രാഹുലിന്റെ കുഴികൾ – 11 1അടിപൊളി  

നിനക്ക് എത്ര വയസ്സാണേലും നീയെന്റെ രേഷ്മക്കുട്ടിയല്ലെടി. എന്നും ഞാൻ ഇതുപോലെ കാണാൻ ആഗ്രഹിക്കുന്ന

രേഷ്മക്കുട്ടി.

ഹോഹോ അപ്പോ എന്നെ എന്നും ഇതുപോലെ കാണാനാണ് അല്ലേ മോഹം

പിന്നല്ലാണ്ട് ഈ പെണ്ണിനെയും ഇവളുടെ കൊച്ച് സുന്ദരിയെയും എന്നും ഇതുപോലെ തന്നെ നിലനിർത്തിയേക്കണേ എന്റെ ദേവി.

അവന്റെ പ്രാർത്ഥന കേട്ട് രേഷ്മ ചിരിച്ചോണ്ട്.

ഇപ്പൊ ഈ ഏട്ടന്ന് അങ്ങിനെയൊക്കെ തോന്നും കുറച്ചു കഴിയട്ടെ.

കുറച്ചെന്നല്ല ഈ ജീവിതകാലം മുഴുക്കെ എനിക് അങ്ങിനെ തന്നെയാ പെണ്ണെ.

ഇതൊക്കെ പറയുകയും ചെയ്യും എന്നിട്ടോ ആരെയെങ്കിലും കണ്ടാൽ വാ പൊളിച്ചു അവരുടെ കൂടെ അങ്ങ് കൂടിക്കോളും ഇങ്ങിനെ ഒരു വഷളൻ

ആര് ഞാനോ.

നീ തന്നെ.

ഇവിടെ വന്നിട്ട്

എനിക്ക്

ഒന്നേ ഇഷ്ടപെടാത്തതുള്ളൂ.

അതെന്തേ.

അവരുടെ മുന്നിൽ വെച്ചു നീയെന്നെ കളിയാക്കിയത്.

എപ്പോ.

പറഞ്ഞില്ലേ നീ ഞാൻ വലിയ കത്തിയാണെന്ന്.

ഹോ അതാണോ കാര്യം.

ഹ്മ്മ്.

എന്റെ പെണ്ണെ നമ്മൾ പോയി വന്നിട്ട് നീ അവളുമായി കുറച്ചു നേരം സംസാരിച്ചിരുന്നു നോക്ക്.

അതിനു ശേഷം പറ എങ്ങിനെയുണ്ട് അവളുടെ കമ്പനികൂടൽ എന്ന്.

അതിനു നേരം കിട്ടുമോ എന്തോ.

അതെന്തേ.

അല്ല ഇപ്പൊ ഞാൻ ഡ്രസ്സ്‌ മാറുമ്പോൾ തന്നെ കണ്ടില്ലേ.

ഹോ അങ്ങിനെ.

അതിനൊക്കെ സമയം ഉണ്ട് പെണ്ണെ.

എന്ന് വെച്ചു ജീവിതത്തിൽ ആസ്വദിക്കേണ്ട കാര്യങ്ങൾ വേറെയുമില്ലേ.

അവന്റെ സംസാരം കേട്ട് രേഷ്മ അവനെ ഒന്ന് നോക്കി ചിരിച്ചു.

എന്താടി ചിരിക്കൂന്നേ

അല്ല ആരാ ഇതൊക്കെ പറയുന്നേ എന്ന് തോന്നിപ്പോയി

അതെന്താണാവോ അങ്ങിനെ തോന്നാൻ.

അല്ല തിരിച്ചു റൂമിലെത്താൻ കാത്ത് നില്കുകയാ ണെന്ന് എനിക്കല്ലേ അറിയൂ.

അത് പിന്നെ ഇതുപോലെ എല്ലാം മറന്നു ജീവിക്കാൻ കിട്ടുന്ന അവസരങ്ങൾ വെറുതെ പാഴാക്കണ്ടല്ലോ.

ഹ്മ്മ് ശരിയാ ശരിയാ ഒരു നിമിഷവും പാഴാക്കാൻ പാടില്ല.

ഇനിയുള്ള ഓരോ നിമിഷവും നമുക്കു വിലപ്പെട്ടതാ.

രാഹുൽ രേഷ്മയെ വണ്ടിയിലേക് ക്ഷണിച്ചതും.

വേണ്ടേ.

