മൗനങ്ങൾ വാചാലമാകുമ്പോൾ – 6 7

ശ്രമിച്ചില്ല…

 

ഞാൻ ഉടനെ മൊബൈൽ കയ്യിലെടുത്തു… അവൾക്ക് മെസ്സേജ് അയച്ചു..

 

“നീ ഡോക്ടറുമായുള്ള ബന്ധം തുടർന്നോളൂ… എനിക്കൊരു പ്രശ്നവുമില്ല… പരാതികളും ഇല്ല…

വിഷമവും ഇല്ല… എന്റെ എല്ലാ പിന്തുണയും നിനക്കുണ്ട്.”

 

അത് ഒരു ആവേശത്തിൽ അയച്ചതായിരിക്കാം. പക്ഷേ ആ നിമിഷം തന്നെ എനിക്ക് ഒരു കാര്യം

വ്യക്തമായിരുന്നു..

 

ഇത് ഒളിച്ചോടൽ അല്ല… ഇത് സമ്മതം!!

എന്റെ പരാജയം അംഗീകരിച്ചുകൊണ്ടുള്ള ഒരു ദൃഢമായ തീരുമാനം!!

 

ഞാൻ അവൾക്കു വിടുതൽ നൽകിയത്,, അവൾക്കായി മാത്രമായിരുന്നില്ല,,, എനിക്ക് കൂടിയായിരുന്നു,,, അല്ലാതെ എനിക്ക് ജീവിതത്തിൽ ഒരിക്കലും സമാധാനം കിട്ടില്ല!!

 

ഇതാണ് ന്യായം ഇതാണ് നീതി!!

 

അല്പം നേരം കഴിഞ്ഞു മൊബൈൽ

ഒന്ന് വിറച്ചു… ആ ചെറിയ വിറയൽ

എന്റെ നെഞ്ചിൽ കൂടുതൽ ശക്തിയായി പടർന്നുപോയി…

 

ഞൊടിയിടയിൽ ഞാൻ മെസ്സേജ് ഓപ്പൺ ചെയ്തു…

 

ഷബീന…

വാക്കുകൾ വളരെ കുറവ്…

 

“എനിക്ക് തിരക്കില്ല. നിങ്ങൾ നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി…”

 

അത്രമാത്രം!

 

എന്റെ ചിന്തകൾ പൂർണ്ണമായും അസ്തമിച്ചുപോയിരുന്നു.. വാദങ്ങൾ ഇല്ല… സംശയങ്ങൾ ഇല്ല.. സ്വയം വഞ്ചിക്കാൻ ഇനി വാക്കുകൾ പോലും ഇല്ല…

 

അതുകൊണ്ടുതന്നെ ഞാൻ ഉടൻ തിരിച്ച് ടൈപ്പ് ചെയ്തു…

“ഞാൻ എല്ലാം ചിന്തിച്ചു,, ഇത് എന്റെ ഉറച്ച തീരുമാനമാണ്… ഇതിൽ നിന്ന്

ഞാൻ മാറില്ല.”

 

അല്പനേരം നിശബ്ദം.. പിന്നെ വീണ്ടും

മൊബൈൽ വിറച്ചു…

 

ഈ പ്രാവശ്യം അവളുടെ വാക്കുകൾ

കൂടുതൽ മൂർച്ചയുള്ളതായിരുന്നു…

 

“ഉറപ്പാണോ?”

 

ഒരു ചെറിയ വാക്ക്,, ഒരു ചോദ്യം… പക്ഷേ അതൊരു അവസാന അവസരം പോലെയായിരുന്നു… ഇനിയും പിന്തിരിയാമെന്ന് എനിക്ക് നേരെ വെച്ച് നീട്ടുന്ന ഒരു നിമിഷം പോലെ!!

 

ഞാൻ ഒരിക്കലും ഇത്ര നിശ്ചലനായിട്ടില്ല.. പിന്നെ വളരെ ദൃഢമായി ഞാൻ മറുപടി കൊടുത്തു…

 

“ഉറപ്പ്..”!!

 

അവിടെ ഒരു വാക്കും കൂടുതൽ ചേർത്തില്ല.. കാരണം അത് ചേർത്താൽ ഞാൻ തകർന്നുപോകും എന്നത് എനിക്ക് തന്നെ അറിയാമായിരുന്നു…

 

അവിടെ ഞാൻ പറഞ്ഞ “ഉറപ്പ്” എന്ന വാക്ക് ചെറുതായിരുന്നില്ല… ഒരു ഭർത്താവ് എന്ന നിലയിൽ എനിക്ക് ശേഷിച്ചിരുന്ന അവസാന അധികാരവും അവകാശവും ഞാൻ തന്നെ വിട്ടുനൽകിയ നിമിഷമായിരുന്നു അത്. തോൽവി അല്ല…

ശബ്ദമില്ലാത്തൊരു വിടവ്!!

 

ഒരു നിമിഷം പോലും ഇടവേള നൽകിയില്ല..

 

ഉടൻതന്നെ മൊബൈൽ വീണ്ടും വിറച്ചു… ഷബീന…

 

വീണ്ടും ഒരൊറ്റ വാക്ക്… ചോദ്യചിഹ്നം കൂടി ചേർത്ത്…

 

“നിബന്ധനകൾ…??”

 

ആ ചോദ്യം ഒരു വെറും വാക്കായിരുന്നില്ല.. അത് എന്റെ തീരുമാനത്തിന്റെ അകത്തളത്തിലേക്ക്

വലിച്ചെറിയപ്പെട്ട ഒരു കല്ലായിരുന്നു…

 

പിന്തിരിയാൻ ഇനിയും ഒരു വാതിൽ

തുറന്നുവെച്ചതുപോലെ… അവസാനത്തെവാതിൽ!!

 

അല്ലെങ്കിൽ എന്റെ ദൃഢത പരീക്ഷിക്കാൻ വച്ച അവസാന ചോദ്യമോ…

 

ഞാൻ ഫോൺ കയ്യിൽ പിടിച്ചുകൊണ്ട്

നിശ്ചലമായി ഇരുന്നു… കൈകൾ വിറച്ചു… തലക്കുള്ളിൽ പല നിബന്ധനകളും മിന്നിമറഞ്ഞു…

 

വിലക്കുകൾ.. പരിധികൾ… അധികാരത്തിന്റെ ചില്ലുകൾ…

 

പക്ഷേ ഒന്നൊന്നായി അവയെല്ലാം

എനിക്ക് തന്നെ അർത്ഥശൂന്യമായി തോന്നി!!

 

കാരണം ഇത് അനുവാദം കൊടുക്കൽ

അല്ലായിരുന്നു…

 

ഇത് നിയന്ത്രണം വിടൽ ആയിരുന്നു…

 

ഞാൻ വളരെ വൈകിയാണ് ടൈപ്പ് ചെയ്തത്… പക്ഷേ ഓരോ അക്ഷരവും

ഉറപ്പോടെയായിരുന്നു…

 

ഇല്ല.. നിബന്ധനകളില്ല…പരിധികളില്ല…

ചോദ്യങ്ങളുമില്ല..

നിന്റെ ഇഷ്ടം തന്നെയാണ് എന്റെ ഇഷ്ടം… നിന്റെ സന്തോഷം എന്റെയും..

 

മെസ്സേജ് സെൻഡ് ആയി…

 

അത് പോയ നിമിഷം തന്നെ എന്റെ നെഞ്ചിൽ ഒരൊറ്റ ബോധ്യം മാത്രം

ശേഷിച്ചു…

 

ഇനി ഞാൻ നീതി ചോദിക്കാൻ യോഗ്യനല്ല.. കാരണം എന്റെ കൈയിൽ ഇനി അധികാരം ഇല്ല…

അത് എന്നിൽ നിന്ന് ആരും എടുത്തതുമല്ല… ഞാൻ സ്വയം

വിട്ടുകൊടുത്തതാണ്…

 

അതൊരു ത്യാഗം അല്ലായിരുന്നു…

അത് എന്റെ പരാജയം ഞാൻ തന്നെ

Leave a Reply

Your email address will not be published. Required fields are marked *