ഒളിച്ചോട്ടം – 4 5അടിപൊളി  

ഞാൻ പറഞ്ഞത് എന്താന്ന് മനസ്സിലാകാതെ അനുവും, അമൃതും, നിയാസും എന്നെ ഉറ്റ് നോക്കി കൊണ്ട് നിൽക്കുമ്പോൾ ഞാൻ ഫോണെടുത്ത് ശുഐബിക്കാക്ക് വിളിച്ചിട്ട് പറഞ്ഞു. ” ശുഐബിക്കാ ഞാൻ ആദിയാ. ഓ ഇപ്പോ എനിക്ക് കുഴപ്പമൊന്നൂല ഞാൻ ഉച്ചയായപ്പോ എഴുന്നേറ്റു. ഞാനേ ഒരത്യാവശ്യം കാര്യം പറയാൻ വിളിച്ചതാ. അന്ന് ആ തല്ല് നടന്നേന്റ വീഡിയോ നമ്മുടെ കോളെജിലെ പിള്ളേർ ആരെങ്കിലും എടുത്തോന്നറിയണം അതിൽ അവന്മാർ നമ്മുടെ പിള്ളേരെ തല്ലുന്നതിന്റെ പോർഷൻ ഉണ്ടേൽ അത്രേം നല്ലത്. അത് വച്ച് നമ്മുക്കൊരു കളി കളിക്കാം. അവർക്കുള്ള എട്ടിന്റെ പണി. ആ തെളിവ് പോലീസിന് കൊടുത്ത് നമ്മുക്ക് അവരെ വധശ്രമത്തിന് അകത്താക്കാം.” ഞാൻ പറഞ്ഞത് കേട്ട് ശുഐബിക്ക അത്ഭുതപ്പെട്ട് കൊണ്ട് പറഞ്ഞു. “എന്റെ ആദി കുരുട്ടി ബുദ്ധിയുടെ കാര്യത്തിൽ നീ എന്നെയൊക്കെ കടത്തി വെട്ടുമല്ലോ ഡാ. ഇത് ഞാൻ എങ്ങനേലും അന്വേഷിക്കാം. എന്തായാലും കിട്ടാതിരിക്കില്ല. പിന്നെ നിന്റെ ഫോൺ ഡിസ്പ്ലേ മാറിയിട്ടിട്ടുണ്ട് വൈകീട്ട് വരുമ്പോ ഞാൻ കൊണ്ട് വരാം. എന്നാ ശരി ഡാ കാണാം” ന്ന് പറഞ്ഞ് ശുഐബിക്ക കോൾ കട്ടാക്കി. ശുഐബിക്കാനെ കോൾ വിളിച്ച് കഴിഞ്ഞ് നിയാസിന് ഫോൺ തിരിച്ച് കൊടുക്കാനായി നോക്കിയപ്പോ നിയാസും അമൃതും അനുവും എന്നെ പന്തം കണ്ട പെരുച്ചാഴിയെ കണ്ട പോലെ അന്തം വിട്ട് നോക്കി നിൽപ്പുണ്ട് ഞാൻ ചിരിച്ചു കൊണ്ട് ” എന്താന്ന്”ചോദിച്ചതോടെ എന്റെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങിച്ചു കൊണ്ട് നിയാസ് പറയുകയാ: “ഞങ്ങൾക്കാർക്കും ഇങ്ങനൊരു ബുദ്ധി തലയിൽ ഓടിയില്ലാലോന്ന് ഓർത്ത് നിന്ന് പോയതാ. കുരുട്ടി ബുദ്ധിയുടെ കാര്യത്തിൽ നീ നമ്മുടെ ശുഐബിക്കാനേം കടത്തി വെട്ടും” നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു. ” ഇതൊക്കെയെന്ത്” മായാവി സിനിമയിൽ സലിം കുമാർ പറഞ്ഞത് പോലെ പറഞ്ഞിട്ട് ഞാൻ കൈ മടക്കി വച്ച് തലയണയിൽ ചാരി കിടന്നു. “ഡാ ആദി നീയും അനു ചേച്ചീം കഴിച്ചിട്ടില്ലാലോ? നിങ്ങൾക്കു രണ്ടു പേർക്കുമുള്ള ചോറാ ഞാനാ കൊണ്ടു വന്ന ബിഗ് ഷോപ്പറിലുള്ളത്. നീ ഉഷാറായി എഴുന്നേറ്റത് കണ്ട സന്തോഷത്തിൽ ഞാനാ കാര്യം പറയാൻ മറന്നു.” നിയാസ് എന്നോടായി പറഞ്ഞു.

