എന്താ ഒന്ന് പോരെ നമുക്കു രണ്ടുപേർക്കും കൂടെ.
രേഷ്മ അവനെ നോക്കികൊണ്ട്.
ധാരാളം.
ഹ്മ്മ്.എന്നാ പെണ്ണ് കുടിച്ചോ എനിക്കുള്ളത് സ്പെഷ്യൽ ആയിട്ട് ഇപ്പൊ കൊണ്ടുവരും അഖില.
ഹോ അവൾക്ക് നിന്നെ കാണാതിരിക്കാൻ വയ്യാ എന്ന് തോന്നുന്നു.
അത് കേട്ട് രാഹുൽ ഒന്ന് പുഞ്ചിരിച്ചു.
അവളെന്റെ ഏറ്റവും നല്ല ഫ്രണ്ട്സുകളിൽ ഒരാൾ മാത്രം. അതിൽ നീ ഇങ്ങിനെ അസൂയ പൂണ്ടിട്ട് ഒരു കാര്യവും ഇല്ല പെണ്ണെ.
ഇല്ലേ നമുക്കെന്തു അസൂയ.
ഹ്മ്മ് കാണുന്നുണ്ട് ഞാൻ ഓരോന്നും.
അതിനെന്താ നിന്നെ ശ്രദ്ധിക്കേണ്ടത് എന്റെ കടമയല്ലേ.
ദേ ഇത് കണ്ടല്ലോ അല്ലേ എന്ന് പറഞ്ഞോണ്ട് രേഷ്മ അവൻ കെട്ടിയ താലി ഒന്നുയർത്തി കാണിച്ചു.
ഹ്മ്മ് എല്ലാ പുരുഷന്മാരെ പൊലെ ഞാനും അല്ലേ.
രേഷ്മ ചിരിച്ചോണ്ട് അതിനു അതിന്റേതായ സൗന്ദര്യം കാണും കെട്ടോ.
ഹ്മ്മ് അറിയാം അറിയാം.
അനുഭവിക്കുമ്പോ അത് ഫീൽ ചെയ്യുന്നില്ലേ.
ഉണ്ട് ഉണ്ട് ധാരാളം..
ഹ്മ്മ്
എന്നാ എന്റെ പെണ്ണ് അതെടുത്തു കുടിച്ചേ.
എന്നു പറഞ്ഞോണ്ട് രാഹുൽ അവളുടെ കയ്യിലേക്ക് ആ ടീ കപ്പ് എടുത്തു കൊടുത്തു.
അപ്പോഴേക്കും അടുത്ത ടീ കൂടെ വന്നതും രണ്ടുപേരും മാറി മാറി കുടിച്ചോണ്ടിരുന്നു.
നിനക്ക് വേണ്ടി സ്പെഷ്യൽ ആണെന്ന് പറഞ്ഞിട്ട്.അങ്ങിനെ തോന്നുന്നില്ലല്ലോ.
അതെ നമുക്കു
രണ്ടുപേർക്കും ഒരേ സ്പെഷ്യൽ അല്ലേ പെണ്ണെ അതായിരിക്കും.
ഹ്മ്മ്.
എന്നാ കുടിച്ചു കഴിഞ്ഞേൽ ഇതൊന്നു നേരെയാകിക്കേ എന്നുള്ള രേഷ്മയുടെ ചോദ്യം കേട്ട് രാഹുൽ അവളെ ഒന്ന് നോക്കി.
നോക്കേണ്ട ഇതൊക്കെ ഭർത്താക്കന്മാരുടെ കടമയാ.
അതുകൊണ്ടൊന്നും ഒരു ഭർത്താവും താഴെ പോകില്ല കേട്ടോടാ.
ഓക്കേ മാഡം.
ഡ്രസ്സിങ് എല്ലാം കഴിഞ്ഞു അവർ ഇറങ്ങി.
നേരെ റീസെപ്ഷനിലേക്ക്.
ഹാ അഖില.
ഇതെന്റെ രേഷ്മക്കുട്ടി എന്ന് പറഞ്ഞോണ്ട് രാഹുൽ അഖിലക് രേഷ്മയെ പരിചയപ്പെടുത്തി കൊടുത്തു.
കുറച്ചുനേരം അഖിലയും രേഷ്മയും തമ്മിൽ സംസാരിച്ചോണ്ട് നിന്നു.
