ഒളിച്ചോട്ടം – 4 5അടിപൊളി  

ഞാൻ കോൾ കട്ട് ചെയ്ത ഉടനെ നിയാസ് പിറകിലോട്ട് തല വെട്ടിച്ചു കൊണ്ട് കളിയാക്കി പറഞ്ഞു: “സൊള്ളല് കഴിഞ്ഞോ ചേട്ടായി?” ” ഏയ്… നാളെ കൊച്ചിയ്ക്ക് കറങ്ങാൻ പോവ്വാന്ന് പറഞ്ഞ് വിളിച്ചതാ അനു” “അത് കൊള്ളാലോ സംഗതി. അവസാനം ഫോണിൽ കൂടെ കിസ് ഒക്കെ കൊടുക്കണ സൗണ്ട് ഒക്കെ കേട്ടല്ലോ” അമൃത് കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. “ശ്ശോ… നീയൊക്കെ അത് കേട്ടോ ഞാനിത്രേം സൗണ്ട് കുറച്ച് കൊടുത്തിട്ടും” ഞാൻ നാണിച്ചു കൊണ്ട് പറഞ്ഞു. ” അതൊക്കെ ഞങ്ങള് കേട്ടു മോനെ. നീയെന്തോ സർപ്രൈസ് ന്ന് പറയണത് കേട്ടു. എന്താ സംഭവം?” നിയാസാണത് ചോദിച്ചത്. ” എടാ നാളെ അനൂന്റെ ബർത്ത് ഡേ യാ. അതിന് അവൾക്ക് എന്തേലും നല്ലൊരു ഗിഫ്റ്റ് വാങ്ങിച്ച് കൊടുക്കണം. അതാ ഞാൻ അവളോട് സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് എന്താടാ കൊടുക്കാ?” ഞാൻ അവരോട് രണ്ടു പേരോടുമായി ചോദിച്ചു. “അനൂന്റെ ബർത്ത് ഡേ ആണെന്ന് നീ എങ്ങനെ അറിഞ്ഞു?” അമൃതാണത് ചോദിച്ചത്. “ഓ… അതോ അത് അവർ അവിടെ താമസമാക്കാൻ വന്ന സമയത്ത് വീട്ടിലെ റേഷൻ കാർഡിന് അപ്ലെ ചെയ്യാനുള്ള ഫോം അവരുടെ കൈയ്യീന്ന് ഫിൽ ചെയ്ത് വാങ്ങി സപ്ലെ ഓഫീസിൽ കൊണ്ട് പോയി കൊടുത്തത് ഞാനാ അന്ന് ആ ഫോമിൽ അനൂന്റെ ഡേറ്റ് ഓഫ് ബർത്ത് ഉണ്ടായിരുന്നു.” ഞാൻ അൽപ്പം ഗമയിൽ പറഞ്ഞു. “നീയെന്താ അവൾക്ക് ഗിഫ്റ്റായി കൊടുക്കെന്നേ?” നിയാസാണത് ചോദിച്ചത്. “നോ ഐഡിയ മാൻ” നിയാസ് ചോദിച്ചതിനുള്ള മറുപടിയായി ഞാൻ പറഞ്ഞു. “ബർത്ത് ഡേ ടെ കാര്യം അവള് പറയാതെ നീ അവൾക്കൊരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കണമെന്നല്ലേ പറഞ്ഞേ. നീ നല്ല ഒരു റിംഗ് അങ്ങ്ട് വാങ്ങ് എന്നിട്ട് നാളെ വീണ്ടും അവളെ ചുമ്മാ പ്രപ്പോസ് ചെയ്യ് .ഇനീപ്പോ പേടിക്കാനൊന്നുമില്ലാലോ നിങ്ങള് രണ്ടാളും ഇപ്പോ ലൗ ബേർഡ്സ് ആയില്ലേ?” അമൃത് പറഞ്ഞ് നിറുത്തിയിട്ട് ഡ്രൈവിംഗിനിടെ തല വെട്ടിച്ച് എന്നെ പിറകേട്ടോന്ന് നോക്കി കൊണ്ട് ഐഡിയ എങ്ങനെയുണ്ടെന്ന ഭാവത്തിൽ പിരികം പൊക്കി കാണിച്ചു.

“സൂപ്പർ ഐഡിയയാ മച്ചാ” ഞാൻ അവന്റെ തോളത്ത് അടിച്ച് കൊണ്ട് പറഞ്ഞു. ” എന്നാ വണ്ടി ഗോൾഡ് ഫോർട്ടിലേയ്ക്ക് തിരിച്ച് വിട് അവിടന്ന് സെലക്ട് ചെയ്യാം റിംഗ്. നിയാസ് അമൃതിനോട് പറഞ്ഞു. ജ്വലറിയിൽ കേറി അനുവിന് വേണ്ടി നീല നിറത്തിലുള്ള രത്നം പതിപിച്ച നല്ലൊരു സ്റ്റൈലൻ റിംഗ് വാങ്ങി. അധികം വണ്ണമില്ലാത്ത ഒരാൾക്കാണെന്ന് പറഞ്ഞാണ് വാങ്ങിയത്. ഏകദേശം 22,000 രൂപയോളം വിലയായി. അത് നല്ലൊരു ഗിഫ്റ്റ് ബോക്സിൽ പാക്ക് ചെയ്ത് വാങ്ങിയ ഞങ്ങൾ ബില്ലടച്ച് പുറത്തിറങ്ങി നേരെ പോയത് ‘ഹോട്ടൽ ഇഫ്താറിലേക്കാണ്’ അവിടെ കേറി അൽഫാം കഴിച്ചിറങ്ങിയ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് ഉറങ്ങാനായി കിടന്ന ഞാൻ നാളത്തെ ദിവസം അനൂന്റൊപ്പം കറങ്ങാൻ പോകുന്ന കാര്യം ആലോചിച്ച് ത്രില്ലടിച്ച് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഞങ്ങൾ പരസ്പരം ഇഷ്ടത്തിലായതിനു ശേഷമുള്ള ആദ്യത്തെ യാത്രയായത് കൊണ്ട് അതിന്റെ ആകാംക്ഷ മനസ്സിൽ വേണ്ടുവോളം ഉണ്ടായിരുന്നു. ഉറക്കം വരാതായപ്പോൾ ഞാൻ അനൂന് കൊടുക്കാൻ വാങ്ങിയ റിംഗിന്റെ പിക്ചർ ഫോണിൽ പാക്ക് ചെയ്യുന്നതിന് മുൻപ് എടുത്തത് എടുത്ത് നോക്കി. നാളെ അവൾക്ക് ഈ ഗിഫ്റ്റ് കൊടുത്ത് എന്താ പറയേണ്ടതെന്ന കാര്യം ആലോചിച്ച് കിടന്ന് എപ്പോഴൊ ഞാൻ ഉറങ്ങി. *~*~*~*~*~*~*~*~*~* “മോനൂസെ, എഴുന്നേറ്റെ …. സിനിമാ കാണാൻ ഇരുന്ന ആളാ ദേ കിടന്ന് ഉറങ്ങണത് കണ്ടില്ലേ” ന്ന് പറഞ്ഞ് അനു എന്നെ തട്ടി വിളിച്ചുണർത്തിയപ്പോഴാണ് ഞാൻ പഴയ ഓർമ്മകളിൽ നിന്ന് തിരിച്ചു വന്നത്. കണ്ണ് തുറന്ന് നോക്കിയപ്പോ ഞാൻ അനൂന്റെ മടിയിലാണ് കിടക്കുന്നത്. ഞാൻ അവളുടെ മടിയിൽ കിടന്ന് തല ഒന്ന് തിരിച്ച് കൊണ്ട് പെണ്ണിന്റെ വയറ്റിൽ മുഖം ചേർത്ത് വച്ച് വീണ്ടും കിടന്നതോടെ പെണ്ണെന്റ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് കൊഞ്ചി പറഞ്ഞു: “മോനുസെ എഴുന്നേൽക്കെഡാ സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോ തൊട്ട് എന്റെ മടിയിൽ കിടക്കണതാ നീ എന്റെ കാല് വേദനിക്കുന്നൂന്നെ” അവള് കാല് വേദനിക്കുന്നെന്ന് പറഞ്ഞത് കേട്ടതോടെ ഞാൻ അനൂന്റെ മടിയിൽ നിന്ന് ചാടിയെഴ്ന്നേറ്റിട്ടു അനൂന്റെ തുടയിൽ തടവി കൊടുത്തു. ഞാൻ തടവി കൊടുക്കുന്ന സമയത്ത് പെണ്ണെന്റ മുഖത്തേയ്ക്ക് ഉറ്റ് നോക്കിയിരുന്നിട്ട് ഉറക്കത്തിനിടയിൽ എന്റെ വായിൽ നിന്നൊലിച്ച് മുഖത്ത് പരന്ന ഉമിനീര് സാരിയുടെ തലപ്പിൽ തുടച്ചിട്ട് പറഞ്ഞു: “ദേ വായിൽ നിന്നൊക്കെ നിന്റെ സീറ ഒലിച്ച് ഇരിക്കുണു. ഇനി മതി മോനൂസെ ഇപ്പോ വേദനയില്ല എനിയ്ക്ക്. മണി 1.30 കഴിഞ്ഞു നമ്മുക്ക് ചോറ് കഴിക്കണ്ടേ?”

Updated: July 21, 2026 — 12:40 pm

Leave a Reply

Your email address will not be published. Required fields are marked *