ഹന്നയുടെ ദുരിതം – 4 Likeഅടിപൊളി  

എന്നിട്ട് അവനെ വിട്ടിട്ട് ജീപ്പ് പറപ്പിച്ച്

മുൻപിലേക്ക് എടുത്തു. ജോ ഫോൺ എടുത്ത് ഡയൽ ചെയ്തിട്ട് ഫോണിലേക്ക് പറഞ്ഞു “ഞാൻ ASP ജോനാഥൻ ആണ് സംസാരിക്കുന്നത്. ചെക്ക്പോസ്റ്റ് ഇപ്പൊൾ തന്നെ അടക്കണം. ഞാൻ വരാതെ ഏതെങ്കിലും വണ്ടി വിട്ടാൽ, നിൻ്റെയൊക്കെ ജോലി വീട്ടിൽ ഇരിക്കും. ഒരു പിക്കപ്പ് അങ്ങോട്ട് വരുന്നുണ്ട്. അതെങ്ങാനും വിട്ടാൽ പിന്നെ നീയൊന്നും ബാക്കി ഉണ്ടാവില്ല”.

ജോ പരമാവധി വേഗത്തിൽ വളവുകൾ തിരിച്ച് വണ്ടി വിട്ടു. കൂടെ ഉണ്ടായിരുന്ന പൊലീസുകാർ ജീവനും കയ്യിൽ പിടിച്ച്, പേടിച്ച് മിണ്ടാതെ ഇരുന്നു.

ചെക്ക് പോസ്റ്റിൻ്റെ അടുത്ത് എത്തിയപ്പോൾ തന്നെ മൂന്ന് നാല് വണ്ടികൾ കിടക്കുന്നത് ജോ കണ്ടു, കൂടെ ആ പിക്കപ്പും. അതിൻ്റെ ആളുകൾ ആയിരിക്കും ചെക്ക്പോസ്റ്റിൽ ഉണ്ടായിരുന്ന പൊലീസുകാരെ ഭീഷണി പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജോ അവരുടെ മുൻപിൽ ചെന്ന് വണ്ടി അമർത്തി ചവിട്ടി നിർത്തിയിട്ട് ജീപ്പിൽ നിന്നും ചാടി ഇറങ്ങി അവരുടെ അടുത്തേക്ക് പാഞ്ഞു.

ജോവിൻ്റെ കറങ്ങി തിരിഞ്ഞുള്ള ആദ്യത്തെ അടിയിൽ തന്നെ രണ്ട് പേര് തെറിച്ച് വീണു. മൂന്നാമത്തവന് ഒന്ന് അനങ്ങാൻ പോലും കഴിയുന്നതിന് മുൻപ് ജോ അവൻ്റെ ഒരു കൈയ്യിൽ വിലങ്ങ് അണിയിപ്പിച്ച് വിലങ്ങിൻ്റെ മറുവശം അവിടെ ഉണ്ടായിരുന്ന ഇരുമ്പ് തൂണിലേക്ക് കൊളുത്തി ഇട്ടു. എന്നിട്ട് ജോ വീണ്ടും നേരത്തെ തെറിച്ച് വീണ അവരുടെ നേരെ തിരിഞ്ഞു. ജോവിൻ്റെ ഓരോ പവർഫുൾ കിക്കുകൾ കൂടെ കിട്ടിയപ്പോൾ അവർ രണ്ടും ബോധം കെട്ട് വീണു.

ജോ തിരിഞ്ഞ് തന്നെ ഭയത്തോടെ നോക്കി നിൽക്കുന്ന പൊലീസുകാരോട് അലറി “നോക്കി നിൽക്കാതെ വന്ന് ഇവന്മാരെ രണ്ടിനേയും വിലങ്ങ് ഇട്ട് ജീപ്പിലേക്ക് തൂക്കി എടുത്തിട്”.

എന്നിട്ട് ജോ

മൂന്നാമത്തവൻ്റെ നേരെ തിരിഞ്ഞു. അവൻ്റെ അടുത്ത് ചെന്ന ജോ ആദ്യത്തെ അടി തന്നെ കരണത്ത് കൊടുത്തിട്ട് അവൻ്റെ കുത്തിന് പിടിച്ച് കൊണ്ട് അലറി “നീ ഒക്കെ കൊണ്ട് പോയ രാധ എവിടേടാ?”

അയാള് പേടിച്ച് വിക്കി വിക്കി പറഞ്ഞു “എനിക്കറിയില്ല സർ. സത്യമായിട്ടും എനിക്കറിയില്ല. ഞാൻ ഇന്ന് രാവിലെ ആണ് വന്നത്. എനിക്കൊന്നും അറിയില്ല”.

