ആയിട്ട് പൊരിഞ്ഞ സംസാരത്തിലായിരുന്നു. ” എന്നാ നമ്മുക്കിറങ്ങിയാലോ സാജീ” ന്ന് ഇക്ക പറഞ്ഞതോടെയാണ് ഇത്തയും അനുവും തമ്മിലുള്ള കത്തി സംസാരം അവസാനിപ്പിച്ചത്. രണ്ട് പെണ്ണുങ്ങൾ സംസാരം തുടങ്ങിയാൽ പിന്നെ അതെപ്പോ നിർത്തുമെന്ന് ദൈവത്തിനും പോലും അറിയില്ലാ അതാണല്ലോ അവരുടെ പ്രകൃതം. യാത്ര പറഞ്ഞിറങ്ങിയ നാസിമിക്കാനേം ഇത്തയേയും ഒരിക്കൽ കൂടി നാളത്തെ പാല് കാച്ചൽ ചടങ്ങിന് എത്തണമെന്ന് നിർബന്ധപൂർവ്വം ക്ഷണിച്ചാണ് യാത്രയാക്കിയത്. അവര് പോയതോടെ ഞാൻ പകുതി വെച്ച് നിർത്തിയ കാറ് കഴുകൽ പൂർത്തിയാക്കിയിട്ട് കാർ ഒന്ന് തുടച്ച് മിനുക്കിയ ശേഷം സോഫയിൽ പോയി ഇരുന്നു. ചുവരിലെ ക്ലോക്കിലെയ്ക്ക് നോക്കിയപ്പോ സമയം 12 മണി. ആകെ വിയർത്ത് ഒഴുകിയയതിനാൽ വീണ്ടും കുളിച്ചിട്ട് ഒരു നീല ഫുൾ സ്ലീവ് ഡെനിം ഷർട്ടും വെള്ള കസവ് മുണ്ടും ഉടുത്ത് ഒരുങ്ങിയ ശേഷം അടുക്കളയിലേയ്ക്ക് ചെന്നപ്പോൾ അനുവും റാണി ചേച്ചിയും പൊരിഞ്ഞ സംസാരത്തിലായിരുന്നു. “എല്ലാം റെഡിയായോന്ന്” ഞാൻ ചോദിച്ചപ്പോൾ അനു മൂളി കൊണ്ട് പറഞ്ഞു: ” ആദി… റെഡിയായല്ലോ എന്നാ ഞാൻ പോയി കുളിച്ചൊരുങ്ങി വരാം അത് വരെ റാണി ചേച്ചിയ്ക്ക് ഒരു കമ്പനി കൊടുക്കെന്ന്” പറഞ്ഞ് ബെഡ് റൂമിലേയ്ക്ക് പോയി. റാണി ചേച്ചിയോട് സംസാരിച്ചിരുന്ന് കക്ഷിയായിട്ട് നല്ല കമ്പനിയായി ചേച്ചിയ്ക്ക് രണ്ട് മക്കളാണ് മോളുടെ കല്യാണം കഴിഞ്ഞതാ ഇളയത് ഒരു മോനാണ് അവനിപ്പോ ഡിഗ്രി ഫസ്റ്റ് ഇയർ ആണെന്ന് പറഞ്ഞു. അങ്ങനെ റാണി ചേച്ചിയോട് സംസാരിച്ച് കുറേ നേരം കഴിഞ്ഞപ്പോൾ എന്റെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം റൂമിൽ നിന്ന് കേട്ടു ഞാൻ എഴുന്നേൽക്കാൻ നിന്നപ്പോഴെയ്ക്കും അനു എന്റെ ഫോണും പിടിച്ച് ഓടി അടുക്കളയിലേയ്ക്ക് വന്നിട്ട് പറഞ്ഞു: ” അച്ഛനാ വിളിക്കുന്നെ”ന്ന് പറഞ്ഞ് ഫോണെന്റ കൈയ്യിൽ തന്നു. കുളി കഴിഞ്ഞിറങ്ങിയ അനു സെറ്റ് സാരി ഉടുത്ത് കണ്ണൊക്കെ എഴുതി നല്ല സുന്ദരിയായിട്ടാണ് നിൽപ്പ്. അനൂനെ നോക്കി കൈ കൊണ്ട് അടിപൊളിയായിട്ടുണ്ടെന്ന് ആംഗ്യം കാണിച്ചു അത് കണ്ട് ചിരി വന്ന അനു എന്റെ വയറ്റിൽ ചെറിയൊരു നുള്ള് തന്നു. ഞങ്ങളുടെ ആംഗ്യ ഭാഷ കണ്ട് ചിരി വന്ന റാണി ചേച്ചി വായ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ റിംഗ് ചെയ്യുന്ന ഫോണും പിടിച്ച് ഉമ്മറത്തെത്തിയിട്ട് കോൾ എടുത്തു. എടുത്ത ഉടനെ അച്ഛൻ : “ആദി ഞങ്ങളിപ്പോ ജംഗ്ഷനിലെത്തി അവിടെ നിന്ന് ഏത് വഴിയാ വരണ്ടെ?” “അച്ഛാ ജംഗഷനീന്ന് ഒരു കിലോ മീറ്ററെ നമ്മുടെ വീട്ടിലേക്കുള്ളൂ ആരോടെങ്കിലും കോയൽ വില്ലാസിലേക്കുള്ള വഴി ചോദിച്ചാ മതി” “നീ എന്തായാലും വീടിന് പുറത്തിറങ്ങി നിൽക്ക് ഞങ്ങള് ദേ ഇപ്പോ എത്തും” ന്ന് പറഞ്ഞ് അച്ഛന്റെ കോൾ കട്ടായി. അച്ഛനൊക്കെ ഇപ്പോ എത്തുമെന്നറിഞ്ഞതോടെ ഞാൻ അത് പറയാനായി അടുക്കളയിലേക്ക് പാഞ്ഞു. അനൂ അപ്പോൾ അവർ വരുമ്പോൾ കൊടുക്കായിട്ടുള്ള
ജ്യൂസ് മിക്സിയിൽ അടിച്ചു കൊണ്ട് നിൽക്കായിരുന്നു.
അനൂനോട് ഞാൻ ഉറക്കെ പറഞ്ഞു “അനു… അച്ഛനൊക്കെ ജംഗഷനിലെത്തീട്ട്ണ്ട് ഇങ്ങോട്ടെയ്ക്കുള്ള വഴി ചോദിച്ച് വിളിച്ചതാ എന്നെ. നമ്മളോട് രണ്ട് പേരോടും പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞു.” “ആദി … ഞാനിപ്പോ വരാം ഈ ജ്യൂസ് ഒന്ന് ഫ്രിഡ്ജിൽ വച്ചിട്ട് വരാം. നീ പോയി ഗേറ്റിൽ നിന്നോ ഞാൻ ദേ എത്തി” അനു തിടുക്കത്തിൽ പറഞ്ഞ് കൊണ്ട് പണി തുടർന്നു. ഞാൻ വേഗം പുറത്തേക്കിറങ്ങി ഗേറ്റ് തുറന്നിട്ട് കൊണ്ട് അവരെയും കാത്ത് അക്ഷമയോടെ നിന്നു. ഒരു പത്ത് മിനിറ്റായപ്പോൾ ദുരേ നിന്ന് ഹോൺ മുഴക്കി കൊണ്ട് അതാ അച്ഛന്റ ബ്ലാക്ക് കളർ എൻഡവർ പതിയെ വരുന്നു. കാറ് കണ്ടതോടെ ഞാൻ കൈയ്യുയർത്തി കാണിച്ച് കൊണ്ട് നിന്നു എന്നെ കണ്ടതോടെ കാറൽപ്പം വേഗത്തിലോടിച്ച് എനിക്കരികിലെത്തി. കാറിന്റെ ഗ്ലാസ്സ് താഴ്ത്തിയപ്പോൾ മുന്നിലെ സീറ്റിൽ അമ്മയും അച്ഛനുമുണ്ടായിരുന്നു. പിറകിലെ സീറ്റിൽ അഞ്ജുവും അവരെന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു: “വീട്ടുകാരൻ ഞങ്ങളെ കാത്ത് നിൽക്കാൻ തുടങ്ങീട്ട് കുറേ നേരമായോ?” ” ഏയ് അധികനേരമൊന്നും ആയിട്ടില്ല ഒരു 10 മിനിട്ട് ആയി കാണും. അച്ഛാ കാറ് അകത്തേയ്ക്ക് കയറ്റ്” വീടിന്റെ എതിർ വശത്ത് നിർത്തിയിരുന്ന കാറ് വീടിന്റെ കോംപൗണ്ടിലേയ്ക്ക് കയറ്റാൻ അച്ഛനോട് പറഞ്ഞിട്ട് ഞാൻ പോർച്ചിലേയ്ക്ക് കയറി. അച്ഛൻ കാർ ഓടിച്ച് വീടിന്റെ മുറ്റത്തേയ്ക്ക് കയറ്റിയതോടെ കാറിൽ നിന്ന് അവരെല്ലാം പുറത്തിറങ്ങി. കാറിന്റെ ശബ്ദം കേട്ട് അടുക്കളയിൽ നിന്ന് അനു ഓടി പിടച്ച് മുറ്റത്തെത്തി. അനൂ ചെന്ന് അമ്മയെ കെട്ടിപിടിച്ചിട്ട് ചോദിച്ചു: “അമ്മേ … യാത്രയൊക്കെ സുഖമല്ലായിരുന്നോ?” ” തൃശൂര് കുറേ നേരം ട്രാഫിക്ക് ബ്ലോക്കിൽ പെട്ടു അല്ലേൽ ഇതിലും നേരത്തെ എത്തിയേനെ. മോൾക്ക് സാരി നല്ല ചേർച്ചയുണ്ട്ട്ടോ ഇപ്പോ ശരിക്കും ഒരു വീട്ടുകാരിയായി.” അമ്മ പറഞ്ഞത് കേട്ട് അനു ഒന്ന് പുഞ്ചിരിച്ചിട്ട് അച്ഛനോട് പറഞ്ഞു: “വാ അച്ഛാ വന്ന കാലിൽ നിൽക്കാതെ കയറി വാ” അനൂനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് അച്ഛൻ പറഞ്ഞു: “ഞാനിപ്പോ വരാം മോളെ ഒരു കാൾ വിളിച്ചിട്ട് വരാം” ന്ന് പറഞ്ഞ് കൊണ്ട് അച്ഛൻ ഗേറ്റിനു പുറത്ത് നിന്ന് ആർക്കോ വിളിക്കുന്നുണ്ടായിരുന്നു. വീടിനകത്തേയ്ക്ക് കയറാതെ മുറ്റത്ത് നിന്ന് സംസാരം തുടരുന്നത് കണ്ട ഞാൻ സംസാരമൊക്കെ നോക്കി നിന്നിരുന്ന അഞ്ജൂനെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു: “വാ അകത്തേയ്ക്ക് കയറ്. എന്നിട്ട് ബാക്കി പറയാലോന്ന് പറഞ്ഞ് അഞ്ജൂന്റെ തോളിൽ കൈയ്യിട്ട് അകത്തേയ്ക്ക് കയറി. തൊട്ട് പിറകിൽ അനു അമ്മയുടെ കൈ പിടിച്ച് അകത്തേയ്ക്ക് കയറി. “അഞ്ജൂസ്സെ, നിയാസിക്കയും അമൃതേട്ടനും വരുന്നില്ലേ ഇങ്ങോട്ടെക്ക്?” “ഇന്നലെ രാത്രി അവര് വന്ന് പറഞ്ഞു അവര് വേറെ ഒരു ദിവസം ഇങ്ങോട്ട് വരാന്ന്. ഇപ്പോ അവര് വരുന്നില്ലാന്ന് പറഞ്ഞ്” അഞ്ജു പറഞ്ഞത് കേട്ട് ആകെ മൂഡ്
