“നിനക്കടിക്കണോ അവനെ? അടിച്ചവന്റെ തല പൊളിക്കണോന്ന്?” ബെഞ്ചിൽ ഇരുന്നിരുന്ന അമൃതിന്റെ തോളിൽ തട്ടിയിട്ട് ശുഐബിക്ക ചോദിച്ചു. ” അടിച്ചവന്റെ തലേടെ കോൺ സെറ്റ് ഇളക്കണം എനിക്ക്” അമൃത് ചാടിയേഴുന്നേറ്റിട്ട് പറഞ്ഞു. ” എന്ന വാടാ …..” ശുഐബിക്ക അവനോട് എഴുന്നേൽക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു. ശുഐബിക്ക പറഞ്ഞത് കേട്ട് ആവേശം ഇരച്ച് കയറിയ അമൃത് ഡെസ്ക്ക് വലിച്ച് നീക്കിയിട്ട് ക്ലാസ്സിൽ ഞങ്ങൾ ഇരിക്കാറുള്ള പിറകിലെ ബെഞ്ചിനടുത്തേക്ക് നടന്നു. “ഇവനെന്താ ഈ ചെയ്യാൻ പോകുന്നെന്നുള്ള” ഭാവത്തിൽ ഞങ്ങളെല്ലാവരും അവനെ ഉറ്റ് നോക്കി കൊണ്ട് നിന്നു. നിമിഷ നേരം കൊണ്ട് അവൻ ബെഞ്ചിനടിയിൽ സൂക്ഷിച്ചിരുന്ന ക്രിക്കറ്റ് ബാറ്റുമായി ഞങ്ങൾക്കടുത്തേക്കെത്തി. [ഞങ്ങൾ കോളെജിൽ ക്രിക്കറ്റ് കളിക്കുമ്പോൾ എടുക്കുന്ന ബാറ്റാണ് അമൃതെടുത്ത് കൊണ്ട് വന്നത്.] ” എന്നാ പോകാം നമ്മുക്ക്” അവൻ ബാറ്റ് എടുത്ത് തോളത്ത് വച്ച് കൊണ്ട് ഞങ്ങളെ നോക്കി പറഞ്ഞു. “എടാ തല സൂക്ഷിക്കണേ” നിമ്യ അവനോടായിട്ട് പറഞ്ഞു. “അതൊക്കെ ഞാൻ നോക്കിക്കോള്ളാം മുത്തേ.” അമൃത് അവൾക്ക് നേരെ തല വെട്ടിച്ച് കൊണ്ട് ചിരിച്ച് കൊണ്ട് പറഞ്ഞു. അമൃത് ക്ലാസ്സിൽ നിന്ന് മുന്നിൽ നടന്നതോടെ അവന്റെ കൂടെയായി ഞാനും നിയാസും ശുഐബിക്കയും നടന്നു. ഗ്രൗണ്ടിൽ എന്താ സംഭവിക്കാൻ പോകുന്നതെന്നറിയാനുള്ള ആകാംക്ഷ കൊണ്ട് അവിടെ കൂടി നിന്നിരുന്ന പെൺ കുട്ടികളും ഞങ്ങൾക്ക് പിറകെയായി ഗ്രൗണ്ടിലേയ്ക്കു വന്നു. അവിടെ ചെന്നപ്പോൾ ഞങ്ങൾ കണ്ട കാഴ്ച സംഗീത് തറയിൽ കാൽ നീട്ടി വച്ചിരുന്നു കൊണ്ട് ബൈക്ക് പാർക്കിംഗിലിരുന്ന ഏതോ ബൈക്കിൽ തല ചേർത്ത് വച്ചിരുന്നിട്ട് ആർക്കോ ശബ്ദം താഴ്ത്തി ഫോൺ ചെയ്യുന്നതാണ് കണ്ടത്. അത് കണ്ട് ദേഷ്യം ഇരച്ച് കയറിയ ഞാൻ അവന്റെടുത്തേക്ക് ഓടി അടുത്തിട്ട് അവന്റെ കൈയ്യിൽ നിന്ന് മൊബൈൽ തട്ടി പറിച്ച് വാങ്ങിച്ച് ഞാനെന്റ ചെവിയിൽ ചേർത്ത് വച്ചു. ഫോണിൽ നിന്ന് കേട്ട സംസാരം എന്നെ ശരിക്കും ഞെട്ടിച്ചു. “മച്ചാ … നിന്റെയും നമ്മുടെ പിള്ളേര് ടെയും മേത്ത് കൈ വച്ചവന്മാരെയെല്ലാം തീർക്കാനായിട്ട് ഞങ്ങള് കോളെജിലെ മൊത്തം പിള്ളേരേം പറഞ്ഞ് പിരി കേറ്റി ഇറക്കിയിട്ടുണ്ട്. ഞങ്ങളിപ്പോ അങ്ങ് ഇത്തും. ഇപ്പോ പറവൂർ കവല ജംഗ്ഷനെത്തീട്ടുണ്ട്. നീ പേടിക്കാതെ ഇരിക്കെന്റ സംഗീതെ” ഫോണിന്റെ അങ്ങേ തലക്കലുള്ളവൻ പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുന്നെ ഞാൻ എന്റെ കൈയ്യിലിരുന്ന അവന്റെ ഫോൺ തറയിലേക്കെറിഞ്ഞ് പൊട്ടിച്ചിട്ട് പറഞ്ഞു: “നീ ഞങ്ങളെ അങ്ങ് ഒണ്ടാക്കും അല്ലേ ഡാ ചെറ്റേ”ന്ന് പറഞ്ഞ് ബൈക്കിൽ ചാരി തറയിൽ ഇരുന്നിരുന്ന സംഗീതിന്റെ മുഖത്ത് ഞാൻ സർവ്വ ശക്തിയുമെടുത്ത് കൈ കൊണ്ട് വീശിയടിച്ചു എന്റെ അടിയേറ്റ് അവൻ വീണ്ടും തറയിൽ വീണു കിടപ്പായി.