ജോ അവൻ്റെ മർമ്മം നോക്കി മുട്ടുകാല് കയറ്റി, അവൻ ശ്വാസം കിട്ടാതെ നിലത്ത് ഇരുന്ന് പോയി.

ജോ:”ഒരിക്കൽ കൂടെ ചോദിക്കുവാ രാധ ഇവിടെ?”

അവൻ വീണ്ടും കരഞ്ഞ് കൊണ്ട് പറഞ്ഞു “എനിക്കറിയില്ല സർ. സത്യമായിട്ടും”.

ജോ ഒരെണ്ണം കൂടെ അവൻ്റെ കവിളിൽ കൊടുത്തിട്ട് പുറകോട്ട് നോക്കി അലറി “ഇവനെയും തൂക്കി എടുത്ത് ജീപ്പിൽ ഇട്. ഇവനെ ഒക്കെ കൊണ്ട് സത്യം പറയിപ്പിക്കാമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ”.

ജോ ജീപ്പിൽ കയറാൻ നേരം തിരിഞ്ഞ് ചെക്ക്പോസ്റ്റിൽ ഉള്ള പോലീസുകാരനോട് പറഞ്ഞു, ബാക്കി ഉള്ള വണ്ടികൾ എല്ലാം ഒന്ന് തപ്പിയിട്ട് വിട്ടോ” എന്ന് പറഞ്ഞു. എന്നിട്ട് തിരിഞ്ഞ് തൻ്റെ കൂടെ വന്ന ഒരു പോലീസുകാരനോട് “താൻ ആ പിക്കപ്പ് എടുക്ക്. പിന്നെ നിങ്ങള് രണ്ടുപേരുടെയും ഫോൺ എൻ്റെ കയ്യിൽ താ. താൻ മുൻപിൽ പൊക്കോണം. എങ്ങാനും എവിടെയെങ്കിലും നിർത്തുകയോ, വേറെ വഴിയിലേക്ക് തിരിയുകയോ ചെയ്താൽ. പിന്നെ സ്റ്റിയറിംഗ് പിടിക്കാൻ നിൻ്റെ കൈക്ക് ആവതുണ്ടാവില്ല”.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

രണ്ടാഴ്ച്ച ആയി ജോവിനെ പരിചയമുള്ള പൊലീസുകാർക്കെല്ലാം, ജോ ഒരു സോഫ്റ്റ് ആയിട്ടുള്ള ആളായി ആണ് കരുതിയിരുന്നത്. ആ ജോ ആണ് ഇപ്പൊൾ ലോക്കപ്പിൽ ഇട്ട് മൂന്ന് അജാനബാഹുക്കൾ

ആയിട്ടുള്ള ഗുണ്ടകളെ ഇടിച്ച് ഇഞ്ചൻ പരുവത്തിൽ ആക്കുന്നത്. ഇടക്കിടക്ക് കന്നഡയിൽ ഉള്ള ജോവിൻ്റെ “രാധ ഇവിടെ” എന്നുള്ള ആക്രോശവും അവരുടെ നിലവിളികളും ആ സ്റ്റേഷൻ നിറച്ചു.

രണ്ട് മണിക്കൂർ ഇട്ട് അവരെ ഇടിച്ച് പിഴിഞ്ഞിട്ടും അവർ ഒന്നും പറഞ്ഞില്ല. ഒന്നുകിൽ അവർ പറയുന്നത് സത്യമാവും, അല്ലെങ്കിൽ ഇത് കൊണ്ടൊന്നും അവരെ തളർത്താൻ പറ്റില്ല എന്ന് ജോവിന് മനസ്സിലായി. രക്തം പുരണ്ട കൈകൾ അവിടെ ഉള്ള ഒരു വാഷ് ബേസിനിൽ കഴുകിയിട്ട്, തന്നെ ഭയത്തോടെയും ബഹുമാനത്തോടെയും നോക്കി നിൽക്കുന്ന പൊലീസുകാരുടെ ഇടയിലൂടെ നടന്ന് ജോ പുറത്തേക്ക് ഇറങ്ങി. എന്നിട്ട് മൂന്ന് പൊലീസുകാരോട് വരാൻ പറഞ്ഞിട്ട് ആ വണ്ടിയിലെ എല്ലാ പെട്ടികളും തുറന്ന് പരിശോധിക്കാൻ പറഞ്ഞു. അവർ ഓരോന്നായി തുറന്ന് നോക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *