ഒളിച്ചോട്ടം – 4 5അടിപൊളി  

ഞാൻ കിഴുക്കിയ ഭാഗത്ത് തടവി കൊണ്ട് അനു എന്റെ കൈയ്യിൽ നല്ലൊരു പിച്ച് തന്നിട്ട്: “സോറി, ഏട്ടാ ഇനി ഞാൻ ഏട്ടൻ പറയണതെല്ലാം കേട്ടോളാംന്ന് അൽപ്പം ഉച്ചത്തിൽ പറഞ്ഞിട്ട് എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് മുഖം കോട്ടി കാണിച്ചു. അങ്ങനെ ഒരു 10 മിനിറ്റിനകം ഞങ്ങൾ ഡച്ച് പാലസിൽ എത്തി. ടിക്കറ്റെടുത്ത് ഡച്ച് പാലസിൽ കയറിയ ഞങ്ങൾ അതിനകത്തെ ചരിത്ര പ്രധാനമായ രാജാവിന്റെ വാളും, സിംഹാസനവും പണ്ട് കാലത്ത് രാജാക്കന്മാർ ഉപയോഗിച്ച വസ്തുക്കളും അവരുടെ പെയിന്റിംഗുകളുമെല്ലാം ഒരു മണിക്കൂറിൽ കണ്ടിറങ്ങിയ ശേഷം ഡച്ച് പാലസിന്റെ കോംപൗണ്ടിൽ നിൽക്കുന്ന ആൽ മരത്തിന്റെ അടുത്തേയ്ക്ക് അനൂന്റെ കൈ പിടിച്ചു നടന്നു. അന്ന് അവിടെ വെച്ചായിരുന്നല്ലോ ഞാൻ പ്രപ്പോസ് ചെയ്തതിനുള്ള മറുപടി അവളെനിക്ക് തന്നത്. ആൽത്തറയിൽ ഇരുപ്പുറപ്പിച്ച ഞാനും അനുവും ഉച്ച സമയത്ത് വീശുന്ന കുളിർക്കാറ്റ് ആസ്വദിച്ച് ചേർന്ന് ഇരുന്നു. “അനൂട്ടി ….” “ഉം …” ഞാൻ വിളിച്ചത് കേട്ട് അനു മൂളി കൊണ്ട് വിളി കേട്ടു. ” ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?” ആൽത്തറയിൽ നിവർത്തി വച്ചിരിക്കുന്ന അനൂന്റെ കൈ തണ്ടയിൽ കൈ വച്ച് കൊണ്ട് ഞാൻ ചോദിച്ചു. “എന്റെ ആദി കുട്ടന് എന്നോട് എന്ത് വേണേലും ചോദിക്കാലോ പിന്നെന്തിനാ ഇങ്ങനെ ഗ്യാപ് ഇട്ട് ചോദിക്കുന്നെ?” ഞാൻ അപരിചിതരോട് ചോദിക്കുന്നത് പോലെ സംസാരിച്ചത് ഇഷ്ടപ്പെടാതിരുന്ന അനു മുഖം വീർപ്പിച്ച് കൊണ്ട് എന്നോട് പറഞ്ഞു. അനൂന്റെ മുഖം മാറിയത് കണ്ടതോടെ ഞങ്ങൾ നിൽക്കുന്ന പരിസരത്ത് വേറെ ആരുമില്ലാത്തിന്റെ ധൈര്യത്തിൽ അനൂന്റെ തോളിൽ കൈയ്യിട്ട് കൊണ്ട് അവളുടെ കവിളത്ത് പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു: “ഹാ… പിണങ്ങല്ലേ എന്റെ ചുന്ദരി പെണ്ണെ. ഞാൻ ചോദിക്കാൻ വന്നത് എന്താണെന്ന് പറയട്ടെ?” “ഉം… ആദി കുട്ടൻ പറ” “അന്ന് ഇവിടെ വച്ചല്ലേ അനു കുട്ടി നീ എന്നോട് നമ്മള് തമ്മില് ശരിയാകത്തില്ലാന്നൊക്കെ പറഞ്ഞ് പോയത്. പിന്നെ എപ്പോഴാ നിനക്കെന്നോട് ഇഷ്ടം തോന്നി തുടങ്ങീത്?” അനൂന്റെ തോളിൽ കൈയിട്ടിരുന്ന് അവളുടെ കണ്ണിൽ നോക്കിയാണ് ഞാനിത് ചോദിച്ചത്. “അന്ന് ഓരോന്നൊക്കെ ആലോചിച്ച് കൂട്ടി നീന്നോടങ്ങനെയൊക്കെ പറഞ്ഞ് പോയെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നെ എനിക്ക് ജീവനായിരുന്നു. അന്ന് ആ പാർക്കിംഗില് വച്ചുണ്ടായ പ്രശ്നത്തിൽ നീ അവരെയൊക്കെ ഒറ്റയ്ക്ക് അടിച്ച് വീഴ്ത്തി എന്നെ ഒരു പോറലു പോലും ഏൽക്കാതെ അവിടന്ന് രക്ഷിച്ച് കൊണ്ടു പോയ ആ ദിവസം തൊട്ടെ ഞാൻ നിന്നെ സ്നേഹിച്ച് തുടങ്ങീതാ. അന്ന് ഞാൻ ബൈക്കിൽ ഇരുന്ന് കരഞ്ഞപ്പോ നീ എന്നെ ഓരോന്നൊക്കെ പറഞ്ഞ്

സമാധാനിപ്പിച്ചപ്പോ തന്നെ ഞാനാ കാര്യം തന്നെ പതിയെ മറന്നു പോയി. പിന്നെ അന്ന് ഓഫീസിൽ പോകാതെ നമ്മളന്ന് ബിനാലെയ്ക്ക് പോയില്ലേ നീ എന്റെ കൂടെയുണ്ടായ ഓരോ നിമിഷവും എനിക്ക് നീ തന്ന കെയറിംഗൊക്കൊ ഞാൻ ശരിക്കും എൻജോയ് ചെയ്യായിരുന്നു. അന്ന് പല പ്രാവശ്യം ഞാൻ കരുതീതാ എന്റെ ഇഷ്ടം നിന്നോട് പറയണംന്ന്. എനിക്കപ്പോ ധൈര്യം ഇല്ലാത്തോണ്ട് പറയാഞ്ഞതാ ഞാൻ” അനു ഒറ്റ ശ്വാസത്തിലിതെല്ലാം പറഞ്ഞിട്ട് എന്റെ തോളിൽ തല ചേർത്ത് വച്ചിരുപ്പായി. അവളെന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അവളുടെ നാവിൽ നിന്ന് തന്നെ കേട്ടറിഞ്ഞ സന്തോഷത്തിൽ എന്റെ കണ്ണ് ഞാൻ പോലും അറിയാതെ നിറഞ്ഞിരുന്നു. എന്റെ തോളിൽ തല ചേർത്ത് വച്ചിരിക്കുന്ന അനൂന്റെ മൂർദ്ധാവിൽ ചുംബിച്ച് കൊണ്ട് അനൂനെ ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ ചോദിച്ചു: “അന്ന് ബിനാലേ കാണാൻ പോയ ദിവസം ഞാനും നിന്നോട് ഇഷ്ടമാണെന്ന കാര്യം പറയാൻ ഒരുപാട് വട്ടം ഒരുങ്ങീതാ അന്ന് എന്തോ ധൈര്യം വരാത്തോണ്ട് പറയാഞ്ഞതാ. വാലന്റൈൻസ് ഡേ ടെ അന്ന് നിന്നെ പ്രപ്പോസ് ചെയ്തതാണെങ്കി ചീറ്റി പണ്ടാരവുമടങ്ങി പോയി” ഞാൻ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു. “അന്നത്തെ പ്രപോസൽ ചീറ്റി പോയങ്കിലെന്താ നീ തല്ല് കൊണ്ട് കിടന്നപ്പോ ഞാൻ തന്നെ നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞില്ലേ അത് പോരെ?” അനു പുഞ്ചിരിച്ച് കൊണ്ട് എന്റെ മൂക്കിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു. അങ്ങനെ ഡച്ച് പാലസിന്റെ അവിടത്തെ ആൽത്തറയിലിരുന്ന് കുറേ നേരം ഞങ്ങൾ ചിരിച്ചു കളിച്ചു സംസാരിച്ചിരുന്നു. ഇനി അവിടെ നിന്ന് ജ്യൂ സ്ട്രീറ്റിലൊക്കെ ഒന്ന് ചുറ്റി കറങ്ങാമെന്ന് തീരുമാനിച്ച ഞങ്ങൾ അവിടേയ്ക്ക് ഓട്ടോയിൽ പോയി. ജ്യൂസ് സ്ട്രീറ്റിലെ ജൂത ദേവാലയമായ സിനഗോഗിൽ കയറി കാഴ്ചകളൊക്കെ കണ്ട ശേഷം അവിടെ മരങ്ങൾ കൊണ്ടുള്ള പല തരത്തിലുള്ള രൂപങ്ങളും അലങ്കാര വസ്തുക്കളൊക്കെ വിൽക്കുന്ന കടയിൽ കയറി അവയൊക്കെ കണ്ട ശേഷം നേരെ പോയത് ഫോർട്ട് കൊച്ചി ബീച്ചിലേയ്ക്കാണ് അപ്പോഴെയ്ക്കും സമയം വൈകീട്ട് 4.30 ആയിരുന്നു. വെയിൽ മങ്ങി തുടങ്ങിയതിനാൽ ആളുകളെല്ലാം കടലിൽ ഇറങ്ങി തിരമാലയിൽ കാലൊക്കെ നനക്കുന്നുണ്ടായിരുന്നു. അത് കണ്ടതോടെ അനു എന്റെ കൈയ്യിൽ പിടിച്ചിട്ട് പറഞ്ഞു: “ആദി … നമ്മുക്കും ഇറങ്ങിയാലോ. കടലിൽ എല്ലാരും ഇറങ്ങണത് കണ്ടിട്ട് കൊതിയാവാ” “അനൂട്ടി…. ഈ ഗൗൺ ടൈപ്പിട്ട് ഡ്രസ്സിട്ടിറങ്ങിയാ നനയില്ലേ ഡാ?” അനൂന്റെ ഡ്രസ്സിലേയ്ക്ക് നോക്കിയാണ് ഞാനിത് ചോദിച്ചത്. ” അത് ഞാൻ നനയാതെ കുറച്ച് പൊക്കി പിടിച്ചോളാം. കുറച്ച് നനഞ്ഞാലും സാരമില്ലാന്നെ” ഞാൻ ചോദിച്ചതിന് ചിരിച്ചു കൊണ്ടാണ് അവൾ മറുപടി തന്നത്. ” എന്നാ വാ” ന്ന് പറഞ്ഞ് കൊണ്ട് ഞാൻ അനൂന്റെ കൈയ്യിൽ പിടിച്ച് അവളുമായി തിരയിൽ കാൽ നനയ്ക്കാനിറങ്ങി. വെള്ളത്തിലിറങ്ങുന്നതിനു മുൻപേ

Updated: July 21, 2026 — 12:40 pm

Leave a Reply

Your email address will not be published. Required fields are marked *