ഒളിച്ചോട്ടം – 4 5അടിപൊളി  

അച്ഛൻ പറഞ്ഞത് കേട്ട് ഞാൻ അഞ്ജൂനോട് പറഞ്ഞു ” അഞ്ജൂസ്സെ, നീയും അമ്മേം അച്ഛന്റൊപ്പം പോയ്ക്കൊ ഞാനും അനു ചേച്ചീം എന്റെ വണ്ടീല് അവരോടൊപ്പം വരാം എല്ലാരും കൂടെ തിങ്ങി നിറഞ്ഞ് പോവ്വണ്ടാലോ രണ്ട് കാറുള്ളതല്ലേ” ഞാൻ പറഞ്ഞത് കേട്ട് അച്ഛൻ അതാ നല്ലതെന്ന് പറഞ്ഞ് അഞ്ജൂനോട് കേറാൻ പറഞ്ഞു. അഞ്ജു മുഖം വീർപ്പിച്ച് കൊണ്ട് ബാക്കിലെ സീറ്റിൽ അമ്മയോടൊപ്പം കേറി. അവര് പോയ ഉടനെ നിയാസ് എന്റെ സാൻട്രോയുമായി ഹെഡ് ലൈറ്റ് ഒക്കെ തെളിയിച്ച് എന്റെ അടുത്ത് കൊണ്ട് വന്ന് നിർത്തി തൊട്ട് മുന്നിലെ സീറ്റിൽ അമൃതുമുണ്ടായിരുന്നു. കാറിന്റെ ബാക്ക് സീറ്റിൽ കേറിയ ഞാനും അനുവും കൈ കോർത്ത് പിടിച്ചാണ് ഇരുന്നത്. അനു എന്റെ തോളിൽ തല ചായ്ച്ചിരുന്ന് ശബ്ദം താഴ്ത്തി പറഞ്ഞു. “അഞ്ജൂനെ നൈസായിട്ട് അങ്ങ് കേറ്റി വിട്ടതാലേ ആദി കുട്ടാ?” ” എന്നാലല്ലേ എനിക്കെന്റ അനു കുട്ടിയുടെ കൂടെ ഇങ്ങനെ കുറച്ച് നേരം കൂടി ഇരിക്കാൻ പറ്റു” ന്ന് ശബ്ദം താഴ്ത്തി പറഞ്ഞ് ഞാൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. എന്റെ ഉമ്മ കിട്ടിയതോടെ പെണ്ണൊന്ന് ഇളകി കൊണ്ട് എന്റെ നെഞ്ചിൽ മുഖം അമർത്തിയിരുപ്പായി “ആദി കുട്ടാ എനിക്കെപ്പോ നിന്റെ ഒച്ച കേൾക്കണമെന്ന് തോന്നിയാലും ഞാൻ വിളിക്കും അപ്പോ ഫോണെടുത്തില്ലെങ്കിലാ എന്റെ വിധം മാറാ” പെണ്ണെന്റ കൈ തണ്ടയിൽ ചെറുതായൊന്ന് പിച്ചി കൊണ്ട് പറഞ്ഞു. ” അതൊക്കെ ഞാൻ എടുത്തോളാം എന്റെ പെണ്ണെ. ഞാൻ വിളിക്കുമ്പോ നീയും എടുത്തേക്കണം. ഈ കാര്യം ഡീൽ അല്ലേ?” എന്ന് ചോദിച്ച് ഞാൻ വലത്തെ കൈയ്യിലെ തള്ള വിരൽ ചുരുട്ടി പിടിച്ച് തംബ്സ് അപ്പ് കാണിച്ചു. അത് കണ്ട് അനു ഒന്ന് പുഞ്ചിരിച്ചിട്ട് ഞാൻ കൈ പിടിച്ചിരിക്കുന്ന പോലെ വിരൽ ചുരുട്ടി പിടിച്ചിട്ട് എന്റെ വിരലിൽ പതിയെ ഒന്ന് മുട്ടിച്ച് സമ്മതമാണെന്നറിയിച്ചു. “അന്ന് ഞാൻ ഇഷ്ടമല്ലാന്ന് പറഞ്ഞപ്പോ എന്റെ ആദി കുട്ടന് ഒരുപാട് വിഷമായല്ലേ സോറീ ട്ടോ” ന്ന് പറഞ്ഞ് പെണ്ണെന്റ കവിളിൽ ഒരുമ്മ തന്നു.

