെ ഓഫീസിൽ ഉളളവർ പറഞ്ഞത് സാറ് പുറത്ത് പോയിരിക്കുകയാണെന്നും, വരാൻ വൈകും എന്നുമാണ്. അതാ ഞാൻ ഈ സമയത്ത് വന്നത്”.
ജോ:”ഇന്ന് വളരെ തിരക്കുള്ള ദിവസമായിരുന്നു, സോറി. എന്തിനാണ് എന്നെ കാണാൻ വന്നത്?”
ദേവരഞ്ജിനി:”സാർ, ഞങ്ങളുടെ കോളേജിൻ്റെ എൻസിസിയുടെ സീനിയർ അണ്ടർ ഓഫീസർ ആണ് ഞാൻ. അടുത്ത മാസം ഞങ്ങളുടെ കോളേജിൽ പൈപ്പിംഗ് സെറിമണി ആണ്. അതിന് വേണ്ടി സാറിനെ ക്ഷണിക്കാൻ ആയിട്ടാണ് ഞാൻ വന്നത്”.
ജോ സമയം നോക്കി. സമയം ഏകദേശം ഒൻപത് മണി ആകുന്നു.
ജോ:”അതിനാണോ ഈ സമയത്ത് വന്നത്? എന്താ കുട്ടി ഇത്? എൻസിസി ആകുമ്പോൾ കുറച്ചൂടെ വകതിരിവ് കാണിക്കണ്ടേ?”
