ഒളിച്ചോട്ടം – 4 5അടിപൊളി  

“അങ്കിളേ, ഞാനൊന്ന് ചോദിച്ചോട്ടെ. അന്ന് കോളെജിൽ നടന്ന അടിയുടെ വീഡിയോ പ്രൂഫ് ആയിട്ട് എടുക്കുമോ?” “അതിന്റെ വീഡിയോ ഉണ്ടങ്കിൽ അതുമതി സോളിഡ് പ്രൂഫ് ആക്കി അവൻമാരെ പൂട്ടാൻ. കോടതീന്ന് ജാമ്യം പോലും കിട്ടൂല” ടോമി കോൺസ്റ്റബിൾ കൊണ്ടുവന്ന പേപ്പറിൽ ഒപ്പിടുന്നതിനിടെ ഞാൻ ചോദിച്ചതിനുള്ള മറുപടി തന്നു. ” അപ്പോ കാര്യങ്ങൾ അങ്ങനെ തന്നെ ആകട്ടേ ടോമി, നീ വന്നിട്ട് ഡിസ്ചാർജജ് ചെയ്യാന്ന് ഡോക്ടർ ഹിഷാം പറഞ്ഞിരുന്നു. ഞങ്ങള് ഇന്നിവനെ കൊണ്ടുപോവ്വാ വീട്ടിലോട്ട്” അച്ഛൻ ടോമി അങ്കിളിനോട് പറഞ്ഞു. “മോനെ നീ ഇവിടെ താഴെ ഒന്ന് സൈൻ ചെയ്യ് മാറ്റർ ഞാൻ എഴുതിക്കോളാം ടോമി എന്റെ നേരെ ഒരു കട്ടി കടലാസ് നീട്ടി കൊണ്ട് പറഞ്ഞു. ഞാൻ അതിൽ സൈൻ ചെയ്തതോടെ പുള്ളി എഴുന്നേറ്റ് എന്റെ തോളിൽ തട്ടിയിട്ട് പറഞ്ഞു. ഓക്കെ ഡാ ആദി കേസിന്റെ അപ്ഡേറ്റ്സ് നിന്നേം അച്ഛനേം ഞാൻ വിളിച്ച് പറയാം അപ്പോ നീ റെസ്റ്റെടുക്കെ”ന്ന് പറഞ്ഞ് ടോമി അങ്കിൾ യാത്ര പറഞ്ഞ് പുറത്തേയ്ക്ക് പോയി ടോമി അങ്കിളിന്റെ കൂടെ തോളത്ത് കൈയ്യിട്ട് അച്ഛനും പുറത്തേയ്ക്കിറങ്ങി എന്തൊക്കെയോ ഗൗരവത്തിൽ പറഞ്ഞ് കൊണ്ട് നടന്ന് നീങ്ങി. അവര് വന്ന തിരക്കിനിടയിൽ എന്റെടുത്ത് നിന്ന് മാറിയ അനു എവിടേന്ന് നോക്കിയപ്പോ റൂമിന്റെ ഒരു മൂലയിൽ നിന്ന് അമ്മയുമായി സംസാരിക്കുന്ന അവളെയാണ് ഞാൻ കണ്ടത് അനൂന്റെ തോളിൽ കൈയ്യിട്ട് എന്റെ പെങ്ങൾ അഞ്ജുവും അവരുടെ സംസാരം കേൾക്കുന്നുണ്ട്. ഞാൻ അനൂനെ നോക്കി ഇരിക്കുന്നത് കണ്ടതോടെ പെണ്ണെന്റ നേരെ നോക്കി പുഞ്ചിരിച്ചിട്ട് പുരികം പൊക്കി കാണിച്ചു. അമ്മ ഞാൻ ഇരിക്കുന്നതിന് പുറം തിരിഞ്ഞ് നിന്ന് അനുവിനോട് സംസാരിച്ച് നിൽക്കുന്നതിനാൽ ഞാൻ അവളെ നോക്കുന്നതൊന്നും കാണുന്നുണ്ടായിരുന്നില്ല. അഞ്ജു പക്ഷേ ഞാൻ അനൂനെ തന്നെ നോക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതോടെ ഞാൻ നോട്ടം മാറ്റി ബെഡിൽ നിന്നേഴുന്നേറ്റ് റൂമിന്റെ പുറത്തേയ്ക്ക് നടക്കാൻ വാതിലിനടുത്ത് എത്തിയപ്പോഴാണ് ശുഐബിക്കയും നിയാസും അമൃതും ഒരുമിച്ച് കേറി വരുന്നത്. എന്നെ കണ്ടതോടെ ശുഐബിക്ക ചിരിച്ച് കൊണ്ട് പറഞ്ഞു. “നീ വീണ്ടും ആ ചെറുക്കനെ തല്ലാൻ പോണതാണോഡാ ന്ന് പറഞ്ഞ് എന്റെ തോളത്തു കൈ വച്ച് കൊണ്ട് എന്നെയും കൊണ്ട് റൂമിലേയ്ക്ക് കയറി”

“ഇനി ഞാൻ ഏതായാലും തല്ലണില്ല അവനുള്ള ബാക്കി പണി പോലീസുകാര് കൊടുത്തോളും” ന്ന് പറഞ്ഞ് കൊണ്ട് ബെഡിൽ ഇരുന്നു. എന്റെയൊപ്പം ശുഐബിക്കയും നിയാസും അമൃതും ഇരുന്നു. കുറേ നേരം അവരോടൊപ്പമിരുന്ന് സംസാരിച്ചു. സംസാരത്തിനിടയിൽ ശുഐബിക്ക എന്റെ റിപ്പയർ ചെയ്യാൻ കൊണ്ട് പോയ ഫോൺ കൈയ്യിൽ വച്ച് തന്നിട്ട് പറഞ്ഞു. “നീ പറഞ്ഞ വീഡിയോ സെറ്റാണ് അത് ഞാൻ നാളെ തരാം. നമ്മുടെ ഫസ്റ്റ് ഇയർ BA യിൽ ഒരുത്തൻ ആ വീഡിയോ എടുത്തിട്ടുണ്ട് അവനത് തരാന്നു പറഞ്ഞു നാളെ. നീ ഇന്ന് ഡിസ്ചാർജ്ജ് ആകൂലോ അപ്പോ ഇനിയെന്നാ കോളെജിലേയ്ക്ക്?” ” എന്നോട് ഒരാഴ്ച റെസ്റ്റ് എടുക്കാനാ പറഞ്ഞിരിക്കുന്നെ എന്തായാലും ഞാൻ അത് കഴിഞ്ഞ് വരാം കോളെജിലോട്ട്” ” ശരിക്കും റെസ്റ്റ് എടുക്ക് നീ പതിയെ വന്നാ മതി കോളെജിൽ. എന്നാ ഞാൻ ഇറങ്ങുവാ ഡാ ഞാൻ വിളിക്കാം നിന്നെ” ശുഐബിക്ക പോകുന്ന പോക്കിൽ അമ്മയോടും അനൂനോടുമൊക്കെ യാത്ര പറഞ്ഞാണ് പോയത്. ശുഐബിക്ക പോയി അൽപ്പസമയത്തിനകം അച്ഛൻ റൂമിലോട്ട് കയറി വന്നിട്ട് പറഞ്ഞു. “ഇവനെ ഡിസ്ചാർജ്ജ് ചെയ്തോളാൻ പറഞ്ഞു. ഞാൻ ബില്ലടച്ചിട്ട് വരാം നിങ്ങള് സാധനങ്ങളൊക്കെ എടുത്ത് റെഡിയാക്” ന്ന് പറഞ്ഞ് പുറത്തേയ്ക്ക് പോയി പോകുന്ന പോക്കിൽ നിയാസിനെയും കൂട്ടി കൊണ്ടാണ് അച്ഛൻ താഴെ ബില്ലിംഗ് സെക്ഷനിലേയ്ക്ക് പോയത്. അമൃതുമായി ബെഡിലിരുന്ന് സംസാരിക്കുന്നതിനിടെ നിയാസ് എന്റെ ഫോണിലേയ്ക്ക് വിളിച്ചിട്ട് പറഞ്ഞു. ബില്ലടച്ചു ഇനി താഴേയ്ക്ക് പോന്നോളൂന്ന് പറഞ്ഞ് കാൾ കട്ടാക്കി. ഒരുമിച്ച് താഴെയ്ക്കിറങ്ങുമ്പോൾ എന്റെ കൈയിൽ വട്ടം പിടിച്ച് കൊണ്ട് അഞ്ജൂ ഓരോ കിന്നാരമൊക്കെ പറഞ്ഞ് കൂടി. എന്റെ തൊട്ട് പിറകിൽ അമ്മയും അനുവും എന്തൊക്കയോ സംസാരിച്ച് ഇറങ്ങി വരുന്നുണ്ടായിരുന്നു. സമയം ഏതാണ്ട് 6.30 ഒക്കെ ആയത് കൊണ്ട് ചുറ്റിലും ഇരുട്ട് പരന്നിട്ടുണ്ട്. ഹോസ്പിറ്റലിൽ ലൈറ്റുകളല്ലാം തന്നെ ഇട്ടിട്ടുണ്ട്. നടന്ന് ഹോസ്പിറ്റലിന്റ പുറത്തെത്തിയപ്പോ ഞങ്ങളെ കാത്ത് അച്ഛൻ ഞങ്ങളുടെ ഹോണ്ട സിറ്റി കാറിൽ ഡ്രൈവർ ബിജു ചേട്ടനോടൊപ്പം എന്തൊക്കെയോ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതോടെ അച്ഛൻ ഗ്ലാസ് താഴ്ത്തിയിട്ട് പറഞ്ഞു: “അയ്യോ എല്ലാരും കൂടെ ഇതിൽ കേറൂല്ലാലോ എന്നാ ആദി നീ നിന്റെ കാറിൽ പോരെ ഞങ്ങള് മുന്നേ അങ്ങ് പോവ്വാണേ”

Updated: July 21, 2026 — 12:40 pm

Leave a Reply

Your email address will not be published. Required fields are marked *