” അത് സാരമില്ല അത് കൊണ്ടിപ്പോ എന്താ എന്നെ ഈ ചുന്ദരി പെണ്ണ് ഇങ്ങോട്ട് വന്ന് പ്രപ്പോസ് ചെയ്തില്ലേ എനിക്കത് മതീന്നെ”ന്ന് പറഞ്ഞ് ഞാൻ തിരിച്ചും അവളുടെ കവിളിൽ ഉമ്മ കൊടുത്തു. ഞാൻ പറഞ്ഞത് കേട്ട് അനു ചെറുതായി ചിരിച്ചിട്ട് എന്നെ വട്ടം കെട്ടിപിടിച്ച് എന്നോട് ചേർന്നിരുന്നു. അവളങ്ങനെ എന്റെ നെഞ്ചോട് ചേർന്നിരിക്കുമ്പോ ഞാൻ മനസ്സിൽ കുറിച്ചിട്ടു. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്ത് സംഭവിച്ചാലും ഞാനീ പെണ്ണിനെ കൈ വിടില്ല എന്റെ എല്ലാ സ്നേഹവും കൊടുത്ത് എന്റെ ജീവിതാവസാനം വരെ ഞാനിവൾക്ക് കൂട്ടായുണ്ടാകും. എന്നെ ഇത്രയധികം സ്നേഹിക്കുന്ന ഈ പെണ്ണിനെ ഞാൻ തിരിച്ച് സ്നേഹിച്ചില്ലെങ്കി പിന്നെ എന്തിന് കൊള്ളാം ഞാൻ മനസ്സിൽ ദൃദ്ധ പ്രതിഞ്ജ എടുത്തു. ഇത്രയും നേരം അനുവാണ് എന്നോട് ശബ്ദം താഴ്ത്തി ഇരുന്ന് ഓരോ കിന്നാരങ്ങൾ പറഞ്ഞിരുന്നത്. ഇപ്പോ പെണ്ണെന്റെ നെഞ്ചിൽ പറ്റി ചേർന്ന് ഒന്നും സംസാരിക്കാതെ ഇരുപ്പാണ്. കാറിൽ കുറേ നേരമായി ഞങ്ങളുടെ രണ്ട് പേരുടെയും ശബ്ദം കേൾക്കാതായതോടെ അമൃത് ഉറക്കെ പറഞ്ഞു: “ഈ കാറില് രണ്ട് കപ്പിൾസ് കേറീട്ടുണ്ടായിരുന്നല്ലോ അതുങ്ങളുടെ അനക്കമൊന്നും കേൾക്കണില്ലാലോ ഡാ നിയാസെ” “എന്റെ അളിയാ ഞങ്ങളിവിടെ തന്നെയുണ്ട്.” ഞാൻ അമൃതിനോടായി പറഞ്ഞു. ” ഞാൻ കരുതി രണ്ടും കെട്ടിപിടിച്ചിരുന്ന് ഉറങ്ങീന്ന്” നിയാസ് പിറകിലോട്ട് തല വെട്ടിച്ച് കൊണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു. നിയാസ് പറഞ്ഞത് കേട്ട് നാണമായ അനു എന്റെ നെഞ്ചിൽ നിന്ന് തലയുയർത്താൻ നോക്കിയപ്പോ ഞാൻ അവളെ ഇറുക്കെ പിടിച്ച് എന്റെ നെഞ്ചിലോട്ട് തന്നെ ചേർത്തിരുത്തിയിട്ട് നിയാസിനോടായി പറഞ്ഞു: “ഡാ അലവലാതി കപ്പിൾസ് ആയാ ചിലപ്പോ കെട്ടിപിടിച്ച് ഇരുന്നെന്നൊക്കെയിരിക്കും അതിനിപ്പോ എന്താ? നീയേ നേരെ നോക്കി വണ്ടിയോടിക്കെഡെർക്കാ” ഞാൻ ചിരിച്ചു കൊണ്ടാണിത് പറഞ്ഞത്. “ഓ ശരി മൊയ്ലാളി” നിയാസെന്നെ കളിയാക്കി കൊണ്ട് പറഞ്ഞു. എന്റെ വീടിന്റെ ഗേറ്റെത്തിയപ്പോ അനു എന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി നേരെ ഇരുന്നിട്ട് പറഞ്ഞു: “അയ്യോ ആദീടെ വീടെത്തിയോ എന്നെ എന്റെ വീടിന്റെ മുൻപില് ഇറക്കായിരുന്നില്ലേ?” “അങ്ങോട്ടൊന്ന് നോക്ക്യേ നിന്റെ അച്ഛനും അമ്മേം ദേ ഇവിടെ മുറ്റത്ത് നമ്മളെ കാത്ത് നിൽപ്പുണ്ടല്ലോ?” ഞാൻ അനൂന് അവരെ ചൂണ്ടി കാണിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു.

Updated: July 21, 2026 — 12:40 pm

Leave a Reply

Your email address will not be published. Required fields are marked *