സുതാര്യമായ തടവറ – 3 6

 

 

അവന്റെ ഷർട്ട് അല്പം അലക്ഷ്യമായിട്ടാണ് ധരിച്ചിരുന്നത്, മുഖത്ത് ആ പഴയ വേട്ടക്കാരന്റെ ശാന്തതയും വിരിഞ്ഞുനിന്നു. തൊട്ടുപിന്നാലെ ലില്ലിയും വന്നു.

 

ലില്ലിയുടെ രൂപം കണ്ടതും നതാഷയുടെ നെഞ്ചിലൊരു ഇടിത്തീ വെട്ടിയതുപോലെ തോന്നി.

 

​ലില്ലിയുടെ മുഖം വല്ലാതെ ചുവന്നു തുടുത്തിരുന്നു. നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു നിൽക്കുന്നു.

 

 

അവളുടെ മുടിയിഴകൾ ഒതുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ചില ഇഴകൾ മുഖത്തേക്ക് വീണുകിടപ്പുണ്ട്. നതാഷ ഒരു സൈക്കോളജിസ്റ്റാണ്, മനുഷ്യരുടെ ശരീരഭാഷ വായിക്കാൻ അവൾക്കറിയാം.

 

ലില്ലിയുടെ ആ കിതപ്പും, അവളുടെ വസ്ത്രങ്ങളിലെ ചെറിയ ചുളിവുകളും, കണ്ണുകളിലെ ആ വന്യമായ ലഹരിയും എന്തിന്റെ അടയാളമാണെന്ന് നതാഷയ്ക്ക് മനസ്സിലാക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല.

 

​നതാഷ: (തൊണ്ടയിടറിക്കൊണ്ട്) “ലില്ലി… എന്താ… എന്താ ഇത്ര താമസം? ചെക്കപ്പ് കഴിഞ്ഞോ?”

 

​ലില്ലി ഒന്ന് പതറിയെങ്കിലും ഉടനെ തന്നെ ഒരു കള്ളച്ചിരിയോടെ മറുപടി പറഞ്ഞു.

 

​ലില്ലി: “ആ മാഡം… സാമിന്റെ ബി.പി. ഒന്ന് ഹൈ ആയിരുന്നു. അത് നോർമൽ ആവാൻ കുറച്ചു സമയം വെയിറ്റ് ചെയ്യേണ്ടി വന്നു. ഞാൻ ഷുഗർ ലെവലും കൂടി ഒന്ന് നോക്കി. സാം ഇപ്പോൾ ഓക്കെയാണ്.”

 

​ലില്ലി ഇത് പറയുമ്പോൾ അവളുടെ കണ്ണ് സാമിന്റെ പുറംഭാഗത്തായിരുന്നു. സാം പതുക്കെ നതാഷയുടെ അരികിലേക്ക് നടന്നു. അവൻ അവളുടെ മേശയിൽ കൈകൾ ഊന്നി, മുഖത്തോട് മുഖം നോക്കി. ലില്ലി അവിടെ നിൽക്കുന്നുണ്ടെന്നത് അവൻ ഒരു കാര്യമേ ആക്കിയില്ല.

 

 

​സാം: (പരിഹാസത്തോടെ മന്ത്രിച്ചു) “ഡോക്ടറുടെ ഹോസ്പിറ്റലിലെ ലബോറട്ടറി കൊള്ളാം.

വളരെ നല്ല സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ലില്ലി ഒരു മിടുക്കിയായ നഴ്സാണ്…

എന്നെ എങ്ങനെ ശുശ്രൂഷിക്കണമെന്ന് അവൾക്ക് നന്നായി അറിയാം.”

 

 

​സാം നതാഷയെ നോക്കി കണ്ണിറുക്കി.

 

ആ നോട്ടത്തിൽ “നീ എനിക്ക് വഴങ്ങിയില്ലെങ്കിൽ നിന്റെ ചുറ്റുമുള്ളവരെ ഞാൻ ഇങ്ങനെയൊക്കെ മാറ്റും…”

എന്നൊരു മുന്നറിയിപ്പുണ്ടായിരുന്നു.

 

നതാഷയ്ക്ക് താൻ ഇരിക്കുന്ന കസേരയിൽ നിന്നും എഴുന്നേൽക്കാൻ പോലും ശക്തിയില്ലാത്തതുപോലെ തോന്നി..

 

തന്റെ ഏറ്റവും അടുത്ത സഹായിയെ സാം തന്റെ മൂക്കിന് താഴെ വെച്ച് തന്നെ വശീകരിച്ചു കഴിഞ്ഞു എന്ന സത്യം അവളെ തളർത്തി.

 

 

​സാം: “അപ്പോൾ ഞാൻ ഇറങ്ങുന്നു ഡോക്ടർ. ലില്ലി… നമുക്ക് വീണ്ടും കാണാം.”

 

 

​സാം ലില്ലിയെ നോക്കി ഒരു വശ്യമായ ചിരി കൂടി നൽകിയിട്ട് ക്യാബിനിൽ നിന്നും പുറത്തേക്ക് നടന്നു. സാം പോയയുടൻ ലില്ലി ആവേശത്തോടെ നതാഷയുടെ അടുത്തേക്ക് വന്നു.

 

 

​ലില്ലി: “മാഡം! സാം വെറുമൊരു പേഷ്യന്റ് അല്ല.

അയാൾ ഒരു ജീവനുള്ള അഗ്നിപർവ്വതമാണ്!

 

മാഡം അയാളോട് അയാളുടെ പാർട്ട്‌നറുമായി അകന്നു നിൽക്കാൻ പറഞ്ഞത് വലിയ തെറ്റായിപ്പോയി. അയാളെപ്പോലെ ഒരാൾക്ക് വേണ്ടി ഏത് പെണ്ണും എന്തും ചെയ്യും.!!

 

പക്ഷെ എന്തുചെയ്യാം…അതയാളുടെ പാർട്ട്‌നർക്ക് അറിയില്ലലോ…!!

 

മാഡം.. ഞാൻ ഇപ്പൊ വരാം..ഒരു കാര്യം ലബോറട്ടറിയിൽ നിന്ന് എടുക്കാൻ വിട്ടുപോയി..”

 

 

​ലില്ലി തന്റെ ചുണ്ടുകൾ പതുക്കെ നാവുകൊണ്ട് നനച്ചു.

 

അവൾ വേഗത്തിൽ പുറത്തേക്ക് സാം നടന്നുപോകുന്നതിനു പിന്നാലെ എന്തോ പറയാൻ എന്നോണം ഓടി..

 

ആ സെക്സിന്റെ ലഹരി അവളിൽ നിന്നും വിട്ടുപോയിരുന്നില്ല.

 

നതാഷയുടെ മനസ്സാകെ പുകയുകയായിരുന്നു. സാം തന്റെ പ്രൊഫഷണൽ ലൈഫും പേഴ്സണൽ ലൈഫും ഒരുപോലെ നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.

 

​ക്യാബിന്റെ തുറന്ന വാതിലിലൂടെ നതാഷ കണ്ട ആ കാഴ്ച അവളെ ഭ്രാന്ത് പിടിപ്പിച്ചു. പുറത്ത്, കടന്നുപോയി കൊണ്ടിരുന്ന സാമിന് ലില്ലി തന്റെ ഫോൺ നമ്പർ കൈമാറുന്നു.

 

അവൾ എന്തോ നാണത്തോടെ സാമിനോട് പറയുന്നതും സാം അത് കേട്ട് ചിരിക്കുന്നതും കണ്ടപ്പോൾ നതാഷയുടെ നിയന്ത്രണം വിട്ടു..

Leave a Reply

Your email address will not be published. Required fields are marked *