ഹന്നയുടെ ദുരിതം – 4 Likeഅടിപൊളി  

ജോ:”എങ്കിൽ ശരി അന്നക്കുട്ടി. വൈകുന്നേരം കാണാം”.

ഹന്ന:”ബൈ ഇച്ഛാ.”.

ലിങ്കപ്പണ്ണ:”മോളെ എന്തെങ്കിലും മേടിക്കാൻ ഉണ്ടെങ്കിൽ ഞാൻ കുറച്ച് കഴിഞ്ഞ് വരാം. ലിസ്റ്റ് തന്നാൽ മതി ഞാൻ മേടിച്ച് തരാം”.

ജോ:”പിന്നെ എന്നിട്ട് വേണം പൊലീസുകാരെ ഞാൻ എൻ്റെ വേലക്കാരായി ഉപയോഗിച്ചു എന്ന് പറയാൻ”.

ലിങ്കപ്പണ്ണ:”ഓ. ആര് പറയാൻ. ഇത് നമ്മുടെ ഏരിയ അല്ലേ”.

ഹന്ന:”അത് വേണ്ട ലിങ്കപ്പണ്ണാ. ഞാൻ കുറച്ച് കഴിഞ്ഞ് പോയി മേടിച്ചോളാം. എനിക്ക് ഇപ്പൊ ഇവിടുത്തെ എല്ലാം പരിചയമായി”.

ലിങ്കപ്പണ്ണ:”അതൊന്നും കുഴപ്പമില്ല മോളെ, ഇതിന് മുൻപിലത്തെ എഎസ്പിക്ക് തുണി വരെ അലക്കി കൊടുത്തിട്ടുണ്ട്”.

ജോ ദേഷ്യത്തോടെ “എന്തൊക്കെ ആണ് ഈ പറയുന്നത്? ഇത് റിപ്പോർട്ട് ചെയ്യേണ്ട കുറ്റം ആണ്. പൊലീസുകാരെ വേലക്കാരെ പോലെ കാണുന്നത് ഞാൻ സമ്മതിക്കില്ല. നിങ്ങൾക്ക് അതെല്ലാം അപ്പൊൾ തന്നെ കംപ്ലൈൻ്റ് ചെയ്യാമായിരുന്നില്ലേ?”

ലിങ്കപ്പണ്ണ ചിരിച്ച് കൊണ്ട് “അയ്യോ സാറേ. അതെല്ലാം ഒരു സ്നേഹത്തിൻ്റെ പുറത്ത് അങ്ങ് ചെയ്യുന്നതല്ലേ. അതൊന്നും കുഴപ്പമില്ല. അത് വിട്, വേണ്ടെങ്കിൽ വേണ്ട. നമുക്ക് എന്നാൽ പോയാലോ?”

ഇവിടെ ഇവര് വന്നപ്പോൾ മുതൽ ജോ ഇല്ലാത്തപ്പോൾ വീട്ടിൽ വരുന്ന ശീലം ഉണ്ടാക്കാൻ പഠിച്ച പണി പതിനെട്ടും ലിങ്കപ്പണ്ണ പയറ്റി നോക്കിയിട്ടുണ്ട്. പക്ഷേ ഒരു തവണ പോലും അതിനുള്ള അവസരം അയാൾക്ക് കിട്ടിയിട്ടില്ല.

ജോ:”ആ, പോകാം”.

ജോ പോയി കഴിഞ്ഞ് ഹന്ന തിരിച്ച് മുറിയിലേക്ക് നടക്കുന്ന വഴിക്കാണ് അവരുടെ ബെഡ്റൂമിൻ്റെ പുറത്തുള്ള വാതിലിൻ്റെ വശത്ത് കൊഴുത്ത എന്തോ ദ്രാവകം ഒഴുകി ഇറങ്ങിയത് പോലെ കാണുന്നത്. ഹന്ന ചെന്ന് കുനിഞ്ഞ് നോക്കി എന്താണ് അതെന്ന്. മനസ്സിലാകാതെ അവൾ ആ കൊഴുത്ത ദ്രാവകം കുറച്ച് വിരലിൽ തൊണ്ടി എടുത്ത് മുഖത്തിൻ്റെ അടുത്ത് കൊണ്ട് വന്ന് മണത്ത് നോക്കി. അവൾക്ക് എന്തോ പരിചിതമായ മണമായി തോന്നിയെങ്കിലും,എന്തിൻ്റെ മണമാണെന്ന് അവൾക്ക് മനസ്സിലായില്ല. പക്ഷേ അവൾക്ക് ആ മണം എന്തോ ഒരു രസം നൽകി. അവൾ കുറച്ച് കൂടെ വിരലിൽ തൊണ്ടി എടുത്ത് മണത്തു.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ഓഫീസിലെത്തിയപ്പോൾ സ്റ്റേഷൻ്റെ പുറത്ത് ചെറിയൊരു ആൾക്കൂട്ടം ജോ ശ്രദ്ധിച്ചു.