എല്ലാവരും എന്റെ പ്രവർത്തികളെല്ലാം അന്തം വിട്ട് നോക്കി നിൽപ്പുണ്ടായിരുന്നു. “എന്താ ഡാ പറ്റിയെ?” ശുഐബിക്ക ഉച്ചത്തിലെന്നോട് ചോദിച്ചു. “നമ്മളെയെല്ലാം തീർക്കാനായിട്ട് ഇവൻ ഇവന്റെ കോളെജിലെ മൊത്തം ചള്ള് ചെക്കന്മാരേം ഫോണിൽ വിളിച്ചു വരുത്തിയേക്കാ. അവരിപ്പോ ഇങ്ങെത്തുമെന്ന്” ഞാൻ പല്ല് ന്തെരിച്ചു കൊണ്ട് പറഞ്ഞു. ” വരട്ടേ ഡാ നമ്മള് യൂ.സി യിലെ പിള്ളേർ ആരാന്ന് അവർക്ക് കാണിച്ചു കൊടുക്കാം” ശുഐബിക്ക എല്ലാരും കേൾക്കേ ഉറക്കെ പറഞ്ഞു. ” അവര് വരട്ടെ ഇക്കാ നമ്മുടെ പവർ എന്താന്ന് അവർക്ക് കാണിച്ചു കൊടുക്കാം” ആൾക്കൂട്ടത്തിൽ നിന്ന് പിള്ളേര് വിളിച്ച് പറഞ്ഞു. സംഗീത് വിളിച്ച് വരുത്തുന്നവൻമാർ കോളെജ് ക്യാമ്പസിലേയ്ക്ക് കടക്കുന്നതിന് മുന്നേ ഒന്ന് തയ്യാറായി ഇരിക്കാൻ വേണ്ടി ഞങ്ങളെല്ലാവരും നേരത്തെ സംഗീതിനെയും ഗ്യാങ്ങിനെയും നേരിട്ടപ്പോൾ എടുത്ത മരത്തിന്റെ കഷ്ണങ്ങളും കമ്പി വടികളും ക്രിക്കറ്റ് ബാറ്റുമെല്ലാം വീണ്ടും എടുത്ത് കൈയ്യിൽ പിടിച്ചിട്ട് വാച്ച്മാൻ തോമസേട്ടനോട് ഗേറ്റ് തുറന്നിട്ടോളാൻ ശുഐബിക്ക പറഞ്ഞു. അൽപ്പം പരിഭ്രമത്തോടെ തോമസേട്ടൻ ചെന്ന് ഗേറ്റ് തുറന്നിട്ടു. പക്ഷേ ഞങ്ങളുടെ മുഖത്തെ ദൃഢ നിശ്ചയം കണ്ടതോടെ കക്ഷിയ്ക്കും ധൈര്യമായി. കുറച്ച് സമയത്തിനകം രാഷ്ട്രീയ പാർട്ടികളുടെ ബൈക്ക് റാലികളെ അനുസ്മരിപ്പിക്കുന്ന വിധം ബൈക്കിൽ ഹോൺ മുഴക്കിയും ആക്സിലേറ്റർ കൂട്ടി ശബ്ദം കൂട്ടിയും ബൈക്കുകൾ കൂട്ടമായി ഞങ്ങളുടെ കോളെജിനടുത്തേക്കായി പാഞ്ഞ് വരുന്നതിന്റെ ശബ്ദം അകലെ നിന്ന് കേട്ട് തുടങ്ങിയതോടെ ശുഐബിക്ക പറഞ്ഞു. “ആദി, നമ്മുക്ക് രണ്ട് ഗ്രൂപ്പായിട്ട് തിരിഞ്ഞ് അവൻമാരെ കൈകാര്യം ചെയ്യാം. നീയും നിയാസും ഈ പിള്ളേരും ഒക്കെ ഒറ്റ ഗ്രൂപ്പ്. ഞാനും അമൃതും ബാക്കിയുള്ളവന്മാരുമൊക്കെ വേറെ ഗ്രൂപ്പ്. അപ്പോ റെഡിയല്ലേ” ന്ന് ശുഐബിക്ക പറഞ്ഞതോടെ ഞങളെല്ലാവരും “റെഡിയാ”ന്ന് മറുപടി കൊടുത്തിട്ട് ബൈക്ക് പാർക്കിംഗിന്റെ അവിടെ നിരന്നു നിന്നു. കുറച്ച് പിറകോട്ട് മാറി സ്റ്റെപ്പിന് മുകളിലായി നിലയുറപ്പിച്ച് കൊണ്ട് ശുഐബിക്ക&അമൃത് ഗ്യാഞ് ഞങ്ങളെല്ലാവരും തിങ്ങി നിറഞ്ഞ് ആ പരിസരസരത്ത് ചുരുങ്ങിയത് ഒരായിരം പേര് കാണും. ഞങ്ങൾ അവർ ഗേറ്റിനടുത്തെത്താനായി കണ്ണ് ചിമ്മാതെ നോക്കി നിന്നു. നിമിഷ നേരം കൊണ്ട് അവരുടെ ബൈക്കുകളുടെ ശബ്ദവും ഹോണടി ശബ്ദവും ഞങ്ങൾക്ക് അടുത്തെത്തി.
