മഴനീർതുള്ളികൾ – 4 40അടിപൊളി 

 

”മ്മ്മ്…കവല വരേ….“

 

”അമ്മേടെ കുട്ടൻ ഒന്ന് അമ്മുനെ ആ ക്ലിനിക് വരേ കൊണ്ടുപോടാ….അമ്മയിനി ഡ്രസ്സ്‌ മാറ്റി ഇറങ്ങി പോയിട്ടൊക്കെ വരുമ്പോ താമസിക്കൂലേ…ചക്കേം പുളിച്ചു പോകും…അത്പിന്നെ പോട്ടെ…അമ്മയെറങ്ങുമ്പോ താമസിക്കൂടാ…..“

വല്യ കാര്യത്തിൽ തോളിൽ പിടിച്ചു പുന്നാരിച്ചാണ് ചോദ്യം…

 

”എനിക്ക് പോയിട്ട് അത്യാവശ്യം ഉണ്ടമ്മാ…..ചെലപ്പോ കൃഷി ഭവനീന്ന് ആരേലും വരും കണ്ടം നോക്കാൻ….“

 

അമ്മുവിന്റെ മുഖം ഇരുണ്ടുതുടങ്ങീട്ടുണ്ട്….

 

”അമ്മേടെ പൊന്നല്ലേ….ഒന്ന് കൊണ്ടുപോയിച്ചു വാട….അമ്മു മോള് മിണ്ടത്തില്ല അമ്മ പറഞ്ഞോളാം….“ രണ്ടും കൂടെ കീരിയും പാമ്പും ആണല്ലോന്നോർത്ത് മായ പറഞ്ഞു….

 

”മ്മ്മ്….നോക്കട്ടെ…ഒരഞ്ചു മിനിറ്റിൽ ഇറങ്ങിയാൽ ഞാൻ കൊണ്ടോകാന്ന് പറഞ്ഞേക്ക്…..“

 

ജാഡയിട്ട് മഴക്കോളൂ നോക്കുമ്പോലെ മാനത്തോട്ട് നോക്കിയുള്ള പറച്ചിൽ കണ്ടപ്പോൾ അമ്മുവിന് കലിച്ചു കയറി…

 

“ഞാനില്ല എങ്ങോടും…ഇത് കുറച്ചു ഐസ് വെച്ച പൊക്കോളും….”

 

“അത് ശെരി….അത് തന്നതാനങ് തീരുമാനിച്ചാൽ മതിയോ….ചെന്ന് ഡ്രസ്സ്‌ മാറി ആ ചെറുക്കന്റെ കൂടെ പോകാൻ നോക്കിക്കേ…..” ലളിതമ്മ പറഞ്ഞിട്ട് ഹരിയുടെ നേരെ തിരിഞ്ഞു….

 

“നീയിനി ഇടം തിരിഞ്ഞ് നിക്കാണ്ട് അതിനേം കൂട്ടിപോയി മരുന്നും മേടിച്ചുകൊടുത്തു കൂട്ടത്തിൽ കഴിക്കാൻ ബ്രെഡോ റസ്ക്കോ കൂടെ മേടിച്ചോണ്ട് പോരെ…ഉള്ള പച്ചച്ചക്കയെല്ലാം കൂടെ തിന്നതാ ദഹിക്കണവരെ കട്ടിക്കൊന്നും കഴിക്കണ്ട….”

 

“അങ്ങോടു ചെല്ല് പെണ്ണേ താളം കണ്ട് നിക്കാണ്ട്….നല്ലൊരു ചേലുള്ള മുഖമാ അതിരിക്കണ കണ്ടാലും മതിയിപ്പോ…എന്റെ ചിന്നുവെങ്ങാനും ആരുന്നിരിക്കണം പണ്ടേക്കും പണ്ടേ ഓടിയേനെ….”

 

അമ്മു മായയെ നോക്കി…അവിടന്നും കയ്യൊഴിഞ്ഞു….

 

പിന്നെ നിവർത്തിയില്ലാതെ ഡ്രസ്സ്‌ മാറിയിറങ്ങി…

 

മെയിൻ റോഡ് കയറാതെ എത്തും മുന്നേ ഒരിടവഴിയിലേക്ക് ഹരി ബൈക്ക് തിരിച്ചു..

