“ചിന്നുവും കൂടെയുണ്ട് മൂന്നുപേർ പോവില്ല പങ്കമ്മോ…”
ഹരി തടയിടാൻ നോക്കി…
“പിന്നെ….അശോകന്റെ ചെറുക്കൻ നാലെണ്ണം ഒക്കെയാ ഒറ്റൊരെണ്ണത്തിൽ പോണത്…അങ്ങ്കൊണ്ടുപോയി വിടെടാ…”
ചിന്നു വാച്ചിൽ നോക്കി അക്ഷമയായി നിക്കുന്നുണ്ട്…
ഹരി പിന്നെ തർക്കിക്കാൻ നിന്നില്ല…ഷർട്ട് എടുത്തിട്ട് ഇറങ്ങി…
അമ്മു ബൈക്കിനു പിന്നിലേക്ക് കയറി..ചിന്നു അവൾക്കു പിറകിലും….
കയറിയപ്പോൾ അവനെ മുട്ടാതെ ഇരുന്നെങ്കിലും വീടിനപ്പുറത്തെ വളവു തിരിഞ്ഞപ്പോൾ ഹരിയവളുടെ കൈ പിടിച്ച് വലിച്ചു വയറിനു ചുറ്റിപിടിപ്പിച്ചു…സ്വാഭാവികമായും അവൾ മുട്ടാണ്ട് അകത്തിവച്ചത് രണ്ടും അവന്റെ പുറത്ത് ഞെരിഞ്ഞമ്മർന്നു….
ഹരി പയ്യെ കണ്ണൊന്നു ചിമ്മി തുറന്നു…
“അമ്മൂമ്മെയ്…..ഇതിപ്പോ വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാലെന്ന അവസ്ഥ ആയിലോ….ഇങ്ങനാണ് അറിഞ്ഞാരുന്നേൽ പങ്കുനെ നേരത്തെ കൂട്ടിക്കൊണ്ട് വരായിരുന്നു….” ഹരി അല്പം അവളിലേക്ക് പിന്നോക്കം ചായ്ഞ്ഞു…
“ഉവ്വാ….ആ പാൽ ഈ അടുപ്പിൽ കാച്ചാൻ വല്ല ഉദ്ദേശവുമുണ്ടെൽ അതങ്ങ് മാറ്റിവെച്ചേരെ…നടക്കൂല്ല..”
ഞാനീയടുപ്പിൽ തന്നെ കാച്ചും നീ കുടിക്കേം ചെയ്യും മോളേ….മനസ്സിൽ പറഞ്ഞുകൊണ്ട് ഹരി മെയിൻറോഡിലേക്ക് കയറുന്നിടത് നിർത്തി…
തൊട്ടപ്പുറത്താണ് ബസ് സ്റ്റോപ്പ്…
“ഇവിടിറങ്ങിക്കോ…ഹെൽമെറ്റും ഇല്ല ട്രിപ്പിളും ആ…കിറുക്കന്മാർ കണ്ടാൽ പണിയ…”
അവർ ഇറങ്ങി മുന്നോട്ട് നടന്നു…
ഇടയ്ക്ക് തിരിഞ്ഞു നോക്കിയ അമ്മു ബൈക്കിൽ തന്നെ നോക്കിയിരിക്കുന്നവനെ കണ്ട് ചുണ്ട് കൂർപ്പിച്ചൊരുമ്മ കൊടുക്കുമ്പോലെ കാട്ടി…
ഹരിയത് തിരികെ കൊടുക്കും മുന്നേ ബസിന്റെ ഹോണടി കേട്ട് അമ്മു തിരിഞ്ഞ് ഓടിയിരുന്നു…
അന്നു രാത്രിയും അവൻ അറിയാവുന്നതിന്റെ മാക്സിമം അടവിറക്കിയിട്ടും അമ്മു കട്ടിലിൽ കയറ്റിയില്ല…
പിറ്റേന്നും അങ്ങനെ തന്നെ….
“ഡീ…..” ഡെസ്കിൽ ഇരുന്ന് എന്തോ എഴുതുകയായിരുന്ന അമ്മു തലയുയർത്തി നോക്കി…
നിലത്ത് പായ്ക്ക് മുകളിൽ ബ്ലാങ്കറ്റ് വിരിച്ചു കിടക്കാനുള്ള പരിപാടി നോക്കുവാൻ ഹരി…
“എന്നെ നാളെ രാവിലെ ഒരു 6 കഴിയുമ്പോ വിളിക്കാമോ…അലാം വച്ചിട്ടുണ്ട് ഞാൻ എങ്ങാനും എണീറ്റില്ലേൽ വിളിച്ച് വിട്ടാ മതി…”
അമ്മു തലയാട്ടി….
“നാളെയെന്താ പ്രത്യേകിച്ച്….”
“ബെൽറ്റ് വാർക്കയല്ലെടി….പണിക്കാരിലൊരാൾ കുറവാ…പകരം ഞാൻ കയറാന്ന് വച്ചു….”
“അത് വേണോടാ…” എണീറ്റ് അവനടുത്തേക്ക് വന്നു…
“കഷ്ടപ്പാടല്ലേ….ശീലമില്ലാത്തോണ്ട് മടുത്തുപോകുലെട….”
“കുഴപ്പമില്ല…ഇങ്ങനൊക്കെയല്ലേ ശീലാകണേ….”
“എന്നാലും വേണ്ടായിരുന്നു….മറ്റേ ഭായിമാരെ കിട്ടൂലെ….”
“കിട്ടുവോക്കെ ചെയ്യും….എനിക്ക് നാളെ പണിയൊന്നും ഇല്ല ചുമ്മാ ഇരിപ്പ…വാർക്ക ആയോണ്ട് അവിടെ പോകയും വേണം…അപ്പൊ പിന്നെ പണിക്കങ്ങു കയറിയാൽ കൂലിം കിട്ടും…അതോണ്ട് കയറാന്ന് വച്ചു….”
“മ്മ്…”
“അമ്മു….പങ്കു നിന്നെ ഒരുപാട് ചൊറിയുന്നുണ്ടോ…”
“ആഹ്…ചെറുതായിട്ടൊക്കെ….”
“മനസ് വേദനിക്കണ രീതിക്ക് ഉണ്ടോ…”
“അതില്ല….എനിക്ക് മൂപ്പത്തിടെ ആ ടോൺ കേൾക്കുമ്പോൾ ഏതോ നടിയെയാ ഓർമ വരാ…അപ്പൊ ചിരി വരും…” അമ്മു ബെഡ് കുടഞ്ഞു വിരിച്ചുകഴിഞ്ഞ് അതിലേക്ക് കിടന്നു….
“എന്തേലും ഉണ്ടായ പറയണം നീയെന്നോട്….അല്ലാണ്ട് ഒരുമാതിരി സീരിയൽ നായിക കളിക്കാൻ നിക്കല്ല്….അമ്മയെപ്പോലെ ഒരുപാട് ക്ഷമേടെ ആവശ്യം ഒന്നുമില്ല….”
“മ്മ്മ്…..” ആയമ്മയുടെ ചില കുത്തലും കൊള്ളിക്കലും ഒക്കെ അതിരുകടന്നതാണ്…കുറച്ചുദിവസം നിന്നിട്ട് പോകുവല്ലോ എന്ന് വച്ചിട്ട് അമ്മു ഒന്നും പറയാത്തതാണ് ഹരിയോട്….
അലാം അടിച്ചിട്ടും ഹരി എണീറ്റില്ല….അമ്മു ചുരിദാർ അയൺ ചെയ്യുന്നതിന്റെ ഇടയിൽ വന്ന് ഓഫാക്കി അവനെ കുത്തിപ്പൊക്കി വിട്ടു….