ജോ:”എന്താ അവിടെയൊരു ആൾക്കൂട്ടം?”

ലിങ്കപ്പണ്ണ:”അറിയില്ല സാർ. ഞാൻ നോക്കിയിട്ട് വരാം. സാറ് ഓഫീസിലോട്ട് ഇരുന്നോ. കാര്യമുള്ള കാര്യം ആണെങ്കിൽ ഞാൻ സാറിൻ്റെ അടുത്തേക്ക് കൊണ്ടുവരാം”.

ജോ ശരി എന്ന് പറഞ്ഞ് ഓഫീസിലേക്ക് കയറി. പക്ഷേ കയറുന്ന വഴിക്ക് ആ കൂട്ടത്തിൻ്റെ ഏറ്റവും മുൻപിലായിട്ട് ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ ജോ ശ്രദ്ധിച്ചു.

കുറേ കഴിഞ്ഞിട്ടാണ് ലിങ്കപ്പണ്ണ അങ്ങോട്ട് ചെല്ലുന്നത്.

ജോ:”എന്തായിരുന്നു രാവിലത്തെ ആൾക്കൂട്ടം? നോക്കിയിട്ട് പറയാം എന്ന് പറഞ്ഞിട്ട് പിന്നെ നിങ്ങളെ കണ്ടില്ലല്ലോ”.

ലിങ്കപ്പണ്ണ:”അയ്യോ, അതൊന്നുമല്ല സാർ. രാവിലെ കുറച്ച് തിരക്കയത് കൊണ്ട് വന്ന് പറയാൻ പറ്റിയില്ല എന്നേ ഉള്ളൂ”.

ജോ:”ok. പക്ഷേ അവരെന്തിനാ വന്നത്?”

ലിങ്കപ്പണ്ണ:”ആര്?”

ജോ ദേഷ്യത്തോടെ “എടോ തൻ്റെ ബോധം എല്ലാം പോയോ? രാവിലെ ഇവിടെ ഉണ്ടായിരുന്ന ആ ആൾക്കൂട്ടം എന്തിനാ വന്നതെന്ന്?”

ലിങ്കപ്പണ്ണ:”അതൊന്നുമില്ല സാർ. അവര്

ചുമ്മാ നമ്മുടെ ടൈം വേസ്റ്റ് ചെയ്യാൻ വന്നതാ”.

ജോവിന് ലിങ്കപ്പണ്ണ എന്തോ ഉരുണ്ട് കളിക്കുന്നത് പോലെ തോന്നി.

ജോ:”താൻ എന്തെങ്കിലും ഒളിക്കാൻ ശ്രമിക്കുന്നുണ്ടോ? തനിക്കെന്താ ഒരു ഉരുണ്ട് കളി? അവരെന്തിനാ വന്നതെന്ന് പറയാൻ തനിക്ക് എന്തെങ്കിലും മടി ഉണ്ടോ?”

ലിങ്കപ്പണ്ണ:”അയ്യോ സാർ എന്നെ പറ്റി അങ്ങനെ ആണോ ചിന്തിച്ചിരിക്കുന്നത്? അവരെല്ലാം ആ മാർക്കറ്റിൻ്റെ പുറകിൽ ഉള്ള കച്ചറ കൂട്ടങ്ങൾ ആണ്. ഒന്നിനും ആധാർ കാർഡോ തിരിച്ചറിയൽ രേഖകളോ ഒന്നുമില്ല. അവരുടെ പുറമ്പോക്ക് ഭൂമിയിൽ ആരൊക്കെയോ വരുന്നെന്നോ, അവരെ ശല്യം ചെയ്യുന്നെന്നോ ഒക്കെ ആണ് പറയുന്നത്. അത് പിന്നെ സർ, മാർക്കറ്റിൻ്റെ പുറകിൽ ഉള്ള പുറമ്പോക്ക് ഭൂമിയിൽ ആണ് ഇവരുടെ കിടപ്പ്. അവിടെ എല്ലാം ഈ വേസ്റ്റ് ഒക്കെ ചികഞ്ഞ് നോക്കാൻ വല്ലവരും വന്നതായിരിക്കും. സാർ ഇടപെടാൻ മാത്രമൊന്നുമില്ല ഇത്. ചീള് കേസ് ആണ് സർ”.

Leave a Reply

Your email address will not be published. Required fields are marked *