“നിങ്ങളെ കണ്ട് സംസാരിച്ചിരുന്ന് ഞാൻ കഴിക്കണ കാര്യവും മറന്നു. ബ്രോസ് നിങ്ങൾ രണ്ടാളും കഴിച്ചിരുന്നോ?” ഞാൻ അവരോട് രണ്ട് പേരോടുമായിട്ട് ചോദിച്ചു. “ഞങ്ങൾ ഹോട്ടലിൽ കയറി കഴിച്ചതാഡാ അവിടെ നിന്ന് തന്നെയാ നിങ്ങൾക്കുള്ള ഫുഡ് പാഴ്സലും വാങ്ങിയെ” അമൃതാണ് ഞാൻ അവരോട് ചോദിച്ചതിനുള്ള മറുപടി പറഞ്ഞത്. “ആദി അനു ചേച്ചി സമയം മൂന്ന് മണി കഴിഞ്ഞു. നിങ്ങള് വേഗം കഴിക്കാൻ നോക്ക് ഞങ്ങള് ഒന്ന് കറങ്ങിയേച്ച് വൈകീട്ടാകുമ്പോഴെയ്ക്കും ഇങ്ങെത്താം” ന്ന് പറഞ്ഞ് നിയാസ് അമൃതിനെയും കൂട്ടി പോയി. അവർ രണ്ടാളും പോയതോടെ അനു ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് റൂമിന്റെ ഡോർ പോയി അടച്ചിട്ട് ” എന്നാ നമ്മുക്ക് കഴിച്ചാലോ ആദി കുട്ടാ”ന്ന് പറഞ്ഞ് കൊണ്ടവൾ വന്ന് ബെഡിൽ തലയണയിൽ ചാരി ഇരിക്കുന്ന എന്റെ നെഞ്ചിൽ തല ചേർത്ത് വച്ചിരുന്നിട്ട് പറഞ്ഞു. “സംഗീതിന് നീ പറഞ്ഞ പോലെയുള്ള പണിയല്ല കൊടുക്കേണ്ടത് അതിനപ്പുറമാ അവന് കൊടുക്കേണ്ടത് അത്രയ്ക്ക് വിഷമാ അവൻ” “ശുഐബിക്കാനോട് ഞാൻ വിളിച്ച് പറഞ്ഞതു പോലെ ആ വീഡിയോ കിട്ടിയാൽ നമ്മുക്കവനെ വധശ്രമത്തിനും അതിക്രമിച്ച് കയറൽ അങ്ങനെ കുറേ വകുപ്പിട്ട് അകത്താക്കാം. എന്റേയും എന്റെ സുന്ദരി കുട്ടിയുടെയും സേഫ്റ്റിയ്ക്ക് അത് അത്യാവശ്യമാ” എന്റെ നെഞ്ചിൽ തല ചേർത്തിരിക്കുന്ന അനൂന്റെ നെറ്റിയിൽ ഉമ്മ വച്ച് കൊണ്ടാണ് ഞാനിത് പറഞ്ഞത്. നെറ്റിയിൽ എന്റെ സ്നേഹ ചുംബനം കിട്ടിയതോടെ അനു തലയുയർത്തി എന്നെ നോക്കിയിട്ട് എന്റെ ഇടത്തെ കവിളിൽ അവളുടെ കൈ ചേർത്ത് പിടിച്ച് കൊണ്ട് വലത്തെ കവിളിൽ എനിക്കൊരു ചുടു ചുംബനം തന്നിട്ട് പറഞ്ഞു. ” ചെക്കാ നമ്മുക്ക് കഴിച്ചാലോ എനിക്ക് ശരിക്കും വിശക്കുന്നുണ്ടേ. രാവിലേം ഒന്നും കഴിക്കാത്തതാ ഞാൻ” പെണ്ണ് ചിണുങ്ങി കൊണ്ട് പറഞ്ഞു. ” രാവിലെ എന്റെ ചക്കര കുട്ടി ഒന്നും കഴിച്ചില്ലേ? വാ നമ്മുക്ക് കഴിക്കാം” ന്ന് പറഞ്ഞ് ഞാൻ അവളെയും കൊണ്ട് ബെഡിൽ നിന്ന് എഴുന്നേൽക്കാൻ ഒരുങ്ങിയത് കണ്ട് എന്നെ തടഞ്ഞു കൊണ്ട് അനു പറഞ്ഞു: “അതേ ഞാൻ വാരി തരാം മോനിവിടെ ഇരുന്നാ മതി ട്ടോ” പെണ്ണ് മുഖത്തൽപ്പം ഗൗരവം വരുത്തി കൊണ്ടാണിത് പറഞ്ഞത്.

Updated: July 21, 2026 — 12:40 pm

Leave a Reply

Your email address will not be published. Required fields are marked *