ഹന്നയുടെ ദുരിതം – 4 Likeഅടിപൊളി  

അരുൺ:”ഉള്ളിലത്തെ എല്ലാ സിസിടിവികളും disabled ആയിരുന്നു. അതും തൻ്റെ ഓഫീസിൽ നിന്ന് തന്നെ. കൂടാതെ അതിൻ്റെ ഹാർഡ് ഡിസ്കും മിസിങ് ആണ്, അതും തൻ്റെ ഓഫീസിൽ നിന്ന് തന്നെയാണ് നഷ്ടപ്പെട്ടത്”.

ജോ വീണ്ടും തളർന്ന് കസേരയിൽ ഇരുന്ന് പോയി.

അരുൺ:”എന്നും വൈകുന്നേരം വീട്ടിൽ പോകാറുള്ള താൻ എന്തിനാ ഇന്നലെ രാത്രി ആയിട്ടും വീട്ടിൽ പോകാതിരുന്നത്?”

ജോ:”സാർ, ഇന്നാണ് പ്രതികളെ കോടതിയിൽ ഹാജരാക്കേണ്ട ദിവസം, അപ്പൊൾ അവർക്കെതിരെ കണ്ട് പിടിച്ച തെളിവുകൾ വെച്ച് വിശദമായ ഒരു റിപ്പോർട്ട് എഴുതി ഫയല് ചെയ്യുകയായിരുന്നു ഞാൻ. അതിന് ശേഷം കിട്ടിയ തെളിവുകൾ എല്ലാം ഐറ്റം തിരിച്ച് മാർക്ക് ചെയ്ത് കാറ്റലോഗ് ചെയ്ത് ഫയല് ചെയ്തു”

അരുൺ:”ഇതിനൊക്കെ എന്താ തെളിവ്? അല്ലെങ്കിൽ തന്നെ ഈ ജോലിയൊന്നും ഒരു എഎസ്പി അല്ലല്ലോ ചെയ്യേണ്ടത്. അതിനല്ലേ മറ്റ് പൊലീസുകാർ അവിടെ ഉള്ളത്?”

ജോ:”സർ, ഇന്നലെ വൈകുന്നേരം ഞാൻ കണ്ടെത്തിയ തെളിവുകൾ എല്ലാം സേഫ്റൂമിൽ ഞാൻ ഭദ്രമായിട്ട് പൂട്ടി വെച്ചിട്ടുണ്ട്. ഞാൻ എഴുതി ഉണ്ടാക്കിയ 200 പേജിൽ അധികം ഉള്ള റിപ്പോർട്ടും മറ്റ് ഡോക്യുമെൻ്റസും എൻ്റെ മുറിയിലെ സേഫിലും ഞാൻ പൂട്ടി വെച്ചിട്ടുണ്ട്. ഒന്നാലോചിച്ചാൽ തന്നെ മനസ്സിലാകും, അത്രയും കാര്യങ്ങള് ഒറ്റക്ക് എഴുതി തയ്യാറാക്കാൻ എത്ര മണിക്കൂറുകൾ വേണ്ടി വരുമെന്ന്. പിന്നെ മറ്റാരുടെയും സഹായം ഞാൻ സ്വീകരിക്കാതെ ഇരുന്നത്, എനിക്കിപ്പോൾ ആ സ്റ്റേഷനിലെ

ആരെയും വിശ്വാസം ഇല്ല. അത് കൊണ്ടാണ് ഞാൻ ഒറ്റക്ക് എല്ലാം ചെയ്തത്”.

അരുൺ ചിരിച്ച് കൊണ്ട് “വാവ്. ആ സ്റ്റേഷനിൽ ആകെ ആത്മാർഥത ഉള്ളത് തനിക്ക് മാത്രമാണല്ലോ. (പുറകോട്ട് തിരിഞ്ഞ് പുറത്ത് കാത്ത് നിൽക്കുന്ന പൊലീസുകാരെ നോക്കി) കേട്ടില്ലേ, നിങ്ങള് ഒക്കെ കള്ളന്മാർ ആണെന്ന നിങ്ങളുടെ സാറ് തന്നെ പറയുന്നത്. ആണോ? അവിടെ ഈ സാറിന് മാത്രമേ സത്യസന്ധത ഉള്ളോ? (പുച്ഛത്തോടെ തിരിഞ്ഞ് ജോവിനെ നോക്കി കൊണ്ട്) ശരി, അത് വിട്. താൻ പറഞ്ഞത് പോലെ ഒരു റിപ്പോർട്ട് എഴുതി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതും ഉറപ്പായും തെളിവായി ഞാൻ സ്വീകരിക്കാം”

