ഒളിച്ചോട്ടം – 4 5അടിപൊളി  

“മൂന്ന് സ്റ്റിച്ചൊക്കെ ഉണ്ടായിരുന്നോ തലേല് ഞാനറിഞ്ഞില്ലാലോ അത്” ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി ചുമ്മാ പറഞ്ഞു. “ഇപ്പോ വേദന എടുത്തപ്പോ അറിഞ്ഞല്ലോ നീ” ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന അനു മുഖം വീർപ്പിച്ച് കൊണ്ട് ബെഡിൽ ഇരുന്നിട്ട് മുഖം എന്നിൽ നിന്ന് വെട്ടിച്ച് കൊണ്ട് പറഞ്ഞു. “അതേ അനങ്ങാതെ ഇരിക്കാൻ എന്തോ തരാന്ന് പറഞ്ഞ് നേരത്തെ എന്നോട്” മുഖം വീർപ്പിച്ചിരിക്കുന്ന അനൂനെ തോണ്ടി കൊണ്ട് ഞാൻ പറഞ്ഞു. “ഓ… അതോ നീ അനങ്ങാതെ ഇരിക്കാൻ ഞാൻ എന്താ തരണ്ടേ?” അനു അൽപ്പം ദേഷ്യത്തിൽ മുഖം വീർപ്പിച്ച് പിടിച്ചിട്ട് എന്റെ നേരെ തിരിഞ്ഞിട്ടാണിത് പറഞ്ഞത്. “ഞാൻ അനങ്ങാതെ ഇരിക്കണോങ്കി എനിക്കിവിടെ ഒരു ഉമ്മ തരണം” ഞാനെന്റ ചുണ്ടിൽ തൊട്ട് കാണിച്ച് കൊണ്ട് അനൂനോട് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് പെണ്ണിന്റ മുഖം നാണത്താൽ ചുവന്ന് തുടുത്തു. “ശ്ശോ… എനിക്ക് നാണമാ ആരേലും കാണും ആദി കുട്ടാ”. അനു കയ്യിലെ നഖം കടിച്ചു കൊണ്ട് പറഞ്ഞു. “വാതിലടച്ചതല്ലേ ഇനി ആരും കാണൂല്ലാന്നെ പ്ലീസ് ഒരുമ്മ താ വാവേ” ഞാൻ അവളോട് കൊഞ്ചി കൊണ്ടാണ് ചോദിച്ചത്. ” ഇങ്ങനൊരു ചെക്കൻ” ന്ന് പറഞ്ഞ് അനു വാതിൽക്കലേയ്ക്ക് ഒന്ന് പാളി നോക്കീട്ട് എന്റെ മുഖത്തിനോട് അവളുടെ മുഖം അടുപ്പിച്ചു. അവളുടെ ചൂട് നിശ്വാസം എന്റെ മുഖത്തടിച്ചപ്പോൾ ശരീരം മൊത്തം കുളിര് കോരിയ അനുഭൂതി പെണ്ണെന്റ കണ്ണിൽ നോക്കി നിൽപ്പാണ്. പെണ്ണിനെ ഞാൻ വട്ടം പിടിച്ച് എന്റെ നെഞ്ചിലോട്ടടുപ്പിച്ചിട്ട് അവളുടെ റോസാ പൂ നിറമുള്ള പവിഴ അധരങ്ങളിൽ ഞാൻ ചെറുതായൊന്ന് മുത്തമിട്ടു. എന്റെ ആദ്യ ചുംബനം ഏറ്റുവാങ്ങിയ അനു നാണത്താൽ എന്റെ കണ്ണിലേയ്ക്ക് നോക്കി പുഞ്ചിരിച്ചിട്ട് എന്റെ തോളിലൂടെ അവളുടെ കൈകൾ ചേർത്ത് എന്നെ വട്ടം പിടിച്ചു. വീണ്ടും ഞാൻ അനൂന്റെ ചുണ്ടിൽ മുത്തമിട്ടിട്ട് അവളുടെ താഴത്തെ ചുണ്ടിനെ എന്റെ രണ്ട് ചുണ്ടുകൾക്കിടയിലാക്കി ചേർത്ത് ചപ്പി. ഞങ്ങളുടെ രണ്ട് പേരുടെയും ഉമി നീരിന്റെ സ്വാദ് പരസ്പ്പരം ഞങ്ങറിഞ്ഞു. പിന്നെ ഞാൻ അനൂന്റെ വായക്കുള്ളിലേയ്ക്ക് എന്റെ നാവിനെ തള്ളി കയറ്റിയിട്ട് അവളുടെ നാവുമായി കോർത്ത് ചപ്പി കൊണ്ടിരിക്കുന്നതിനിടെ വാതിലിൽ ആരോ തട്ടി അതോടെ ഞാനും അനുവും ഞെട്ടി. അനു എന്റെ അടുത്ത് നിന്ന് പെട്ടെന്നൊഴിഞ്ഞ് മാറിയിട്ട് അവളുടെ ചുണ്ട് ഷാളിൽ തുടച്ചിട്ട് മുടിയൊക്കെ നേരെയാക്കി പെണ്ണെന്നെ നോക്കി നാണത്താൽ ചിരിച്ചു കൊണ്ട് വേഗം പോയി ഡോർ തുറന്നു.

ഡോർ തുറന്ന പാടെ നിയാസും അമൃതും കൈയ്യിൽ ഒരു വലിയ കവറുമായി അനുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് റൂമിലേയ്ക്ക് കയറി വന്നു. ഞാൻ ബെഡിൽ എഴുന്നേറ്റിരുന്ന് ഒന്നും സംഭവിക്കാത്ത പോലെ അവരെ നോക്കി പുഞ്ചിരിച്ചത് കണ്ടതോടെ നിയാസ് എന്നെ അത്ഭുതത്തോടെ നോക്കീട്ട് പറഞ്ഞു. “ആഹാ… ഡാ തെണ്ടി നിനക്കെപ്പോഴാ ബോധം തെളിഞ്ഞെ? നിന്റെ കിടപ്പ് കണ്ടപ്പോ ഞങ്ങള് കരുതിയത് നിന്റെ ആപ്പീസ് പൂട്ടിയെന്നാ” നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞ് ബെഡിൽ എന്റെടുത്ത് വന്നിരുന്നു. “ഒന്ന് പോടാ മൈ” അനു റൂമിലുണ്ടായിരന്നെന്ന കാര്യം ഓർത്തപ്പോ ഞാൻ അവനെ വിളിക്കാൻ വന്ന തെറി പകുതിയ്ക്ക് വച്ച് നിർത്തി. ഞാൻ വിളിച്ചത് കേട്ട് അനു എന്നെ നോക്കി കണ്ണുരുട്ടി.ഞാൻ അവളെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചിട്ട് ഇനി അങ്ങനെ വിളിക്കില്ലാന്നുള്ള അർത്ഥത്തിൽ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. “പൂച്ചേടാ പോലെയാ ഇവൻ തല്ലി കൊല്ലാൻ നോക്കിയാലും ചാവത്തൊന്നുമില്ല” അമൃത് കട്ടിലിനടുത്തെ കസേര നീക്കിയിട്ടിരിക്കുന്നതിനിടെ ചിരിച്ച് കൊണ്ട് പറഞ്ഞു. “നീ ഇപ്പോ ഒക്കെയല്ലേ മച്ചാനേ?” നിയാസെന്റ തോളിൽ കൈ വച്ച് കൊണ്ട് ചോദിച്ചു. “ഞാൻ ഓക്കെയാണ് ആ സംഗീത് കൈയ്യും കാലും ഒടിഞ്ഞ് കിടക്കുകയാണെന്നറിഞ്ഞപ്പോ തന്നെ എന്റെ പകുതി വയ്യായ്ക മാറി” ഞാൻ ചിരിച്ചു കൊണ്ട് അവരോട് രണ്ടു പേരോടുമായി പറഞ്ഞു. “നിന്റെ ചവിട്ട് കൊണ്ട് ചെക്കന്റ യൂറിനറി ബ്ലാഡറ് പൊട്ടിയെന്നാ പറഞ്ഞ് കേട്ടേ. പിന്നെ നമ്മുടെ പിള്ളേര് ആളെ കൂട്ടി നിന്നെ തല്ലാൻ വന്നേനും കൂടി ചേർത്ത് നല്ലത് കൊടുത്തിട്ടുണ്ട്. അങ്ങിനെയാ അവനീ കോലമായെ” അമൃത് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. “എന്തായാലും ഞാൻ ഹാപ്പിയാ ഇപ്പോ. എടാ എങ്ങനേലും പറഞ്ഞ് ഇന്നെന്നെ ഡിസ്ചാർജ്ജ് ചെയ്യിക്ക് പ്ലീസ് …” ഞാൻ നിയാസിന്റെ കൈയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു. “അയ്യോ ഡോക്ടറ് വന്ന് നോക്കീട്ട് ഡിസ്ചാർജ്ജ് ചെയ്യാന്ന് പറയുമ്പോ ഡിസ്ചാർജ്ജ് ചെയ്താ മതി.” അനു എന്റെ അടുത്തേയ്ക്ക് വേഗത്തിൽ നടന്ന് വന്ന് കൊണ്ട് എന്നെ നോക്കി അവളുടെ ഉണ്ട കണ്ണുരുട്ടി കാണിച്ചിട്ട് പറഞ്ഞു. അനു വേഗത്തിൽ എന്റെ നേരെയ്ക്ക് നടന്നു വന്നത് കണ്ട് നിയാസ് അനൂനെ നോക്കി ചിരിച്ചു കൊണ്ട് എന്നോടായി പറഞ്ഞു: “ഡാ നിന്റെ ലൗവ്വറ് പറഞ്ഞത് കേട്ടല്ലോ ഡോക്ടറ് വന്ന് നോക്കീട്ട് ഡിസ്ചാർജ് ചെയ്യാൻ പറയുമ്പോ പോയാ മതി നീ വീട്ടിലോട്ട്”

Updated: July 21, 2026 — 12:40 pm

Leave a Reply

Your email address will not be published. Required fields are marked *