ഒളിച്ചോട്ടം – 4 5അടിപൊളി  

സ്റ്റാൻഡിൽ വച്ചിരുന്ന മൊബൈലെടുത്ത് ഡാറ്റാ ഓൺ ചെയ്തപ്പോൾ ആദ്യം വന്നത് വീട്ടിൽ നിന്നിറങ്ങിയെന്ന് പറഞ്ഞ് അഞ്ജു അയച്ച മെസ്സേജും കൂടെ അമ്മയുടേം അച്ഛന്റേം ഒപ്പം നിൽക്കുന്ന അവളുടെ സെൽഫിയുമാണ് കണ്ടത്. അമ്മ പച്ച കരയോട് കൂടിയ സെറ്റ് സാരിയാണ് ഉടുത്തിരിക്കുന്നത്. അച്ഛൻ വെള്ള ലിനൻ ഷർട്ടും കസവ് മുണ്ടും അഞ്ജു ഒരു വെള്ള പട്ട് പാവാടയാണ് ഇട്ടിരിക്കുന്നത്. “വി ആർ വെയ്റ്റിംഗ്” എന്ന് പറഞ് ഞാൻ അഞ്ജൂന് മറുപടി അയച്ചു. ഞാൻ മെസ്സേജയച്ചപ്പോഴെയ്ക്കും അവൾ ഓഫ്‌ലൈൻ ആയിട്ടുണ്ടായിരുന്നു. ഫോണിൽ ഞാനോരോന്ന് നോക്കി കൊണ്ടിരിക്കുമ്പോൾ അനു കുളി കഴിഞ്ഞ് വെള്ളം തലയിൽ നിന്ന് വലിയാനായി തോർത്ത് കെട്ടി വച്ച് ഒരു ചുവന്ന അംബ്രല്ലാ കട്ട് ചുരിദാറും ഇട്ട് പുറത്തിറങ്ങി. എന്നെ കണ്ട പാടേ പെണ്ണ് ചിരിച്ചു കൊണ്ട് ചോദിച്ചു “മോനൂസ്സ്, കുളിച്ച് നല്ല സുന്ദര കുട്ടനായിട്ടുണ്ടല്ലോ?” “അനൂസ്സിന് ഈ ഡ്രസ്സ് നല്ല മാച്ചാണ് ട്ടോ. ഇതന്ന് നമ്മള് തൃശ്ശൂര്ന്ന് എടുത്തതല്ലേ?” “അന്ന് തൃശ്ശൂര്ന്ന് നീയല്ലേ എനിക്കിത് സെലക്ട് ചെയ്ത് തന്നെ. മോനൂസ്സെ, ഞാനൊരു കാര്യം പറഞ്ഞാ മോൻ ദേഷ്യപ്പെടരുതേ” ന്ന് പറഞ്ഞ് പെണ്ണെന്റ അടുത്ത് വന്നിരുന്നിട്ട് എന്റെ ഉള്ളം കൈയ്യിൽ പിടിച്ച് കൊഞ്ചി കൊണ്ടാണിത് പറഞ്ഞത്. എന്തോ എന്നെ കൊണ്ട് വാങ്ങിപ്പിക്കാനാണ് കക്ഷിയെന്നെ സോപ്പിടുന്നതെന്ന് മനസ്സിലാക്കിയ ഞാൻ എന്റെ കൈ ചേർത്ത് പിടിച്ചിരിക്കുന്ന അനൂന്റെ കൈയ്യിൽ നിന്ന് കൈ പിൻവലിച്ച് കൊണ്ട് പെണ്ണിനെയൊന്ന് പറ്റിക്കായി അൽപ്പം ഗൗരവത്തിൽ പറഞ്ഞു: “കൊഞ്ചാതെ കാര്യം പറ പെണ്ണെ …” “കുട്ടൂസ്സെ, രാവിലെ തന്നെ ഞാനാകെ ടയേഡായിരിക്ക്യാ. ഇന്നൊരു ദിവസം രാവിലത്തേയ്ക്ക് നമ്മുക്ക് കടയിൽ നിന്ന് വാങ്ങി കഴിച്ചാലോ? പ്ലീസ് ….’ “ഇതിനായിരുന്നല്ലെ എന്നെ സോപ്പിട്ടെ? നടക്കൂല്ല മോളെ മര്യാദയ്ക്ക് നീ എന്തേലും ഉണ്ടാക്കാൻ നോക്ക്യേ വേഗം. വേണേൽ ഞാനും സഹായിക്കാം” പെണ്ണിനെ ഒന്ന് കളിപ്പിക്കാൻ വേണ്ടിയാണ് ഞാനിങ്ങനെയൊക്കെ പറഞ്ഞത്. അനൂന്റെ തളർച്ച തോന്നുന്ന മുഖം കണ്ട് സത്യം പറഞ്ഞാൽ അവൾ പറഞ്ഞില്ലെങ്കിലും ഞാനിന്ന് രാവിലത്തെ ഭക്ഷണം പുറത്ത് നിന്ന് പാർസൽ വാങ്ങാൻ ഒരുങ്ങിയാണ് ഞാനിരുന്നത്. “അടുക്കളയില് വന്നെന്നെ സഹായിക്കാനായിട്ട് മോന് വല്ലതും അറിയാമോ? അറ്റ് ലിസ്റ്റ് ഒരു ചായ എടുക്കാനെങ്കിലും? എന്നിട്ട് സഹായിക്കാന്ന്” ഞാൻ പറഞ്ഞത് കേട്ട് ദേഷ്യം വന്ന അനു മുഖം വീർപ്പിച്ചിട്ട് കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റിട്ടിതും പറഞ്ഞ് കൊണ്ട് അടുക്കളയിലേയ്ക്ക് പാഞ്ഞ് പോയി. അനു പോയതിന്റെ പിറകെ തന്നെ ഞാൻ അടുക്കളയിലേയ്ക്ക് ചെന്നു. പെണ്ണപ്പോ ഗ്യാസ് സ്റ്റൗവിൽ ചായ പാത്രം എടുത്ത് വച്ച് ചായ എടുക്കാനായി വെള്ളം തിളപ്പിക്കാൻ വച്ചിട്ട് നിൽക്കായിരുന്നു. പതിയെ ഞാൻ ശബ്ദമുണ്ടാക്കാതെ ചെന്ന് പെണ്ണിനെ പിറകെ നിന്ന് വട്ടം കെട്ടി പിടിച്ചു. ഞാൻ

കെട്ടി പിടിച്ചത് ഇഷ്ടപ്പെടാത്ത പെണ്ണ് എന്റെ കൈയ്യിൽ അടിച്ച് കൊണ്ട്: “വിടെന്നെ … നിനക്കെന്തേലും ആവശ്യത്തിനെന്നെ വേണം. അത് കഴിഞ്ഞാ നമ്മുക്ക് പിന്നെ പുല്ല് വിലയാ” ന്ന് ശബ്ദം ഇടറി പറഞ്ഞിട്ട് എന്റെ കൈ വീടിപ്പിക്കാനായി കൈയ്യിൽ പിച്ചി കൊണ്ടിരുന്നു. “ഡീ ചേച്ചി പെണ്ണെ നിന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞതാ രാവിലത്തെ ഫുഡ് ഉണ്ടാക്കാൻ. അല്ലാതെ ഞാനെന്റ മുത്തിനോട് അങ്ങിനെ കണ്ണീ ചോരയില്ലാതെ പറയൂന്ന് തോന്നുന്നുണ്ടോ. നീ എന്റെ കൂട്ടുകാരിയല്ലേ മോളെ”ന്ന് പറഞ്ഞ് ഞാൻ പിറകിൽ നിന്ന് പെണ്ണിന്റ കഴുത്തിൽ ഉമ്മ വെച്ചു. ഞാൻ പറഞ്ഞത് കേട്ട് അനു ഒറ്റ തിരിയലിന് എന്റെ നേരെ തിരിഞ്ഞ് നിന്നിട്ട് എന്റെ കവിളിൽ ഒരുമ്മ തന്ന് കൊണ്ട് എന്റെ നെഞ്ചിൽ തല ചേർത്ത് നിന്ന് പറഞ്ഞു: “എന്താണെന്നറീല്ല, മോനൂസിന്റെ കൂടെ കൂടീയേൽ പിന്നെ എനിക്ക് പെട്ടെന്ന് ദേഷ്യം വരുണു അതേ പോലെ സങ്കടവും വരുന്നു” “അച്ചോടാ … എന്റെ പെണ്ണുംമ്പിള്ള തനിയൊരു തൊട്ടാവാടിയാവണത് എനിക്കിഷ്ടല്ലാട്ടോ ഇടയ്ക്ക് നിന്റെ വായീന്ന് രണ്ട് തെറിയൊക്കെ കേൾക്കാൻ എനിക്കും ഇഷ്ടാന്നെ”ന്ന് പറഞ്ഞ് പെണ്ണിനെ ഞാനൊന്ന് ഇറുക്കെ പുണർന്നു. “അതേ ചെക്കാ …. ഇനി മുതൽ ഞാൻ ദേഷ്യം വരുമ്പോ വിളിക്കൂട്ടോ നല്ല അസ്സൽ തെറി” അനു കുലുങ്ങി ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് എന്റെ കവിളിൽ പിടിച്ച് വലിച്ചു. “നീ വിളിച്ചോടി ചക്കരെ നിനക്കെന്നെ എന്ത് വേണേലും പറയാനുള്ള അവകാശമുണ്ടല്ലോ പിന്നെയെന്താ വിളിച്ചാല്” “അയ്യോ … ചായക്കുള്ള വെള്ളം തിളച്ചു തുടങ്ങി. മോനൂസ് …. ആ തിണ്ണയിലേക്കിരി ഞാനിപ്പോ ചായ തരാം” ന്ന് പറഞ്ഞ് കൊണ്ട് അവളെ പുണർന്ന് പിടിച്ച എന്റെ കൈയ്യിൽ പിടിച്ചു. അതോടെ ഞാനവളെ വിട്ട് കൊണ്ട് അടുക്കളയിലെ തിണ്ണയിലേയ്ക്ക് കേറി ഇരുന്നിട്ട്: “അഞ്ജൂസ് മെസ്സേജ് അയച്ചിരുന്നു വീട്ടിൽ നിന്നിറങ്ങിയെന്നും പറഞ്ഞ്. കൂടെ അവള് അച്ഛന്റേം അമ്മേടെ കൂടെ നിൽക്കണ ഒരു ഡെൽഫിയും അയച്ചിട്ട്ണ്ട്’ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ” ആണോ … എന്നാ അവളെനിക്കും അയച്ച് കാണൂലോ മെസ്സേജ്. ഫോൺ ഞാൻ നോക്കീട്ടില്ല ഇന്ന്” ” നിയാസും അമൃതും വരാന്നാ പറഞ്ഞെ പക്ഷേ അവന്മാരെ വിളിച്ച് നോക്കീട്ട് കിട്ടണില്ല. അഞ്ജു ഓൺലൈനിൽ ഇല്ലാത്തോണ്ട് ചോദിക്കാനും പറ്റീല്ല” ഞാനൽപ്പം അസ്വസ്ഥതയോടെ പറഞ്ഞു. ” അവര് 2 പേരും വരും മോനൂ നീ വെറുതെ ടെൻഷനാകണ്ടാന്നേ” അനു ഗ്ലാസ്സിലേയ്ക്ക് ചായ പകർത്തുന്നതിനിടെ പറഞ്ഞു. ” വന്നില്ലെങ്കി ഞാനിനി ആ തെണ്ടികളെ വിളിക്കൂല നോക്കിക്കോ” ഞാൻ കൊച്ചു കുട്ടികൾ പറയുന്ന പോലെ പിണക്കത്തിൽ പറഞ്ഞിട്ട് മുഖം

Updated: July 21, 2026 — 12:40 pm

Leave a Reply

Your email address will not be published. Required fields are marked *