ഒളിച്ചോട്ടം – 4 5അടിപൊളി  

*~*~*~*~*~*~*~*~*~*

പിറ്റേന്ന് പതിവ് പോലെ അടുത്തുള്ള പള്ളിയിൽ നിന്നുള്ള ബാങ്ക് വിളി കേട്ട് ഉറക്കമുണർന്ന ഞാൻ പ്രഭാത കൃത്യങ്ങൾ ഒക്കെ തീർത്ത് ഒരു ട്രാക്ക് സ്യൂട്ടും ടീ-ഷർട്ടും വലിച്ച് കേറ്റി ബൈക്കുമെടുത്ത് ജിമ്മിലേയ്ക്ക് വച്ച് പിടിച്ചു. ബൈക്കിൽ പോകുമ്പോൾ രാവിലത്തെ തണുത്ത കാറ്റേറ്റ് താടിയെല്ല് കൂട്ടിയിടിച്ച് പോയി അത്രയ്ക്ക് തണുപ്പുണ്ടായിരുന്നു. ജിമ്മിലെത്തിയ ഞാൻ നോർമൽ സ്ട്രെച്ചിംഗ് എക്സർസൈസുകൾ ചെയ്ത് കഴിഞ്ഞപ്പോൾ ജിമ്മിലെ ദിവാൻ കോട്ട് സോഫയിൽ കേറി കിടന്ന് അനുവുമായി ഔട്ടിംഗിന് പോകാനുള്ള കാര്യങ്ങളെല്ലാം മനസ്സിൽ പ്ലാൻ ചെയ്യാൻ തുടങ്ങി.

അങ്ങനെ കണ്ണ് തുറന്ന് ഓരോന്ന് ആലോചിച്ച് മതി മറന്ന് കിടക്കുമ്പോൾ കാലിൽ ആരോ ആഞ്ഞടിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നത്. നോക്കിയപ്പോ നിയാസും അമൃതും എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഞാനവരെ നോക്കി ഒന്ന് ചിരിച്ചിട്ട് ദിവാൻ കോട്ടിൽ നിന്ന് ചാടി പിടഞ്ഞ് എഴുന്നേറ്റിട്ട് അവരോട് ചോദിച്ചു: “നിങ്ങള് വന്നിട്ട് കുറേ നേരമായോ ഡാ?

“ഞങ്ങള് വന്ന് കേറീപ്പോ മുതൽ നീ കണ്ണും തുറന്ന് പിടിച്ച് എന്തോ ആലോചിച്ച് കിടപ്പായിരുന്നു. നീ തനിയെ എഴുന്നേൽക്കോന്നറിയാനായി ഇത്രേ നേരം വെയ്റ്റ് ചെയ്തതാ നീ എഴുന്നേൽക്കണ ലക്ഷണമൊന്നും കാണാണ്ടായപ്പോൾ തട്ടി വിളിച്ചതാ നിന്നെ” നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഞാനേ ഇന്ന് അനൂന്നെയും കൊണ്ട് പോകണ കാര്യമൊക്കെ പ്ലാൻ ചെയ്ത് കിടക്കായിരുന്നു.” ” ഓ … അതിന് മാത്രം നീ ആലോചിച്ചു കൂട്ടിയോ ഈ സമയം കൊണ്ട്. ആലോചിച്ച് കിടപ്പായെന്ന് പറഞ്ഞോണ്ട് ചോദിച്ചതാ” അമൃത് ചിരിച്ചു കൊണ്ടാണിത് പറഞ്ഞത്.   അമൃതിന്റെ പുറത്ത് ചെറിയൊരു അടി കൊടുത്തിട്ട് ഞാൻ ചിരിച്ചു കൊണ്ട് അവന്റെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ജിമ്മിലെ ഏറ്റവും അറ്റത്തുള്ള ജനാലയ്ക്ക് അടുത്തേക്ക് നടന്നു. ഞങ്ങളുടെ തൊട്ട് പിറകെയായി നിയാസും വന്നു. “ഇന്നെന്തൊക്കെയാ നിന്റെ പ്ലാൻ?” വെയ്റ്റ് ബാറിൽ ഇടാൻ വെയ്റ്റ് പ്ലേറ്റ് സ്റ്റാൻഡിൽ നിന്ന് എടുക്കുന്നതിനിടെ നിയാസ് എന്നോട് ചോദിച്ചു. “പമ്പ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ 9.30 ആകുമ്പോഴെയ്ക്കും അവള് വന്ന് നിൽക്കാന്നാണ് പറഞ്ഞിരിക്കുന്നെ അവിടെ നിന്ന് ഞാൻ അവളെ കാറിൽ വന്ന് പിക്ക് ചെയ്ത് കൊണ്ടു പോകാന്നാ വിചാരിക്കുന്നെ. ബാക്കി പോകാനുള്ള സ്ഥലമൊക്കെ അവളോട് കൂടി ചോദിച്ചിട്ട് പോകാലോ” ഞാൻ ചെസ്റ്റിന് കളിക്കാറുള്ള ബെഞ്ചിൽ കേറി കിടന്നിട്ട് നിയാസ് ചോദിച്ചതിനുള്ള മറുപടി പറഞ്ഞു. ” അപ്പോ ബെർത്ഡേ ഗിഫ്റ്റ് കൊടുത്ത് ഇന്ന് ഒഫീഷ്യലായി പ്രപ്പോസ് ചെയ്യാൻ പോവ്വാണല്ലേ?” അമൃത് ചിരിച്ചു കൊണ്ട് ചോദിച്ചു. ഞാനവനെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി. “ഗുഡ് ലക്ക് ബ്രോ” നിയാസ് എന്നെ നോക്കി പറഞ്ഞു. എക്സർസൈസ്സുകൾ തുടങ്ങി കഴിഞ്ഞ് പിന്നെ ഞങ്ങൾ അധികം സംസാരിച്ചില്ല. എല്ലാം കഴിഞ്ഞപ്പോൾ ഒരു 8 മണിയോടു കൂടി ഞങ്ങളെല്ലാവരും വീട്ടിലേയ്ക്ക് മടങ്ങി. വീട്ടിലെത്തിയ ഞാൻ കുളി കഴിഞ്ഞ് ഒരു വൈറ്റ് ഷർട്ടും ഒരു ബ്ലാക്ക് പാന്റ്സും എടുത്തിട്ടു. പാന്റ്സിനകത്തേയ്ക്ക് ഷർട്ട് ഇൻസർട്ട് ചെയ്ത് ഷർട്ടിന്റെ മേലെ ബ്ലാക്ക് ബ്ലേസറും (ജാക്കറ്റും) എടുത്തിട്ട് നല്ല വെസ്റ്റേൺ ലുക്കിൽ പാർട്ടിയ്ക്ക് പോകുന്ന പോലെയാണ് ഇന്ന് ഡ്രസ്സ് ചെയ്തിരിക്കുന്നത്. അനൂനെ പ്രപ്പോസ് ചെയ്യാൻ പോകുന്നതല്ലേ സ്റ്റൈൽ ഒട്ടും കുറക്കണ്ടാന്ന് കരുതിയാണ് ഇന്ന് ഈ അപ്പിയറൻസ്. റൂമിലെ കണ്ണാടിയിൽ നോക്കി മുടി ചീകി കൊണ്ട് ഞാൻ എന്റെ ജാക്കറ്റ് ഇട്ടുള്ള കോലം ശരിക്കുമൊന്ന് വിലയിരുത്തി. ‘സംഭവം എന്തായാലും കളറായിട്ടുണ്ട്” ഞാൻ മനസ്സിൽ പറഞ്ഞു. അനൂന് വേണ്ടി വാങ്ങിയ റിംഗ് എടുത്ത് ജാക്കറ്റിന്റെ പോക്കറ്റിലിട്ടു കൊണ്ട്. ഞാൻ സ്റ്റെയർ ഇറങ്ങി താഴെ ചെന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു: “അമ്മാ കഴിക്കാനുള്ളത് റെഡിയായോ?”

Updated: July 21, 2026 — 12:40 pm

Leave a Reply

Your email address will not be published. Required fields are marked *