അതേ സമയം ലില്ലി ഇതൊക്കെ കേട്ട് ആകെ കോരിത്തരിക്കുകയാണ്.
സാം: “പറയൂ ഡോക്ടർ… ഈ സുഖത്തെ ഭയക്കുന്ന പാർട്ണറെ ഞാൻ എങ്ങനെ ബോധ്യപ്പെടുത്തും?
അവളുടെ കണ്ണുകളിലെ കെട്ട് അഴിക്കുമ്പോൾ അവൾ എന്നെ വെറുക്കുമോ അതോ എന്നെ കൂടുതൽ സ്നേഹിക്കുമോ?”
നതാഷ ഉമിനീർ ഇറക്കാൻ പോലും ബുദ്ധിമുട്ടി.
സാമിന്റെ വാക്കുകളിലെ സാഹിത്യം അവളുടെ മനസ്സിനെ മുറിവേല്പിച്ചു കൊണ്ടിരുന്നു. ലില്ലിക്ക് സാമിനോടുള്ള ആരാധന അവളുടെ കണ്ണുകളിൽ പ്രകടമായിരുന്നു.
ലില്ലി: “ഡോക്ടർ… സാം പറയുന്നത് കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത് ആ പാർട്ണർ ഒരു ഭാഗ്യവതിയാണെന്നാണ്.
ഇത്രയും തീവ്രമായി ഒരാളെ അനുഭവിക്കാൻ എല്ലാവർക്കും കഴിയില്ലല്ലോ.!!!”
ലില്ലിയുടെ ആ കമന്റ് കേട്ടപ്പോൾ നതാഷയ്ക്ക് താൻ ഇരിക്കുന്ന കസേരയിൽ നിന്നും എഴുന്നേറ്റ് ഓടാൻ തോന്നി.
സാം തന്റെ വിജയത്തിൽ ഒന്ന് പുഞ്ചിരിച്ചു. അവൻ തന്റെ പക്കലുള്ള ആ പെൻസിൽ ഡ്രോയിംഗിന്റെ കവർ കീശയിൽ അമർത്തി പതുക്കെ ഒന്ന് തലോടി.
നതാഷ തന്റെ മുന്നിലിരുന്ന ഗ്ലാസിലെ വെള്ളം ഒരിറക്ക് കുടിച്ചു. അവളുടെ ഉള്ളിൽ ഭയം ഇരമ്പുന്നുണ്ടെങ്കിലും, ലില്ലിയുടെ മുന്നിൽ പതറാൻ അവൾ തയ്യാറല്ലായിരുന്നു. സാം ഒരു വേട്ടക്കാരന്റെ ചിരിയോടെ അവളുടെ മറുപടിക്കായി കാത്തിരുന്നു.
നതാഷ: (ഗൗരവത്തിൽ) “മിസ്റ്റർ സാം, നിങ്ങൾ പറയുന്ന ഈ ‘ഫാന്റസികൾ’ സൈക്കോളജിയിൽ ‘BDSM’ അല്ലെങ്കിൽ ‘Kink’ എന്ന വിഭാഗത്തിൽ വരുന്നതാണ്.
നിങ്ങൾ വിവരിച്ച ആ കണ്ണുകെട്ടലും വന്യതയും പലർക്കും ഒരു ഉന്മാദമായിരിക്കാം. പക്ഷേ, ഒരു തെറാപ്പിസ്റ്റ് എന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഇതാണ്…”
നതാഷ സാമിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി.
നതാഷ: “നിങ്ങൾ ഇതിനെ ‘പ്രണയത്തിന്റെ പരമകാഷ്ഠ’ എന്ന് വിളിക്കുമ്പോൾ, നിങ്ങളുടെ പാർട്ണർക്ക് അത് ‘അധികാര പ്രയോഗം’ ആയിട്ടാണ് അനുഭവപ്പെടുന്നത്.
