“അനു ചേച്ചി അവനൊന്നും പറ്റത്തില്ലാ സമാധാനമായിരിക്കെന്ന് പറഞ്ഞ് ഞങ്ങൾ കുറേ നേരം പറഞ്ഞതിൽ പിന്നെയാ അനു ചേച്ചി ഒബ്സർവേഷൻ റൂമിന്റെ മുൻപിൽ കിടക്കുന്ന ചെയറിൽ ഞങ്ങൾ ഇരിക്കുന്നതിന്റെ അടുത്ത് വന്നിരുന്നെ കുറേ നേരം ഞങ്ങൾ ഓരോന്നൊക്കെ സംസാരിച്ചിരുന്നു. അങ്ങനെ കക്ഷി ഒന്ന് നോർമലായത് കണ്ടപ്പോ നിയാസ് നിന്നെ ഇഷ്ടമാണോന്ന് ചോദിച്ചു. ഒരു മടിയും കൂടാതെ അനു ചേച്ചി ഇഷ്ടമാണെന്ന് മറുപടി പറഞ്ഞിട്ട് വീണ്ടും ഏങ്ങലടിച്ച് കരഞ്ഞ് കൊണ്ട് പറഞ്ഞു ” ഞാനന്ന് അവനോട് വൈകീട്ട് എന്നെ പിക്ക് ചെയ്യാൻ വരാൻ പറഞ്ഞതാ. അവൻ വന്ന് കഴിയുമ്പോ അവനൊരു സർപ്രൈസ് പോലെ എനിക്കവനെ ഇഷ്ടമാന്ന് തുറന്ന് പറയാൻ നിന്നതാ അപ്പോഴാ ഇങ്ങനെയൊക്കെ സംഭവിച്ചെ. അന്ന് അവൻ ഇഷ്ടാന്ന് പറഞ്ഞപ്പോ എന്റെ അപ്പോഴത്തെ മാനസികവസ്ഥയില് ഞാനവനോട് അതൊന്നും ശരിയാകില്ലാന്ന് പറഞ്ഞ് അവനെ അവഗണിച്ച് പോന്നെങ്കിലും വീട്ടിലെത്തിയ ഞാൻ പിന്നെ അത് തന്നെയാ ആലോചിച്ച് കൊണ്ടിരുന്നെ അന്ന് ആ പാർക്കിംഗിൽ വച്ചുണ്ടായ വിഷയത്തിൽ ആദി ഉണ്ടായതോണ്ടാ ഞാനൊരു പോറല് പോലുമേൽക്കാതെ രക്ഷപ്പെട്ടെ. അതിനു ശേഷം അവനെന്നെ എത്രത്തോളം കെയർ ചെയ്തെന്നറിയോ ഞാൻ ഓഫീസിൽ പോകുമ്പോഴും തിരിച്ചു വരുമ്പോഴും എന്റെ ആദി എനിക്ക് കൂട്ടായി വന്നു. എന്നോട് അത്രത്തോളം ഇഷ്ടമുണ്ടായിരുന്ന എന്റെ കുട്ടീനോടാ ഞാൻ അവനന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ഞാൻ എന്റെ പൊട്ട ബുദ്ധിയ്ക്ക് അങ്ങനെ പറഞ്ഞ് പോയത്.” അനു അത് പറഞ്ഞ് ഏങ്ങലടിച്ച് കുറേ നേരം കരഞ്ഞു പാവം. പിന്നെ ഞങ്ങള് രണ്ടും കൂടെ നാളെ തന്നെ നിനക്ക് ഓർമ്മ വീഴൂന്നും അപ്പോ ആദ്യം കാണണത് അനൂനെയാകും അപ്പോ അവനോട് ഇഷ്ടം തുറന്നു പറയാലോന്ന് പറഞ്ഞേ പിന്നെയാ കക്ഷി കരച്ചിൽ നിർത്തിയെ. പിന്നെ ഇന്ന് രാവിലെ നിന്നെ റൂമിലോട്ട് ഷിഫ്റ്റ് ചെയ്തു. ഞങ്ങള് നിന്റെ കാറും കൊണ്ട് അതിനകത്തായ ചോരയൊക്കെ ക്ലീൻ ചെയ്യാൻ വാട്ടർ സർവ്വീസിന് പോയ സമയം തന്നെ അമ്മേനെ കൊണ്ടുപോയി നിന്റെ വീട്ടിലാക്കി” ഇത്രയൊക്കെയാ ഇവിടെ സംഭവിച്ചെ” അത് പറഞ്ഞ് നിർത്തി അമൃത് ബെഡിൽ നിന്ന് താഴെയിറങ്ങി കൈയൊക്കെ ഒന്ന് കുടഞ്ഞ് കൊണ്ട് വീണ്ടും ബെഡിൽ ഇരുപ്പായി. ആ സമയത്താണ് അനു ഫോൺ ചെയ്ത് കഴിഞ്ഞ് റൂമിലേയ്ക്ക് കയറി വരുന്നത് കൂടെ അച്ഛന്റെ പരിയക്കാരനായ ഡോക്ടർ ഹിഷാമും നേഴ്സും കൂടെയുണ്ട്.
ഞാൻ ഉഷാറായി ഇരിക്കുന്നത് കണ്ട് പുള്ളി ഉറക്കെ ചോദിച്ചു ” ഹൗ ആർ യൂ ആദി?” “ആം ഫൈൻ ഹിഷാം അങ്കിൾ” ഞാൻ പുള്ളിയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. ഡോക്ടറെ കണ്ടതോടെ നിയാസും അമൃതും ബെഡിൽ നിന്നേഴ്ന്നേറ്റ് ഒരു ഭാഗത്തേയ്ക്ക് നീങ്ങി നിൽപ്പായി. പുള്ളി വന്ന് എന്റെ തലയിലെ സ്റ്റിച്ചും കണ്ണും വായും ഒക്കെ ഒന്ന് നോക്കിയ ശേഷം നേഴ്സിനോട് പറഞ്ഞ് എന്റെ ബീപിയും പ്രഷറുമൊക്കെ ചെക്ക് ചെയ്ത ശേഷം ഓക്കെ ആണെന്ന് പറഞ്ഞു. “അങ്കിളേ ഇപ്പോ എനിയ്ക്ക് വേറെ കുഴപ്പം ഒന്നുമില്ലാലോ എന്നാ ഇന്ന് വൈകീട്ട് ആകുമ്പോഴെയ്ക്കും എന്നെ ഡിസ്ചാർജ്ജ് ചെയ്തൂടെ?” ഞാൻ ഡോക്ടറോട് ചോദിച്ചു. “എടാ വേറെ കുഴപ്പമൊന്നുമില്ലാ എന്നാലും നിന്നെ രണ്ട് ദിവസം കൂടി ഒബ്സർവേഷനിൽ വച്ചിട്ട് ഡിസ്ചാർജ്ജ് ചെയ്യാൻ പാടുള്ളൂ. അല്ലേൽ ശരിയാകില്ലാ ഡാ പോരാത്തതിന് ഇത് പോലീസ് കേസ് ആയിട്ടുള്ളതാ. നിന്റെ അച്ഛൻ വന്നിട്ട് എന്താന്ന് വച്ചാ തീരുമാനിച്ചിട്ട് നമ്മുക്ക് വേണ്ടത് ചെയ്യാം” “പോലീസ് കേസോ? ഞാൻ ഞെട്ടി കൊണ്ട് ചോദിച്ചു. ഞാൻ ചോദിച്ചതിനുള്ള മറുപടി എനിക്ക് തന്നത് നിയാസാണ്: ” അത് ശരി കോളെജ് ക്യാംപസിൽ കേറി നിന്നെ തല്ലിയതും പോരാ വേറെ പിള്ളേരെം കൂട്ടി വന്ന് നമ്മുടെ ബാക്കിയുള്ള പിള്ളേരെയൊക്കെ തല്ലിച്ചതും ഒക്കെ ചുമ്മാ അങ്ങ് വിട്ടു കളയാൻ പറ്റോ ഡാ ആദി? കാര്യം അടി മൊത്തം കിട്ടീത് അവന്മാർക്കാണേലും കേസ് കേസ് തന്നെയാ. നിന്റെ അച്ഛൻ പറഞ്ഞത് നീ എഴുന്നേറ്റിട്ട് തീരുമാനിക്കാന്നാ പറഞ്ഞെ” നിയാസ് ഒറ്റ ശ്വാസത്തിലാണിത് പറഞ്ഞത്. “ആദി, അപ്പോ കാര്യങ്ങൾ അങ്ങനെ തന്നെ ആകുന്നതാ നല്ലത്. എന്നാ ഞാനങ്ങ് നീങ്ങട്ടെ. നിന്റ അച്ഛൻ വന്ന് കഴിഞ്ഞിട്ട് എന്താ വേണ്ടതെന്ന് നമ്മുക്ക് തീരുമാനിക്കാം” ന്ന് പറഞ്ഞ് കൊണ്ട് ഡോക്ടർ ഹിഷാം റൂമിൽ നിന്ന് പോയി. ഡോക്ടർ പോയതൊടെ ഞാൻ നിയാസിനോട് അവന്റെ ഫോൺ തരാൻ പറഞ്ഞു. “എന്തിനാ അളിയാ ഫോൺ?” നിയാസ് കാര്യം മനസ്സിലാകാതെ എന്നോട് ചോദിച്ചു. ” ശുഐബിക്കാക്ക് ഒന്ന് വിളിക്കട്ടെ നമ്മുക്ക് ഒരു പണി കൂടി സംഗീത് & ഗ്യാഞിന് കൊടുക്കാനുണ്ട്.
