ഹന്നയുടെ ദുരിതം – 4 Likeഅടിപൊളി  

ജോ കുറച്ച് നേരം ആലോചിച്ചിട്ട് “എന്തായാലും ഇന്ന് തന്നെ പോയി അവരുടെ കയ്യിൽ നിന്ന് ഒരു പരാതി എഴുതി മേടിക്കണം. എന്നിട്ട് രാത്രിയിൽ ഒരു രണ്ട് മൂന്ന് തവണ റൗണ്ട്‌സിനും പോകണം”.

ലിങ്കപ്പണ്ണ:”ശരി സർ. ഞാൻ പറഞ്ഞ് ഏൽപ്പിച്ചോളാം”.

ജോ പക്ഷേ ഫോൺ എടുത്ത് ഡയൽ ചെയ്ത് സ്റ്റേഷൻ ചാർജുള്ള സർക്കിൾ ഇൻസ്പെക്ടറെ വിളിച്ച് കാര്യങ്ങള് എല്ലാം പറഞ്ഞ് ഏല്പിച്ചു.

പക്ഷേ വൈകുന്നേരം ആയിട്ടും ആ പയ്യൻ്റെ മുഖം ജോവിൻ്റെ മനസ്സിൽ നിന്ന് പോയില്ല. അവൻ്റെ മുഖത്തെ ദേഷ്യവും, നിസ്സഹായാവസ്ഥയും എല്ലാം ജോവിൽ കുറച്ച് പിരിമുറുക്കം ഉണ്ടാക്കി. ആ പയ്യന് തന്നോടെന്തോ പറയാൻ ഉണ്ടെന്ന് ജോവിൻ്റെ മനസ്സ് പറഞ്ഞു. നാളെ എന്തായാലും

നേരിട്ട് ഒന്ന് അവിടെ വരെ പോയി സ്ഥിതിഗതികൾ എല്ലാം ഒന്ന് അന്വേഷിക്കണം എന്ന് ചിന്തിച്ചാണ് ജോ കിടന്നത്.

എന്നാൽ കാര്യങ്ങൾ ജോ ചിന്തിച്ചതിലും ഗുരുതരം ആയിരുന്നു. വെളുപ്പിന് ഒരു നാല് മണി ആയപ്പോൾ ജോവിൻ്റെ ഫോൺ നിർത്താതെ കിടന്ന് ശബ്ദിക്കാൻ തുടങ്ങി. അവൻ ഉറക്ക ചടവോട് എഴുന്നേറ്റ് അറ്റൻഡ് ചെയ്തു.

രാത്രി ഡ്യൂട്ടി ഉണ്ടായിരുന്ന എസ്ഐ സന്ദേശ് ആണ് വിളിച്ചത്.

ജോ:”ഹലോ, സന്ദേശ്. Is everything alright?”

സന്ദേശ് കന്നഡയിൽ “അല്ല സാർ. ചതുപ്പിൽ ഒരാളുടെ ബോഡി കിടക്കുന്നുണ്ട് എന്നൊരു ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്. രാവിലെ ജോലിക്ക് ഇറങ്ങിയ പണിക്കാർ ആണ് വിളിച്ച് പറഞ്ഞത്. ഞങ്ങൾ അങ്ങോട്ട് പോകുവാ. സാറിനെ ഒന്ന് വിളിച്ച് പറഞ്ഞു എന്നെ ഉള്ളു. നടപടികൾ എല്ലാം കഴിഞ്ഞിട്ട് ഞാൻ വിളിച്ച് പറയാം”.

ജോ ഉറക്കം എല്ലാം പോയി നിവർന്നിരുന്നു “അത് വേണ്ട. ഞാനും ഇപ്പൊൾ തന്നെ വരാം. ഞാൻ വരുന്നത് വരെ ബോഡി അനക്കരുത്. Evidence ഒന്നും നഷ്ടപ്പെടാതെ നോക്കണം”.

സന്ദേശ്:”ഓക്കേ സാർ”.

