ഒളിച്ചോട്ടം – 4 5അടിപൊളി  

വീടിന്റെ മുറ്റത്തെത്തിയപ്പോ ഞങ്ങൾ എല്ലാരും കാറിൽ നിന്നിറങ്ങി. അനൂന്റെ അച്ഛൻ ഗോപാലങ്കിളും അമ്മ പത്മിനി ആന്റിയും എന്നെ കാണാനായി അവിടെ വന്നിട്ടുണ്ടായിരുന്നു. “ഇപ്പോ എങ്ങനെയുണ്ട് മോനെ? ഇപ്പോ നിനക്ക് വേദനയൊന്നുമില്ലാലോ” ആന്റി എന്റെ തോളിൽ കൈ വച്ച് കൊണ്ട് ചോദിച്ചു. “ഇപ്പോ കുഴപ്പൂല്ല ആന്റി” ഞാൻ ചിരിച്ച് കൊണ്ട് ആന്റിയോട് പറഞ്ഞു. ” ഞാനിന്ന് സന്ധ്യയ്ക്കാ ഡാ ആദി കോയമ്പത്തൂർന്ന് വന്നെ ഹോസ്പിറ്റലിലേയ്ക്ക് ഇറങ്ങാന്ന് കരുതി അനൂനെ വിളിച്ചപ്പോ അവളാ പറഞ്ഞെ നിങ്ങള് ഡിസ്ചാർജ്ജ് ആയി പോന്നൂന്ന്” അങ്കിൾ എന്റെ വലത്തെ കൈയ്യിൽ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു. “എന്റച്ഛാ അമ്മേ നിങ്ങള് രണ്ടാളും കത്തി വച്ച് അവനെ വിഷമിപ്പിക്കല്ലേ? അവനൊന്ന് വീട്ടിലോട്ട് കേറിക്കോട്ടെന്ന് പറഞ്ഞ്” അനു അവരോട് ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു. അനു പറഞ്ഞത് കേട്ട് ഒന്ന് ചൂളിയ ആന്റിയും അങ്കിളും “വാ മോനേന്ന്” പറഞ്ഞ് എന്റെ അപ്പുറവും ഇപ്പുറവുമായി കൂടെ നടന്നു വീട്ടിനകത്തേയ്ക്ക് കയറി. ഉമ്മറത്തപ്പോ അച്ഛനും അമ്മേം അഞ്ജൂവും നിൽപ്പുണ്ടായിരുന്നു. ഗോപാലങ്കിൾ അച്ഛനോട് എന്തൊക്കെയോ സംസാരിച്ച് ഉമ്മറത്ത് നിൽപ്പായി. എന്റെ പിറകെയായി സ്റ്റെയർ കേറി അമ്മേം പത്മിനി ആന്റിയും അനുവും അഞ്ജുവും നിയാസും അമൃതും എന്നോടൊപ്പം റൂമിലേക്ക് വന്നു. ഞാൻ റൂമിലെത്തിയ പാടെ കട്ടിലിന്റെ ക്രാസിയിൽ തലയണ ചാരി വച്ച് അതിൽ നടു അമർത്തി കിടന്നു. എന്റെ റൂമിലേയ്ക്കു വന്ന അവരെല്ലാവരും എന്നോട് റെസ്റ്റ് എടുക്ക് പിന്നെ തല ശ്രദ്ധിക്കണേ എന്നൊക്കെയുള്ള ക്ലീഷേ വർത്തമാനങ്ങൾ പറഞ്ഞ് അവിടെ കുറച്ച് നേരം നിന്നിട്ട് ഓരോരുത്തരായി പോയി. അവസാനം റൂമിൽ അമ്മയും പത്മിനി ആന്റിയും അഞ്ജുവും അനുവും മാത്രമായി പത്മിനി ആന്റി കുറച് നേരം എന്നോട് സംസാരിച്ച് നിന്നിട്ട് അനൂനെയും വിളിച്ച് താഴെയ്ക്ക് പോയി. അനു പോകുന്ന നേരം എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് പതിയെ നടന്ന് നീങ്ങി. പോകുന്ന നേരം അവളെന്നോട് ഒന്നും മിണ്ടാതെ പോയതിൽ എനിക്കെന്തോ ശരിക്കും ഫീലായി. അവര് പോയി കഴിഞ്ഞ ഉടനെ അമ്മ എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു: “നീ കിടക്ക് കഞ്ഞി ഞാൻ ഒരു 9.30 ഒക്കെ ആകുമ്പോഴെയ്ക്കും ഇങ്ങോട്ട് തരാം”ന്ന് പറഞ്ഞു കൊണ്ട് അമ്മ താഴേയ്ക്ക് പോയി.

“ചേട്ട റെസ്റ്റ് എടുക്ക്ട്ടോ എന്താവശ്യമുണ്ടേലും വിളിച്ചാ മതി ഞാൻ വരാം ന്ന്” പറഞ്ഞ് അഞ്ജുവും താഴേയ്ക്ക് പോയി. അവരെല്ലാം പോയപ്പോ ഞാൻ റൂമിൽ തനിച്ചായി. റൂമിലെ സീലിംഗ് ഫാനിൽ നോക്കി ഓരോന്നൊക്കെ ആലോചിച്ച് അങ്ങനെ കിടക്കുമ്പോ ആരോ റൂമിലേയ്ക്ക് നടന്ന് വരുന്ന കാലടി ശബ്ദം കേട്ടതോടെ സീലിംഗ് ഫാനിൽ നിന്നുള്ള നോട്ടം മാറ്റി വാതിൽക്കലേയ്ക്ക് നോക്കിയപ്പോ മുഖത്തൊരു കളള ചിരിയുമായി അനു മിണ്ടല്ലേന്നുള്ള ആർത്ഥത്തോടെ ചൂണ്ട് വിരൽ ചുണ്ടോട് ചേർത്ത് വച്ചിട്ട് വേഗം എന്റെടുത്തേക്ക് വന്നിട്ട് എന്നെ വന്നങ്ങ് കെട്ടിപിടിച്ച് എന്റെ കവിളിൽ ഒരുമ്മ തന്നിട്ട് ചെവിയിൽ പറഞ്ഞു ” പോകാൻ നേരം ഞാൻ യാത്ര പറയാതെ പോയത് കാരണം എന്റെ സുന്ദര കുട്ടന്റെ മുഖം വാടിയത് കണ്ട് ഒന്ന് വന്ന് കെട്ടി പിടിച്ച് ഒരുമ്മ തന്ന് പോകാന്ന് കരുതി വീണ്ടും വന്നതാ ഞാൻ” “എന്ത് പറഞ്ഞാ ഡീ കള്ളി പെണ്ണെ നീ വീണ്ടും പോന്നത്?” അനൂനെ ഒന്നമർത്തി പുണർന്ന് കൊണ്ട് ഉള്ളിലുള്ള സന്തോഷം പുറത്ത് കാണിച്ച് കൊണ്ട് ഞാൻ ചോദിച്ചു. “അതോ… അത് ഞാൻ എന്റെ ഫോൺ ആദീടെ റൂമില് വച്ച് മറന്നു അതെടുത്തിട്ട് വരാന്ന് പറഞ്ഞ് ചാടിയതാ” അനു ശബ്ദം താഴ്ത്തി ചിരിച്ചു കൊണ്ട് പറഞ്ഞു. “നമ്മള് … രണ്ടു പേരും കുരുട്ടു ബുദ്ധിടെ കാര്യത്തിൽ കട്ടയ്ക്ക് തന്നയാട്ടോ അനു കുട്ടി” ” ചക്കരേ… ഞാൻ പൊയ്ക്കോട്ടെ ഇനീം അധിക നേരം ഞാനിവടെ നിന്നാൽ ശരിയാവൂല അമ്മ അന്വേഷിച്ച് വിളിക്കും ചിലപ്പോ. എന്റെ കുട്ടൂനെ ഒരു പ്രാവശ്യം കൂടെ കാണാൻ പറ്റില്ലോ എനിയ്ക്ക് എനിക്കത് മതി” അനു എന്നെ വട്ടം കെട്ടി പിടിച്ച കൈകൾ പിൻവലിച്ച് കൊണ്ട് പറഞ്ഞു. ” പോകുന്നേന് മുന്നെ ഇവിടൊരു കിസ്സ് തന്നിട്ട് പൊയ്ക്കോ”. ഞാൻ ചുണ്ടിൽ തൊട്ട് കാണിച്ചു കൊണ്ട് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് അനു നാണത്തോടെ എന്നെയൊന്ന് നോക്കി പുഞ്ചിരിച്ചിട്ട് റൂമിന്റെ വാതിൽക്കലേയ്ക്ക് ഒന്ന് പാളി നോക്കിയിട്ട് എന്റെ മുഖത്തിന് നേരെ അവളൊന്ന് കുനിഞ്ഞിട്ട് എന്റെ ചുണ്ടിൽ വേഗത്തിലൊന്ന് ചുംബിച്ചിട്ട് എന്നിൽ നിന്നകന്ന് മാറി കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു. “ആദി കുട്ടാ ഞാൻ പോവാണെ എന്റെ കുട്ടൻ ശരിക്കും റെസ്റ്റ് എടുക്ക് ഞാൻ നാളെ വിളിക്കാന്ന്” പറഞ്ഞ് അനു എന്നെ നോക്കി ഒരു കണ്ണടച്ച് കാണിച്ചിട്ട് ചിരിച്ച് കൊണ്ട് ടാറ്റയും തന്ന് റൂമിൽ നിന്നവൾ പോയി.

Updated: July 21, 2026 — 12:40 pm

Leave a Reply

Your email address will not be published. Required fields are marked *