ഹന്നയുടെ ദുരിതം – 4 Likeഅടിപൊളി  

ഹന്ന വേഗം ചെന്ന് ജോവിനെ തട്ടി വിളിച്ചു “ഇച്ഛാ.. എഴുന്നേൽക്ക്.. എന്തോ കുഴപ്പമുണ്ട്.. പുറത്ത് ഇച്ചയുടെ പോലീസ് വന്ന് നിൽക്കുന്നുണ്ട്, ഒന്ന് വേഗം പുറത്തേക്ക് വാ”.

ജോ മെല്ലെ കണ്ണുകൾ തുറന്ന് അവളെ നോക്കി. കുറച്ച് തവണ അവൻ കണ്ണുകൾ മുറുക്കെ തിരുമ്മി എന്താണ് ഹന്ന പറയുന്നത് എന്ന് മനസ്സിലാക്കാൻ.

ജോ:”കർത്താവേ ആ കോളനിക്കാർക്ക് എന്തെങ്കിലും പറ്റിയോ? ഞാൻ വേഗം ഒന്ന് റെഡി ആയി വരാം. നീ അവരോട് കയറി ഇരിക്കാൻ പറ”.

അപ്പോഴേക്കും പുറത്ത് കോളിംഗ് ബെല്ല് അടിക്കുന്ന ശബ്ദം കേട്ടു. ഹന്നയുടെ ഹൃദയം എന്തോ കാരണം കൊണ്ട് വല്ലാതെ കിടന്ന് പിടക്കുന്നുണ്ടായിരുന്നു.

ഹന്ന വെളിയിലേക്ക് ചെന്ന് വാതിൽ തുറന്നു. പുറത്ത് നാലഞ്ച് പൊലീസുകാർ നിൽക്കുന്നുണ്ടായിരുന്നു. അതിൽ മുൻപിൽ നിന്ന ആളുടെ യൂണിഫോമിൽ നിന്ന് അയാള് എസ്പി ആണെന്ന് ഹന്നയ്ക്ക് മനസ്സിലായി.

ഹന്ന:”goodmorning sir. Please come in.”

അയാള് മാത്രം അകത്തേക്ക് കയറി ഹന്നയുടെ കൂടെ ഹാളിലേക്ക് നടന്നു കൊണ്ട് പറഞ്ഞു “ഗുഡ് മോണിംഗ് മാഡം. ഞാൻ അരുൺ.

Mr. ജോനാഥൻ്റെ സീനിയർ ആണ്. Mr. ജോനാഥൻ എഴുന്നേറ്റില്ലേ?”

ഹന്ന:”എഴുന്നേറ്റു സാർ. റെഡി ആവുകയാ, ഇപ്പൊൾ വരും. സാറിന് കുടിക്കാൻ കാപ്പി എടുക്കണോ, അതോ ചായയോ?”

അരുൺ:”ഒന്നും വേണ്ട മാഡം. എനിക്ക് mr. ജോനാഥനെ ഒന്ന് കണ്ട് കുറച്ച് അത്യാവശ്യ കാര്യങ്ങള് പറയാൻ ഉണ്ടായിരുന്നു”.

ഹന്ന അല്പം ഭയത്തോടെ അയാളെയും പുറത്ത് കാത്ത് നിൽക്കുന്ന പോലീസുകാരെയും നോക്കി അവിടെ നിന്നു.

കുറച്ച് കഴിഞ്ഞ് ഒരു ട്രാക്ക് പാൻ്റ്സും ടീഷർട്ടും ഇട്ട് ജോ ഇറങ്ങി വന്നു. നേരെ വന്ന് അരുണിനെ നോക്കി ഒരു സല്യൂട്ട് കൊടുത്ത ശേഷം അദ്ദേഹത്തിൻ്റെ മുൻപിൽ ഇരുന്നു.

ജോ:”എന്താണ് സാർ, രാവിലെ ഇങ്ങോട്ട് വന്നത്? ഞാൻ ഓഫീസിലേക്ക് വരികയായിരുന്നു”.

അരുൺ:”mr. ജോനാഥൻ, കാര്യങ്ങൾ ആകെ പ്രശ്നമായി കിടക്കുകയാണല്ലോ, അത്രയ്ക്ക് അത്യാവശ്യമായത് കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്”.