 

“ഇതെങ്ങോട്ടാ….”

 

“കണ്ടതിലോട്ട്….”

 

“അപ്പൊ ക്ലിനിക്കിലൊ….”

 

“പോയിട്ട് മോളെന്തോന്ന് പറയും…..”

 

“ഒരു പട്ടി കടിച്ചതാന്ന് പറഞ്ഞോളാം….”

 

“നിനക്കിതെന്തെടി…കുറച്ച് മുന്നേ വരേ കുഴപ്പൊന്നും ഇല്ലാരുന്നല്ലോ….”

 

“നിനക്കും ഇല്ലാരുന്നല്ലോ…”

 

“ഇവിടിറക്കി വിടണോ….”

 

“ആ വിട്ടോ….അമ്മയോട് ഞാൻ പറഞ്ഞോളാം….ബാക്കി അവിടുന്ന് വാങ്ങിച്ചോ….”

 

“നാണമില്ലലോ….എന്ത് പറഞ്ഞാലും ഒരമ്മയോട് പറഞ്ഞുകൊടുമ്പോലും…..നഴ്സറി കൊച്ചാലോ….”

 

“ഞാൻ നിന്റെ കൂടെ വരണില്ല…എന്നെ തിരിച്ചു കൊണ്ടുവിട്ടേരെ…”

 

പിണങ്ങി….

 

കുറച്ചുകൂടെ പിന്നിലേക്ക് നീങ്ങിയിരിപ്പും കഴിഞ്ഞു…

 

അല്പം കൂടെ മുന്നോട്ട് നീങ്ങിയിട്ട് അവൻ ബൈക്ക് സൈഡിലൊതുക്കി നിർത്തി…

 

“ഇറങ്ങ്….”

 

“എന്തിനാ ഇവിടെ….എന്നെ വീട്ടി വിട്ടാ മതി…”

 

“എവിടെ വേണോ വിടാം…ഇപ്പോ നീയൊന്നിറങ്…”

 

“ഇതെന്തിനാ ഇവിടെ….” ബൈക്കിന്നിറങ്ങി മുന്നോട്ട് നടക്കുന്നതിനിടയിൽ ചോദിച്ചു…

 

“ദാ അവിടെ പോയിരിക്കാം….കുറച്ച് കഴിഞ്ഞ് വീട്ടിൽ പോകാം…” ഹരി കുറച്ച് മാറി കാണുന്ന വിളക്കുമാടം ചൂണ്ടി പറഞ്ഞു….

 

“അപ്പൊ മരുന്നോ…”

 

“ അതരുണിനെക്കൊണ്ടെങ്ങാനും ഫാർമസിന്ന് മേടിപ്പിക്കാം…ഏതേലും ഓയിന്മെന്റ്…അമ്മയോട് ഒന്നും പറയണ്ട….ക്ലിനിക്കിൽ പോയിന്ന് പറഞ്ഞേക്ക്…”

 

“മ്മ്മ്….”

 

“നിനക്ക് വിഷമൊന്നുല്ലേ ഹരീ അമ്മയോടിങ്ങനെ കള്ളം പറയാൻ….പാവല്ലേ അത്….”

 

“വേണ്ടാ പറയണ്ടാ….മോള് ചെന്ന് ഞങ്ങളുമ്മിച്ചു കളിച്ചപ്പോ പറ്റിയതാന്ന് അങ്ങ് പറയ്…” ഹരി മുണ്ടും മടക്കികുത്തി മുന്നോട്ട് നടന്നു…

 

“ഞങ്ങളോ….എങ്ങനേ….നീയെല്ലേ എന്നെക്കേറി…..”

 

“ആ ഞാൻ തന്നെ അയിന്…എന്റെ ചുണ്ടിന്റിടക്ക് ഉണ്ടായിരുന്നത് പിന്നെ നാട്ടാരുടെ ആയിരുന്നല്ലോ” നടന്നവൻ നിന്നു തിരിഞ്ഞു നോക്കി…

Leave a Reply

Your email address will not be published. Required fields are marked *