ഹന്നയുടെ ദുരിതം – 4 Likeഅടിപൊളി  

ലിങ്കപ്പണ്ണ പക്ഷേ ആ പണം മേടിക്കാതെ പറഞ്ഞു “ഞാൻ ഒരിക്കലും ആരുടെ കയ്യിൽ നിന്നും പണം മേടിക്കില്ല സാർ. എൻ്റെ ശമ്പളം കൊണ്ട് മാത്രം ഒതുങ്ങി ജീവിക്കുന്ന ആളാണ് ഞാൻ. പിന്നെ ജോനാഥൻ സാറ്, എനിക്ക് എൻ്റെ സ്വന്തം അനിയനെ പോലെയാണ്. അത് കൊണ്ട് സാറിന് വേണ്ടി എൻ്റെ ജീവൻ കൊടുക്കാനും ഞാൻ തയ്യാറാണ്. അതിന് എനിക്ക് കാശൊന്നും വേണ്ട. സാറിന് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ മാഡത്തിനെ വിളിച്ച് പറഞ്ഞോളാം. മാഡത്തിൻ്റെ നമ്പർ ഒന്ന് തന്നാൽ മതി”.

ഹന്ന കണ്ണീരോടെ നമ്പർ കൊടുത്തു. എന്നിട്ട് ലിങ്കപ്പണ്ണയുടെ കൈകളിൽ പിടിച്ച് കരഞ്ഞ് കൊണ്ട് പറഞ്ഞു “ഇച്ചക്ക് കഴിയുന്ന സഹായങ്ങൾ എല്ലാം ചെയ്യണേ അണ്ണാ. എനിക്കിവിടെ അണ്ണനെ മാത്രമേ അറിയൂ”.

ലിങ്കപ്പണ്ണ കൈ ഉയർത്തി അവളുടെ മൃദുലമായ കവിളിലൂടെ തലോടി അവളുടെ കണ്ണുനീർ തുടച്ച് കൊടുത്തുകൊണ്ട് പറഞ്ഞു “കരയല്ലേ മോളെ, എനിക്ക് പെണ്ണുങ്ങൾ കരയുന്നത് കാണുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. മോൾക്ക് എന്ത് ആവശ്യം വന്നാലും എന്നെ വിളിച്ചാൽ

മതി. ഞാൻ ഉണ്ടാകും മോളുടെ കൂടെ”.

ഹന്ന അയാൾക്ക് കണ്ണീരിൽ പൊതിഞ്ഞ ഒരു പുഞ്ചിരി നൽകിയിട്ട് തിരിച്ച് കാറിൽ കയറി. അവരുടെ കാറ് ആകുന്നതും ലിങ്കപ്പണ്ണ വിരലിൽ പറ്റി ഇരുന്ന ഹന്നയുടെ കണ്ണുനീർ നാവ് കൊണ്ട് ഒന്ന് നക്കി എടുത്ത് രുചിച്ചു.

ആ രാത്രി ഹന്ന കരഞ്ഞ് കരഞ്ഞ് വെളുപ്പിച്ചു.

അടുത്ത ദിവസം പത്ത് മണി ആയപ്പോൾ തന്നെ ജോവിൻ്റെ കേസ് വിളിച്ചു. പ്രോസിക്യൂഷൻ പറയുന്നത് മുഴുവൻ കേട്ട് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ 15 ദിവസത്തേക്ക് ജോവിനെ റിമാൻഡ് ചെയ്തു. ജോവിനെ സബ് ജയിലിലേക്ക് കൊണ്ട് പോകുന്ന വഴിക്ക് അല്പം മാറി നിന്ന് കാണാൻ മാത്രമേ ഹന്നയ്ക്ക് ആയുള്ളൂ. ജോവിനെ തളർത്താതിരിക്കാൻ കരയാതെ ഹന്ന പരമാവധി ശ്രമിച്ചെങ്കിലും, അവളുടെ കയ്യിൽ നിന്ന് പോയി. ജോവിനെ കണ്ടതും അവൾ പൊട്ടി കരഞ്ഞ് പോയി. ജോവും കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരി അവൾക്ക് നൽകിയിട്ട് പോലീസ് വാനിലേക്ക് കയറി.

തുടരും…..

അടുത്ത അധ്യായം പറ്റുന്ന പോലെ വേഗം തയ്യാറാക്കി അയക്കാം. ഒരാഴ്ച്ച പരീക്ഷ കഴിഞ്ഞ് അവധി ഉണ്ടായിരുന്നത് കൊണ്ടാണ് രണ്ട് അധ്യായങ്ങൾ പെട്ടെന്ന് തീർക്കാൻ കഴിഞ്ഞത്. അവധി രണ്ട് ദിവസത്തിൽ തീരും, അത് കൊണ്ട് ഇത്ര വേഗം കഴിയില്ലെങ്കിലും പറ്റുന്ന പോലെ വേഗം ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *