മൗനങ്ങൾ വാചാലമാകുമ്പോൾ – 6 7

 

ഒരു നിമിഷം ശ്വാസമെടുത്ത് ഞാൻ തുടർന്നു…

 

“ഒപ്പം എനിക്ക് ചില നിബന്ധനകളും ഉണ്ട്…”

 

ഷബീന ഒന്നും പറഞ്ഞില്ല… അവൾ നിറകണ്ണുകളോടെ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…

 

“എന്താണ് അറിയേണ്ടത്…?

എന്താണ് നിബന്ധനകൾ…?”

അവൾ ചോദിച്ചില്ല… പക്ഷേ അവളുടെ നോട്ടം അത് എല്ലാം ചോദിച്ചു കൊണ്ടിരുന്നു!!

 

“ഇത്രമാത്രം നിന്റെ മനസ്സിൽ പതിയാൻ, അയാളിൽ എന്താണ് നീ കണ്ടത്…?”

 

നേരത്തെ ചോദിച്ച അതേ ചോദ്യം തന്നെയായിരുന്നു ഞാൻ വീണ്ടും ആവർത്തിച്ചത്… പക്ഷേ ഈ പ്രാവശ്യം

അത് ഒരു ചോദ്യം മാത്രമല്ലായിരുന്നു…

ഒരു വിശകലനം ആയിരുന്നു എന്നത്

അവൾക്കും വ്യക്തമായി ബോധ്യമായി.

അതുകൊണ്ടുതന്നെ ഇപ്രാവശ്യം ഷബീന തീരെ മടികാണിച്ചില്ല,, അവൾ പതിയെ,, എന്നാൽ വ്യക്തമായി

മറുപടി പറഞ്ഞുതുടങ്ങി…

 

“അദ്ദേഹം… അദ്ദേഹം വളരെ കെയറിങ് ആണ്… മാന്യനാണ്…”

 

ഒരു നിമിഷം അവൾ ശ്വാസം നിർത്തിയതുപോലെ തോന്നി…

 

പിന്നെ തുടർന്നു…

 

“എന്നോട്… എന്നോട് ഭയങ്കര ഇഷ്ടമാണ്…”

 

ആ അവസ്ഥയിലും… അത് പറയുമ്പോൾ… അവളുടെ ചുണ്ടുകളിൽ ഒളിച്ചുവെക്കാൻ ശ്രമിച്ചിട്ടും മറഞ്ഞിരിക്കാനാവാത്ത

ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു…

കണ്ണുകളിൽ അടക്കാൻ കഴിയാത്ത

പ്രണയത്തിന്റെ ഒരു തിളക്കവും…

 

അത് എല്ലാം ഞാൻ വ്യക്തമായി കണ്ടിരുന്നു… വാക്കുകൾക്കപ്പുറം

അവളുടെ മുഖം തന്നെ അവളുടെ സത്യം പറഞ്ഞുകൊണ്ടിരുന്നു!!

 

“ഇതൊക്കെ സാധാരണ കാര്യങ്ങളല്ലേ…?” ഞാൻ ചോദ്യം മുന്നോട്ട് കൊണ്ടുപോയി…

 

“അതിലപ്പുറം… എന്റെ ഭാര്യയായിരുന്നിട്ടും അയാളോട് ഇത്രയും സ്നേഹം തോന്നാൻ ഇതിലും കൂടുതൽ എന്തെങ്കിലും ഉണ്ടായിരിക്കില്ലേ…?”

മനസ്സിൽ തോന്നിയ സംശയം

ഞാൻ അവളോട് നേരെ ചോദിച്ചു…

 

അവൾ ഒരു നിമിഷം എന്തോ ഒരു മോഷണം പിടിക്കപ്പെട്ടവളെ പോലെ

എന്റെ മുഖത്തേക്ക് പകച്ചു നോക്കി…

അങ്ങനെ ഒരു ചോദ്യം അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്ന പോലെ…

 

“സെക്സ്… അയാൾ എന്നെക്കാൾ കൂടുതൽ നന്നായി സെക്സ് ചെയ്യുമോ…?”