അവൾക്ക് ഇതിൽ താല്പര്യമില്ലെങ്കിൽ, അതിനർത്ഥം അവൾ നിങ്ങളെ സ്നേഹിക്കുന്നില്ല എന്നല്ല, മറിച്ച് നിങ്ങളുടെ ഈ രീതികൾ അവൾക്ക് മാനസികമായ സുരക്ഷിതത്വം നൽകുന്നില്ല എന്നാണ്. ഇതിന് ട്രീറ്റ്മെന്റ് മരുന്നുകളല്ല സാം…”
ലില്ലി ആവേശത്തോടെ നതാഷയുടെ മുഖത്തേക്ക് നോക്കി. സാം തന്റെ കസേരയിൽ ഒന്നുകൂടി ആഞ്ഞു ഇരുന്നു.
നതാഷ: “നിങ്ങൾക്ക് വേണ്ടത് ‘ബിഹേവിയറൽ തെറാപ്പി’ ആണ്.
നിങ്ങളുടെ ഈ വന്യമായ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾ പഠിക്കണം.
പങ്കാളിയുടെ താല്പര്യങ്ങളെ മാനിക്കാത്ത ലൈംഗികത വെറും ക്രൂരതയാണ്.
നിങ്ങളുടെ പാർട്ണറുടെ ഭയത്തെ നിങ്ങൾ സുഖമായി കാണുന്നത് ഒരുതരം ‘സാഡിസം’ ആണ്.
നിങ്ങൾ ചെയ്യേണ്ടത്, നിങ്ങളുടെ ഫാന്റസികൾ കുറച്ചു കാലത്തേക്ക് മാറ്റി വെച്ച്, അവളുടെ മാനസികമായ പേടി മാറ്റാൻ ശ്രമിക്കുക എന്നതാണ്. അവൾക്ക് നിങ്ങളുടെ സ്പർശനങ്ങളിൽ ഭയമല്ല, വിശ്വാസമാണ് തോന്നേണ്ടത്.”
സാം പരിഹാസത്തോടെ ഒന്ന് മൂളി.
“വിശ്വാസമോ? അവൾ എന്നെ വിശ്വസിക്കുന്നത് കൊണ്ടല്ലേ ആ ഇരുട്ടിൽ അവൾ എന്റെ കൂടെ വരുന്നത് ഡോക്ടർ?”
നതാഷ: (ശബ്ദം അല്പം കടുപ്പിച്ച്) “അത് വിശ്വാസമല്ല സാം, അത് അവളുടെ നിസ്സഹായതയാണ്.
നിങ്ങൾ ചെയ്യേണ്ട ചികിത്സ ഇതാണ്… കുറച്ചു കാലം നിങ്ങളുടെ പങ്കാളിയിൽ നിന്നും അകന്നു നിൽക്കുക.!!!അവളെ അവളുടെ വഴിക്ക് വിടുക…!!
നിങ്ങളുടെ ഈ ചിന്തകളെ വഴിതിരിച്ചുവിടാൻ മറ്റ് ഹോബികളിൽ ശ്രദ്ധിക്കുക. അല്ലെങ്കിൽ ഈ ആസക്തി നിങ്ങളെ ഒരു കുറ്റവാളിയാക്കി മാറ്റും.!!”
ലില്ലി പെട്ടെന്ന് ഇടപെട്ടു.
“അയ്യോ ഡോക്ടർ… സാം ഒരു കുറ്റവാളിയൊന്നുമല്ലല്ലോ. പുള്ളിയുടെ ആഗ്രഹങ്ങൾ പുള്ളി തുറന്നു പറഞ്ഞു എന്നല്ലേയുള്ളൂ.”
സാം എഴുന്നേറ്റു. അവൻ മേശയിൽ കൈകൾ ഊന്നി നതാഷയുടെ മുഖത്തേക്ക് ആഞ്ഞു നോക്കി.
