മാത്യു സാറിനെ പിഴിയാൻ നോക്കിയാൽ നടക്കില്ല.!!
പക്ഷേ നതാഷ ഡോക്ടർ അങ്ങനെയല്ല…
കയ്യിലുള്ള വീഡിയോ കാണിച്ചാൽ നതാഷ ഡോക്ടർ പേടിക്കും. ആ വിശ്വാസം തകരാതിരിക്കാൻ അവർ എനിക്ക് എത്ര പണം വേണമെങ്കിലും തരും.”
അയാൾ ക്രൂരമായി ഒന്ന് ചിരിച്ചു. മാത്യുവിനെ ഈ കളിയിൽ നിന്നും ഒഴിവാക്കി, നേരിട്ട് നതാഷയെ ബ്ലാക്ക്‌മെയിൽ ചെയ്യാനായി അയാൾ തന്റെ അടുത്ത കരു നീക്കി.!
ആ തിയേറ്റർനുള്ളിൽ അവർ കണ്ടുകൊണ്ടിരുന്ന സിനിമ ഒരു കുടുംബചിത്രമായിരുന്നു.
സുരക്ഷിതമായ ഒരു ദാമ്പത്യത്തിനിടയിൽ അവിചാരിതമായി മറ്റൊരു പുരുഷന്റെ പ്രണയത്തിൽ വീണുപോകുന്ന ഒരു സ്ത്രീയുടെ കഥ.
നതാഷ ഓരോ സീനിലും തന്നെത്തന്നെയാണ് കണ്ടുകൊണ്ടിരുന്നത്.
സിനിമയുടെ രണ്ടാം പകുതിയിൽ, നായിക തന്റെ വഴിതെറ്റിയ ബന്ധത്തെക്കുറിച്ച് ഭർത്താവിനോട് തുറന്നു പറയുന്നു.
നതാഷയുടെ ശ്വാസം നിലച്ചുപോയി. മാത്യു തന്റെ കൈകളിൽ മുറുകെ പിടിക്കുന്നത് അവൾ അറിഞ്ഞു.
സിനിമയുടെ ക്ലൈമാക്സിൽ, എല്ലാ കുറ്റങ്ങളും അറിഞ്ഞിട്ടും, ആ ഭർത്താവ് നായികയെ ചേർത്തുപിടിച്ച് പറയുകയാണ്:
“നീ മനുഷ്യയാണ്… നിനക്കും തെറ്റുകൾ പറ്റാം.എനിക്കും തെറ്റുകൾ പറ്റാം… പക്ഷേ നമ്മുടെ ഈ സ്നേഹത്തേക്കാൾ വലുതല്ല ഒന്നും. ഞാൻ നിന്നെ സ്വീകരിക്കുന്നു.”
നതാഷയുടെ കണ്ണുകൾ നിറഞ്ഞു. ഇരുട്ടിൽ അവൾ മാത്യുവിനെ ഒളിഞ്ഞുനോക്കി.
നതാഷ: (മനസ്സിൽ) “മാത്യുവും എന്നെ ഇങ്ങനെ സ്വീകരിക്കുമോ?
എന്റെ ശരീരത്തിൽ മറ്റൊരുവന്റെ നഖപ്പാടുകൾ ഉണ്ടെന്ന് അറിഞ്ഞാൽ, അവന്റെ ഗന്ധം എന്നിൽ ബാക്കിയുണ്ടെന്ന് അറിഞ്ഞാൽ മാത്യു ഇത്രയും ഉദാരനാകുമോ?!!
ഇല്ല… മാത്യുവിന് അത് താങ്ങാൻ കഴിയില്ല.!!
സിനിമയിലെ നായകൻ ഒരു സങ്കല്പം മാത്രമാണ്. മാത്യു തകർന്നുപോകും.!!”
സിനിമ കഴിഞ്ഞിറങ്ങുമ്പോൾ നതാഷ ആകെ തളർന്നിരുന്നു. മാത്യു വല്ലാതെ ആവേശത്തിലായിരുന്നു.
മാത്യു: “എന്തൊരു മൂവിയാണല്ലേ നതാഷാ?
ആ ഹസ്ബൻഡിന്റെ ക്യാരക്ടർ ഗ്രേറ്റ് ആണ്. സ്നേഹിക്കാൻ അറിയുന്നവർക്ക് മാത്രമേ അങ്ങനെ ക്ഷമിക്കാൻ കഴിയൂ. നിനക്ക് ഇഷ്ടമായോ?”
നതാഷ: (തൊണ്ടയിടറിക്കൊണ്ട്) “ഇഷ്ടമായി മാത്യു… പക്ഷേ റിയൽ ലൈഫിൽ ഇതൊക്കെ ഇത്ര എളുപ്പമാണോ?”
മാത്യു: “പ്രണയമുണ്ടെങ്കിൽ എല്ലാം എളുപ്പമാണ് നതാഷാ. എനിക്ക് നിന്നെ അത്രമേൽ വിശ്വാസമാണ്. നീ എന്റെ പ്രാണനല്ലേ.”
മാത്യു ആ പറഞ്ഞത് നേരത്തെ തന്നെ കാൾ ചെയ്ത് തന്റെ പ്രിയതമയെ കുറിച്ച് അയാൾ അപവാദം പറഞ്ഞത് ഓർത്തായിരുന്നു..
മാത്യുവിന്റെ ആ വാക്കുകൾ നതാഷയുടെ ഹൃദയത്തിൽ ഈയം ഉരുക്കി ഒഴിക്കുന്നത് പോലെ തോന്നി.
വിശ്വാസം എന്ന വാക്കിന് ഇത്രയും ഭാരമുണ്ടെന്ന് അവൾ ഇപ്പോഴാണ് അറിയുന്നത്. അപ്പോഴും സാം തന്റെ ജീവിതത്തിൽ ഒരു അഗ്നിപർവ്വതമായി പുകയുകയാണ്.
സിനിമ കഴിഞ്ഞ് മാത്യു അതീവ സന്തോഷത്തിലായിരുന്നു.
“എന്തായാലും സിനിമ കണ്ടു ടൈം വേസ്റ്റ് ആയില്ല… അല്ലേ..?”
എന്ന് ചോദിച്ചുകൊണ്ട് മാത്യു പാർക്കിംഗിൽ നിന്നും കാർ എടുക്കാനായി പോയി.
നതാഷ തിയേറ്ററിന്റെ കവാടത്തിന് മുന്നിൽ മാത്യുവിനായി കാത്തുനിൽക്കുകയാണ്.
സിനിമ നൽകിയ ആശ്വാസം അവളുടെ മുഖത്ത് അപ്പോഴും ഉണ്ടായിരുന്നു.
പെട്ടെന്നാണ് അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തത്.
അവൾ ബാഗിൽ നിന്നും ഫോണെടുത്തു നോക്കി. വാട്സാപ്പിൽ സാമിന്റെ മെസ്സേജ്!
അത്രയും നേരമായിട്ടും നതാഷ താൻ രാവിലെ അയച്ച മെസ്സേജ് കണ്ടിട്ടും മറുപടി നൽകാത്തത് സാമിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.
സാം അയച്ച ആദ്യത്തെ മെസ്സേജ് ഒരു ഫോട്ടോയായിരുന്നു. നതാഷ വിറയ്ക്കുന്ന കൈകളോടെ ആ ഫോട്ടോ തുറന്നു.
അതൊരു പെൻസിൽ ഡ്രോയിംഗായിരുന്നു.
വളരെ ചുരുങ്ങിയ വരകളിലൂടെ വരച്ച ഒരു റഫ് സ്കെച്ച്.
