വീർപ്പിച്ചിരുന്നു. അത് കണ്ട് അനു ചായ ഗ്ലാസ്സുമായി എന്റെടുത്തേക്ക് വന്നിട്ട് ഗ്ലാസ്സ് എനിക്ക് നേരെ നീട്ടിയിട്ട് എന്റെ കാലിലേയ്ക്ക് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു. “അച്ചോടാ … പിണങ്ങല്ലെ വാവേ. അവര് വരുംന്നെ നിന്റെ വേതാളങ്ങളല്ലെ ആ 2 എണ്ണം” ന്ന് പറഞ്ഞ് ചിരിച്ചു. “ഉം… വന്നാ മതിയായിരുന്നു” കുടിച്ച് തീർത്ത ചായ ഗ്ലാസ്സ് അനൂന്റെ കൈയ്യിൽ കൊടുത്തിട്ട് ഞാൻ പറഞ്ഞു: “നമ്മുക്ക് രാവിലെ കഴിക്കാൻ എന്താ വാങ്ങണ്ടേ അനൂസ്സെ?” ” ചിക്കൻ നൂഡിൽസ് വാങ്ങ്. ഇന്ന് ഫുഡ് ഇത്തിരി വെറൈറ്റി ആയിക്കോട്ടെ” ” ഈ രാവിലെ തന്നെ അത് കിട്ടോന്നറിയില്ല. കിട്ടിയാ വാങ്ങിച്ചോണ്ട് വരാം ഞാൻ” തിണ്ണയിൽ നിന്ന് താഴെയിറങ്ങിയിട്ട് ഞാൻ പറഞ്ഞു. “എന്നാ വേഗം ചെല്ല്. വയറ് കത്തിയിട്ട് വയ്യ” പെണ്ണ് വയറ്റിൽ തടവിയിട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു. ബെഡ് റൂമിൽ ചെന്ന് ഉടുത്തിരുന്ന കൈലി മുണ്ട് മാറ്റി ഒരു ജീൻസും എടുത്തിട്ട് ഞാൻ പോർച്ചിലേയ്ക്കിറങ്ങി. അവിടെ നമ്മുടെ റെഡ് പോളോ കുട്ടൻ ശാന്തനായി കിടപ്പുണ്ട്. വണ്ടി എന്റെ കൈയ്യിൽ കിട്ടിയിട്ട് ഒരു മാസമായെങ്കിലും ഇത് വരെ നമ്പർ പ്ലേറ്റ് അടിച്ചിട്ടില്ല. അച്ചനോട് നമ്പറിനെ പറ്റി ചോദിച്ചപ്പോൾ അച്ഛനത് വരുമ്പോൾ കൊണ്ട് വരാംന്നാണ് പറഞ്ഞത്. നമ്പർ ഏതാന്ന് പ്രത്യേകം പറയണ്ട 8055 ഞങ്ങളുടെ വീട്ടിലെടുത്ത എല്ലാ കാറിന്റെം നമ്പർ ഇത് തന്നെയായിരുന്നു. അച്ഛന്റെ ഭാഗ്യ നമ്പറാണ് ഇതെന്നാണ് പുള്ളി പറയുന്നത്. സാൻട്രോ എന്റെ കൈയ്യിൽ കിട്ടിയപ്പോൾ ഞാൻ ഒന്ന് മൊഡേൺ ആക്കിയപ്പോൾ നമ്പർ പ്ലേറ്റും മാറ്റിയിരുന്നു. ഒറ്റ നോട്ടത്തിൽ എല്ലാരും നമ്പറിനെ വായിക്കുക ഇംഗ്ലീഷിൽ ബോസ് എന്ന് എഴുതിയ പോലെ ആയിരുന്നു. അങ്ങനെ കാറിന്റെ ഭംഗി നോക്കി ഓരോന്ന് ആലോചിച്ച് നിന്ന ഞാൻ ചിന്തയിൽ നിന്നുണർന്നപ്പോ കാറുമെടുത്ത് വേഗം ജംഗ്ഷനിലേയ്ക്ക് വച്ച് പിടിച്ചു. അവിടെ റഹ്മത്ത് റെസ്റ്റോറന്റിൽ നിന്ന് കൊത്ത് പൊറോട്ടയും ബീഫും 2 പാർസൽ വാങ്ങി വീട്ടിലോട്ട് തിരിച്ചു. അനു പറഞ്ഞ ചിക്കൻ ഫ്രൈഡ് റൈസ് അവിടെ ഉണ്ടാകാത്തതിനാലാണ് ഇത് വാങ്ങിച്ചത്. വീട്ടിലെത്തിയ ഞാനും അനുവും പാർസൽ വാങ്ങിയ കൊത്ത് പൊറോട്ട കഴിച്ചെഴുന്നേറ്റിട്ട് വീട് വൃത്തിയാക്കാനും അവർ വരുമ്പോൾ കിടക്കാനായിട്ട് 2 ബെഡ് റൂമുകളും ഒരുക്കി. ഉച്ചയ്ക്കത്തേയ്ക്കുള്ള ഭക്ഷണം പാകം ചെയ്യാൻ വില്ലയുടെ കെയർ ടേക്കറായ സന്തോഷേട്ടനെ വിളിച്ചപ്പോൾ ഏർപ്പാടാക്കി തന്ന റാണി ചേച്ചി വന്നു. ഒരു 50 നോടടുത്ത് പ്രായമുണ്ട് റാണി ചേച്ചിയ്ക്ക് നല്ല ഐശ്വര്യമുള്ള മുഖം ഇരു നിറം മഞ്ഞയിൽ പൂക്കളുടെ ഡിസൈനുള്ള സാരിയാണ് വേഷം. ഞങ്ങളെ പരിചയപ്പെട്ട ശേഷം കക്ഷി അടുക്കളയിൽ പോയി പണി തുടങ്ങി. ഉച്ചയ്ക്ക് സദ്യയാണ് വയ്ക്കുന്നത് അതിനുള്ള സാധനങ്ങളെല്ലാം ഇന്നലെ വാങ്ങി വച്ചത് കൊണ്ട് കാര്യങ്ങളെല്ലാം എളുപ്പമായി. അടുക്കളയിൽ അനു റാണി
ചേച്ചിയോടൊപ്പം കറിയ്ക്ക് അരിയാനായി കൂടെ നിൽക്കേണ്ടിയേ വന്നുള്ളൂ ബാക്കി ചോറുണ്ടാക്കുന്നതും കറികളുണ്ടാക്കുന്നതെല്ലാം റാണി
ചേച്ചിയായിരുന്നു. അടുക്കളയിലെ പണികളൊന്നും തന്നെ അറിയാത്തത് കൊണ്ട് ഞാൻ നൈസായിട്ട് അവിടെ നിന്ന് മുങ്ങി. അച്ഛനൊക്കെ വരുമ്പോഴെയ്ക്കും കാർ ഒന്ന് കഴുകി മിനിച്ചേക്കാം എന്ന് കരുതി ഞാൻ കാർ ഷാംമ്പു ഒക്കെ ഇട്ട് കാർ കഴുകി തുടങ്ങി. കാർ കഴുകി കൊണ്ടിരിക്കുന്ന സമയത്ത് ഒരു കാർ വന്ന് നിന്ന് അതിൽ നിന്ന് ആരോ ഡോർ തുറന്നിറങ്ങുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ ഞങ്ങളുടെ ആകെയുള്ള അയൽവാസി നസീമിക്കയും ഭാര്യ സാജിത ഇത്തയുമായിരുന്നു അത്. “കാറിനെ കുളിപ്പിച്ച് സുന്ദര കുട്ടപ്പനാക്കാണോ ആദി ഇജ്ജ്” നസീമിക്ക ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് എന്റെ അടുത്തേയ്ക്ക് വന്നു ഒപ്പം സാജിതത്തയും മോനും ഉണ്ട്. അവർ വന്നതോടെ ഞാൻ കാർ കഴുകൽ നിർത്തിയിട്ട് പറഞ്ഞു: “ഇന്ന് നാട്ടീന്ന് അച്ഛനും അമ്മേം ഒക്കെ വരുണുണ്ട് അപ്പോ കാറിനെ ഒന്ന് കുളിപ്പിച്ച് സുന്ദരനാക്കാന്ന് കരുതി” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് അവരെ രണ്ടാളെയും അകത്തേയ്ക്ക് ക്ഷണിച്ചു. അകത്ത് കയറിയ നസീമിക്ക സോഫയിൽ ഇരുന്നു സാജിതത്ത മോനെയും ഒക്കത്ത് വച്ച് അനൂനെ നോക്കി കിച്ചണിലേയ്ക്കും പോയി. “ഞങ്ങളിന്ന് ഡ്രസ്സ് എടുക്കാൻ പോകായിരുന്നു വരണ ഞായറാഴ്ച ഓള്ടെ ഒരു കസിന്റെ മാര്യേജുണ്ട് അപ്പ പോണ വയി നിന്റെ വീട് കണ്ടിട്ട് പോകാന്ന് വെച്ച്” ” നസീമിക്കാനെ ഞാൻ അങ്ങോട്ട് വന്ന് കാണാൻ ഇരിക്കായിരുന്നു ഞാൻ ഇന്നലെ വൈകിട്ട് വന്നപ്പോ നിങ്ങള് ആരും ഉണ്ടായിരുന്നില്ല അവിടെ.” ” ഇന്നലെ വൈകീട്ട് ഓനെ ഒന്ന് ഡോക്ടറെ കാണിക്കാൻ കൊണ്ടോയേക്കായിരുന്നു ഒരു ചെറിയ പനി” ” ആണോ … ഇപ്പോ മാറിയോ വാവേടെ പനി?” “ഇന്ന് രാവിലെ തൊട്ട് പന്ച്ചിട്ടില്ല.” ” നസീമിക്ക ഞാൻ വന്നതെ നാളെയാ നമ്മ്ടെ വീടിന്റെ പാല് കാച്ചൽ ഒരു ചെറിയ ചടങ്ങായി വെച്ചേക്കണേ. ഇവ്ടെ ഞങ്ങൾക്ക് ആകെയുള്ള പരിചയക്കാര് നിങ്ങളാ നാളെ ഇത്താനേം മോനേം കൂട്ടി രാവിലെ ഇങ്ങ് എത്തിയേക്കണേ. 6 മണിയ്ക്കാട്ടോ” ” ഇൻഷാ അള്ളാ … രാവിലെ ഞമ്മള് ഇങ്ങോട്ടെത്തിക്കോളാന്നെ” നസീമിക്ക പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. ഞങ്ങള് സംസാരിച്ച് കൊണ്ടിരിക്കുമ്പോ അനു എനിക്കും നസീമിക്കക്കും ജ്യൂസ് കൊണ്ട് വന്ന് തന്നിട്ട് എന്റെ അടുത്ത് സെറ്റിയിൽ വന്നിരുന്നു ആ സമയം സാജിതാത്ത ഇക്കാടെ മടിയിൽ മോനെ ഇരുത്തിയിട്ട് “വീട് കാണട്ടെന്ന്” പറഞ്ഞ് നീങ്ങി ഒപ്പം അനുവും ഇത്താനോടൊപ്പം കൂട്ട് പോയി. കുറച്ച് നേരം ഓരോന്നൊക്കെ സംസാരിച്ചിരുന്ന ഞങ്ങൾ “വീട് കണ്ടേക്കാം” ന്ന് ഇക്ക പറഞ്ഞതോടെ ഞാൻ ഇക്കാനെ വീടിന്റെ ഓരോ റൂമും ബാത്ത് റൂമും എല്ലാം കാണിച്ചു കൊടുത്തു. തിരിച്ച് ഹാളിലേയ്ക്ക് ചെല്ലുമ്പോ അനു സാജിതത്ത
