രാഹുൽ രേഷ്മയെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചോണ്ട് ഇനിയെന്ന് വരുമെന്നറിയില്ല വരും അതുറപ്പാ എന്ന് പറഞ്ഞതും രേഷ്മ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നുപോയി.
അടുത്ത മാസം ഇവിടെ ഒരു കർണിവൾ ഫെസ്റ്റ് നടക്കുന്നുണ്ട് അതിലേക്കു പങ്കെടുക്കാൻ ഇപ്പോഴേ ബുക്ക് ചെയ്യണോ എന്നുള്ള അഖിലയുടെ ചോദ്യം വന്നതും.
രാഹുൽ രേഷ്മയെ ഒന്ന് നോക്കികൊണ്ട് വരണോ.
രേഷ്മ അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട് അഖിലയെ നോക്കി.
അതെ അന്നുവന്നാലും ഞങ്ങൾക്ക് ഇതേ റൂം തന്നെ കിട്ടുവോ.
അതിനെന്താ അത് ഞാൻ ശരിയാക്കി വെക്കാം എന്നായിരുന്നു അഖിലയുടെ മറുപടി.
എന്നാ ഇന്ന് തന്നെ ബുക്ക് ചെയ്തോ എന്നുള്ള രേഷ്മയുടെ വാക്കുകൾ രാഹുലിന് വല്ലാത്ത സന്തോഷമായിരുന്നു നൽകിയത്.
അഖിലേ ഈ റൂം തന്നെ നൽകിയേക്കണേ എന്നു ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്ന പൊലെ പറഞ്ഞോണ്ട് രേഷ്മ അവളുടെ കയ്യിൽ പിടിച്ചു.
ഓക്കേ മാഡം അത് ഞാനേറ്റു.
ഇതേ റൂം ഇതേ അലങ്കാരം എന്താ പോരെ.
അത് കേട്ടു രേഷ്മ ചിരിച്ചോണ്ട്.
അലങ്കരിക്കുമ്പോൾ നല്ലോണം ഉറപ്പിച്ചേക്കണേ എല്ലാം.
അത് കേട്ടു അഖിലയും രാഹുലും പൊട്ടിച്ചിരിച്ചു പോയി കൂടെ രേഷ്മയും.
ഓക്കേ മാഡം അത് ഞാൻ ശ്രദ്ധിക്കുന്നുണ്ട് കെട്ടോ.
അതെ ഇനിയും നിന്നാൽ വീടെത്താൻ വൈകും കെട്ടോ.
അയ്യോ
എന്നാ വാ പോകാം എന്ന് പറഞ്ഞോണ്ട് അവിടെ നിന്നും ഇറങ്ങുമ്പോൾ രേഷ്മയുടെ മനസ്സും ശരീരവും എന്തൊക്കെയോ മിസ്സ് ചെയ്ത പൊലെ ആയിരുന്നു.
കൈവീശി കാണിക്കുന്ന അഖിലേയെ തിരിച്ചും കൈവീശി കാണിക്കുമ്പോൾ അവളിൽ അത് പ്രകടവും ആയിരുന്നു.
വണ്ടി മൂവ് ആയതും അത്രയ്ക്ക് ഇഷ്ടപ്പെട്ടോ ഇവിടംഎന്നുള്ള രാഹുലിന്റെ ചോദ്യം കേട്ട്.
രേഷ്മ പിറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി.
എന്താ പോകേണ്ട എന്നുണ്ടോ.
പോകണം എന്ന് പറഞ്ഞോണ്ട് അവൾ രാഹുലിന്റെ മേലേക്ക് ചാഞ്ഞു.
വല്ലാതങ്ങു ഇഷ്ടപ്പെട്ട പോലെയുണ്ട്.
ഹ്മ്മ് ഇഷ്ടപ്പെട്ടുപോയി.നിന്നെയും പിന്നെ നിന്റെകൂടെയുള്ള ഓരോ നിമിഷങ്ങളെയും എന്ന് കണ്ണ് തുടച്ചോണ്ട് പറഞ്ഞ രേഷ്മയുടെ കൈകളിൽ കൈവെച്ചു കൊണ്ടിരുന്നു രാഹുൽ.
