ഒളിച്ചോട്ടം – 4 5അടിപൊളി  

സ്പെഷ്യൽ സദ്യ ഓർഡർ ചെയ്ത ഞങ്ങൾ അത് കൊണ്ട് വരാനായി കാത്തിരുന്നു. ഞങ്ങൾ ഇരുന്നിരുന്നത് ഫാമിലി റൂമിൽ ആയിരുന്നതിനാൽ അവിടെ അത്യാവശ്യം പ്രൈവസിയൊക്കെ ഉണ്ടായിരുന്നു. തൊട്ടടുത്ത കസേരകളിൽ ചേർന്ന് ഇരുന്ന എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ച് കൊണ്ട് ചേർന്നാണ് അവളിരുന്നത്. ഞങ്ങൾ ഓർഡർ ചെയ്ത സ്പെഷ്യൽ സദ്യ വിളമ്പിയത് നല്ല അസ്സൽ വാഴയിലായിരുന്നു കുത്തരിയുടെ ചോറും 8 കൂട്ടം കറികളും കൂടെയുണ്ടായിരുന്നു. “പിറന്നാൾക്കാരിക്ക് എന്റെ വക ആദ്യ ഉരുള തരാംന്ന്” പറഞ്ഞ് എന്റെ ഇലയിലെ ചോറ് അനൂന് വാരി കൊടുത്ത് കൊണ്ടാണ് ആരംഭിച്ചത്. ഞാൻ രണ്ടുരള വായിൽ വച്ച് കൊടുത്ത് കഴിഞ്ഞപ്പോൾ അനൂ രണ്ടുരള എനിക്കും പിടി പിടിച്ച് വായിൽ വച്ച് തന്നു. ചോറും കറികൾക്കുമെല്ലാം നല്ല അസ്സല് രുചിയായിരുന്നു. പിന്നെ ഞങ്ങൾ അവരവരുടെ ഇലയിൽ നിന്ന് തന്നെയാണ് കഴിച്ചത്. രണ്ടാമത് ചോറ് വേണോന്ന് ചോദിച്ച് വെയ്റ്റർ വന്നപ്പോൾ ഞങ്ങൾ വേണ്ടാന്ന് പറഞ്ഞതോടെ ഉടനെ തന്നെ പാലട പായസം ഞങ്ങൾക്ക് ഗ്ലാസ്സിൽ ഒഴിച്ചു തന്നു. അത് കഴിച്ചെഴ്ന്നേറ്റ് വെയ്റ്റർക്ക് ടിപ്പും കൊടുത്ത് ബിൽ പേ ചെയ്ത് ഞങ്ങൾ പുറത്തിറങ്ങി. “ആദി കുട്ടാ… അടുത്ത പ്ലാൻ എന്താ? ഇനി നമ്മുക്ക് എങ്ങോട്ടാ പോവണ്ടേ?” കർച്ചീഫിൽ കൈ തുടക്കുന്നതിനിടെ അനു എന്നോട് ചോദിച്ചു. “നമ്മുക്ക് ബോട്ടിൽ ഫോർട്ട് കൊച്ചിയ്ക്ക് പോയാലോ ഡാ? നല്ല രസമായിരിക്കും ഉച്ചയ്ക്ക് അങ്ങനെ പോകാൻ” കാറിന്റെ ഡോർ തുറന്ന് പിടിച്ച് ഞാൻ അനൂനോട് ചോദിച്ചു. “ആദി കുട്ടൻ പറയുന്ന പോലെ ചെയ്യാന്നെ” അനു എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടാണിത് പറഞ്ഞത്. അനു പോകാൻ സമ്മതമറിയിച്ചതോടെ ഞാൻ കാറ് ബോട്ട് ജെട്ടിയിലേയ്ക്കു വിട്ടു. അവിടെ പാർക്കിംഗിൽ കാറിട്ട്. ടിക്കറ്റ് കൗണ്ടറിൽ നിന്ന് അനൂനും എനിക്കുമുള്ള ടിക്കറ്റെടുത്ത് ബോട്ട് വരാനായി കാത്തിരുന്നു. ഒരു 10 മിനിറ്റിനുള്ളിൽ ബോട്ടെത്തി. ഉച്ച സമയമായതിനാൽ ബോട്ടിൽ തിരക്കൊന്നുമുണ്ടായിരുന്നില്ല. ബോട്ടിൽ അനു വിൻഡോ സൈഡിൽ ആണ് ഇരുന്നത്. അനൂന്റെ തോളിൽ കൈയ്യിട്ട് ഞാനും അവളോട് ചേർന്നിരുന്നു. ബോട്ട് നീങ്ങി തുടങ്ങിയതോടെ നല്ല കായൽ കാറ്റ് ബോട്ടിനകത്തേയ്ക്ക് വീശുന്നുണ്ടായിരുന്നു. ഇപ്രാവശ്യം അനു മുടിയെല്ലാം ക്ലിപ്പിട്ട് വച്ചതിനാൽ മുടി പാറുന്നുണ്ടായിരുന്നില്ല. ബോട്ടിൽ കയറിയതിൽ അനു നല്ല സന്തോഷത്തിലായിരുന്നു. കയറിയപ്പോൾ മുതൽ പെണ്ണ് പുറത്തേക്ക് നോക്കി ഇരുന്നിട്ട് “ആദി … ദേ അത് നോക്ക്യേ എന്ത് രസാണല്ലേ ആ വലിയ ഷിപ്പ് കാണാനെന്നൊക്കെ” പറഞ്ഞ് എന്നെ തോണ്ടി കൊണ്ടിരുന്നു . ” അത് കൊള്ളാംന്ന്” അവൾക്ക് മറുപടി കൊടുത്തിട്ട് ഞാൻ അനൂന്റെ വലത്തെ കൈ തലം എന്റെ കൈയ്ക്കുള്ളിൽ ചേർത്ത് പിടിച്ചിരുന്ന് അനൂന്റെ കിളി കൊഞ്ചലുകൾ ആസ്വദിച്ചു കൊണ്ടിരുന്നു. ദൂരെയായി കാണുന്ന പഴയ ബ്രിട്ടീഷ് കാലത്ത് പണിത പഴയ കെട്ടിടങ്ങളുടെയും പക്ഷികളുടെയുമൊക്കെ ചിത്രങ്ങൾ

അനു മൊബൈലിൽ കുറേ എടുക്കുന്നുണ്ടായിരുന്നു. അങ്ങിനെ ഫോർട് കൊച്ചി ബോട്ട് ജെട്ടിയിൽ ബോട്ട് അടുത്തതോടെ ഞങ്ങൾ ബോട്ടിൽ നിന്നിറങ്ങി ഡച്ച് പാലസ് ലക്ഷ്യമാക്കി നടന്നു. എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചാണ് അനു നടക്കുന്നത്. ഇപ്പോ ഞങ്ങളെ കണ്ടാൽ ഭാര്യ ഭർത്താക്കന്മാരാണെന്നെ കാണുന്നവർ കരുതു. “അന്ന് ബൈക്കിൽ വന്നപ്പോ ദൂരം ഒന്ന് അറിഞ്ഞില്ലാ. ഇപ്പോ നടന്നിട്ട് എത്തണില്ലാലോ എന്റെ കുട്ടൂസെ”ന്ന് പറഞ്ഞ് അനു വെയിലേറ്റ് ക്ഷീണിച്ച് നിൽപ്പായി. അത് കണ്ടതോടെ ഞാൻ അനൂനോട് പറഞ്ഞു: ” ബോട്ട് ജെട്ടീടെ അവിടെന്ന് ഓട്ടോ വിളിക്കാന്ന് ഞാൻ പറഞ്ഞതല്ലേ മോളെ? നീയല്ലേ പറഞ്ഞെ കുറച്ച് ദൂരമല്ലേ ഉള്ളൂ നമ്മുക്ക് നടക്കാന്ന് പറഞ്ഞെ” “അത് ഞാനപ്പോഴത്തൊരു ആവേശത്തില് പറഞ്ഞ് പോയതാ എന്റെ കുട്ടാന്ന്” പറഞ്ഞ് അനു അവിടെ കണ്ട ഒരു മരത്തിൽ ചാരി നിൽപ്പായി. അനൂന്റെ നിൽപ് കണ്ട് പാവം തോന്നിയ ഞാൻ “ഞാനിപ്പോ വരാന്ന്” അനൂനോട് പറഞ്ഞിട്ട് ബോട്ട് ജെട്ടിയുടെ അവിടത്തെ ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി തിരിഞ്ഞ് ഓടി. “ആദി എവിടെ പോവ്വാ?” അനു പിറകെ നിന്ന് വിളിച്ചു ചോദിച്ചു. “അനൂട്ടി നീ ഒരഞ്ച് മിനിറ്റ് ഇവിടെ നിൽക്ക് ഞാനിപ്പോ വരാന്ന്”ഞാൻ ഓട്ടത്തിനിടെ അവൾക്ക് മറുപടി കൊടുത്തു. അങ്ങനെ ഓട്ട്സ്റ്റാൻഡിൽ നിന്ന് ഓട്ടോ വിളിച്ച് അവിടെ കണ്ട ഒരു ബേക്കറിയിൽ കയറി ഒരു ബോട്ടിൽ തണുത്ത വെള്ളം വാങ്ങി ഞാൻ അനൂന്റെ അടുത്തേയ്ക്ക് ഓട്ടോയിൽ പോയി.. അനു നിൽക്കുന്നിടം ചൂണ്ടി കാട്ടി ഡ്രൈവറോട് അവിടെ നിറുത്തണമെന്ന് പറഞ്ഞു. ഞാൻ ഓട്ടോയിൽ തലയൊക്കെ പുറത്തിട്ട് ഇരിക്കുന്നത് കണ്ട് അനു എന്നെ നോക്കി കുലുങ്ങി ചിരിച്ചിട്ട് ഓട്ടോയ്ക്ക് കൈ കാണിച്ചു. ഓട്ടോ നിർത്തിയ പാടെ ഞാൻ ചാടിയിറങ്ങിയിട്ട് അനൂന്റെ കൈയ്യിൽ പിടിച്ച് ” കേറടി കള്ളീന്ന്” പറഞ്ഞ് അവളെ കൈയ്യിൽ പിടിച്ച് അകത്തേയ്ക്ക് കയറ്റിയിട്ട് ഞാനും അവളോടൊപ്പം സീറ്റിൽ ചേർന്നിരുന്നിട്ട് കൈയ്യിലുണ്ടായിരുന്ന ഡ്രിങ്കിംഗ് വാട്ടർ ബോട്ടിൽ അനൂന് കൊടുത്തു. കുപ്പിയിൽ നിന്ന് വെള്ളം കുടിച്ച് ദാഹം മാറ്റിയ അനു കുപ്പി എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു: “ആദി …വെള്ളം കുടിക്ക് ഓടി ക്ഷീണിച്ചതല്ലേ നീ” അനൂന്റെ കൈയ്യിൽ നിന്ന് വെള്ള കുപ്പി വാങ്ങി കുടിച്ചിട്ട് ഞാൻ പെണ്ണിന്റെ തലയിലൊരു കിഴുക്ക് കൊടുത്തിട്ട് പറഞ്ഞു: “നിന്നോട് ഞാൻ മര്യാദയ്ക്ക് ആദ്യമേ പറഞ്ഞതല്ലേ ഓട്ടോ വിളിക്കാന്ന് അപ്പോ നിനക്ക് ഒലക്കേമലെ ഓവർ കോൺഫിഡൻസ്. ഇതാണ് പറയണെ ഹസ്ബന്റ് പറയണത് കേൾക്കണംന്ന്” ഞാൻ അൽപ്പം ശബ്ദം ഉയർത്തി പറഞ്ഞിട്ട് അനൂനെ നോക്കി കണ്ണിറുക്കി കാണിച്ചു.

Updated: July 21, 2026 — 12:40 pm

Leave a Reply

Your email address will not be published. Required fields are marked *