കട്ടിലിനടിയിലെ ബാസ്കറ്റിൽ നിന്നും തുണിയെടുത്ത് അമ്മു ചെല്ലുമ്പോൾ കരിക്കലത്തുണിയും കയ്യിൽ പിടിച്ച് നിൽപ്പുണ്ട് ഹരി….
“നിന്നെയല്ല നിന്റച്ഛനെ ഞാൻ ഇറക്കും പിന്നാ….വന്നാൽ എന്തോ ആന തരാന്നോ കുതിര തരാന്നോ പറഞ്ഞു വിളിച്ചു വരുത്തീട്ട് അവളകത്തു കയറി ഒളിച്ചിരിക്കുന്ന്….” പുറത്ത് തകർത്തു പെയ്യുന്ന മഴ ഒച്ച കൊണ്ടുപോയിക്കോളും എന്ന ഉറപ്പിൽ ഉറക്കത്തെന്നെയാണ് പറച്ചിൽ…
“അതിന് ഞാൻ പറഞ്ഞിട്ടല്ലല്ലോ…നിനക്ക് നേരത്തെ പോകണംനും പറഞ്ഞല്ലേ….”
“പിന്നമ്മോട് ഞാനെന്ത് പറയണം…പുന്നാര മോള് വശീകരിച്ചു വിളിച്ച് വരുത്തിയതാന്നോ….” കലമെടുത്തു താഴെ വച്ചിരുന്ന സ്റ്റീൽ ബക്കറ്റിലേക്ക് വെള്ളം മറിച്ചൊഴിച്ചു ഹരി ചോദിച്ചു…
“അയ്യേ…ഞാനങ്ങനൊന്നും ചെയ്തിട്ടില്ല….”
“നീയൊന്നും ചെയ്തില്ല….വെറുതേ അവിടെ നിന്ന എന്നെ പിടിച്ച് അഞ്ചാറുമ്മേം തന്ന് കൊതിപ്പിച്ചിട്ട് അവളോരോട്ടം….എനിക്കാണേൽ എന്തേലും കിട്ടിയാ പിന്നത് കടം ആയിട്ട് ഇട്ടേക്കണ സ്വഭാവം തീരെ ഇല്ല…കയ്യോടെ തിരിച്ചങ്ങ് തരാൻ ഓടിപ്പാഞ്ഞു വന്നതാ…” ഒരു കയ്യിൽ അവളെയും മറുകയ്യിൽ ബക്കറ്റും പിടിച്ച് വർക്ക് ഏരിയ കടന്ന് മുറ്റത്തേക്ക് ഇറങ്ങുന്ന നടയുടെ താഴെ ബക്കറ്റ് വച്ചു…എന്നിട്ട് നടയിലേക്കിറങ്ങി നിന്നു…
ഇപ്പൊ അമ്മു അവന്റെ മുഖത്തിനൊപ്പം ആണ്…ഇരുട്ടിൽ രണ്ടുപേർക്കും മുഖം വ്യക്തമല്ല…
“ഒരെണ്ണം…ഒരേ ഒരെണ്ണം…ഇപ്പോ അതു മതി…ബാക്കി പലിശേം കൂട്ട് പലിശേം ഒക്കെ ചേർത്ത് ഞാൻ വച്ചേക്കാം….ഇപ്പൊ ഒരെണ്ണം തന്നോട്ടെടി….” ശബ്ദം താണു താണു വരുന്നുണ്ട്….അവനു വേണ്ടത് കണ്ടുപിടിക്കാനെന്നോണം തണുത്ത വിരൽ തുമ്പവളുടെ മുഖത്ത് പരതി നടക്കുന്നുണ്ട്….
“അമ്മ വരും….കാണുട്ടോ…” മത്സരിച്ചെന്നോണം അമ്മുവിന്റെ ഒച്ചയും താണു….
