മൗനങ്ങൾ വാചാലമാകുമ്പോൾ – 6 7

അവൾ എന്നെ ചോദ്യം ചെയ്തതല്ല… എന്റെ ഉള്ളിലേക്ക് നോക്കി ഒരു സത്യത്തെ തേടിയതുപോലെ ആയിരുന്നു അവളുടെ ശബ്ദം… കുറ്റപ്പെടുത്തലോ അസഹിഷ്ണുതയോ ഒന്നും അതിൽ ഉണ്ടായിരുന്നില്ല… വെറും മനസ്സിലാക്കാനുള്ള ഒരു ശ്രമം മാത്രം…

 

എനിക്ക് അറിയേണ്ടതെല്ലാം ഞാൻ ഇന്നലെ അവളോട് ചോദിച്ചിരുന്നു… അവൾ മറച്ചു വെക്കാൻ ശ്രമിച്ച സത്യങ്ങൾ പോലും ഞാൻ അവളെ കൊണ്ട് പറയിപ്പിച്ചിരുന്നു,, ഇന്ന് അവളുടെ ഊഴമായിരുന്നു … അവളുടെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി നൽകേണ്ട ബാധ്യത എനിക്ക് ഉണ്ടായിരുന്നു….

 

ഞാൻ ഒരു നിമിഷം കണ്ണുകൾ അടച്ചു. ഉള്ളിലെ ഭയങ്ങളും കുറ്റബോധവും ഒരുമിച്ച് നെഞ്ചിൽ ഭാരമായി അടിഞ്ഞുകൂടുന്നതുപോലെ തോന്നി… പിന്നെ ഞാൻ ശാന്തമായി പറഞ്ഞു…

 

“ശരിയാണ്… നിന്നെ മറ്റൊരാളോടൊപ്പം കാണണമെന്ന് എനിക്ക് ഒരിക്കൽ അതിയായ ആഗ്രഹമുണ്ടായിരുന്നു… . പക്ഷേ അത് യാഥാർത്ഥ്യമായി തുടങ്ങിയപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്… അത് എന്റെ വെറും ഒരു ഫാന്റസി മാത്രമായിരുന്നു എന്നത്…

 

എന്റെ ശബ്ദം അൽപം വിറച്ചു…

 

“നീ മറ്റൊരാളെ മനസ്സുകൊണ്ട് സ്നേഹിക്കുന്നത്… അത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല… നിന്നെ എനിക്ക് പതിയെ നഷ്ടപ്പെടുകയാണോ എന്ന ഭയം എന്നെ ഓരോ നിമിഷവും വേട്ടയാടി… “

 

ഞാൻ അത്രയും പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു… വെറുതെയെങ്കിലും “നമുക്ക് ഇതൊക്കെ ഇവിടെവച്ച് അവസാനിപ്പിക്കാം എന്ന് അവൾ പറയും എന്നൊരു നിസ്സഹായമായ പ്രതീക്ഷ…” പക്ഷേ അവൾ അങ്ങനെ പറഞ്ഞില്ല…

 

അവൾ പതുക്കെ മുഖം ഉയർത്തി എന്റെ കവിളിൽ സ്നേഹത്തോടെ ഒരു മുത്തം നൽകി…

പിന്നെ അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി വളരെ മൃദുവായ ശബ്ദത്തിൽ പറഞ്ഞു… “നിങ്ങൾ പേടിക്കേണ്ട… ഏത് സാഹചര്യം വന്നാലും… ഏത് കാരണത്താലായാലും… നിങ്ങളെക്കാൾ കൂടുതൽ ഞാൻ ഒരാളെയും സ്നേഹിക്കില്ല…”

 

