ഒളിച്ചോട്ടം – 4 5അടിപൊളി  

ചുറ്റിലും നോക്കിയപ്പോൾ എല്ലാരും എന്തോ അങ്ങുതം കണ്ട പോലെ എന്നെ തന്നെ നോക്കി നിൽപ്പുണ്ട്. ദേഹമെല്ലാം നല്ല പോലെ വേദനിക്കുന്നുണ്ട്. ഇടിയേറ്റ് ചുണ്ട് മുറിഞ്ഞ് വായിലെല്ലാം ചോരയുടെ രുചി. ഷർട്ടും മുണ്ടുമെല്ലാം അവിടവിടായി കീറിയിട്ട് എന്റെ ഉള്ളിലിട്ടിരിക്കുന്ന ഇന്നർ ബനിയനും ഹാഫ് ട്രൗസർ ഒക്കെ പുറത്ത് കാണുന്നുണ്ട്. ഞങ്ങളെ അടിക്കാൻ വന്നവൻമാരെല്ലാം ഗ്രൗണ്ടിൽ പലയിടത്തായി അടി കൊണ്ട് വീണു കിടപ്പുണ്ട്. കുറേ പേർ അടി കൊണ്ട് പിടിച്ച് നിൽക്കാനാകാതെ ഗ്രൗണ്ടിന്റെ പൊളിഞ്ഞ് കിടക്കുന്ന മതിലിൽ കൂടി ഓടി രക്ഷപ്പെട്ടു. എല്ലാം ഒരു വിധം ഒതുങ്ങിയെന്ന് ആശ്വസിച്ച് നിൽക്കുമ്പോഴാണ് മുണ്ട് ടൈറ്റായി നിൽക്കാൻ കെട്ടിയ ബെൽറ്റിലെ അറയിൽ കിടന്ന് എന്റെ മൊബൈൽ റിംഗ് ചെയ്തത്. മൊബൈൽ എടുത്ത് നോക്കിയപ്പോൾ അനുവാണ് വിളിക്കുന്നത്. കുറേ ദിവസത്തിന് ശേഷം അവളുടെ കോൾ വന്നത് കണ്ടതോടെ എനിക്ക് ഒത്തിരി സന്തോഷമായി. ഞാൻ ആ സന്തോഷത്തിൽ ഫോൺ എടുത്ത് ചെവിയിൽ ചേർത്ത് വച്ചു കൊണ്ട് “ഹലോ” പറഞ്ഞു. ഉടനെ തന്നെ അവൾ കിളി കൊഞ്ചൽ പോലുള്ള അവളുടെ മധുര ശബ്ദത്തിൽ എന്നോട് പറഞ്ഞു. “ആദി, എന്തൊക്കെയുണ്ട് വിശേഷം? നീ ഇപ്പോ എവിടെയാ?” ” ഞാൻ ഇപ്പോ കോളെജിലാ. അനു ഓഫീസിൽ അല്ലേ ഇപ്പോ?” ” ഞാൻ ഓഫീസിലാ ലഞ്ച് ബ്രേക്ക് ആയപ്പോ വിളിച്ചതാ നിന്നെ. നീ ചോറുണ്ടോ ആദി?” മുൻപത്തെ പരിഭവം മനസ്സിൽ ഉള്ളത് കാരണം ഞാനവൾ ചോദിച്ചതിനു മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു. എന്റെ മൂളലിൽ അവളോടുള്ള പരിഭവം ഉണ്ടെന്ന് മനസ്സിലാക്കിയ അനു പറഞ്ഞു: “ആദി,നീ ഇപ്പോഴും എന്നോട് പിണക്കത്തിലാണല്ലേ? അനു അൽപ്പം ശബ്ദമിടറി കൊണ്ടെന്നോട് ചോദിച്ചു. “ഏയ് അങ്ങനെ ഒന്നുമില്ലാന്നെ അനൂന് തോന്നിയതാ.” അവളുടെ ശബ്ദമിടറിയത് കേട്ടതോടെ ഞാൻ എന്റെ മനസ്സിനുള്ളിലെ നിരാശ മറച്ച് പിടിച്ച് കൊണ്ട് അവൾ ചോദിച്ചതിന് മറപടി പറഞ്ഞു. “അങ്ങനെയാണേല് വൈകീട്ടെന്നെ പിക്ക് ചെയ്യാൻ ആലുവയ്ക്ക് വരാമോ? എന്റെ സ്കൂട്ടറ് വർക്ക് ഷോപ്പിലാ. പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട് നിന്നോട്” പതിവിൽ കവിഞ്ഞ നാണത്തിൽ അനു എന്നോട് കൊഞ്ചി കൊണ്ട് പറഞ്ഞു.

“ഏ… അതെന്താന്ന് ഇപ്പോ പറ അനു” ഞാൻ അവൾ പറഞ്ഞതിൽ എനിക്കെന്തോ അനുകൂലമായി ഉണ്ടെന്ന സൂചന കിട്ടിയപ്പോ ഞാൻ ആ ആവേശത്തിൽ അവളോട് ചോദിച്ചു. “അതൊക്കെയുണ്ട് വൈകീട്ട് എന്നെ പിക്ക് ചെയ്യാൻ വാ അപ്പോ ഞാൻ പറയാടാ ചെക്കാ” ഫോണിലൂടെ കുലുങ്ങി ചിരിച്ച് കൊണ്ടാണവളിതെന്നോട് പറഞ്ഞത്. “ഓ… അത്രയ്ക്ക് വെയ്റ്റാണേൽ വൈകീട്ട് പറഞ്ഞാ മതി” അത് പറയാനേ എനിക്ക് സാധിച്ചുള്ളൂ. അപ്പോഴെയ്ക്കും എന്റെ തലയിൽ എന്തോ വന്നടിച്ചിട്ട് തലയ്ക്കുള്ളിൽ എന്തോ മിന്നൽ പോലെ തോന്നി. വേദന കാരണം എന്റെ കൈയ്യിലിരുന്ന മൊബൈൽ എന്റെ കൈയ്യിൽ നിന്ന് താഴേക്ക് വീണു. തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ കാണുന്നത് കൈയ്യിലൊരു വടിയുമായി സംഗീത് പിറകിൽ നിൽക്കുന്നതാണ്. അവൻ വീണ്ടും എന്റെ നേരെ വടിയോങ്ങി. ഞാനത് കൈ കൊണ്ട് തടുത്തിട്ട്. കാല് മടക്കി അവന്റെ കിടുങ്ങാ മണിക്ക് നല്ലൊരു താങ്ങ് അങ്ങ്ട് വച്ച് കൊടുത്തു. എന്റെ തൊഴിയേറ്റ അവൻ നില തെറ്റി കമന്നടിച്ച് മണ്ണിൽ വീണു. അനൂന്റെ കോൾ വന്നപ്പോ ഞാൻ അൽപ്പം മാറി നിന്ന് സംസാരിച്ചത് കൊണ്ട് സംഗീത് എന്നെ വന്ന് അടിച്ചത് ആരും കണ്ടില്ലാ. ഞാൻ അടിയേറ്റ് തലയിൽ നിന്നും രക്തമൊലിച്ച് സംഗീത് വീണു കിടക്കുന്നതിന്റെ അടുത്ത് തന്നെ ബോധരഹിതനായി വീണു. ബോധം തെളിഞ്ഞപ്പോൾ ഞാൻ ശുഐബിക്കാടെ മടിയിൽ കിടക്കുകയാ കാറിൽ. ശുഐബിക്ക എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഞാനതൊക്കെ കേൾക്കുന്നുണ്ടെങ്കിലും മറുപടി പറയാനായി എന്റെ നാവ് പൊന്താത്തത് പോലെ തോന്നി. മുന്നിലേയ്ക്ക് നോട്ടം പായിച്ചപ്പോൾ കാറോടിക്കുന്നത് നിയാസാണ്. തൊട്ടപുറത്തെ സീറ്റിൽ അമൃത് ആർക്കൊക്കെയോ ഫോൺ ചെയ്യുന്നുണ്ട്. അമൃത് മുന്നിലെ സീറ്റിൽ നിന്ന് പിറകിലോട്ട് തിരിഞ്ഞ് കൊണ്ട് പറഞ്ഞു ” ആദി, നിനക്ക് ഒന്നുമില്ലെടാ നമ്മളിപ്പോ എത്തും ഹോസ്പിറ്റലിൽ” അത് പറയുമ്പോ അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അടിയേറ്റ് തല മുറിഞ്ഞത് മൂലം എന്റെ ഷർട്ടിലെല്ലാം മൊത്തം ചോരയായിട്ടുണ്ട്. ദേഹമാസകലം കൊത്തി വലിക്കുന്ന പോലെയൊരു വേദന. കുറച്ച് സമയത്തിനുള്ളിൽ വീണ്ടും ഞാൻ ഉറക്കത്തിലേയ്ക്ക് വഴുതി പോവുന്ന പോലെ തോന്നി. പിന്നെ ഞാൻ കണ്ണ് തുറന്നത് ഹോസ്പിറ്റലിൽ വെച്ചാണ്.

Updated: July 21, 2026 — 12:40 pm

Leave a Reply

Your email address will not be published. Required fields are marked *