എതിരെ വന്ന ഒരു കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ സാം ആ വണ്ടിക്ക് തൊട്ടരികിലൂടെ വെട്ടിച്ച് മാറ്റി.
”എങ്ങോട്ടാടാ നോക്കി ഓടിക്കുന്നത്…?” എന്ന് കാർ ഡ്രൈവർ വിളിച്ചു ചോദിച്ചതും സാം വണ്ടി നിർത്തി അയാളെ പച്ചത്തെറി വിളിച്ചു.
ആരെയും കൊന്നു കളയാനുള്ള ആക്രോശം അയാളുടെ കണ്ണുകളിലുണ്ടായിരുന്നു.
അയാൾക്ക് ആരോടെന്നില്ലാത്ത ദേഷ്യം തോന്നി. ജീവിതത്തിൽ ആദ്യമായാണ് ഒരു പെണ്ണ് തന്റെ മുഖത്ത് നോക്കി ഇത്രയും അറപ്പോടെ സംസാരിക്കുന്നത്.
സാം: (മനസ്സിൽ) “നീ എന്നെ ശപിച്ചല്ലേ നതാഷാ? നിന്റെ ഭർത്താവ് മാന്യൻ ഇതുവരെ നൽക്കാത്ത സുഖം ഞാൻ തരാൻ നോക്കിയപ്പോൾ നീ എനിക്ക് നേരെ പത്തി വിടർത്തുന്നു… കാമഭ്രാന്തൻ!
സ്ത്രീലമ്പടൻ! നിന്റെ നാവിലെ ഓരോ വാക്കും എന്നെ എന്തിനാണ് ഇത്ര വേദനിപ്പിക്കുന്നത്!!?”
സാധാരണ പെണ്ണുങ്ങളുടെ കണ്ണീരും ശാപവും ആസ്വദിക്കാറുള്ള സാമിന്, നതാഷയുടെ ആ വാക്കുകൾ സഹിക്കാനായില്ല.
അവൾ പറഞ്ഞതുപോലെ താൻ വെറുമൊരു മൃഗമാണോ എന്ന ചോദ്യം ആദ്യമായി അവന്റെ ഉള്ളിൽ ഉയർന്നു.
പക്ഷേ, തൊട്ടടുത്ത നിമിഷം ആ കുറ്റബോധം വന്യമായ പകയായി മാറി.
അവൾ തന്നെ അപമാനിച്ചു.!!
അയാൾ തന്റെ വീട്ടിലെ മലഞ്ചെരുവിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി.
കാതടപ്പിക്കുന്ന ശബ്ദത്തിൽ ബൈക്ക് നിർത്തിയ ശേഷം അയാൾ ഹെൽമെറ്റ് വലിച്ചെറിഞ്ഞു. വീട്ടിനുള്ളിലെ ചുമരിൽ കാണുന്ന നാതാഷ യുടെ പെയിന്റിംഗ് നോക്കി അയാൾ ശ്വാസം ആഞ്ഞു വലിച്ചു.
നതാഷ തന്നെ വെറുക്കുന്നത് അയാൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
കാരണം, ആ വന്യതയ്ക്കിടയിലും നതാഷയോട് അയാൾക്ക് ഒരു തരം ഉടമസ്ഥാവകാശം തോന്നിയിരുന്നു.
അത് വെറുമൊരു ശാരീരിക ബന്ധമായിരുന്നില്ലെന്ന് സാം തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു.
പക്ഷേ, അവൾ തന്നെ ഒരു ‘സ്ത്രീലമ്പടൻ’ എന്ന് വിളിച്ചതോട് കൂടി അവളുടെ മുന്നിൽ തന്റെ ഇമേജ് പൂർണ്ണമായും തകർന്നു എന്ന് അവൻ ഉറപ്പിച്ചു.!!!
അതേസമയം നതാഷ സ്റ്റിയറിംഗിൽ തല ചായ്ച്ചു കിടന്നു. സാമിൽ നിന്നും രക്ഷപ്പെടാൻ നോക്കുമ്പോൾ മറ്റൊരു വേട്ടക്കാരൻ തന്നെ പിടികൂടിയിരിക്കുന്നു.
ഹോസ്പിറ്റലിന്റെ വെളിച്ചത്തിൽ നിന്നിറങ്ങി ഇരുളടഞ്ഞ റോഡിലൂടെ കാർ ഓടിക്കുമ്പോൾ, തന്റെ ജീവിതം ഇനി ഒരിക്കലും പഴയത് പോലെയാവില്ലെന്ന് അവൾ ഭീതിയോടെ തിരിച്ചറിഞ്ഞു.
നതാഷ: “ഞാൻ ആകെ പെട്ടുപോയിരിക്കുന്നു. രക്ഷപ്പെടാൻ ഒരു വഴിയുമില്ല. പത്തു മണിക്ക് ആ റേഡിയോ സ്റ്റേഷൻ പാർക്കിംഗിൽ ചെല്ലുകയല്ലാതെ എനിക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ല. അവിടെ ചെല്ലുമ്പോൾ അയാൾ എന്നോട് എന്ത് ആവശ്യപ്പെടും? പണമോ?അതോ എന്റെ ശരീരമോ?!!ആലോചിക്കാൻ കൂടി വയ്യ…!!”
വീടിന് മുന്നിൽ കാർ നിർത്തിയപ്പോൾ നതാഷ അല്പനേരം കണ്ണുകളടച്ച് ഇരുന്നു.
തന്റെ മനോഹരമായ വീട് ഇപ്പോൾ അവൾക്ക് ഒരു തടവറയായി തോന്നി. അപ്പോൾ അവളുടെ ഫോൺ റിങ് ചെയ്തു.
“മാത്യു കാളിങ്….”
“ഹലോ… നതാഷാ..വീട്ടിലെത്തിയോ.. ഞാൻ രാവിലെ പറഞ്ഞില്ലേ ഇന്നത്തെ സർജ്ജറി യുടെ കാര്യം.. ഇന്ന് രാത്രി ഹോസ്പിറ്റലിൽ സ്റ്റേ ചെയ്യേണ്ടി വരും..നീ രാത്രിയത്തെ റേഡിയോ ഷോ കഴിഞ്ഞ് ഡോർ ലോക്ക് ചെയ്ത് കിടന്നോ… ഞാൻ നാളെ രാവിലെയേ വരുള്ളൂ…”
മാത്യു എല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു…
നാതാഷ എല്ലാം മൂളി കേട്ടു..
മാത്യുവിന്റെ നിഷ്കളങ്കമായ മുഖം കാണാനുള്ള കരുത്ത് അവൾക്കില്ലായിരുന്നു…
ഒരു യന്ത്രം പോലെ അവൾ കാറിൽ നിന്നിറങ്ങി പതുക്കെ വീടിനുള്ളിലേക്ക് നടന്നു.
പത്തു മണിവരെയുള്ള ഓരോ സെക്കൻഡും അവൾക്ക് ഒരു യുഗം പോലെയായിരുന്നു.
(തുടരും.)