ഞാൻ തുറന്നു ചോദിച്ചു…

 

ഷബീനയുടെ കണ്ണുകൾ അക്ഷരാർത്ഥത്തിൽ മിഴിഞ്ഞുപോയി..

ഇത്രയും തുറന്നൊരു ചോദ്യം അവൾ

ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…

 

ഞാൻ അവൾക്ക് ധൈര്യം നൽകി…

“ഷബീന…ഇനിയങ്ങോട്ട് നമ്മൾ

ഒരു ഓപ്പൺ മാരേജിലേക്കാണ്

കടക്കുന്നത്…അപ്പോൾ എല്ലാം ഓപ്പൺ ആയിരിക്കണം…

 

ഞാൻ മന്ദമായി,, പക്ഷേ വ്യക്തമായി പറഞ്ഞു…

 

“പാടില്ല എന്നൊന്നും ഇല്ല… പക്ഷേ സത്യം മറച്ചുവയ്ക്കാനും പാടില്ല…

അതായിരിക്കും എന്റെ നിബന്ധനകളിൽ ഒന്നാമത്തേത്…”

 

“എനിക്ക് അങ്ങനെ ഒന്നുമില്ല…

നിങ്ങൾ രണ്ടുപേരും ചെയ്യുന്നതും

എനിക്ക് ഒരുപോലെ തന്നെയാ…

രണ്ടും എനിക്ക് തൃപ്തിയാണ്…”

 

അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു…

ചിന്തിക്കാൻ പോലും ഒരു നിമിഷം എടുത്തില്ല… പക്ഷേ…

അത് ഒരു മറുപടി ആയിരുന്നില്ല…

ഒരു രക്ഷപ്പെടൽ മാത്രമായിരുന്നു

എന്നെനിക്ക് വ്യക്തമായിരുന്നു…

അതിലുപരി… എന്റെ ആ വ്യക്തത

അവൾക്കും നന്നായി മനസ്സിലായിരുന്നു…

 

“വേറെ…?”

ഞാൻ വീണ്ടും ചോദിച്ചു…

 

“വേറെ എന്ത്…?”

അവൾ മറുചോദ്യം എറിഞ്ഞു…

 

“അയാൾക്കുള്ള പ്രത്യേകതകൾ…?”

ഞാൻ ചോദ്യം കൂടുതൽ വ്യക്തമായി…

 

“ശോ… എന്തിനാ ഇങ്ങനെയൊക്കെ ചോദിക്കുന്നേ…?

ഇതൊക്കെ അറിഞ്ഞിട്ട് എന്തിനാ…?

അവസാനം നിങ്ങൾ തന്നെ ടെൻഷൻ അടിക്കാൻ…”

 

അവളുടെ ആ അവസാന വാക്കുകൾ.. ‘നിങ്ങൾ തന്നെ ടെൻഷൻ അടിക്കാൻ’

എന്റെ നെഞ്ചിൽ ആരോ നഖം കുത്തിയതുപോലെ തോന്നി..

അറിയേണ്ടെന്നു തോന്നിയ കാര്യങ്ങൾ തന്നെ അറിയാനുള്ള ഒരു നിർബന്ധമായി മാറി…

 

അവൾ വീണ്ടും മടിച്ചുനിന്നു… പക്ഷേ എന്റെ നിരന്തരമായ നിർബന്ധത്തിന് മുന്നിൽ അവസാനം അവൾ പറഞ്ഞു തുടങ്ങി…

 

അല്ല… അവൾ പറയുകയായിരുന്നില്ല,,

ചോദ്യങ്ങളായിരുന്നു… ഒന്നിന് പിന്നാലെ ഒന്ന്… ശ്വാസം മുട്ടിക്കുന്ന തരത്തിൽ ഒഴുകി വന്ന ചോദ്യങ്ങൾ…

 

ഒന്നിനും എന്റെ പക്കൽ ഉത്തരങ്ങളില്ലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *