രാഹുലിന്റെ കുഴികൾ – 11 1അടിപൊളി  

305അല്ലേ.

യെസ് അതെ.

എന്താ ഇത്ര ആകാംഷ.

അതൊക്കെയുണ്ട് അഖില.

അവൾ ഒന്നുടെ അതിലെ പേജുകൾ മറിച്ചു

റൂം നമ്പർ 305 ജെയിംസ് ആൻഡ് ഹിസ് വൈഫ്‌ അനു ജയിംസ്.

നിങ്ങൾ അവരുടെ ഐഡന്റി ചെക്ക് ചെയ്തതാണോ.

അതെ റൂം ബുക്ക്‌ ചെയ്യുമ്പോയെ അതെല്ലാം സമർപ്പിച്ചതാണല്ലോ.

ഇവിടെ വന്നു ബുക്ക്‌ ചെയ്തതാണോ.

നോക്കട്ടെ എന്ന് പറഞ്ഞോണ്ട് അതെ ഇവിടെ വന്നു ബുക്ക്‌ ചെയ്തതാണ്.

രണ്ടുപേരുടെയും ഐഡന്റിട്ടി ചെക്ക് ചെയ്തിട്ടുണ്ടോ അഖില

എല്ലാവരുടെയും അങ്ങിനെ ചെയ്യാറില്ല

പരിജയം ഉള്ള കസ്റ്റമർ ആണെങ്കിൽ ചിലപ്പോ ഒരാളുടേതോ അല്ലെങ്കിൽ..

ഹോ അവർ ഇവിടെ മുന്നേ വരാറുണ്ടോ.

യെസ് ഇടയ്ക്കിടയ്ക്ക് വരാറുണ്ട്.

അതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ ഐഡന്റിറ്റി മാത്രമേ കൊടുത്തിട്ടുള്ള

വൈഫ് ആൻഡ് ഹസ്ബൻഡ് തന്നെയാണോ.

ഹോ യെസ് ഞാൻതന്നെ രണ്ടുമൂന്നു തവണ അവരുടെ ബുക്കിങ് എടുത്തിട്ടുണ്ട്..

ഹ്മ്മ്.

വൈഫിന്റെ പേരെന്തെന്നാ പറഞ്ഞേ.

എന്താടാ വല്ല പ്രോബ്ളവും.

ഹേയ് അറിയാൻ വേണ്ടി ചോദിച്ചന്നെയുള്ളു.

അഖില എൻട്രി ഒന്ന് ചെക്ക് ചെയ്തോണ്ട് അനു ജെയിംസ്..

എന്താ നിനക്ക് അറിയുന്ന ഫാമിലിയാണോ.

ഹേയ്..

അല്ല ആരുടെ ഐഡന്റിറ്റിയാ തന്നിട്ടുള്ളെ.

അഖില ഒന്നുടെ രജിസ്റ്ററിലേക്ക് നോക്കിക്കൊണ്ട് . ജയിംസ് സൺ ഓഫ് എബ്രഹാം..

അഡ്രസ് ഞാൻ പറയില്ല..

ഓക്കേ അല്ലേലും അത് വേണമെന്നില്ല അഖില

ഈ അനു എന്ന് പറയുന്നത് അവരുടെ വൈഫ്‌ തന്നെയാണോ.

ഇവിടെ വരുന്ന കസ്റ്റമറിനോട് ഞങ്ങൾ അത് അന്വേഷിക്കാറില്ല അവരുടെ

സ്വകാര്യതകൾ തിരക്കി പോകരുത് എന്നാണ് മാനേജ്മെന്റ് റൂൾസ്.

ഓക്കേ.

എന്താ രാഹുൽ വല്ല പ്രോബ്ളവും.

ഏയ്‌ ഇല്ല.

ഞാൻ വെറുത അന്വേഷിച്ചതാ.

അല്ലാലോ കണ്ടിട്ട്.

അവർ രണ്ടുപേരുടെയും സംസാരം കുറച്ചു നീണ്ടു.

എത്ര ദിവസത്തേക്ക് ആണ് റൂം.ബുക്ക്‌ ചെയ്തിരിക്കുന്നെ.

ഇന്ന് നൈറ്റ്‌ വേക്കന്റ് ചെയ്യും.

രണ്ടു ദിവസത്തേക്കാണ് ബുക്കിങ് നടന്നിട്ടുള്ളത്.

ഹോ അപ്പൊ മിനിഞ്ഞാന്ന് വൈകീട്ട് അല്ലേ.

അതെ.

ഓക്കേ അഖില താങ്ക്സ്.

ഇതിനൊക്കെ താങ്ക്സ് പറയേണ്ട ആവിശ്യം ഉണ്ടോ രാഹുൽ.

നിനക്ക് വേണ്ടി ചെയ്യുമ്പോൾ.

ഓക്കേ ഡിയർ എന്ന് പറഞ്ഞു തിരിഞ്ഞ രാഹുൽ കാണുന്നത് രേഷ്മ ഡോറിൽ ചാരി നിന്നുകൊണ്ട് അവരെ രണ്ടുപേരെയും വീക്ഷിക്കുന്നതാണ്.

രാഹുൽ ഒരു പുഞ്ചിരിയുമായി അവളുടെ അടുത്തേക്ക് ചെന്നു.

ഹോ ഞാൻ മറന്നു എന്നു പറഞ്ഞോണ്ട് രാഹുൽ വീണ്ടും പുറത്തേക്കു ഇറങ്ങാൻ നിന്നതും

അതെല്ലാം കണ്ട് രേഷ്മയുടെ മുഖത് ദേഷ്യം പ്രകടമായിരുന്നു. മുഖം ഒന്ന് കറുത്ത് പോയപോലെ തോന്നി രാഹുലിന്.

രാഹുലെ ഒന്ന് നിന്നെ എന്നുള്ള രേഷ്മയുടെ അധികാരം നിറഞ്ഞ സ്വരം കേട്ട് രാഹുൽ അവളെനോക്കി പുഞ്ചിരിച്ചോണ്ട് നിന്നു.

അല്ല എന്തായിരുന്നു അവിടെ.

എവിടെ.

അവിടെ.

അതാ ചോദിച്ചേ എവിടെയാ എന്ന്.

നിന്റെ അച്ചീടെ വീട്ടിൽ എന്തെ.

ഹോ അപ്പൊ അത് മാഷിന്റെ വീടല്ലേ.

എത് മാഷിന്റെ.

അതോ ഒരു തലതെറിച്ച പെണ്ണിനെ ഉണ്ടാക്കി ഞങ്ങടെ നാട്ടിലെ രണ്ടു പുരുഷന്മാരുടെ ജീവിതത്തിലേക്ക് കടത്തി വിട്ടില്ലേ ആ മാഷിന്റെ.

ആഹാ അത് എനിക്കും കൂടെ തോന്നേണ്ട.

എന്ത്.

നീ ഇപ്പൊ പറഞ്ഞത്.

എന്ന എന്റെ രേഷ്മക്കുട്ടിയോട് ഞാൻ ഒരു സ്വാകര്യം പറയട്ടെ വാ.

അയ്യോടാ അങ്ങിനിപ്പോ വേണ്ടെങ്കിലോ.

നിന്റെ കിന്നാരം കേൾക്കാൻ ഇരിക്കുകയല്ലേ ഞാൻ.

വേണ്ടെങ്കിൽ വേണ്ട പിന്നെ എന്നോട് ചോദിച്ചോണ്ട് വരരുത്.

എന്ത് ചോദിച്ചോണ്ട് വരരുത് എന്നാ.

ഒന്നും.

ആയിക്കോട്ടെ ഇങ്ങോട്ടും അതുപോലെ ആയിരിക്കണം.

ഹ്മ്മ്.

എന്തുണ്ടേലും ഞാൻ വന്നിട്ട് പറയാം പോരെ.

എന്താ പറയാൻ വന്നത് കേൾക്കട്ടെ.

അതിപ്പോ പറഞ്ഞാൽ ശരിയാകില്ല.

ഞാൻ പോയി വന്നിട്ട് പറയാം.

എന്ന് പറഞ്ഞോണ്ട് രാഹുൽ ഇറങ്ങാൻ തുടങ്ങിയതും.

ഒന്ന് നിന്നെ.

എന്താ ഇനിയും.

നീ പുറത്തേക്കു തന്നെ അല്ലേ പോകുന്നെ.

ഹ്മ്മ്.

എന്ന ഞാനും വരാം.

അതെന്തേ എന്നെ..

ഞാൻ നീ വരുന്നത് വരെ ഒറ്റക്കിരികണ്ടേ ഇതാകുമ്പോ പുറത്തു ഒക്കെ ഒന്ന് കറങ്ങുകയും ചെയ്യാം.

ഹോ.അല്ലാതെ.

ഏയ്‌ ഞാനെന്റെ രാഹുലിനെ സംശയിക്കുമോ.

Leave a Reply

Your email address will not be published. Required fields are marked *