ജോ പുറത്ത് നിൽക്കുന്ന തൻ്റെ പൊലീസുകാരെ നോക്കി. ഇന്നലെ വരെ ബഹുമാനിച്ചു നിന്ന അവർ ഇപ്പൊൾ മുഖത്ത് പുച്ഛ ഭാവത്തിൽ ഉള്ള ചിരിയും ആയി ആണ് തന്നെ നോക്കുന്നത്.

അരുൺ:”look at it from my prospective. താൻ രാത്രി അസമയത്ത് ഒരു സുന്ദരിയായ പെൺകുട്ടിയോട് തൻ്റെ ഓഫീസിലേക്ക് ഒറ്റക്ക് വരാൻ പറയുന്നു, ആ കുട്ടി വരുന്നതിന് മുൻപ് താൻ അവിടെ ഉണ്ടായിരുന്ന ബാക്കി പൊലീസുകാരെ എല്ലാം മാറ്റുന്നു. ഉള്ളിലത്തെ സിസിടിവി എല്ലാം disable ചെയ്ത് hard disk എടുത്ത് മാറ്റുന്നു. അതിന് ശേഷം ആ കുട്ടി വന്ന് കഴിഞ്ഞ് ഏകദേശം മൂന്ന് മണിക്കൂറോളം ആ ബിൽഡിംഗിൽ താനും ആ കുട്ടിയും മാത്രം. അത് കഴിഞ്ഞ് കീറി പറിഞ്ഞ ഉടുപ്പുകളും ആയി കരഞ്ഞ് കൊണ്ട് ആ കുട്ടി റോഡിലേക്ക് ഓടുന്നു. പുറകെ താൻ ജീപ്പും എടുത്ത് പായുന്നു. അതിന് ശേഷം ആ കുട്ടിയെ ആരും കണ്ടിട്ടില്ല.. doesn’t

it all sounds fishy to you?”

ഇത്രയും നേരം മിണ്ടാതെ നിന്ന ഹന്ന ഒടുവിൽ പറഞ്ഞു “yes sir. It does all sounds fishy. മൂന്ന് ദിവസം മുൻപ് ഒരു പാവം പെണ്ണിനെ ആരെല്ലാമോ ചേർന്ന് പിച്ചികീറി, തുണ്ടം തുണ്ടമായി വെട്ടി കൊല്ലുന്നു. അത് ചോദ്യം ചെയ്യാൻ ശ്രമിച്ച ഒരു പയ്യനെയും ക്രൂരമായി കൊല്ലുന്നു. None cares except My Jo. None bothers except My Jo. എന്നിട്ടും അവന്മാരെ പിടിച്ചപ്പോൾ സാറുൾപ്പടെ ഉളളവർ പറയുന്നു, just forget it, Just let it go. എന്നിട്ടും എൻ്റെ ഇച്ഛാ അവരെ പിടിച്ചു അവർക്കെതിരെ ഉള്ള തെളിവുകളും കണ്ട് പിടിച്ചു. അപ്പൊൾ സാറിന് വെളുപ്പിന് മൂന്ന് മണിക്ക് ഒരു woman missing case വരുന്നു. ഒരു പെണ്ണിനെ റേപ് ചെയ്ത് കഷ്ണം കഷ്ണം ആക്കി നുറുക്കി കളഞ്ഞിട്ടും അനങ്ങാത്ത സാറ്, വെളുപ്പിന് മൂന്ന് മണിക്ക് തന്നെ വെറും ഒരു missing woman case അന്വേഷിക്കാൻ ഓടി മടിക്കേരിയിൽ നിന്ന് ഇവിടെ വരെ വരുന്നു. ഇന്ന് വരെ ഒരു അന്വേഷണത്തിലും കാണാത്ത വേഗത്തിൽ, തെളിവുകളും, സാക്ഷികളെയും എല്ലാം നിരത്തി എൻ്റെ ഇച്ചയെ പ്രതിയാക്കുന്നു. Exactly on the same day he is supposed to bring all the evidence before the court.yes sir, you are absolutely right something is very fishy in this”.

Leave a Reply

Your email address will not be published. Required fields are marked *