രാഹുലിന്റെ കുഴികൾ – 11 1അടിപൊളി  

അല്ല അറിയാൻ മേലാത്തോണ്ട് ചോദിക്കുകയാ എന്താ നിന്റെ പ്രശ്നം

എന്ന് ചോദിച്ചോണ്ട് രാഹുൽ രേഷ്മയിരിക്കുന്ന സൈഡിലേക്കി വന്നു.

രേഷ്മ മുഖം കൂർപ്പിചു അവനെ കാണാ ത്തപോലെ പുറത്തേക്കി തന്നെ നോക്കിയിരുന്നു.

പറ എന്താ പ്രശ്നം.

എനിക്കറിയില്ല.

പിന്നെ.

പിന്നെയെന്തിനാ ഇപ്പൊ.

അത് നീ തന്നെയല്ലേ പറഞ്ഞെ.

എന്ത് പറഞ്ഞുന്നാ.

അല്ല നിനക്ക് വേറെയും കിട്ടും അവളെ ഉമ്മവെക്കും നോക്കിയിരിക്കും അത് ചെയ്യും ഇത് ചെയ്യും എന്നൊക്കെ.

ആഹാ അത് ദേഷ്യം വന്നപ്പോ പറഞ്ഞതല്ലേ.

ദേഷ്യം വന്നാൽ അങ്ങിനെയാണോ പറയുക.

പിന്നെ.

എന്തേലും ഒരു തമാശ പറയുമ്പോഴേക്കും ഇങ്ങിനെ മുഖം കൂർപ്പിച്ചോണ്ടിരുന്നാൽ

പിന്നെ ആരായാലും പറഞ്ഞുപോകില്ലേ

അതിപ്പോ ഇത്ര വലിയ തെറ്റാണോ.

വേണ്ട ഇനി ഒന്നും പറയേണ്ട എന്നെ എന്റെ വീട്ടിലാക്കി തന്നേര്.

ഏതു വീട്ടിൽ.

ഞങ്ങടെ വീട്ടിൽ.

നിങ്ങടെ അച്ഛന്റെ അടുത്തോ ആ പാവം മാഷ് എങ്ങിനെ സഹിച്ചോ എന്തോ.

എന്ത് നല്ല മനുഷ്യന ദൈവമേ എന്റെ അമ്മായി അച്ഛൻ അതിനു ഇങ്ങിനെ ഒരുത്തിയെ ആണല്ലോ മകളായ് കൊടുത്തത്.

എന്നെ ആരും സഹിക്കുകയൊന്നും വേണ്ട ഞാൻ പറഞ്ഞോ നിന്നോട് എന്നെ സഹിക്കാൻ ഇല്ലാലോ.

ദേ വീണ്ടും എന്നെ ചൊറിയാൻ വരല്ലേ.

വരും നല്ലോണം ചൊറിയും.

ആഹാ എന്നാപ്പിന്നെ അതും കൂടെ കഴിഞ്ഞിട്ട് പോയാമതി.

എന്ന് പറഞ്ഞോണ്ട് രാഹുൽ കുറച്ചു മാറി മൂത്രമൊഴിക്കാൻ ഇരുന്നതും.

രേഷ്മ അവനെ നോക്കി കൊണ്ട് നിന്നു.

മൂത്രമൊഴിച്ചു കഴിഞ്ഞതും.

രേഷ്മ ദേ അത് കുടുങ്ങേണ്ട.

എന്ത്.

അത് തന്നെ.

ഹോ അപ്പൊ പേടിയുണ്ട് അല്ലേ.

എനിക്കെന്തു പേടി.

ഞാൻ പറഞ്ഞെന്നേയുള്ളൂ.

അവളുടെ നിഷ്കളങ്കമായ പറച്ചിൽ കേട്ടു രാഹുലിന് ചിരിവന്നെങ്കിലും അവനതു പുറത്തു കാണിച്ചില്ല.

കുറച്ചു നേരം കൂടെ അവനവിടെ നിന്നതും.

വാ രാഹുലെ പോകേണ്ടേ.എന്ത് കണ്ട് നിൽക്കുകയാ അവിടെ.

കുറച്ചൂടെ കഴിയട്ടെ എന്നിട്ട് പോകാം.

പറ്റില്ല ഇപ്പൊ തന്നെ പോകണം.

ആഹാ അങ്ങിനെയുണ്ടേൽ ഒറ്റക്കങ്ങു പൊക്കോ.