ജോ മെല്ലെ ഹന്നയെ തട്ടി വിളിച്ചിട്ട് കാര്യമെല്ലാം പറഞ്ഞു. എന്നിട്ട് വേഗം റെഡി ആയി ഇറങ്ങി.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ബോഡി കണ്ട് ഞെട്ടി തരിച്ച് നിൽക്കുകയാണ് ജോ. തലേന്ന് രാവിലെ അവൻ്റെ മനസ്സിൽ ഉടക്കിയ അതേ പയ്യൻ, ചോരയിൽ കുളിച്ച് ജീവനറ്റ് കിടക്കുന്നു. ശരീരം കണ്ടാൽ തന്നെ അറിയാം ആരോ ഒരുപാട് ഉപദ്രവിച്ച് ഇഞ്ചിഞ്ചായിട്ട് ആണ് അവനെ കൊന്നതെന്ന്. ജോ മുഷ്ടി ചുരുട്ടി ദേഷ്യം അടക്കാൻ കഷ്ടപ്പെട്ടു. അവന് അവനോട് തന്നെ വെറുപ്പ് തോന്നി.

ഇന്നലെ തനിക്ക് തോന്നിയ ആ Instinct.

അത് ഒരുകാരണവശാലും താൻ അവഗണിക്കാൻ പാടില്ലായിരുന്നു. ഇന്നലെ ഒരുപക്ഷേ താൻ അവൻ്റെ പരാതി കേൾക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, അവൻ ഇന്ന് ജീവനോടെ ഉണ്ടാവുമായിരിക്കാം. ജോ ഫോണെടുത്ത് സിഐനെ വിളിച്ചു.

ജോ:”ഇന്നലെ ഞാൻ വൈകുന്നേരത്തിനുള്ളിൽ പോയി ആ മാർക്കറ്റിൽ ഉള്ള ആളുകളുടെ പരാതി എഴുതി മേടിക്കണം എന്ന് പറഞ്ഞത് ചെയ്തായിരുന്നോ?”.

സിഐ:”അത്… അത്… അതിന് പറ്റിയില്ല സർ. ഇന്നലെ ഒരുപാട് തിരക്കിൽ ആയിപ്പോയി. ഞാൻ ഇന്ന് രാവിലെ തന്നെ ആരെയെങ്കിലും വിട്ട് പരാതി എഴുതി മേടിക്കാം”.

ജോ ദേഷ്യത്തോടെ അലറി “ഇനി താൻ പരാതി എഴുതി മേടിക്കാൻ പരലോകത്തിലേക്ക് ചെല്ല്. പരാതിയും ആയി വന്ന ആള് ഇവിടെ ചത്ത് കിടക്കുന്നുണ്ട്. തന്നോടൊരു കാര്യം ഏൽപ്പിച്ചാൽ അത് ചെയ്ത് കൂടെ?”

സിഐ:”സോറി സാർ… ഞാ..”

ജോ ദേഷ്യത്തോടെ കോൾ കട്ട് ചെയ്തു.

ജോ:”നിങ്ങള് രണ്ട് പേര് എൻ്റെ കൂടെ വാ. സന്ദേശ്, എന്ത് വന്നാലും ഒരാളെ പോലും ഈ ഏരിയയിൽ അടുപ്പിക്കരുത്. കൂടുതൽ ഫോഴ്സിനെ വിളിച്ച് അറേഞ്ച് ചെയ്യ്. ഞാൻ ഈ പയ്യൻ്റെ വീട്ടിൽ ഒന്ന് ചെന്ന് നോക്കട്ടെ”.

ജോ പോലീസ് ജീപ്പിൽ രണ്ട് പൊലീസുകാരുമായി പറപ്പിച്ചു. മാർക്കറ്റ് ഏറെ കുറേ വിജനമായിരുന്നു. ഒരു കടയിൽ നിന്ന് രണ്ട് മൂന്ന് പേര് ചേർന്ന് കുറച്ച് പെട്ടികൾ ഒരു പിക്കപ്പ് വാനിലേക്ക് എടുത്ത് വെക്കുന്നുണ്ടായിരുന്നു. ഇത്ര രാവിലെ മാർക്കറ്റിൽ നിന്ന് പുറത്തേക്ക് എന്താണ് കൊണ്ടുപോകുന്നത് എന്ന് ജോ ചിന്തിച്ചെങ്കിലും, മനസ്സിൽ അതിലും വലിയ ആവശ്യങ്ങൾ ഉണ്ടായിരുന്നത് കൊണ്ട്, അത് വിട്ട് നേരെ മാർക്കറ്റിൻ്റെ പുറകിൽ ഉള്ള പുറമ്പോക്ക് പറമ്പിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *