കർട്ടൻ നീങ്ങികിടക്കുന്ന വിടവിലൂടെ പുറത്ത് തെളിച്ചിട്ടിരിക്കുന്ന ബൾബിന്റെ വെട്ടം അകത്തേക്ക് വരുന്നുണ്ട
ഫാനിന്റെ കാറ്റിൽ ഇളകി മുഖത്തേക്ക് പാറിവീഴുന്ന പിന്നലിൽ നിന്ന് വിട്ടുകിടക്കുന്ന മുടിയിഴകൾ അവൻ മാടിയൊതുക്കി…
മാറിൽ നിന്നും നീങ്ങികിടന്ന പുതപ്പ് ഒന്നൂടെ പുതപ്പിച്ചു…
മൂക്കിൽ ചൂണ്ടുവിരൽ കൊണ്ടൊന്നു തൊട്ട് നെറ്റിയിലുമ്മ വച്ചുമാറി…
അവളുടെ കൃഷ്ണമണി പിടക്കുമ്പോലെ…
“കള്ളയുറക്കാണോടി കള്ളീ……”
ഹരി ഒച്ചയടകിചോദിച്ചതും അമ്മു കണ്ണുതുറക്കാതെ പുഞ്ചിരിച്ചുകൊണ്ടവന്റെ നെഞ്ചിന്നിരുവശവും പിടിച്ചു അവളിലേക്ക് വലിച്ചു…
ഹരി അവളുടെ മേലെ വീഴാതെ തലയണക്കിരുവശവും കൈകുത്തി ബാലൻസ് ചെയ്ത് നിന്നു..
അമ്മു കണ്ണുതുറന്നവനെ തന്നെ ഉറ്റു നോക്കി…
“ഉറങ്ങുവല്ലാരുന്നോ….” അവളിലേക്കു മുഖം താഴ്ത്തി….
അല്ലെന്നവൾ മുഖം വെട്ടിച്ചു…
“പിന്നെ എന്നെ കാത്തിരുന്നതാ….” കണ്ണിലേക്കു നോട്ടം കൊരുത്തിവലിച്ചു…
അവളൊരു മയക്ക് ചിരി ചിരിച്ചു…
“മയക്കാണോടി നീയെന്നെ…..” ചുണ്ടുനാവുകൊണ്ട് നനച്ചവൻ അവളുടെ ചുണ്ടിലേക്ക് മുഖം താഴ്ത്തി….
അമ്മു മുഖം വെട്ടിച്ചു കമിഴ്ന്നു കിടന്നു….
ഹരിയവളുടെ പുറത്തേക്ക് കവിൾ ചെരിച്ചു വച്ചു….നിലത്തു മുട്ടിലാണ് നിൽപ്…
“എന്ത് വിദ്യയാ നീ കാട്ടുന്നെ പെണ്ണേ…..അടിപ്പെട്ട് പോവുമ്പോലാ ഞാൻ….”
അമ്മു ചിരിക്കുന്നത് അവൾ കുലുങ്ങുന്നതിൽ നിന്ന് അറിയാം….
“ആദ്യായിട്ട് പ്രേമിക്കുമ്പോലെ തോന്നുന്നെടി….”
മൂഞ്ചി….
അമ്മു ഒരു വെട്ടിതിരിയലിൽ ഹരി മുഖമടിച്ചു ബെഡിലേക്ക് വീണു…
ഭദ്രകാളി കണക്കെ എണീറ്റിരിപ്പുണ്ട്…ജനലിന് തിരിഞ്ഞിരിക്കുന്നോണ്ട് മുഖം വ്യ്കതമല്ല…
“എത്രയോണ്ടെടാ ലിസ്റ്റില്…..” പല്ലുകടിച്ചു പൊട്ടിക്കുന്നുണ്ട്…..
ഹരി മുഖം ഒന്നൂടെ ബെഡിലേക്ക് അമർത്തി അവളെ ഓട്ടക്കണ്ണിട്ട് നോക്കി….
അവളാ നീട്ടിവളർത്തിയ എട്ടു നഖവും അവന്റെ ഷർട്ടിടാത്ത പുറത്ത് പോറിച്ചു വിട്ടു….
”ആആഹ്……“ ഉയർന്ന ഒച്ച വാ പൊത്തിപിടിച്ചു അടക്കി എഴുനേറ്റ് നിന്നു ഹരി…
”നാളെ ആ നഖം മൊത്തം വെട്ടീലേൽ അന്നു മുളകിടിച്ചു ചതച്ചപോലെ നിന്റെ വിരൽ ഇടിച്ചു ഞാൻ ചതയ്ക്കും…..“
അമ്മു അതിന് പുല്ല് വില കൊടുത്തില്ല….
പുതപ്പും തലവഴി ഇട്ട് കമിഴ്ന്നു കിടന്നു…
തട്ടി വിളിച്ചെങ്കിലും മൈൻഡ് ചെയ്തില്ല…
ആ പുതപ്പിന് മുകളിൽ കൂടെ ഒരുമ്മയും കൊടുത്ത് അതിനുള്ളിലേക്ക് തന്നെ ഡയറിമിൽക്കും വച്ചുകൊടുത്തു ഇനി നിന്നിട്ട് കാര്യമില്ലെന്നറിഞ്ഞുകൊണ്ട് അവനിറങ്ങി…
പിറ്റേന്ന് കോളേജിൽ പോകാൻ ഇറങ്ങിയപ്പോൾ കോളർ നെക്ക് ചുരിദാറും കഴുത്തില് വട്ട സ്കാർഫും പോരാത്തതിന് ബന്റേജും ഒട്ടിച്ചിട്ടും ചിന്നു വെടിപ്പായിട്ട് പൊക്കി….
ഒടുക്കം ബസ് സ്റ്റോപ്പ് മുതൽ കോളേജ് ജംഗ്ഷൻ വരേ ചെവി തിന്ന് സ്റ്റോറി കേട്ട് കഴിഞ്ഞപ്പോൾ ഒരു നിൽപ്പായിരുന്നു ചിന്നു….
ഒരു മാത്ര കിളിപോയോന്ന് അമ്മുന് തോന്നാതിരുന്നില്ല…
“കള്ള ബടുവ……”
“എന്നാല്ന്റ മോളേ……നീയും അങ്ങേരും…..കൊറേ നാളായി ഞാൻ കാണുന്ന്….പക്ഷെ ഇമ്മാതിരി ഉമ്മിക്കൽ ഉമ്മിക്കാൻ മാത്രം പട്ടിണി കിടപ്പാരുന്ന രണ്ടും….” കഴ്ത്തിലെ സ്കാർഫ് നീക്കി ഹിക്കി നോക്കിയാണ് ചോദ്യം….
“അവനങ്ങനൊന്നുവല്ല…ഞാൻ ആയിട്ട് പോയിട്ട് കുറച്ചൊക്കെ ആക്കിയതാ….” കാന്താരി വാക്കുകൾ കിട്ടാതെ ഏട്ടായിയെ ന്യായീകരിക്കുന്നുണ്ട്…
“പിന്നേ…..ഇമ്മാതിരി സ്മൂച് സ്മൂച്ചി വിട്ടേക്കണ കണ്ടാൽ അറിയാം നീയങ്ങോട് മാത്രേ കൊടുത്തുള്ളുന്ന്…എന്തൊക്കെയാരുന്ന്….കീരിം പാമ്പും കളിക്കുന്നു വാക്കത്തിയെടുത്തു വെട്ടാൻ നിക്കുന്നു ഞാനപ്പഴേ ഓർത്തതാ ഇതിങ്ങനെ തന്നേ പോകുന്ന്…”
അമ്മു ഒന്നും മിണ്ടാതെ ബാഗിന്റെ വള്ളിയിൽ വിരൽ കൊരുത്തു നടക്കുവാണ്…