അല്ല എന്നിട്ട് അടുത്തമാസം വരുമെന്നുള്ളത് ഉറപ്പാണല്ലോ അല്ലേ.
ഹ്മ്മ് നോക്കാം.
അയ്യോ പിന്നെ എന്തിനാ ആ പാവത്തിനെ ബുദ്ധിമുട്ടിക്കാൻ വേണ്ടി.
അടുത്ത മാസമല്ലേ.
ഹ്മ്മ്
വരാടാ.
അപ്പൊ വീട്ടിൽ മക്കൾ.
അവരെ ആലോചിക്കുമ്പോഴാ.
എന്നാ വേണ്ട അല്ലേ.
അവരെ ഇതുപോലെ എന്റെ വീട്ടിൽ ആക്കാം പോരെ.
എന്നു പറഞ്ഞോണ്ട് രേഷ്മ രണ്ടു കൈകളും കൊണ്ട് രാഹുലിന്റെ രണ്ടു കവിളും പിച്ചിയെടുത്തു.
അയ്യോ മതിയെടി എന്ന് പറഞ്ഞതും വണ്ടി ഒന്നിളകി.
നേരെ നോക്കി വണ്ടിയെടുക്കു ചെക്കാ ഇപ്പൊ എവിടേലും പോയി ഇടിച്ചേനെ.
ആഹാ എന്നെ വേദനിപ്പിച്ചതും പോരാ എന്നിട്ട് പറയുന്നത് കേട്ടില്ലേ.
എന്ന് വെച്ച് വണ്ടിയോടിക്കുമ്പോൾ അതിലേക്കു മാത്രമാകണം ശ്രദ്ധ അല്ലാതെ ഞാനെന്തേലും കാണിക്കുന്നുണ്ടെന്നു വെച്ച്.
ആഹാ എന്നാലിനി അതൊന്നു കാണണമല്ലോ എന്നു പറഞ്ഞോണ്ട് രാഹുൽ വണ്ടി മാക്സിമം സ്പീഡിലേക്ക് മാറ്റി.
അയ്യോരാഹുലെ ഞാൻ വെറുതെ പറഞ്ഞതാ കുറച്ചു കുറക്കൂ എന്റെ
ഏട്ടനല്ലേ കുറച്ചൊന്നു കുറക്.
ഇല്ല എന്റെ ശ്രദ്ധ എങ്ങോട്ടും മാറില്ല എന്നു പറഞ്ഞോണ്ട് രാഹുൽ വീണ്ടും അതെ സ്പീഡിൽ മുൻപോട്ടു പോയികൊണ്ടിരുന്നു.
ദെ നല്ല കുട്ടിയല്ലേ അടുത്ത മാസവും നമുക്കു ഇങ്ങോട്ട് വരേണ്ടതാ.
അന്നും ഇതുപോലെ ഇന്നലെയും ഇന്നും കഴിഞ്ഞ പൊലെ ജീവിക്കേണ്ടെടാ നമുക്ക്.
അത് കേട്ടതും രാഹുൽ ഒന്ന് വേഗത കുറച്ചു.
കുറച്ചൂടെ പ്ളീസ് എന്റെ ഏട്ടനല്ലേ.
ദേ എന്റെ ഏട്ടൻ കെട്ടിയ താലി കണ്ടോ എന്ന് പറഞ്ഞോണ്ട് അവളുടെ കഴുത്തിലിരുന്നു മിന്നുന്ന താലി നീട്ടിപിടിച്ചു.
അതെ അഖില ചോദിക്കുകയാ.
എന്ത്.
വേഗത കുറച്ചാൽ ഞാൻ പറയാം.
രാഹുൽ ഒന്നുടെ വേഗത കുറച്ചോണ്ടു
എന്താ അവൾ ചോദിച്ചേ.
അതോ അവൾ ചോദിക്കുകയാ എന്നോട് നിങ്ങള് ലേറ്റ് മാര്യേജ് ആണോ എന്ന്.
അപ്പൊ നീയെന്തു പറഞ്ഞു.
ഞാൻ പുഞ്ചിരിച്ചു അല്ലാതെന്താ പറയുക.
