മൗനങ്ങൾ വാചാലമാകുമ്പോൾ – 6 7

 

“ചാറ്റ് മാത്രമല്ല… നിങ്ങൾ തമ്മിൽ ഫോണിലും സംസാരിക്കാറുണ്ടല്ലേ?”

 

അതിനും അവൾ ഒന്നും പറഞ്ഞില്ല.

നിശ്ശബ്ദമായി, അതെ എന്ന് തല ഇളക്കി…

 

“എപ്പോഴൊക്കെ…?” എന്റെ അടുത്ത ചോദ്യം ഒരു ശരം പോലെ അവളുടെ നേരെ ചെന്നു…

 

ഷബീന കുറ്റബോധം കലർന്ന

വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു…

“നിങ്ങൾ… നിങ്ങൾ ജോലിയിൽ ഉള്ളപ്പോൾ… പിന്നെ… പിന്നെ… പിന്നെ…”

 

ആ ‘പിന്നെ’ വീണ്ടും വീണ്ടും ആവർത്തിക്കപ്പെട്ടപ്പോൾ

അവൾക്ക് മറുപടി കണ്ടെത്താൻ കഴിയാതെ വാക്കുകൾ അവളുടെ തൊണ്ടയിൽ കുടുങ്ങി…

 

“ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ…?”

അവൾക്ക് വേണ്ടി ഞാനാണ് ആ വാക്കുകൾ പൂർണ്ണമാക്കിയത്…

 

എന്റെ മറുപടി ശരിയാണെന്ന് പറയുന്ന പോലെ ഷബീന വീണ്ടും തല ഇളക്കി…

 

അടുത്ത ചോദ്യം ചോദിക്കേണ്ടതില്ലെന്ന് എനിക്ക് അറിയാമായിരുന്നു…

അങ്ങനെ ഒന്നും നടന്നിട്ടുണ്ടാവില്ലെന്ന്

നൂറിൽ നൂറ്റിപ്പത്ത് ശതമാനം ഉറപ്പുമുണ്ടായിരുന്നു…

 

എങ്കിലും… എന്റെ സ്വന്തം സമാധാനത്തിനായി ഞാൻ അത് ചോദിച്ചു…

 

“വീണ്ടും ബന്ധം തുടങ്ങിയതിന് ശേഷം

ഡോക്ടർ പിന്നെ ഇവിടേക്ക് വന്നിരുന്നോ…?”

 

“നോ…” എന്ന ഒരു നിഷേധത്തിന്റെ അലർച്ചയോടെ അവൾ പ്രതികരിക്കും എന്നാണ് ഞാൻ കരുതിയത്…

 

പക്ഷേ… അതും സംഭവിച്ചില്ല!!

 

ഷബീനയുടെ ഭാഗത്ത് നിന്നുമുള്ളത്

വീണ്ടും മൗനം… ഒരുപക്ഷേ എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും ഭയപ്പെടുത്തിയ മൗനവും ഇത് തന്നെയായിരിക്കും…

 

“വന്നിരുന്നോ…?”അല്പം ഭീതിയോടെ ഞാൻ വീണ്ടും ചോദിച്ചു…

ചോദിക്കുമ്പോൾ എന്റെ ശരീരവും മുഖവും അവളുടെ നേരെ കുറച്ച് അധികം മുന്നോട്ട് നീങ്ങിയിരുന്നു…

 

തലകുനിച്ചിരുന്ന ഷബീന ഇടക്കണ്ണാലെ പതിയെ എന്നെ നോക്കി…

കുറ്റബോധത്തോടെയും…വല്ലാത്തൊരു ജാള്യതയോടെയും…

 

പിന്നെ അവളുടെ വലതുകൈ പതിയെ മുകളിലേക്ക് ഉയർന്നു… അതിനിലെ ചൂണ്ടുവിരൽ മാത്രം എന്റെ കണ്ണുകളിൽ ദൃശ്യമായി…

 

ഒരുതവണ… വന്നിരുന്നു എന്ന് പറയുന്നതുപോലെ!!

 

 

 

“ഒരുതവണ വന്നിരുന്നോ…?”

ഞാൻ അങ്ങനെ ചോദിച്ചത് ഒരു തവണ പോലും വന്നിട്ടുണ്ടോ

എന്ന ആശ്ചര്യത്തോടെയായിരുന്നു…

 

പക്ഷേ ഷബീന എന്റെ ചോദ്യം മനസ്സിലാക്കിയത് ഒരു തവണ മാത്രമേ വന്നിരുന്നുള്ളൂ അല്ലേ? എന്ന് ഞാൻ ചോദ്യം ചെയ്യുന്നതുപോലെ ആയിരുന്നു…

 

തെറ്റിദ്ധാരണയുടെ പുറത്താണെങ്കിലും

അതുകൊണ്ടുതന്നെ ആ സത്യം വെളിയിൽ വന്നു….

 

അവളുടെ ചൂണ്ടുവിരലിനൊപ്പം

മോതിരവിരലും പതിയെ ചേർന്ന് നിന്നു.

 

രണ്ടുതവണ… വന്നിരുന്നു എന്ന് സമ്മതിക്കുന്നതുപോലെ!!

 

അത് കണ്ട നിമിഷം ഞാൻ തലയിൽ കൈവച്ച് അവിടെ തന്നെ ഇരുന്നു പോയി… ഇനിയും ചോദിച്ചാൽ

കൈയിലെ ബാക്കിയുള്ള വിരലുകളും

ഒന്നൊന്നായി ഉയർന്നു വരുമോ എന്ന ഭയത്തിൽ പിന്നീട് ഞാൻ ഒന്നും തന്നെ

ചോദിക്കാൻ നിന്നില്ല!

 

കുറേ നേരത്തോളം നമ്മൾ നിശബ്ദരായി തന്നെ ഇരുന്നു…

മുഖത്തോട് മുഖം നോക്കാതെ,

വാക്കുകളൊന്നും പങ്കിടാതെ…

 

‘മൗനം’ഏറെനേരം നീണ്ടു പോയതും,..

എന്നെ ഒരു നിശ്ചലമായ നോവിന്റെ ലോകത്തിൽ വിട്ടുകൊണ്ട് ഷബീന പതിയെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി,,, പ്രാതൽ തയ്യാറാക്കാൻ!

 

അപ്പോൾ ഞാൻ എന്റെ മനസ്സിൽ കാര്യങ്ങൾ ആഴത്തിൽ ഒന്നൂടെ വിശകലനം ചെയ്തു,,,

 

നിഷ്പക്ഷമായി…

തീർത്തും നിഷ്പക്ഷമായി!!

 

ആദ്യമായി — എന്റെ ഭാഗം

 

ഇത് തുടങ്ങിവച്ചത് ഞാനാണ് — ❌ തെറ്റ്

 

വേണ്ടെന്ന് പറഞ്ഞ അവളെ ധൈര്യം നൽകി നിർബന്ധിച്ചത് ഞാനാണ് — ❌ തെറ്റ്

 

കാര്യങ്ങൾ ഡോക്ടറിനോട് മറച്ചുവെച്ചത് ഞാനാണ് — ❌ തെറ്റ്

 

അവളുടെ ഭാഗം..

 

അവൾ എനിക്ക് താക്കീത് നൽകിയിരുന്നു — ✅ ശരി

 

എന്നാൽ അവൾ എന്നോട് കാര്യങ്ങൾ മറച്ചു വെച്ചിരുന്നു — ❌ തെറ്റ്

 

എനിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോൾ അവൾ ബന്ധം ഒഴിവാക്കിയിരുന്നു — ✅ ശരി

 

പക്ഷേ വീണ്ടും എന്നെ ചതിച്ചുകൊണ്ട് ബന്ധം തുടങ്ങി — ❌ തെറ്റ്

Leave a Reply

Your email address will not be published. Required fields are marked *