അതുകേട്ടതും രേഷ്മ ഡോർ തുറന്നു പുറത്തേക്കിറങ്ങി.നിന്നു.

എന്തിനാ ഇറങ്ങിയേ.

പോകാൻ.

ഒറ്റക്കോ..

പിന്നെ നീയല്ലേ പറഞ്ഞെ ഒറ്റയ്ക്ക് പോകാൻ.

ദേ കളിക്കാൻ നിക്കല്ലേ

വേഗം കയറു.

വിജനമായ റോഡ് ആണ്.

നമ്മുടെ നാടല്ല.അതോർമ്മ ഉണ്ടായിക്കോട്ടെ.

ഹോ ആ ഓർമ പറയുമ്പോ ഓർക്കണമായിരുന്നു.

ഹ്മ്മ് എന്നാപ്പിന്നെ ഒറ്റക്കങ് വാ എന്ന് പറഞ്ഞോണ്ട് രാഹുൽ വണ്ടിയിൽ കയറി വണ്ടി കുറച്ചു മുൻപോട്ടു പോയി.

രേഷ്മ അതെ നിൽപ് അവിടെ തന്നെ നിന്നു.

അവൻ കുറച്ചു മുൻപോട്ട് പോയതും രേഷ്മക്ക് ഭയം വന്നു തുടങ്ങി അവൾ അറിയാതെ അവളുടെ കാലുകൾ മുന്നോട്ടു നടക്കാൻ തുടങ്ങി.

വളഞ്ഞു തിരിഞ്ഞു കിടക്കുന്ന റോട്ടിനിരുവശവും കാട് നിറഞ്ഞു കിടക്കുന്നു.

പിറകെ ഒന്ന് രണ്ടു ലോറികൾ അവളെ കടന്നു മുൻപോട്ടു പോയി രാഹുൽ കുറച്ചു ദൂരെയാണ് അവള്ക്ക് കാണാൻ സാധിക്കുന്നില്ലായിരുന്നു.

ദേവി എന്നു വിളിച്ചു പ്രാർത്ഥിച്ചോണ്ടിരുന്ന അവളുടെ പിറകിൽ നിന്നും ഓൺ വലിയ ശബ്ദത്തിൽ മുഴങ്ങിയതും അവളാകെ പേടിച്ചു പോയി.

എന്നാ അമ്മ സാവുരതുക്ക് നമ്മ വണ്ടിതാൻ കിടച്ചതാ.

ഓരോന്ന് ഇന്ത പാതിരാത്രിയിൽ തൊല്ലകൊടുക്കിറതുക്കാക്ക എന്നൊക്കെ പറഞ്ഞോണ്ട് ആ ലോറിയും അവളെ കടന്നു പോയി.

അവളുടെ നോട്ടവും ഭാവവും കണ്ടപ്പോൾ അവള്ക്ക് വല്ലാത്ത ഭയം വന്നിരുന്നു.

കുറച്ചൂടെ മുന്നോട്ടു നടന്നതും ആരോ അവളെ പിറകിൽ നിന്നും പിടിച്ചു വലിച്ചതും അവൾ അമ്മേ എന്ന് ഉച്ചത്തിൽ നിലവിളിച്ചതും ഒരുമിച്ചായിരുന്നു.

ആ കൈകൾ അവളെ വലിച്ചോണ്ട് പോകുന്നപോലെ തോന്നി അവള്ക്ക്.

ആരാ നിങ്ങള് ആരാ എന്നെ വീടു എന്ന് പറഞ്ഞോണ്ടിരുന്നു അവൾ.

ഇരുട്ടിൽ നിന്നും മാറി വെളിച്ചത്തിന്റെ നേരിയ വെട്ടത്തിൽ എത്തിയതും അവൾ തന്നെ പിടിച്ചിരിക്കുന്ന കൈകൾ കണ്ട് ശ്വാസം വലിച്ചു വിട്ടുകൊണ്ട് അവനെ ഒന്ന് നോക്കി.

മതിയോ ഒറ്റക് നടന്നത് മതിയോ എന്ന്.

കടന്നുപോയ അവളെ തന്റെ മാറിലേക്ക് ചായ്ച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു.

പേടിച്ചുപോയോ ഇത്രയേ ധൈര്യം ഉള്ളു എന്റെ രേഷ്മക്കുട്ടിക്.

Leave a Reply

Your email address will not be published. Required fields are marked *