അങ്ങിനെ എല്ലായിടതൊന്നും ഈ രാഹുൽ കയറി ചെല്ലാറില്ല അറിയാലോ എന്നെ.
ഞാൻ വെറുതെ പറഞ്ഞതാടാ.
ഏട്ടത്തി ഈ സാരി
രാമേട്ടൻ ഗൾഫിന്നു കൊണ്ടുവന്നതാണോ.
അതെന്താ നീ അങ്ങിനെ ചോദിച്ചേ.
അല്ല അതിന്റെ ഒരു ഒരു ഭംഗി കാണുന്നുണ്ട് അതാ.
ഹ്മ്മ്.
സാരി മാത്രമേ ഭംഗിയുള്ള അതോ..
സാരിയുടെ ഭംഗി അതാണിയുന്ന ദേഹത്തിന്റെയല്ലേ ഏട്ടത്തി.
അയ്യോടാ മോനിന്നു നല്ല മൂടിലാണെന്ന് തോന്നുന്നു.
ഉള്ളത് പറയുമ്പോൾ അംഗീകരിക്കാൻ കുറച്ചു മടിയാ എല്ലാവർക്കും.
നീ പറഞ്ഞോടാ നിന്നെ അംഗീകരിക്കാൻ എനിക്ക് യാതൊരു മടിയും ഇല്ല.
അതെ കുറെ നാളായല്ലോ അങ്ങോട്ടേക്ക് ഒക്കെ കണ്ടിട്ട്.
അങ്ങോട്ടേക്ക് എന്ന് വെച്ചാൽ.
നിന്റെ കൂട്ടുകാരന്റെ വീട്ടിലേക്.
ഹോ ഇപ്പൊ എന്താ എന്നറിയില്ല അങ്ങോട്ടേക്കൊന്നും വരാൻ വല്യ താല്പര്യം ഇല്ല ഏട്ടത്തി.
രാഹുൽ തന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് എന്ന് അറിഞ്ഞോണ്ട് തന്നെ അവൾ ദേഷ്യം നടിച്ചു.
താല്പര്യം ഇല്ലാത്തവര് അങ്ങോട്ട് വരികയും വേണ്ട എന്ന് ദേഷ്യത്തിൽ പറയുന്നപോലെ പറഞ്ഞോണ്ട് വിനീത കുറച്ചു മുൻപോട്ടു നടന്നു.
അവളുടെ പിറകെ അവന് വരാതിരിക്കാൻ പറ്റില്ല എന്നുള്ളത് വ്യക്തമായി അറിഞ്ഞോണ്ട് തന്നെയാണ് അവൾ മുൻപോട്ടു നടന്നത്.
അയ്യോ ദേഷ്യം വന്നോ ഏട്ടത്തി എന്ന് ചോദിച്ചോണ്ട് രാഹുൽ പിറകെ വന്നതും.
വിനീത കണ്ണ് തുറുപ്പിച്ചു അവനെ ഒന്ന് നോക്കി.
ഇങ്ങിനെ പേടിപ്പിക്കല്ലേ ഏട്ടത്തി.
ദേ ഞാനാകെ പേടിച്ചു വിറച്ചു എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ മുന്നിൽ പോയി നിന്നു.
രാഹുലെ ആരെങ്കിലും കാണും നീ വഴി മാറിക്കെ എന്ന് പറഞ്ഞോണ്ട് വിനീത വീണ്ടും നടക്കാൻ തുടങ്ങി.
ഹോ ആയിക്കോട്ടെ ഇപ്പൊ പൊക്കോ ഞാനേടുത്തോളം കെട്ടോ എന്ന് പറഞ്ഞോണ്ട് രാഹുൽ തിരിഞ്ഞതും.
ഹോ നീ എടുത്തതിന്റെ ഫലമാ ഒന്നിനെ ഞാൻ നശിപ്പിക്കേണ്ടി
വന്നേ എന്ന് പറഞ്ഞോണ്ട് വിനീത മുറുമുറുത്തു.
രാഹുലിന് ഒന്നും തിരിച്ചു പറയാൻ കഴിയാതെ അവന് അവളെയും നോക്കി നിന്നു.
ഏട്ടത്തിക്കു എന്നോടുള്ള ദേഷ്യം ഇനിയും മാറിയില്ലേ.
അതിനു നിന്നോട് ഞാൻ എന്തിനാ ദേഷ്യം പിടിക്കുന്നെ.
അല്ല അന്നത്തെ സംഭവം.
ഹോ അതോ അത് നിന്റെ മാത്രം പ്രേശ്നമല്ലല്ലോ .
പിന്നെ. എന്ന് ചോദിച്ചോണ്ട് രാഹുൽ വീണ്ടും അവളുടെ മുന്നിലേക്ക് നിന്നതും
ദേ രാഹുലെ നീ മാറുന്നുണ്ടോ എന്ന് നീരസത്തോടെ പറഞ്ഞോണ്ട് വിനീത വീണ്ടും അവനെ തള്ളി മാറ്റി.
ദേ ഏട്ടത്തി വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കേണ്ട് കെട്ടോ.
ഹോ ഞാനേരെയും എന്ന് പറഞ്ഞോണ്ട് വിനീത കണ്ണ് തുടച്ചു. നീ മാറിക്കെ എനിക്ക് പോണം.
അതിനു ആരും ഏട്ടത്തിയെ പിടിച്ചു വെച്ചോന്നുമില്ലല്ലോ.
ഏട്ടത്തിയെ കണ്ടു വിവരം അന്വേഷിക്കാമെന്നു കരുതിയപ്പോ വല്യ ജാഡ. അത് പറഞ്ഞപ്പോൾ രാഹുലിന്റെ ശബ്ദം കുറച്ചു കൂടിയോ എന്ന് തോന്നിയ വിനീത ചുറ്റിലും ഒന്നു നോക്കി.
ആരെക്കൊയോ തങ്ങളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ വിനീത.
രാഹുലെ നീ കളിക്കാൻ നിൽക്കാതെ മാറിയേ എനിക്ക് പോണം.
പൊക്കോ അതിന് ഞാൻ ആരെയും പിടിച്ചു വെച്ചിട്ടൊന്നുമില്ലല്ലോ.
രാഹുലെ ഇത് വീടല്ല നിന്റെ തമാശക്ക് നിന്നുതരാൻ. ആളുകൾ കാണുന്നുണ്ട് അതെങ്കിലും ഒന്നോർക് പ്ലീസ്.
ഹോ അതിനിപ്പോ എന്താ ഏട്ടത്തി.ഞാൻ കയറി പിടിച്ചൊന്നുമില്ലല്ലോ.
ദേ രാഹുലെ റോഡായിപ്പോയി അല്ലേൽ.
ഹ്മ് അതുകൊണ്ടാ ഞാൻ എന്ന് പറഞ്ഞോണ്ട് പിറകിലോട്ട് തിരിഞ്ഞ രാഹുൽ വേഗം അവളുടെ മുന്നിൽ നിന്ന് മാറി കൊണ്ട് പൊക്കോ എനിക്കൊന്നു കാണണം ഞാൻ വീട്ടിലോട്ടു വരാം
വേണ്ട. ഇനി
എന്നെ കാണാൻ അങ്ങോട്ട് വരേണ്ട.
ദേ ഏട്ടത്തി ഞാനെന്തു ചെയ്തിട്ടാ എന്നോട് ഇങ്ങിനെയൊക്കെ എന്ന് പറഞ്ഞ് കണ്ണ് കലങ്ങിയ പൊലെ നിന്നു രാഹുൽ.
രാഹുലെ ആളുകൾ നോക്കുന്നു പ്ലീസ് എന്താണേലും നമുക്ക് പിന്നീട് സംസാരിക്കാം.
എന്ന് പറഞ്ഞോണ്ട് വിനീത മുന്നോട്ടു നടന്നു.
രാഹുൽ നേരെ ആൽത്തറയിലേക്കും.
കുറച്ചു നേരം അവിടെ ഇരുന്നോണ്ട് ഓരോന്നും ആലോചിച്ചു നോക്കി രാഹുൽ.