ജോ:”എന്താണ് സാർ? എന്താ കുഴപ്പം?”

അരുൺ:”ഇന്ന് വെളുപ്പിന് ഒരു മൂന്ന് മണി ആയപ്പോൾ എനിക്ക് നിങ്ങളുടെ സ്റ്റേഷനിൽ നിന്ന് ഒരു കോൾ വന്നത്. ഒരു വുമൺ മിസിങ് കേസ്”.

ജോ അത്ഭുതത്തോടെ പുറത്ത് നിൽക്കുന്ന തൻ്റെ പൊലീസുകാരെ നോക്കിയിട്ട് പറഞ്ഞു “ഞാനൊന്നും അറിഞ്ഞില്ലല്ലോ. ഇവർ എന്നോട് പറഞ്ഞില്ല ഒന്നും.”

അരുൺ:”അത് ഞാനാണ് പറഞ്ഞത്, ഗൗരവം ഉള്ള വിഷയമായത് കൊണ്ട് എല്ലാം അറിഞ്ഞിട്ട് തന്നെ അറിയിച്ചാൽ മതിയെന്ന്”.

ജോ:”അതെന്താണ് സാർ?”

അരുൺ:”കാരണം ഈ കേസിൽ prime accused താൻ ആണ്”.

ജോ ചാടി എഴുന്നേറ്റുകൊണ്ട് “what nonsense” എന്ന് പറഞ്ഞു. ഹന്ന നെഞ്ചത്ത് കൈ വെച്ച് ഒന്ന് പ്രാർത്ഥിച്ചു.

അരുൺ:”calm down Mr. ജോനാഥൻ. ഞാൻ എല്ലാം പറയാം.

താൻ ഇവിടെ ഇരിക്ക്”.

ജോ വീണ്ടും ഇരുന്നു. അവൻ്റെ ശ്വാസഗതി വല്ലാതെ ഉയർന്നിരുന്നു.

അരുൺ:”ഇന്നലെ രാത്രി തന്നെ കാണാൻ ഒരു പെൺകുട്ടി വന്നിരുന്നോ?”

ജോ:”yes sir… One miss devaranjini. എന്നെ അവരുടെ കോളേജിലെ ഒരു ഫങ്ക്ഷന് ക്ഷണിക്കാൻ വേണ്ടി ആണ് വന്നത്. ഞാൻ ഓക്കെ എന്നും പറഞ്ഞു”.

അരുൺ:”എന്നിട്ട് ആ കുട്ടി എപ്പോഴാണ് പോയത്?”

ജോ:”ഒരു അഞ്ച് മിനിറ്റ് എന്നോട് സംസാരിച്ച് കാണും. അത് കഴിഞ്ഞ് ആ കുട്ടി അപ്പൊൾ തന്നെ പോവുകയും ചെയ്തു”.

അരുൺ:”she is missing. ആ കുട്ടിയെ അത് കഴിഞ്ഞ് ആരും കണ്ടിട്ടില്ല.”

ജോ അല്പം പരിഭ്രമത്തോടെ “സാർ. ആ കുട്ടി അപ്പൊൾ തന്നെ എൻ്റെ ഓഫീസിൽ നിന്ന് പോയതാണ്. അതിന് ശേഷം എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല. ഞാൻ അന്വേഷിക്കാം സർ”.

അരുൺ:”ആ കുട്ടിയുടെ parents തന്ന പരാതി അനുസരിച്ച് താൻ വിളിച്ചത് പ്രകാരം ആണ് ആ കുട്ടി പകല് വരാതെ, ആ അസമയത്ത് അങ്ങോട്ട് വന്നത്. അതിന് ശേഷം ആ കുട്ടിയെ ആരും കണ്ടിട്ടില്ല. ഇത്ര സെൻസിറ്റീവ് ആയ കേസ് ആയത് കൊണ്ടാണ് അറിഞ്ഞപ്പോൾ തന്നെ ഞാൻ നേരിട്ട് വന്ന് അന്വേഷിച്ചത്. താൻ എന്തിനാണ് ഒരു പെൺകുട്ടിയോട് രാത്രി വന്ന് തന്നെ കാണാൻ പറഞ്ഞത്?”.

Leave a Reply

Your email address will not be published. Required fields are marked *