തലയുയർത്തിയിട്ട് പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു ” എന്നാ പറ നീ ആ സ്പെഷ്യൽ ഡേ എന്താന്ന്?” “ഹാപ്പി ബർത്ത് ഡേ ഡിയർ” ഞാൻ അവളെ വിഷ് ചെയ്തത് കേട്ട് അനു അമ്പരന്ന് കൊണ്ട് ചോദിച്ചു “ഇന്നെന്റ ബർത്ത് ഡേ ആണെന്ന് നീ എങ്ങനെയാ അറിഞ്ഞേ ആദി?” ” ഓ … അതോ അതൊക്കെ ഞാൻ അറിഞ്ഞു” ഞാനൽപ്പം ജാഡയിട്ട് പറഞ്ഞ് കൊണ്ട് ചിരിച്ചു. “ആദി കുട്ടാ പ്ലീസ് …. എങ്ങനെ അറിഞ്ഞൂന്ന് ഒന്ന് പറയൂന്നേ” അനു എന്റെ തോളിൽ പിടിച്ച് കുലുക്കി കൊണ്ട് കൊഞ്ചിയാണിത് ചോദിച്ചത്. “പറയാം … പറയാം wait” എന്ന് പറഞ്ഞ് നിറുത്തിയിട്ട് ഞാൻ അനൂന്റെ കണ്ണിൽ നോക്കി പറഞ്ഞു തുടങ്ങി: “അന്ന് റേഷൻ കാർഡിന്റെ ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്തത് നിന്റെച്ഛൻ എന്റെ കൈയ്യിലല്ലേ സപ്ലൈ ഓഫീസിൽ കൊടുക്കാനായിട്ട് തന്നത് അതിൽ നിന്നാ നിന്റെ ഡേറ്റ് ഓഫ് ബർത്ത് എനിക്ക് കിട്ടീത്” “ആഹാ … അത് കൊള്ളാലോ. എന്നിട്ട് താ എനിക്കുള്ള ബർത്ത്ഡേ ഗിഫ്റ്റെന്ന്” പറഞ്ഞ് അനു വലത്തെ കൈ നീട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു. ” ഗിഫ്റ്റൊക്കെ ഞാൻ കൊണ്ട് വന്നിട്ടുണ്ട് അതിനു മുൻപ് നീ കണ്ണൊന്ന് അടച്ചേ അനു കുട്ടീ”ന്ന് പറഞ്ഞതോടെ പെണ്ണ് ചിരിച്ചു കൊണ്ട് കണ്ണടച്ച് പിടിച്ച് ഇരുപ്പായി. ആ സമയം കൊണ്ട് ഞാൻ ഷർട്ടിന്റെ മേലെ ഇട്ടിരുന്ന ബ്ലേസറിന്റെ (ജാക്കറ്റ്) ഉള്ളിലുള്ള പോക്കറ്റിൽ നിന്നും അനൂനായി വാങ്ങിയ റിംഗ് ബോക്സിൽ നിന്നെടുത്ത് കൈയ്യിൽ പിടിച്ചിട്ട് “ഗിഫ്റ്റ് താന്ന്” പറഞ്ഞ് കൊണ്ട് ഉള്ളം കൈ നീട്ടി പിടിച്ച് നിന്നിരുന്ന അനൂന്റെ വലത്തെ കൈ ഞാൻ കമിഴ്ത്തി പിടിച്ചിട്ട് അവളുടെ ചുണ്ട് വിരലിൽ ഞാൻ മോതിരം കയറ്റി ഇട്ടു കൊടുത്തു അതോടെ അനു കണ്ണ് തുറന്ന് കൊണ്ട് എന്നെ നോക്കി ചിരിച്ചിട്ട് “താങ്ക്സ് കുട്ടൂസെ”ന്ന് പറഞ്ഞു. പെട്ടെന്ന് ഞാൻ പാർക്കിലെ തറയിലേയ്ക്ക് മുട്ടു കുത്തി നിന്നിട്ട് ഞാൻ അണിയിച്ച് കൊടുത്ത അനൂന്റെ മോതിരത്തിന് മേലെ ചുംബിച്ച് കൊണ്ട് ചോദിച്ചു: “വിൽ യൂ മ്യാരീ മീ അനു?” എന്റെ പ്രപോസൽ കണ്ട് ആകെ അമ്പരന്ന അനു എന്റെ കൈയ്യിൽ നിന്ന് അവളുടെ കൈ പിൻവലിച്ചിട്ട് മുഖം പൊത്തി ഇരുപ്പായി. ഇത് കണ്ടതോടെ ഞാനാകെ വല്ലാതായി. ഇവളെന്താ ഇങ്ങനെ പെരുമാറുന്നന്ന് ഞാൻ മനസ്സിൽ ആലോചിച്ച് മുട്ട് കുത്തി അനൂനെ നോക്കി നിൽക്കുമ്പോ മുഖത്ത് നിന്ന് കൈയ്യെടുത്ത അവൾ മുഖത്ത് ഗൗരവ ഭാവത്തോടെ എന്നെ നോക്കി കൊണ്ട് ബെഞ്ചിൽ നിന്ന് ചാടിയേഴ്ന്നേറ്റിട്ട് കുനിഞ്ഞ് എന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് “യെസ് ഓഫ് കോസ്സ്” ന്ന് എന്റെ കണ്ണിൽ നോക്കി പറഞ്ഞു. അനു എനിക്ക് തന്ന മറുപടി കേട്ട് ആകെ ത്രില്ലടിച്ച ഞാൻ
അവളുടെ കണ്ണിൽ നോക്കിയപ്പോ കണ്ണ് നിറച്ച് കൊണ്ട് അവളന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് നിൽപ്പായിരുന്നു. പിന്നെ ഞാനൊന്നും നോക്കിയില്ല തറയിൽ മുട്ട് കുത്തി നിന്ന ഞാൻ പെട്ടെന്ന് എഴുന്നേറ്റിട്ട് അനൂനെ എന്റെ നെഞ്ചിലേയ്ക്ക് ചേർത്ത്
നിർത്തിയിട്ടവളെ വട്ടം കെട്ടി പിടിച്ച് കൊണ്ട് പറഞ്ഞു: “എന്റെ ജീവിതാവസാനം വരെ നിനക്ക് തണലായി നല്ലൊരു കൂട്ടായി ഞാനുണ്ടാകും ട്ടോ പെണ്ണെന്ന്” പറഞ്ഞ് ഞാനവളുടെ കവിളിൽ ഒരുമ്മ കൊടുത്തു. അതോടെ അനു എന്റെ തോളിൽ കൈയ്യിട്ടെന്നെ കെട്ടി പിടിച്ച് നിന്നിട്ട് : “എന്റെ ആദി കുട്ടന്റെ എല്ലാമെല്ലാമായി ഇനി ഞാനും കൂടെയുണ്ടെന്നെന്ന്” ശബ്ദം ഇടറി പറഞ്ഞിട്ട് പെണ്ണ് തേങ്ങി കരയാൻ തുടങ്ങി. “എന്തിനാ അനു കുട്ടി നീ കരയുന്നേ?” “ഉം…ഹും” എന്ന് മൂളിയിട്ട് പെണ്ണ് വീണ്ടും കരഞ്ഞ് കൊണ്ടിരുന്നു. പാർക്കിലേയ്ക്ക് വേറെ ആളുകൾ വന്ന് വന്ന് തുടങ്ങിയ അവരുടെ സംസാരം കേട്ട് തുടങ്ങിയതോടെ ഞാൻ അനൂന്റെ തോളിൽ പതിയെ തട്ടി കൊണ്ട് പറഞ്ഞു: “അനു കുട്ടി ദേ ആളുകള് വന്ന് തുടങ്ങിയിട്ടുണ്ട്. നീ കരച്ചിൽ നിർത്തിയിട്ട് കാര്യം പറയെടാ” ന്ന് പറഞ്ഞ് ഞാൻ അനൂന്റെ കരവലയത്തിൽ നിന്ന് ഒഴിഞ്ഞ് മാറിയിട്ട് ഞാൻ അനൂന്റെ കവിളിലേയ്ക്കൊലിച്ചിറങ്ങിയ കണ്ണീർ തുടച്ചു കൊണ്ട് അവളെ പിടിച്ച് ഇരുമ്പ് ബെഞ്ചിലേക്കിരുത്തി ഒപ്പം ഞാനും ഇരുന്നു. “ഓരോന്ന് ആലോചിച്ചിട്ട് എനിക്ക് പേടിയാവുണു ആദി” അനു കണ്ണീർ തുടച്ച് കൊണ്ട് ഏങ്ങലടിച്ച് കൊണ്ടാണിത് പറഞ്ഞത്. “ആവശ്യമില്ലാതെ നീ ഓരോന്ന് ആലോചിച്ച് വെറുതെ ടെൻഷനാവണത് എന്തിനാ എന്റെ അനു കുട്ടി?” “നമ്മുക്കൊരുമിച്ച് ജീവിക്കാൻ പറ്റുമോന്നൊക്കെ ആലോചിച്ചിട്ടാ ആദി ഞാൻ” അനു പറയാൻ വന്നത് മുറിച്ച് കൊണ്ട് വീണ്ടും വിതുമ്പി കൊണ്ടിരുന്നു. അനൂന്റെ മുഖം ഞാനെന്റ രണ്ട് കൈകൾ കൊണ്ടും കോരിയെടുത്തു കൊണ്ട് അവളുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു: “എന്റെ തൊട്ടാവാടി പെണ്ണെ … എന്ത് വന്നാലും നമ്മളൊരുമിച്ച് ജീവിക്കും ഇത് ഞാൻ നിനക്ക് തരുന്ന വാക്കാ” ഞാൻ പറഞ്ഞത് കേട്ട് അനു അവളുടെ മുഖത്ത് ഞാൻ ചേർത്ത് പിടിച്ചിരുന്ന കൈയിൽ ചേർത്ത് പിടിച്ച് കൊണ്ട്: “ആദി ഒരു മിനിറ്റേ” ന്ന് പറഞ്ഞിട്ട് അവളുടെ ഇടത്തെ കൈയ്യിൽ കിടന്ന ചുവന്ന കല്ലോടു കൂടിയ മോതിരം ഊരി കൊണ്ട് എന്റെ നേരെ നീട്ടി കൊണ്ട് അനു പറഞ്ഞു: “ആദി, നീ വലത്തെ കൈ ഒന്ന് നീട്ടിയേ” ഞാൻ വലത്തെ കൈ നീട്ടിയതോടെ അവളെന്റ ചൂണ്ടു വിരലിൽ അവളാ മോതിരം അണിയിച്ചിട്ട് അതിൽ നോക്കി കൊണ്ട് പറഞ്ഞു: “ആദി, ഇനി മുതൽ നീ എന്റെ സ്വന്തമാ ഞാൻ നിന്റെ മാത്രവും” അനു പറഞ്ഞത് കേട്ട് ത്രില്ലടച്ച എനിക്കവളെയൊന്ന് കെട്ടി പിടിക്കാൻ തോന്നി പക്ഷേ അപ്പോഴെയ്ക്കും പാർക്കിൽ തിരക്ക് ആയി തുടങ്ങിയത് കാരണം ഞാനവളെ എന്നിലേയ്ക്ക് ചേർത്തിയിരുത്തിയിട്ട് അനൂന്റെ കണ്ണിൽ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു ഒന്നും മിണ്ടാതെ. കുറേ നേരം അതേ ഇരിപ്പിരുന്ന എന്നെ തോളിൽ പിടിച്ച് കുലുക്കി കൊണ്ട് “ആദീ…. ഇവിടിരുന്ന് ബോറഡിക്കുണു നമ്മുക്ക് നടക്കാംന്ന്”
