ഒളിച്ചോട്ടം – 4 5അടിപൊളി  

അനു വീണ്ടും എന്റെടുത്ത് വന്ന് എന്നെ കെട്ടി പിടിച്ച് എനിക്കൊരു സ്നേഹ ചുംബനം നൽകി പോയതിന്റെ സന്തോഷത്തിൽ ആകെ ത്രില്ലടിച്ച ഞാൻ ബെഡിൽ ഒന്ന് കിടന്ന് കുത്തി മറഞ്ഞിട്ട് കണ്ണടച്ച് കിടന്ന് ഇന്ന് ഉച്ചയ്ക്ക് മുതൽ ഈ നേരം വരെ അനു എന്റെ കൂടെയുണ്ടായിരുന്ന നിമിഷങ്ങളെ ഒരിക്കൽ കൂടി മനസ്സിൽ താലോലിച്ച് പുളകം കൊണ്ട് കിടന്ന് മയങ്ങി. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അനു എന്നെ രാത്രി ഫോണിൽ വിളിച്ച് കൊഞ്ചി കൊണ്ടിരിക്കും. ഞങ്ങളുടെ സംസാരം തീരുമ്പോൾ മിക്കപ്പോഴും അർധരാത്രി 2 മണിയൊക്കെ ആകും. ഇതിനിടയിൽ ശുഐബിക്ക ഞാൻ ആവശ്യപ്പെട്ട അന്നത്തെ ഫൈറ്റ് വീഡിയോ എനിക്ക് കൊണ്ട് വന്ന് തന്നു. ഞാനാ വീഡിയോയിൽ ഗുണ്ടാ പട ഞങ്ങളുടെ പിള്ളേരെ വടി വാൾ വീശി മുറിവേൽപ്പിക്കുന്നതിന്റെയും അന്ന് അവർ സംഘം ചേർന്ന് ബൈക്കിൽ കൊളേജിലേയ്ക്ക് വരുന്നതിന്റെയും പോർഷൻ എഡിറ്റ് ചെയ്തെടുത്ത് Ci ടോമി അങ്കിളിന് കൊടുത്തു. അന്ന് ഞങ്ങളെ കോളെജിൽ തല്ലാൻ വന്നതിന്റെ പേരിൽ സംഗീതിനെയും കൂട്ടുകാരെയും ഗുണ്ടാ പടയിൽപ്പെട്ട എല്ലാത്തിനെതിരെയും വധ ശ്രമത്തിന് കേസെടുത്തു. വന്നവന്മാരെല്ലാം അടി കൊണ്ട് ഇപ്പോൾ ഹോസ്പിറ്റലിൽ ആയത് കാരണം കുറച്ച് കഴിഞ്ഞേ അവരെ അകത്താക്കാൻ സാധിക്കൂ എന്നിരുന്നാലും കുറഞ്ഞത് 5 വർഷം ജയിലിൽ കിടക്കാനുള്ള കുറ്റമാണെന്നറിഞ്ഞതോടെ ഞങ്ങളെല്ലാവരും ഹാപ്പി ആയി. അങ്ങനെ ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം ഞാൻ വീണ്ടും കോളെജിൽ പോയി തുടങ്ങി. ഞാൻ ചെന്ന ദിവസം എന്നെ കാണുന്ന ടീച്ചർമാരും സാറുമ്മാരും മറ്റു കുട്ടികളെല്ലാം ഇപ്പോ വേദനയൊന്നുമില്ലാലോ നീ ഒക്കെയല്ലേ എന്നൊക്കെ കുശലാന്വേഷണം നടത്തി. എന്നെ പ്രിൻസിപ്പാൾ റൂമിലേയ്ക്ക് വിളിപ്പിച്ച പ്രിൻസിപ്പാൾ സാർ അന്ന് കോളെജിൽ വച്ച് നടന്ന ഫൈറ്റിന്റെ പേരിൽ കോളെജ് മാനേജ്മെന്റ് കൊടുക്കുന്ന പരാതിയിൽ എന്നെ കൊണ്ട് ഒപ്പിടിപ്പിച്ചു. അങ്ങനെ എന്റെ വക സംഗീതിന് ഞാൻ പതിനാറാമത്തെ പണിയും കൊടുത്തു. അന്ന് വൈകീട്ട് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലോട്ട് തിരിച്ചു പോകാനായി കാർ എടുക്കാൻ പാർക്കിങ്ങിലോട്ട് നടക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന എന്റെ ഫോൺ റിംഗ് ചെയ്തത് ഫോണെടുത്ത് ഡിസ്പ്ലേയിൽ നോക്കിയപ്പോ അനുവാണ് വിളിക്കുന്നത് അതോടെ ഞാൻ കൈയിലിരുന്ന താക്കോൽ അമൃതിന്റെ കൈയ്യിൽ കൊടുത്തിട്ട് കാറെടുക്കാൻ പറഞ്ഞു. നിയാസ് മുന്നിലെ സീറ്റിൽ കയറി ഇരുന്നതോടെ ഞാൻ അനൂന്റ കോൾ എടുത്ത് പിറകിലെ സീറ്റിലേയ്ക്കും കയറി.

“ആദി കുട്ടാ … ഇപ്പോ എവിടെയാ കോളെജിലാണോ?” അനു ശബ്ദം താഴ്ത്തിയാണ് എന്നോട് ചോദിച്ചത്. ” ഞാനിപ്പോ ക്ലാസ്സ് കഴിഞ്ഞ് കാറിൽ കേറി. അനു കുട്ടി ഇപ്പോ ബസിലാണല്ലെ?” ഞാൻ അവളോട് ചിരിച്ച് കൊണ്ട് ചോദിച്ചു. “ആ… അതല്ലേ ഞാൻ ശബ്ദം താഴ്ത്തി സംസാരിച്ചേ ” പെണ്ണ് കുലുങ്ങി ചിരിച്ച് കൊണ്ട് പറഞ്ഞു. “ഇപ്പോ എവിടെയാ ഓഫീസിന്നിറങ്ങിയോ അനു ?” ” ഞാനിപ്പോ ഓഫീസ് ബസിൽ കയറിയതേ ഉള്ളൂ. ഇവിടെന്ന് ബസ് എടുത്തിട്ടില്ലാ. ഞാൻ വിളിച്ചതേ ഒരു കാര്യം പറയാനാ” അനു അൽപ്പം ഗൗരവത്തിൽ പറഞ്ഞു. “എന്താ ഡാ കാര്യം?” ഞാനൽപം ആകാംക്ഷയിൽ അവളോട് ചോദിച്ചു. “നാളെ നമ്മുക്ക് കൊച്ചിയ്ക്ക് പോയാലോ? അന്ന് നമ്മൾ പോയ പോലെ? നാളെ സാറ്റർഡേ ആണല്ലോ എനിക്കാണേ ഓഫീസും ഇല്ല” പെണ്ണ് ചിരിച്ചു കൊണ്ടാണിത് പറഞത്. “പിന്നെന്താ പോവ്വാലോ …. അനു കുട്ടിയ്ക്ക് എന്റെ വക ഒരു സർപ്രൈസ് ഉണ്ടട്ടോ” “എന്ത് സർപ്രൈസ്?” പെണ്ണ് ആകാംക്ഷയിൽ ചോദിച്ചു. ” അതൊക്കെയുണ്ട്. അത് ഞാൻ നാളെ കാണിക്കാട്ടോ” ഞാൻ പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു. “ആഹാ… എന്നാ ഞാൻ നിനക്കും ഒരു സർപ്രൈസ് തരാം. നാളെയാകട്ടെ മോനെ.” “ഓ… ആയിക്കോട്ടെ . നാളെ നീ ആലുവയ്ക്ക് വാ അവിടന്ന് നമ്മുക്ക് ഒരുമിച്ച് പോകാം. നമ്മള് ഒരുമിച്ച് പോണത് കണ്ട് ആർക്കും ഒരു സംശയം തോന്നണ്ടാ” “ശരിയാ … അതാ നല്ലത്. നാളെ ഞാൻ 9.30 യ്ക്ക് പമ്പ് ജംഗ്ഷനിൽ നിൽക്കാം നീ എന്നെ അവിടന്ന് പിക്ക് ചെയ്താൽ മതി. വീട്ടിന്ന് ഇറങ്ങുന്നേന് മുന്നെ എന്നെയൊന്ന് വിളിക്കണെ. ” അപ്പോ പറഞ്ഞ പോലെ എല്ലാം ഡീൽ. എന്നാ ഞാൻ ഫോൺ വെക്കട്ടെ?” ഞാൻ അനുനോട് ചോദിച്ചു. “അയ്യോ വക്കല്ലേ എനിക്കൊരു കാര്യം പറയാനുണ്ട്. ഐ.ലവ്.യൂ ഉമ്മ” അനു ശബ്ദം താഴ്ത്തി പറഞ്ഞിട്ട് ഫോണിലൂടെ എനിക്കൊരു ഉമ്മയും തന്നു. “ഐ. ലവ്. യൂ ടൂ മുത്തേ ഉമ്മ” കാറിൽ ഇരിക്കുന്ന നിയാസും അമൃതും കേൾക്കാതിരിക്കാൻ ഞാൻ വളരെ ശബ്ദം താഴ്ത്തിയാണ് ഫോണിൽ കൂടി അനൂന് ഉമ്മ കൊടുത്തത്.

Updated: July 21, 2026 — 12:40 pm

Leave a Reply

Your email address will not be published. Required fields are marked *