അതെ അഖില പുള്ളിക്കാരത്തി സംസാരിച്ചു തുടങ്ങിയാൽ പിന്നെ വിടില്ല കെട്ടോ ഭയങ്കര കത്തിയാ എന്നുള്ള രാഹുലിന്റെ കമന്റ് കേട്ടു രേഷ്മ അവനെ ഒന്ന് നോക്കി.
അവളുടെ ആ നോട്ടം അഖില കണ്ടു.
അഖിലക് ചിരി വരുന്നുണ്ടായിരുന്നു.
ഓക്കേ അഖില ഞങ്ങൾ ഒന്ന് പുറത്തൊക്കെ പോയിട്ട് വരാം.
ഹ്മ്മ്.ഓക്കേ ഓക്കേ.
സൂക്ഷിച്ചോണെ ആളൊരു.പുലിയാ
ഹോ ഇനി നീ കൂടെ പറയേണ്ട ആവിശ്യം ഉണ്ടായിരുന്നുള്ളു.അല്ലെടി രേഷ്മക്കുട്ടി എന്ന് പറഞ്ഞോണ്ട് രേഷ്മയെ തോളിൽ പിടിച്ചതും രേഷ്മ അവന്റെ കൈ നൈസായിട്ട് തട്ടി മാറ്റി.
അതുകണ്ടുകൊണ്ട് നിന്ന അഖില രാഹുലിനെ നോക്കി.ഒന്ന് ചിരിച്ചോണ്ട്.
ഹ്മ്മ് ഹ്മ്മ് ബാക്കി വഴിയേ എന്ന് പറഞ്ഞതും രാഹുൽ ഹോ. ആയിക്കോട്ടെ എത്ര ആയാലും എന്റെ രേഷ്മക്കുട്ടിയല്ലേ.
അതും പറഞ്ഞു അവർ ഇറങ്ങി.
കുറച്ചു ദൂരം നടന്നതും രേഷ്മ അവനെ ഒന്ന് പിടിച്ചു നിറുത്തി.
ആ പെണ്ണിനെ കാണുമ്പോൾ കുറച്ചു ഇളക്കം കൂടുതലാ അല്ലേ.
ആരെ കാണുമ്പോൾ.
ദേ രാഹുലെ എന്നാ ഞാൻ വിളിക്കാൻ ആഗ്രഹിക്കുന്നെ അറിയാല്ലോ.
ഹോ
അറിയാം.
എന്താ അവളെ കാണുമ്പോൾ ഒരു ഇളക്കം ബെസ്റ്റ് ഫ്രണ്ട് ആണെന്നല്ലേ പറഞ്ഞെ..
അതോ എന്നോട് വല്ല നുണയും പറഞ്ഞതാണോ.
അല്ലെടോ എന്റെ രേഷ്മക്കുട്ടിയോട് നുണ പറഞ്ഞതൊന്നും അല്ല.
പിന്നെ.
ഞാൻ പറഞ്ഞിട്ടില്ലേ ഞങ്ങൾ നാലുപേരും ഇടയ്ക്കു ഇവിടെ വരാറുണ്ട്.
ആര് നാലുപേരും.
ഞാനും രമേശനും കണ്ണനുംപിന്നെ
ശ്രീനിയും.
ശ്രീനി ആ ലതിക ചേച്ചിടെ മോനല്ലേ.
ഹ്മ്മ്.
അവർ അവിടെ നിന്നുവീട് മാറിപ്പോയില്ലേ.
ഹ്മ്മ് എന്ന് വെച്ചു ആത്മാർത്ഥ സുഹൃത്തുക്കൾക്കു ഒരിക്കലും കാണാതിരിക്കാൻ കഴിയില്ല പെണ്ണെ.
ഹോ സമ്മതിച്ചു.
അല്ല ഇവളുമായുള്ളത്.
അതാ പറഞ്ഞെ.
ഞങ്ങൾ നാലുപേരും ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വരാറുള്ളതാ. അങ്ങിനെ വരുമ്പോഴുള്ള പരിജയം മാത്രം. അവള് നല്ല കമ്പനിയാ.
ഹ്മ്മ് മനസ്സിലായി.
എടി അവൾക്ക് എന്നേക്കാൾ ആറെഴ്.വയസ്സ് കൂടുതലാ.
രേഷ്മ ചിരിയടക്കാനാകാതെ നിന്നു.
അപ്പൊ എനിക്കോ. എനിക്കത്രയായെന്ന മോൻ കരുതിയെ.
