ദേവരഞ്ജിനി:”അത് സാർ. ഞാൻ ഇന്ന് ഉച്ച മുതൽ സാറിനെ കാണാൻ ശ്രമിക്കുകയാണ്. പക്ഷേ എപ്പൊൾ വിളിച്ചാലും സാറില്ല എന്നോ, സാറ് തിരക്കിൽ
ആണെന്നോ ഒക്കെ ആണ് പറയുന്നത്. ഞാൻ രണ്ട് പ്രാവശ്യം ഇവിടെ വന്നു നോക്കി. അപ്പോഴും സാറ് ഇവിടെ ഇല്ലായിരുന്നു”.
ജോ പുഞ്ചിരിച്ചു കൊണ്ട് “സോറി. ഞാൻ പറഞ്ഞില്ലേ. ഇന്ന് ഒരുപാട് തിരക്കുള്ള ദിവസം ആയിരുന്നു. എങ്കിലും നാളെ വന്ന് കണ്ടാൽ പോരായിരുന്നോ?”
ദേവരഞ്ജിനി:”സോറി സാർ. അത് എൻ്റെ മിസ്റ്റേക്ക് ആണ്. സാറിനെ വന്ന കാണാൻ എനിക്ക് നാല് ദിവസം സമയം ഉണ്ടായിരുന്നു. പക്ഷേ ഞാൻ ഉഴപ്പി സമയം കളഞ്ഞു. ഇന്നാണ് അവസാന ദിനം. നാളെ റിപ്പോർട്ട് ഓഫിസറിന് കൊടുക്കണം. ഇല്ലെങ്കിൽ എന്നെ ജീവനോടെ അദ്ദേഹം പുഴുങ്ങും. പ്ലീസ് sir. എന്നെ ഒന്ന് സഹായിക്കണം. ഒരു മണിക്കൂറിൻ്റെ പരിപാടിയെ ഉള്ളൂ. അതും പറ്റില്ലെങ്കിൽ. വെറുതെ ഒന്ന് തല കാണിച്ചിട്ട് പോയാലും കുഴപ്പമില്ല. സാറിൻ്റെ പേരൊന്ന് നോട്ടീസിൽ അടിക്കാൻ സമ്മതിച്ചാൽ മാത്രം മതി”.
ജോ ചിരിച്ചു കൊണ്ട് പറഞ്ഞു “ഒരു NCC ഓഫീസർ ഇങ്ങനെ ഒന്നും പറയാൻ പാടില്ല കുട്ടി. ഒരു കാര്യം ചെയ്യ്, details എല്ലാം എഴുതി താ. തൽക്കാലം എൻ്റെ പേര് നോട്ടീസിൽ വെച്ചോ, വരാനും ഞാൻ പരമാവധി ശ്രമിക്കാം. പക്ഷേ ഇപ്പോഴേ ഉറപ്പ് പറയാൻ പറ്റില്ല. അടുത്ത മാസം പോയിട്ട് അടുത്ത ആഴ്ച്ച വരെ ഞാൻ ഈ കസേരയിൽ ഉണ്ടാകും എന്ന് എനിക്ക് വലിയ ഉറപ്പില്ല. എന്നെ സ്ഥലം മാറ്റാനുള്ള അപേക്ഷകൾ എല്ലാം ഇപ്പൊൾ തന്നെ മുകളിലേക്ക് പോയി കാണും”.
ദേവരഞ്ജിനി:”thank you sir.. thank you so much. നാളെ സാറിൻ്റെ മൊബൈലിൽ ഓഫീസറിനെ കൊണ്ട് വിളിപ്പിച്ചോട്ടെ? സാർ ഒന്ന് കൺഫേം ചെയ്താൽ മതി”.
ജോ:”അത് ഞാൻ ചെയ്തോളാം. വേറെ ഒന്നുമില്ലെങ്കിൽ, വേഗം വീട്ടിലേക്ക് ചെല്ലാൻ നോക്ക്. എനിക്ക് ഒരുപാട് ജോലി ഉള്ളതാ”.
അവൾ ചിരിച്ച് കൊണ്ടെഴുന്നേറ്റ് ഒരിക്കൽ കൂടെ അവനോട് നന്ദി പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി പോയി.
ജോ വീണ്ടും തൻ്റെ പണികളിൽ മുഴുകി. പണി എല്ലാം കഴിഞ്ഞ് ഫയലുകൾ എല്ലാം സുരക്ഷിതമായി അലമാരിയിൽ വെച്ച് പൂട്ടി കഴിഞ്ഞ് ഇറങ്ങാൻ ആയി തയ്യാറായി അവൻ സമയം നോക്കി, മണി 12 ആവാറായി.
അപ്പോഴാണ് ജോവിൻ്റെ ഓഫീസിലെ ഫോൺ മുഴങ്ങിയത്. ജോ ഫോൺ എടുത്തപ്പോൾ മറു തലയിൽ നിന്ന് ഒരു കരച്ചിലാണ് കേട്ടത് “സാർ, രക്ഷിക്കണം കുറെ ഗുണ്ടകൾ വന്ന് മാർക്കറ്റിൻ്റെ പുറകിലെ സ്ഥലത്ത് ഉള്ളവരുടെ കുടിലുകൾ എല്ലാം തല്ലി തകർക്കുകയാണ്. സർ പ്ലീസ് വേഗം വാ”.
ജോ വേഗം വെളിയിലേക്ക് ഇറങ്ങി ജീപ്പിൻ്റെ അടുത്തേക്ക് ഓടി. ജീപ്പിൽ കയറി പുറത്തേക്ക് പാഞ്ഞ് ഇറങ്ങിയ ജോ ഒരു പെൺകുട്ടിയുടെ അടക്കിയ ഒരു കരച്ചിൽ പോലെ കേട്ടു. അവൻ വണ്ടി sudden break ഇട്ട് നിറുത്തിയിട്ട് ഇറങ്ങി നോക്കി. ആ വഴി പൂർണ്ണമായും വിജനമായിരുന്നു. അവൻ കാത് കൂർപ്പിച്ച് എന്തെങ്കിലും അനക്കമോ ശബ്ദമോ കേൾക്കുന്നുണ്ടോ എന്ന് നോക്കി. ഒന്നും കേൾക്കാതെ ഇരുന്നപ്പോൾ അവൻ വീണ്ടും ജീപ്പെടുത്ത് മാർക്കറ്റിലേക്ക് പറപ്പിച്ചു.
എന്നാൽ അവിടെ എത്തിയപ്പോൾ, അവിടെ ഒരു പ്രശ്‌നവുമില്ലായിരുന്നു. എല്ലാവരും അവരവരുടെ കുടിലുകളിൽ സുഖമായി കിടന്നുറങ്ങുകയായിരുന്നു. ജോ രണ്ട് മൂന്ന് തവണ ആ പരിസരത്തിലൂടെ എല്ലാം ജീപ്പിൽ കറങ്ങിയിട്ട്, വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയപ്പോൾ ഹന്ന നല്ല ഉറക്കമായിരുന്നു. അവൻ ശബ്ദം ഉണ്ടാക്കാതെ കയ്യിൽ ഉണ്ടായിരുന്ന താക്കോൽ
വെച്ച് വാതിൽ തുറന്ന്, ശബ്ദമുണ്ടാക്കാതെ കുളിച്ചിട്ട് കയറി കിടന്നുറങ്ങി.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
ക്ഷീണം കാരണം ജോ രാവിലെ എഴുന്നേറ്റില്ല. ഹന്ന രാവിലെ എക്സർസൈസ് എല്ലാം കഴിഞ്ഞ് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി കഴിഞ്ഞ് ഓഫീസിലെ കണക്കുകൾ നോക്കി കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് പുറത്തൊരു വണ്ടി വന്ന് നിന്ന സൗണ്ട് കേട്ടത്. സാധാരണ ലിങ്കപ്പണ്ണ ആണെങ്കിൽ വരുന്ന ശബ്ദം പോലും കേൾക്കാറില്ല. അതുകൊണ്ട് ഹന്ന എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി. രണ്ട് പോലീസ് ജീപ്പ് വെളിയിൽ വന്ന് നിൽക്കുന്നത് അവൾ കണ്ടു.