പിന്നെ.

പിന്നെയോ.

ഹ്മ്മ്.

നിന്റെ കൈ ഇതുപോലെ പിടിച്ചു കുറെ ദൂരം നടക്കണം എന്ന് തോന്നുകയാ

എന്ന് പറഞ്ഞോണ്ട് രേഷ്മ അവന്റെ വിരലുകളുകക്കുള്ളിലൂടെ അവളുടെ വിരലുകൾ കോർത്തു പിടിച്ചു.

അതിനെന്താ രേഷ്മക്കുട്ടി ഇവിടെ നമ്മളറിയുന്ന ആരുമില്ല പിന്നെ എന്തിന് ആഗ്രഹങ്ങൾ മാറ്റിവെക്കണം നീ നടന്നോടി. എത്രവേണേലും നടന്നോ.

കുറെ നടക്കണം എന്നുണ്ട്.

പിന്നെ എന്തെ.

നമുക്കു ഇപ്പൊ ടൗണിൽ ഒന്നിറങ്ങി തിരിച്ചു പോരാം.

അതെന്തേ

അതോ.

ഹ്മ്മ്.

അത് എന്റെ ഈ രാഹുലിന്റെ നെഞ്ചിൽ ചാഞ്ഞു കിടക്കാൻ.

ദേ ഈ നെഞ്ചിൽ തലവെച്ചു കൈകൾ കോർത്തു കിടക്കാൻ.എന്തെ.

ഹോ ആയിക്കോട്ടെ പെണ്ണെ

എന്നാൽ വാ ഇപ്പൊ നമുക്കു വേഗം പോയിട്ട് വരാം

അതും പറഞ്ഞോണ്ട് നടക്കാൻ തുടങ്ങി രണ്ടുപേരും

കുറച്ചു നേരമേ ആയിട്ടുള്ളു എങ്കിലും നിനക്ക് ഇവിടം ഇഷ്ടമായില്ലേ രേഷ്മക്കുട്ടി എന്നുള്ള രാഹുലിന്റെ ചോദ്യംകേട്ടതും

ഹ്മ്മ്. ഇഷ്ടമായെന്നോ. നീ കൂടെ ഇല്ലേ പിന്നെ ചോദിക്കാണോ.

ഓരോ കാൽച്ചുവടുകളും രണ്ടുപേരുടെയും സ്നേഹം ഊട്ടി ഉറപ്പിച്ചപോലെയായിരുന്നു.

ടൗണിലെ ഇടുങ്ങിയ വഴികളിലൂടെ നടക്കുമ്പോഴും രണ്ടുപേരുടെയും കൈകൾ വേർപെടാതിരുക്കാൻ അവർ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു.

ഇടയ്ക്കു രേഷ്മ അവന്റെ തോളോട് ചാരിയും ഓരോ തമാശകൾ പറഞ്ഞു നടക്കുമ്പോൾ അവളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ ആയി തോന്നി അവൾക്ക്.

രാഹുലെന്ന അവളുടെ പ്രായത്തിനേക്കാളും കുറഞ്ഞ അവളുടെ ഏട്ടനിൽ അവളുടെ മനസ്സ് അത്രയും അടിമപ്പെട്ടു പോയ പൊലെ.

ഇരുട്ടിനെ പകലാക്കിയ രാത്രിയായിരുന്നു

അന്ന്.

ചിരിയും തമാശയും ഓരോരുത്തർ രേഷ്മയെ നോക്കി രസിക്കുന്നതു അവളെ കാണിച്ചും രണ്ടുപേരും പരസ്പരം കളിയാക്കിയും പോന്നു.

രേഷ്മയുടെ ചിരിയും തമാശയും കണ്ടപ്പോൾ അവളെല്ലാം മറന്നാണ് തന്റെ കൂടെ ജീവിക്കുന്നതെന്ന് രാഹുലിന് തോന്നി.

തിരിച്ചു പോരുന്ന വഴിയേ രാഹുൽ അവളുടെ നെറ്റിയിൽ ചുംബിച്ചോണ്ട്.

എന്റെ രേഷ്മക്കുട്ടിക്ക് ലെച്ചുവിനെയും ശ്രീകുട്ടിയെയും മിസ്സ്‌ ചെയ്യുന്നുണ്ടോടി എന്നുള്ള രാഹുലിന്റെ ചോദ്യം കേട്ടതും.

Leave a Reply

Your email address will not be published. Required fields are marked *