അവളുടെ ആ വാക്കുകൾ എന്റെ ഉള്ളിൽ ഒരേസമയം ആശ്വാസവും വേദനയും വിതറി. അവൾ പറഞ്ഞത് ഞാൻ വിശ്വസിക്കാൻ ആഗ്രഹിച്ചു… പക്ഷേ അവളെ നഷ്ടപ്പെടുമെന്ന ഭയം അപ്പോഴും എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ നിശബ്ദമായി ജീവിച്ചുകൊണ്ടിരുന്നു…

 

ഷബീന വീണ്ടും പതുക്കെ അടുത്ത ചോദ്യം ചോദിച്ചു…

 

“ഇന്നലെ നിങ്ങൾ ചില നിബന്ധനകൾ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നല്ലോ… പക്ഷേ ഇന്ന് അതും വേണ്ടെന്ന് വെച്ചു… അതെന്തേ…?”

 

“ഹോ… അതിലൊന്നും വലിയ കാര്യമില്ലെന്ന് തോന്നി…” ഞാൻ നിസ്സാരമായി മറുപടി പറഞ്ഞു…

 

ഒരു നിമിഷം ഞാൻ മൗനമായി നിന്നു… പിന്നെ ഞാൻ വീണ്ടും തുടർന്നു…

 

“നിബന്ധനയല്ല… എങ്കിലും ഒരു കാര്യം എനിക്ക് നിന്നോട് ആവശ്യപ്പെടാനുണ്ട്..”

 

ഞാൻ വാക്കുകൾ അറ്റത്ത് നിർത്തി. ഷബീന എന്റെ കണ്ണുകളിലേക്ക് നേരെ നോക്കി. അവളുടെ കണ്ണുകളിൽ ഒരു ചോദ്യം നിറഞ്ഞിരുന്നു — എന്താണ് ആ ആവശ്യം? എന്ന് അവൾ മൗനത്തിൽ ചോദിക്കുന്നതുപോലെ…

 

ഞാൻ പതുക്കെ പറഞ്ഞു…

 

“ഇനിയും ഈ ബന്ധം തുടർന്നാൽ… നിങ്ങൾ തമ്മിൽ അയക്കുന്ന മെസ്സേജുകൾ മായിച്ചു കളയരുത്… ഫോൺ ലോക്ക് ചെയ്ത് ഒളിപ്പിക്കരുത്… അങ്ങനെയൊന്നും വേണ്ട. ആദ്യത്തിൽ തന്നെ നിങ്ങളുടെ ബന്ധത്തെ എതിർക്കാൻ എനിക്ക് തോന്നിയ പ്രധാന കാരണങ്ങളിൽ ഒന്ന് എന്റെ മുന്നിൽ ഉണ്ടായിരുന്ന ആ മറയായിരുന്നു,, ഞാൻ എല്ലാം സമ്മതിച്ചിട്ടും പിന്നെ എന്തിനാണ് എന്നിൽ നിന്ന് ഒളിപ്പിക്കൽ…?”

 

ഞാൻ അത് പറഞ്ഞപ്പോൾ ഷബീനയുടെ മുഖം പെട്ടെന്ന് അല്പം മങ്ങിപ്പോയി… അവളുടെ കണ്ണുകളിൽ ഒരു നിശ്ശബ്ദമായ അസ്വസ്ഥത പടർന്നുവന്നു…

 

ഞാൻ അവളോട് മൃദുവായി ചോദിച്ചു…

“എന്തേ… എന്തെങ്കിലും പ്രശ്നമുണ്ടോ…?”

 

ഷബീന എന്റെ കണ്ണുകളിലേക്കു നേരെ നോക്കിയില്ല… അവൾ പതുക്കെ തലകുനിച്ചു… പിന്നെ, ശബ്ദം തണുത്തതുപോലെ, മന്ദഗതിയിൽ പറഞ്ഞു…

 

“അത്… ഞങ്ങൾക്ക് പ്രൈവസി വേണമായിരുന്നു…”

 

“എന്റെ മുന്നിലോ…?” ഞാൻ അൽപം ആവേശത്തോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *