ഡോർ തുറന്നു പുറത്തേക്കു വന്നൊണ്ട് അവിടെയും അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞതും അഖിലയുടെ വിളി.
ആ രാഹുലെ നീ ആറെ കണ്ടോന്നാ ചോദിച്ചേ.
അഖില നിന്റെകൂടെയുണ്ടോ അവൾ.
ആരാ.
അതെ
രേഷ്മ നിന്റെകൂടെയുണ്ടോ.
അഖില കുറച്ചു നേരം മിണ്ടാതെ നിന്നു.
എന്താ നി ഭയന്നോ എന്നുള്ള അഖിലയുടെ ചോദ്യം.
അപ്പൊ അവൾ നിന്റെ കൂടെയുണ്ട് അല്ലേ.
ഹ്മ്മ് നി പേടിക്കേണ്ടെടോ നിന്റെ പെണ്ണിനെ ആരും കൊണ്ടുപോയിട്ടൊന്നുമില്ല എന്റെ കൂടെയുണ്ട്.
ഹാവൂ എന്ന് വലിയ ശബ്ദത്തിൽ ശ്വാസം വിടുന്നത് കേട്ടപോലെ അഖില ചിരിച്ചോണ്ട്.
ബാലേട്ടന്റെ പെണ്ണിനെ തട്ടിയെടുത്തതും പോരാ എന്നുള്ള കമെന്റ് കേട്ടപ്പോ.
ഞാൻ ഒന്ന് ചിരിച്ചു.
എല്ലാം പറഞ്ഞോ.
ഹ്മ്മ് പറഞ്ഞു. പാവം ഇതിനെ എന്തിനാടാ.
ഹോ അഖില നിനക്കറിയില്ലേ ഞാൻ അങ്ങിനെയൊന്നും ആരെയും.
ഹ്മ്മ് അറിയാം അറിയാം.
ഹാ നിങ്ങളിപ്പോ എവിടെയാ.
റൂമിലാണോ.
എന്താ കാണാതിരിക്കാൻ കഴിയുന്നില്ലേ നിനക്ക്.
ഇവിടെ ഒരാളും അങ്ങോട്ട് വറാൻ വേണ്ടി തിരക്ക് കൂട്ടുകയാ.
നിങ്ങളിപ്പോ എവിടെയാ അഖില.
ഞങ്ങൾ ദേ വലതു വശത്തെ സ്റ്റേയർ ഇറങ്ങി കുറച്ചു മുന്നോട്ടു വാ അപ്പൊ കാണാം.
ഹ്മ്മ് രാഹുൽ അതും പറഞ്ഞോണ്ട് വേഗം അങ്ങോട്ടേക്ക് നടന്നു.
രണ്ടു പേരും എന്തോ പറഞ്ഞു ചിരിക്കുന്നത് ആണ് കണ്ടത്.
ഒന്ന് പറഞ്ഞിട്ടു വന്നൂടെ മനുഷ്യൻ അവിടെ ഇരുന്നു പ്രാന്ത് പിടിച്ചു.
ഉറങ്ങുക അല്ലായിരുന്നോ അതാ വിളിക്കാതെ പൊന്നെ.
ഹ്മ്മ്.
എന്താ അഖില നിനക്കും ഉറക്കം വരുന്നില്ലേ.
ഇല്ലാല്ലോ അതുകൊണ്ടല്ലേ നിന്റെ എല്ലാ കഥകളും മനസ്സിലാക്കാൻ പറ്റിയെ.
എല്ലാം പറഞ്ഞോ.
ഹ്മ്മ് ഇനി വല്ലതും പറയാനുണ്ടോ എന്ന് നിങ്ങള് അല്ലേ പറയേണ്ടത്.
എന്നിട്ട് എന്ത് തോന്നി നിനക്ക്.
ഹോ വല്ലാത്ത സാധനം തന്നെയാ നീ.
ഇതുപോലെ ഒന്നിനെ വളച്ചു കൊണ്ട് നടക്കാൻ . നിന്റെ കഴിവ് ഞാൻ സമ്മതിച്ചു
അത് കേട്ട് രേഷ്മ നാണിച്ചു നിന്നു.
ഇനിയിപ്പോ നാണിച്ചിട്ടെന്താ കാര്യം എല്ലാം അവളോട് പറഞ്ഞത് നീ തന്നെയല്ലേ.
ഞാൻ ആലോചിക്കുകയാ എന്നാലും നിന്നെ വിശ്വസിച്ചു നിന്റെ കൂടെ ഇറങ്ങി വന്നല്ലോ.
അത് കേട്ട് രേഷ്മ.
ഹേയ് അങ്ങിനെ ഒന്നും ഇല്ല ഇതിപ്പോ രണ്ടു ദിവസത്തേക്ക് മാത്രമേ.
ഹോ ആയിക്കോട്ടെ മാഡം
രണ്ടും വേണം അല്ലേ.
രേഷ്മ നാണിച്ചു കൊണ്ട് രാഹുലിനെ ഒന്ന് നോക്കി.
എന്നെ നോക്കേണ്ട പറയുമ്പോൾ ഓർക്കണം ആയിരുന്നു.
ഇനിയിപ്പോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
അവളുടെ വായിലിരിക്കുന്നത് കേട്ടോ അതും പറഞ്ഞോണ്ടു രാഹുൽ അവളെയും കൂട്ടി റൂമിലേക്ക് തന്നെ നടന്നു…….
❤️
അഖിലക്ക് കൈകൊടുത്തു രാഹുൽ രേഷ്മയുടെ മുഖത്തേക്ക് ഒന്ന് പാളിനോക്കി.
പുഞ്ചിരിയോടെ അവനെയും അഖിലയെയും നോക്കി നിൽക്കുന്ന രേഷ്മയുടെ മുഖതിന് പെയ്തൊഴിയാനായി കാത്തുനിന്ന കാർമേഘങ്ങൾ ഭൂമിയിലേക്ക് മഴയായി പൊഴിഞ്ഞു തെളിഞ്ഞ നീലാകാശം പൊലെ ഒരു പ്രകാശം തോന്നി.
എന്താണ് ഒരു തെളിച്ചം.
ഒന്നുമില്ലേ.
അല്ലല്ലോ രാവിലെ കണ്ട മുഖമല്ലല്ലോ.
ചില യാഥാർഥ്യങ്ങൾ കലങ്ങി മറിഞ്ഞിരുന്ന മനസ്സിനെ തെളിയിച്ചു കഴിഞ്ഞില്ലേ.
ഹോ അപ്പൊ തെളിഞ്ഞു.
ഹ്മ്മ് എന്ന വ്യക്തവും ശക്തവുമായ ഒരു മൂളൽ അതായിരുന്നു രേഷ്മയിൽ നിന്നും വന്നത്.
രാഹുൽ അവളെ ചേർത്തു പിടിച്ചോണ്ട്.അവളുടെ നെറുകയിൽ ചുംബിച്ചതുംരേഷ്മ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി.
മതി കെട്ടോ.
എന്തെ രണ്ടു ദിവസം കൊണ്ട് മടുത്തോടി
അതിനവൾ അവന്റെ ചെവിയിൽ പിടിച്ചു മെല്ലെ തിരിച്ചോണ്ട്.
ഇനി ഇങ്ങിനെ ചോദിക്കുമോടാ.
എങ്ങിനെ.
മടുത്തൊന്നു ചോദിക്കുമോ എന്ന്.
അപ്പൊ മടുത്തില്ലേ ഞാൻ കരുതി.
അയ്യോടാ അങ്ങിനെയൊന്നും മടുക്കുന്നവൻ അല്ല എന്റെ
രാഹുൽ എന്ന് പുഞ്ചിരി കലർന്ന മുഖത്തോടെ പറഞ്ഞോണ്ട് അവളവന്റെ കാതിലെ പിടുത്തം വിട്ടതും.
ഹാവു എന്ന് നിശ്വസിച്ചുകൊണ്ട് രാഹുൽ ഒന്ന് നിവർന്നു.
എന്നാൽ അഖില മാഡം ഞങ്ങൾ യാത്ര തിരിക്കട്ടെ എന്നുള്ള രാഹുലിന്റെ ചോദ്യത്തിന് പുഞ്ചിരിയും ഇനിയെന്ന് തിരിച്ചു വരും എന്നുള്ള ചോദ്യവും ആയിരുന്നു തിരികെ കിട്ടിയത്.
