ഹന്നയുടെ ദുരിതം – 4 Likeഅടിപൊളി  

ലിങ്കപ്പണ്ണ:”എന്നോട് ക്ഷമിക്കണം സർ. തെറ്റ് പറ്റി പോയി. പക്ഷേ സത്യമായും ഇങ്ങനെ ഒക്കെ ആകും എന്ന് അറിഞ്ഞില്ല ഞാൻ”.

ജോ ദേഷ്യത്തോടെ “താൻ ഒക്കെ ചേർന്ന് രണ്ട് ജീവനുകളാ പോയത്. അന്ന് അവർ തന്നോട് പറഞ്ഞതല്ലേ ആ കൊച്ചിനെ കാണുന്നില്ല എന്ന്. എന്നിട്ട് താൻ അത് എന്നോട് പറഞ്ഞോ?”

ലിങ്കപ്പണ്ണ:”അയ്യോ സാർ, സത്യമായിട്ടും ഞാനൊന്നും അറിഞ്ഞില്ല. ഞാൻ അറിഞ്ഞത് ആകെ, അവരെ ആരോ ശല്യം ചെയ്യുന്നുണ്ട് എന്ന് മാത്രമാണ്. പിന്നെ ഞാനും കൂടെ ചേർന്ന് അതെല്ലാം ഒതുക്കി തീർക്കാൻ ശ്രമിച്ചു എന്നുള്ളത് സത്യമാണ്. അതിന് കാരണം വേറൊന്നുമല്ല. എനിക്ക് അഞ്ച് മക്കളാണ് ഉള്ളത്. എൻ്റെ ജീവൻ പോയാലും എനിക്ക് പ്രശ്നമല്ല, പക്ഷേ അവന്മാർ നമ്മളെ അല്ല ലക്ഷ്യം വെക്കുക, നമ്മുടെ കുടുംബത്തിനെ ആണ്”.

ജോ:”ആരാണ് ഈ അവർ?”

ലിങ്കപ്പണ്ണ:”സോമേശ്വര റാവുവും, അയാളുടെ ശിങ്കടികളും. വെറുമൊരു MLA ആണെന്ന് കരുതി, അദ്ദേഹത്തെ നിസ്സാരമായി കാണേണ്ട. ചീഫ് മിനിസ്റ്റർ പോലും വന്നാൽ അദ്ദേഹത്തിൻ്റെ കാല് തൊട്ട് വന്ദിച്ചിട്ടേ സദസ്സിൽ ഇരിക്കൂ. അത്രയ്ക്ക് പവർ ആണ് അദ്ദേഹത്തിന്. അവരുടെ ഒക്കെ എതിരെ ഒരു പാവം ASI ആയ ഞാൻ എന്ത് ചെയ്യാനാണ്?”

ജോ:”എന്താണ് അയാളുടെ ബിസിനസ്സ്? എങ്ങനെ ആണ് അയാള്

ഇത്രയും പവർഫുൾ ആയത്?”

ലിങ്കപ്പണ്ണ:”അത്രയും ഒന്നും എനിക്കറിയില്ല. കഴിഞ്ഞ ഒരു എട്ട് പത്ത് വർഷമായിട്ട് അദ്ദേഹം പെട്ടെന്ന് അങ്ങ് വളർന്നു. അതിന് മുൻപ് അദ്ദേഹത്തിന് നല്ല പിടിപാടും എല്ലാമുണ്ടായിരുന്നു. പണ്ടത്തെ രാജ കുടുംബം ആണ്. ഈ നാട് മുഴുവൻ അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ആയിരുന്നു ഒരു നാളിൽ”.

കന്നഡയിൽ ഉള്ള സംസാരം മുഴുവനും മനസ്സിലായില്ലെങ്കിലും ഏറെ കുറേ ഹന്നയ്ക്കും മനസ്സിലായി.

ഹന്ന:”അണ്ണാ, അപ്പോ അയാൾക്ക് എതിരെ ഇത് വരെ ഒരു കേസും ഇല്ലേ?”

ലിങ്കപ്പണ്ണ ചിരിച്ച് കൊണ്ട് മലയാളത്തിൽ “പോലീസ് സ്റ്റേഷൻ ഇരിക്കുന്നതെ അദ്ദേഹത്തിൻ്റെ സ്ഥലത്ത്, അദ്ദേഹം തന്ന കെട്ടിടത്തിലാ. പിന്നെ ആണോ കേസ്?”

ജോ:”എനിക്ക് എന്തായാലും അയാളുടെ മുഴുവൻ വിവരവും അറിയണം. പ്രത്യേകിച്ച് ഇന്നലെ നടന്ന രണ്ട് കൊലപാതകങ്ങളും എനിക്ക് തെളിയിക്കണം”.

ലിങ്കപ്പണ്ണ:”സാർ, പുതിയതായത് കൊണ്ട് അറിയാത്തതാണ്. ഇവരെ ഒന്നും നേരിടാൻ നമ്മളെ കൊണ്ടൊന്നും ആകില്ല. സാറ് പേടിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാം, ഒരു നാല് വർഷം മുൻപ് നടന്ന കാര്യമാണ്, അന്നത്തെ എസ്പിയും എഎസ്പിയും ചേർന്ന് ഇദ്ദേഹത്തിൻ്റെ എതിരെ ഒരു ഓപ്പറേഷൻ പ്ലാൻ ചെയ്തു. പ്ലാൻ ചെയ്ത അന്ന് തന്നെ എസ്പിയുടെ ഭാര്യയെ ഉടുതുണി പോലുമില്ലാതെ ഇവിടത്തെ മാർക്കറ്റിൽ കൂടെ നടത്തിച്ചു. നാണക്കേട് സഹിക്കാൻ വയ്യാതെ ആ SP മടിക്കേരിയിൽ ഉള്ള SP ബംഗ്ലാവിൽ ആണ് സ്വയം വെടി വെച്ച് മരിച്ചത്. അറിയുമോ? ഞാൻ പറയുന്നതൊന്നു കേൾക്ക് സാർ, നമുക്ക് ഇത് വേണ്ട സാർ. വെറുതെ എന്തിനാ കുടുംബത്തിനെ വെച്ച് റിസ്ക് എടുക്കുന്നത്?”

ജോ:”എന്നിട്ട് എസ്പിയുടെ മരണം ഡിപ്പാർട്ട്മെൻ്റ് അന്വേഷിച്ചില്ലേ?”

ലിങ്കപ്പണ്ണ:”പിന്നെ അന്വേഷിക്കാതെ, ഭാര്യയുടെ

ദുർനടപ്പും, പരപുരുഷ ബന്ധത്തിലും മനം നൊന്ത് ആത്മഹത്യ ചെയ്തെന്ന് കണ്ടെത്തുകയും ചെയ്തു”.

ജോ:”what nonsense.. അദ്ദേഹത്തിൻ്റെ ഭാര്യയെ അപമാനിക്കുന്നത് നാട്ടുകാരെല്ലാം കണ്ടതല്ലേ?”

ലിങ്കപ്പണ്ണ ഉറക്കെ ചിരിച്ചു.. റാവു സാറിനെതിരെ സാക്ഷി പറയാൻ മാത്രം ധൈര്യം ഉള്ള ഒരുത്തനും ഈ നാട്ടിലില്ല സർ. ഒരു എസ്പി വിചാരിച്ചിട്ട് ഇങ്ങനെ. പിന്നെയാ പാവം നാട്ടുകാരും, ഈ പാവം എഎസ്ഐയും. അത് കൊണ്ട് ഇതെല്ലാം അങ്ങ് മറന്ന് കളയുന്നതാണ് എല്ലാവർക്കും നല്ലത്. വെറുതെ എന്തിനാ മേഡത്തിൻ്റെ മാനം വെച്ച് റിസ്ക് എടുക്കുന്നത്?”

ജോ തിരിഞ്ഞ് ഹന്നയെ നോക്കി ചോദിച്ചു “നിനക്ക് പേടി ഉണ്ടോടി?”

ഹന്ന പുഞ്ചിരിച്ച് കൊണ്ട് “പേടി എല്ലാം ഉണ്ട്. പക്ഷേ ഇവനെ ഒക്കെ പേടിച്ച് നമുക്ക് ജീവിക്കാൻ പറ്റുമോ? ഇച്ഛാ just do what is right. എന്ത് വന്നാലും നമുക്ക് നേരിടാം. നമ്മൾക്ക് നമ്മൾ ഇല്ലേ”.

Leave a Reply

Your email address will not be published. Required fields are marked *