തേടിക്കിട്ടിയത് തള്ളവിരലും ചൂണ്ടു വിരലും കൊണ്ടു ഞെരിച്ചു വിട്ടു ഹരി…
“വെള്ളം തണു…തണുത്തു പോകുംനേ….” അവന്റെ നിശ്വാസം മൂക്കിന്റെ വശത്തു കവിളിൽ അടിച്ചതും അമ്മു ഒന്നു കിടുകിടുത്തു…
“നിനക്കതിലും ചൂടുണ്ടെടി….പൊള്ളുന്ന്….” പറഞ്ഞും കൊണ്ടൊരു കൈ അവളുടെ പിൻകഴുത്തിലും മറുകൈ പാവാട വലിച്ചു താഴ്ത്തി ഇടുപ്പിലും പിടുത്തമിട്ടു…
അമ്മു ഒന്നു കുറുകി അവനോടൊട്ടി..
ഹരി അവളുടെ താടിത്തുമ്പിലൊന്നു കമ്മി കീഴ്ച്ചുണ്ടിൽ നാവുകൊണ്ട് തൊട്ടു….
കീഴ്ച്ചുണ്ട് നുണഞൊന്ന് വിട്ടില്ല അതിന് മുന്നേ മരച്ചില്ല ഉലയുന്നതിനൊപ്പം ഒരു വലിയ ശബ്ദം കേട്ടു…
ഹരി നിൽക്കുന്നതിനു തൊട്ടുപുറകിലായി മരക്കൊമ്പ് വന്നടിച്ചു വീണു….
അമ്മു പേടിച്ചു നിലവിളിച്ചുകൊണ്ട് ഹരിയേ ചുറ്റിപ്പിടിച്ചു….
ശബ്ദം കേട്ട് അകത്തുനിന്നും എമർജൻസിയുമായി ഓടിയെത്തിയ മായ കാണുന്നത് ഹരിയെ കെട്ടിപിടിച്ചു കരയുന്ന അമ്മുവിനെയും അവനുപിന്നിൽ പുറകുവശം മറച്ചു കിടക്കുന്ന കൂറ്റൻ മറച്ചില്ലയുമാണ്…..
കണ്ട കാഴ്ചയുടെ ആഘാതത്തിൽ അവരുടെ നിൽപ്പൊന്നും മായ ശ്രദ്ധിച്ചില്ല….
“എന്റെ ദേവിയെ…..എന്തേലും പറ്റിയോടാ….” മായ അവനെ പിടിച്ചു വലിച്ചു തിണ്ണയിലേക്ക് കയറ്റി…
അമ്മു മായ വന്നതും അവനെ വിട്ടകന്നിരുന്നു…
“ഇല്ലാമ്മ…മുറ്റത്തല്ലേ വീണേ…തന്നെ നോക്കട്ടേ…” കയ്യിലെ വെട്ടം വാങ്ങി ഹരി പുറത്തേക്കടിച്ചുനോക്കി…
ചീക്ക് പിടിച്ചുനിന്നിരുന്ന പുളിയൻമാവ് കാറ്റത്തു വട്ടം ഒടിഞ്ഞു വീണതാണ്…
കൊമ്പ് കൊണ്ടടിച്ചു ബാത്‌റൂമിന്റെ ഒരു സൈഡിലെ ഭിത്തിയും ഇടിഞ്ഞിട്ടുണ്ട്…
”എടാ….ബാത്രൂം പൊളിഞ്ഞു പോയല്ലോടാ…ഇനിയെന്തു ചെയ്യുമെൻറെ ദൈവമേ….“ പുതുക്കിപണിത്തിട്ട് ഒരുപാടാകാത്ത ബാത്‌റൂമിന്റെ അവസ്ഥ കണ്ട് മായക്ക് ചങ്കുപൊടിഞ്ഞു…ഇല്ലാത്ത കാശുണ്ടാക്കി ചെയ്തതാണ്…
അമ്മുവിനും സങ്കടം വന്നു…അവനാ ചീക്ക് കണ്ട് മഴക്കാലം തുടങ്ങിയപ്പോളെ വെട്ടാൻ ആഞ്ഞതാണ് അമ്മയാണ് തന്റെ മാങ്ങാക്കൊതി കാരണം മാങ്ങ തീരട്ടെ എന്നും പറഞ്ഞു നീട്ടിവെപ്പിച്ചത്…
