സുതാര്യമായ തടവറ – 3 6

 

 

​ലില്ലിയുടെ ആ വിവരണം കേട്ടപ്പോൾ നതാഷയുടെ നെഞ്ചിടിപ്പ് ഒന്ന് കൂടി.

അവൾ പെട്ടെന്ന് തന്റെ ഫോൺ എടുത്തു നോക്കി.

സാം മെസ്സേജ് ഒന്നും അയച്ചിട്ടില്ലെങ്കിലും ലില്ലി പറഞ്ഞ ആ അപരിചിതൻ സാമാണോ എന്ന് അവൾ ഭയപ്പെട്ടു.

 

​നതാഷ: “ആരാണെന്ന് ചോദിച്ചില്ലേ ലില്ലി?”

 

 

​ലില്ലി: “ചോദിച്ചു ഡോക്ടർ, പക്ഷേ ‘ഡോക്ടർക്ക് എന്നെ അറിയാം’ എന്നാണ് അയാൾ പറഞ്ഞത്. ഞാൻ അയാളോട് ഒന്ന് കൂടി ചോദിച്ചിട്ട് വരാം.”

 

 

​ലില്ലി പുറത്തേക്ക് പോയപ്പോൾ നതാഷ തന്റെ കേബിനിലെ കസേരയിലേക്ക് തളർന്നിരുന്നു.

 

തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുമ്പോഴും സാം തന്നെ പിന്തുടരുകയാണോ?!!

 

സാം ഹോസ്പിറ്റലിൽ വരുമെന്ന് അവൾ കരുതിയിരുന്നില്ല. പുറത്ത് കാത്തുനിൽക്കുന്നത് സാമാണെങ്കിൽ, തന്റെ ഈ പ്രൊഫഷണൽ ലോകം തകർന്നു വീഴാൻ അധികം സമയം വേണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

 

 

​ലില്ലി പുറത്തേക്ക് പോയി മിനിറ്റുകൾക്കകം തിരികെ വന്നു. അവളുടെ മുഖത്ത് ഒരു വല്ലാത്ത കുസൃതിച്ചിരി ഉണ്ടായിരുന്നു. നതാഷ ആകാംക്ഷയോടെയും പേടിയോടെയും ലില്ലിയെ നോക്കി.

 

​ലില്ലി: “ഡോക്ടർ… ഞാൻ അയാളോട് പേര് ചോദിച്ചു. ‘സാം’ എന്നാണ് അയാൾ പറഞ്ഞത്. പക്ഷേ അതല്ല അതിശയകരമായ കാര്യം…”

 

​നതാഷയുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. സാം! അയാൾ ഇവിടെ എത്തിയിരിക്കുന്നു. അവളുടെ വിരലുകൾ മേശപ്പുറത്ത് മുറുകി.

 

​ലില്ലി: (ശബ്ദം താഴ്ത്തി, കൗതുകത്തോടെ) “ഡോക്ടർ ഓർക്കുന്നില്ലേ? കഴിഞ്ഞ ദിവസം ഡോക്ടറെ കാണാൻ ഒരാൾ വന്നിട്ട് കുറച്ചു പിച്ചകപ്പൂക്കൾ തന്നില്ലേ?

 

അന്ന് അയാൾ ഹെൽമെറ്റ് മാറ്റിയിരുന്നില്ല. ആ പൂക്കൾ കൊണ്ടുവന്നത് ഇതേ ആളാണെന്ന് അയാൾ ഇപ്പോൾ എന്നോട് പറഞ്ഞു!

 

ഡോക്ടർക്ക് ഏറ്റവും ഇഷ്ടം പിച്ചകപ്പൂക്കൾ ആണോ?

ഡോക്ടറുടെ ഏറ്റവും പ്രിയപ്പെട്ട പൂക്കൾ പിച്ചകപ്പൂവാണെന്ന് അയാൾക്ക് എങ്ങനെ മനസ്സിലായി?!!”

 

 

ലില്ലിയുടെ നൂറുകൂട്ടം ചോദ്യങ്ങൾ കൂടെ കേട്ടപ്പോൾ ​നതാഷയുടെ തല കറങ്ങുന്നത് പോലെ തോന്നി.

 

കഴിഞ്ഞദിവസത്തെ ആ അജ്ഞാതൻ സാമായിരുന്നു എന്ന് അവൾ അറിഞ്ഞിരുന്നില്ല.

 

തന്റെ ഇഷ്ടങ്ങൾ പോലും അയാൾ നേരത്തെ പഠിച്ചിരിക്കുന്നു. തന്നെ ഒരു വേട്ടക്കാരനെപ്പോലെ അയാൾ പിന്തുടരുകയായിരുന്നു എന്ന് അവൾ ഭീതിയോടെ തിരിച്ചറിഞ്ഞു.

 

​ലില്ലി: “എന്താ ഡോക്ടർ ഇങ്ങനെ നോക്കുന്നത്? ഡോക്ടറുടെ ഏതോ പഴയ ഫ്രണ്ട് ആണോ?

കക്ഷി നല്ല സ്മാർട്ട് ആണ്. ഉള്ളിലേക്ക് വിടട്ടേ?”

 

​നതാഷ: (തൊണ്ടയിടറിക്കൊണ്ട്) “ലില്ലി… നീ… നീ അയാളെ ഇപ്പോൾ ഇങ്ങോട്ട് വിടണ്ട.അയാൾ എന്റെ ഫ്രണ്ട് ഒന്നുമല്ല…പേഷ്യന്റ്സിനെ നോക്കട്ടെ. അയാൾ അവിടെ വെയിറ്റ് ചെയ്യട്ടെ.”

 

​ലില്ലി: “അയ്യോ! അയാൾ പാവമല്ലേ ഡോക്ടർ. രാവിലെ തന്നെ വന്നതാണ്. എന്തായാലും ശരി, ഡോക്ടർ പറയുന്നത് പോലെ ചെയ്യാം.”

 

​ലില്ലി ഫയലുകളുമായി പുറത്തേക്ക് പോയി.

 

നതാഷ വിറയ്ക്കുന്ന കൈകളോടെ ഗ്ലാസ് ഗ്ലാസിലെ വെള്ളം കുടിച്ചു. സാം തന്നെ ചുറ്റിവരിയുകയാണ്.

 

പിച്ചകപ്പൂവിന്റെ ആ സുഗന്ധം ഇപ്പോൾ അവൾക്ക് ഒരു ശ്വാസംമുട്ടലായി തോന്നി.

 

മാത്യു വീട്ടിലിരുന്ന് തന്റെ ജോലിയിൽ ശ്രദ്ധിക്കുമ്പോൾ, താൻ ഇവിടെ മറ്റൊരു ലോകത്ത് കുടുങ്ങിപ്പോയിരിക്കുകയാണ്.

 

 

​അതേസമയം, ഹോസ്പിറ്റലിന്റെ വെയിറ്റിംഗ് ഏരിയയിൽ സാം വളരെ ശാന്തനായി ഇരിക്കുകയായിരുന്നു.

 

അവന്റെ കയ്യിൽ ആ കവറിൽ താൻ വരച്ച നതാഷയുടെ കണ്ണുകെട്ടിയ ആ പെൻസിൽ ഡ്രോയിങ് നഗ്നചിത്രം ഉണ്ടായിരുന്നു. അവൻ നതാഷയുടെ ക്യാബിന്റെ വാതിലിലേക്ക് നോക്കി ക്രൂരമായി ഒന്ന് ചിരിച്ചു.

 

അതേ സമയം ​സാം പുറത്ത് കാത്തുനിൽക്കുന്നുണ്ടെന്ന സത്യം നതാഷയെ ഉള്ളിൽനിന്നും ഉലയ്ക്കുന്നുണ്ടായിരുന്നു.

 

എങ്കിലും പ്രൊഫഷണൽ മാന്യത കൈവിടാതെ അവൾ തന്റെ സീറ്റിലിരുന്നു. മനസ്സിനെ പണിപ്പെട്ട് ശാന്തമാക്കി അവൾ ഇന്റർകോമിലൂടെ പറഞ്ഞു:

Leave a Reply

Your email address will not be published. Required fields are marked *