ഏകദേശം മുന്നൂറോളം ബൈക്കുകളിൽ രണ്ട് പേർ വീതമായി സംഗീത് വിളിച്ച് വരുത്തിയവന്മാർ കൈ കളിൽ വടികളും, ഹോക്കി സ്റ്റിക്കുകളുമായി ഞങ്ങളുടെ കോളെജ് കോമ്പൗണ്ടിൽ ബൈക്കിൽ ഹോൺ മുഴക്കി കൊണ്ട് പ്രവേശിച്ചു. ചുരുക്കി പറഞ്ഞാൽ അവന്റെ കോളെജിലെ മൊത്തം പിള്ളേരും ഇങ്ങെത്തിയിട്ടുണ്ട്. ഞങ്ങളും അവരും ഇപ്പോൾ ആൾ ബലത്തിന്റെ കാര്യത്തിൽ ഏറ കുറെ സമം ആണ്. ഞങ്ങൾ നിരന്ന് നിൽക്കുന്നത് കണ്ട് ഞങ്ങളെയൊന്ന് വെല്ലുവിളിക്കാനെന്ന വണ്ണം അതിൽ ബുള്ളറ്റിൽ വന്നിരിക്കുന്നവന്മാർ ആക്സിലേറ്റർ തിരിച്ച് ശബ്ദമുണ്ടാക്കി അത് കേട്ട് ഞങ്ങളുടെയെല്ലാവരുടെയും കോപം ഇരച്ച് കയറി. “അടിച്ച് നിരത്തെടാ ഇവന്മാരെ” ഞാൻ എന്റെ ഗ്രൂപ്പിലെ പിള്ളേരെ നോക്കി അലറി . അവന്മാരത് കേട്ട നിമിഷം അവർക്ക് നേരെ പാഞ്ഞടുത്തു അവർ ബൈക്കിൽ നിന്നിറങ്ങാനുള്ള സാവകാശം കിട്ടുന്നതിന് മുൻപെ ഞാനടക്കമുള്ളവർ അവരെ കൈയ്യിലുള്ള ബാറ്റ് കൊണ്ടും വടികൾ കൊണ്ടും അടിച്ചു ഞങ്ങളുമായി അടിച്ച് നിൽക്കാൻ പറ്റാതെ അവന്മാർ ഞങ്ങളെ ഉന്തി തള്ളി കോളെജ് ഗ്രൗണ്ട് ലകഷ്യമാക്കി ചിതറി ഓടി. അവരുടെ ഓട്ടം കണ്ട് ആവേശം കയറിയ ശുഐബിക്കയും അമൃതും പിള്ളേരും ഗ്രൗണ്ടിലേയ്ക്ക് അവർക്ക് പിന്നാലെ ഓടി. തോമസേട്ടനോട് ഗേറ്റ് പൂട്ടാൻ പറഞ്ഞിട്ട് ഞാനും നിയാസും പിള്ളേരും ഗ്രൗണ്ടിലെയ്ക്ക് ഓടി. അവിടെ ഞങ്ങൾ ചെല്ലുമ്പോൾ ശുഐബിക്ക&അമൃത് ഗ്യാങ്ങ് സംഗീത് വിളിച്ച് വരുത്തിയവന്മാരുമായി പൊരിഞ്ഞ തല്ലാണ്. അമൃത് വന്നവന്മാരെയെല്ലാം കോളറിന് കുത്തി പിടിച്ച് മുഷ്ടി ചുരുട്ടി മൂക്കിനിടിക്കുന്നുണ്ട്. കിക്ക് ബോക്സർ കൂടിയായ ശുഐബിക്ക കുറേ പേരെ ഒറ്റയ്ക്ക് നിന്ന് നേരിടുന്നുണ്ട്. എല്ലാത്തിനും പുള്ളിയുടെ കൈയ്യിൽ നിന്ന് നല്ല ഊക്കൻ പഞ്ച് മുഖത്ത് കൊണ്ട് വെള്ള ച്ചാട്ടം പോലെ ചോര പൊടിയുന്നുണ്ട് അവരുടെയെല്ലാം മുഖത്ത് നിന്ന്. പക്ഷേ നിമിഷ നേരം കൊണ്ട് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. സംഗീത് വിളിച്ചു വരുത്തിയവരിൽ പത്തമ്പതോളം ഗുണ്ടകളും ഉണ്ടായിരുന്നു തരം കിട്ടിയപ്പോൾ അവർ കൈയിൽ കരുതിയിരുന്ന വടി വാളെടുത്ത് ഞങ്ങളുടെ പിള്ളേരുടെ നേരെ വീശി. തടയാൻ ചെന്ന പലർക്കും കൈയ്യിലും ദേഹത്തും മുറിവേറ്റു. ഇങ്ങനെ ഒരു നീക്കം അവരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാത്ത ഞങ്ങളെല്ലാവരും ആകെ അന്ധാളിച്ചു പോയി. ഗുണ്ടാ പട ഞങ്ങൾക്ക് നേരെ വടി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോൾ ശുഐബിക്ക അലറി വിളിച്ചു പറഞ്ഞു ” പിള്ളേരെ, എന്ത് വന്നാലും വേണ്ടില്ലാ ഇവന്മാരിനി നമ്മുടെ കോളെജ് ക്യാപസ് വിട്ട് രണ്ട് കാലിൽ പോകരുത് അടിച്ച് നിരത്തെഡാ എല്ലാത്തിനേം”
അത്ര നേരം എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നിരുന്ന ഞാനും നിയാസും അമൃതും ശുഐബിക്ക പറഞ്ഞത് കേട്ട് മൈൻഡ് ബൂസ്റ്റപ്പായപ്പോൾ വടി വാള് വീശി നിന്നിരുന്ന ഗുണ്ടാ പടയുടെ നേരെക്ക് മുണ്ട് മടക്കി കുത്തി ഷർട്ടിന്റെ കൈ തെറുത്ത് കേറ്റി വച്ച് പ്രേമം സിനിമാ സ്റ്റൈലിൽ സ്ലോ മോഷനിൽ നടന്നടുത്തു. വർധിത വീര്യത്തോടെയുള്ള ഞങ്ങളുടെ വരവ് കണ്ട് അവൻമാർ അലറി വിളിച്ച് കൊണ്ട് ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തു. ഞങ്ങളുടെ കൈയ്യിലുണ്ടായിരുന്ന കമ്പി വടികളും ക്രിക്കറ്റു ബാറ്റുകളുമായി ഞങ്ങൾ അവരെ തലങ്ങും വിലങ്ങും അടിച്ചിട്ടു. ഞങ്ങൾക്ക് നേരെ ചാടി വന്നവൻമാരെ തല കൊണ്ടടിച്ചും കാല് ഉയർത്തി ചവിട്ടി വീഴ്ത്തിയും ഞങ്ങൾ ഗ്രൗണ്ടിൽ സീനിമയിലെ സ്റ്റണ്ടുകളെ അനുസ്മരിപ്പിക്കുന്ന വിധം തകർത്താടി. ഞങ്ങളുടെ അടിയേറ്റ് അവരിൽ പകുതിയിലധികം പേരും നിലത്ത് വീണു. ഞങ്ങളുടെ ക്യാംപസ് ഗ്രൗണ്ടിൽ നടക്കുന്ന ഈ ഗംഭീര സംഘട്ടന രംഗം കണ്ട് പെൺകുട്ടികളെല്ലാം അന്തംവിട്ട് നോക്കി നിൽപ്പുണ്ടായിരുന്നു. ഗുണ്ടാ പടയിൽ അവശേഷിക്കുന്ന 20 ഓളം പേർ ഞങ്ങളുടെ ഇടയിൽ പെട്ടു. അവന്മാർ എന്ത് ചെയ്യണമെന്നറിയാതെ കൈ കൂട്ടി പിടിച്ച് ഞങ്ങൾക്ക് ഇടയിൽ നിന്ന് വിയർക്കാൻ തുടങ്ങി. അതിലൊരുത്തൻ അവന്മാരോട് അലറി വിളിച്ചു പറഞ്ഞു “എല്ലാത്തിനേയും ചവിട്ടി വീഴ്ത്ത ഡാ” അത് കേട്ട പാടെ അവന്മാർ ചുറ്റിലും നിന്ന് പിള്ളേരെ ഓരോരുത്തരെയായി ചവിട്ടി വീഴ്ത്താനായി കാലുയർത്തി പലരും ഒഴിഞ്ഞു മാറി. ചിലർക്കൊക്കെ അവരുടെ ചവിട്ട് കൊണ്ട് വേദനിച്ചു അവിടെ നിന്ന് പിന്മാറി. ഞാനൊട്ടും പ്രതീക്ഷിക്കാതെ നിൽക്കുമ്പോൾ നേരത്തെ അടി കൊണ്ട് വീണ് കിടന്ന ഒരുത്തൻ എന്നെ പിറകെ നിന്ന് ചവിട്ടി. വേച്ച് പോയ ഞാൻ കൈ കോർത്ത് പിടിച്ച് നിൽക്കുന്ന ഗുണ്ടാ പടയിൽ ഒരുത്തന്റെ ദേഹത്താണ് ചെന്നിടിച്ച് നിന്നത്. അവനെന്റ കോളറിൽ പിടിച്ചിട്ട് അവന്റെ തല കൊണ്ട് എന്റെ തലയിൽ ശക്തിയായി ഇടിച്ചു. ഇടിയേറ്റ ഞാൻ അൽപ്പം നീങ്ങി ഗ്രൗണ്ടിലെ മണ്ണിൽ വീണു. തലയിലേറ്റ അടിയുടെ വേദന കൊണ്ട് കുറച്ച് നേരം എനിക്ക് ഒരു മരവിപ്പ് തോന്നി തലയിൽ. അത് കാരണം ഞാൻ എഴുന്നേൽക്കാനാകാതെ കിടന്നു. ഞാനെഴ്ന്നേൽക്കാത്തത് കണ്ട് പരിഭ്രമിച്ച ശുഐബിക്കയും നിയാസും അമൃതും ഓടി എന്റെ അടുത്തേക്ക് വന്നിട്ട് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചിട്ട് “എന്തേലും പറ്റിയോ ഡാ ” ന്ന് ചോദിച്ചു. ഞാൻ അവരോട് ഒന്നും പറ്റിയില്ലെന്ന അർത്ഥത്തിൽ തലയാട്ടിയിട്ട് ഷർട്ടിലും മുണ്ടിലും പറ്റിയിരുന്ന മണ്ണെല്ലാം കുടഞ്ഞിട്ട് എന്റെ തല രണ്ട് ഭാഗത്തേയ്ക്കും ഒന്ന് വെട്ടിച്ച് കൊണ്ട് എന്നെ തല കൊണ്ടിടിച്ചവന്റെ നേർക്ക് പ്രതികാര ദാഹത്തോടെ മുണ്ട് മടക്കി കുത്തി ഓടി. എന്റെ നീക്കം കണ്ട് നിയാസും ശുഐബിക്കയുമെല്ലാം അന്തം വിട്ട് നോക്കി നിൽപ്പുണ്ട്.
