സുതാര്യമായ തടവറ – 3 6

 

​നതാഷ: “ലില്ലി, അടുത്ത പേഷ്യന്റിനെ വിട്ടോളൂ.”

 

​വാതിൽ തുറന്ന് ആദ്യം എത്തിയത് മധ്യവയസ്കയായ ഒരു സ്ത്രീയാണ്.

കടുത്ത വിഷാദരോഗത്തിന് ചികിത്സ തേടുന്ന വ്യക്തി.

 

അവർ തന്റെ ഉറക്കമില്ലായ്മയെക്കുറിച്ചും ജീവിതത്തോടുള്ള മടുപ്പിനെക്കുറിച്ചും സംസാരിക്കുമ്പോഴും നതാഷയുടെ ശ്രദ്ധ ലില്ലി പറഞ്ഞ ആ പിച്ചകപ്പൂക്കളിലായിരുന്നു.

 

​നതാഷ: (അവരെ ആശ്വസിപ്പിച്ചുകൊണ്ട്) “നമുക്ക് ഈ തെറാപ്പി തുടരാം. നെഗറ്റീവ് ചിന്തകൾ വരുമ്പോൾ അതൊരു ഡയറിയിൽ എഴുതി വെക്കാൻ ശ്രമിക്കൂ…”

 

​അവൾ അവർക്ക് കൗൺസിലിംഗ് നൽകുമ്പോഴും തന്റെ സ്വന്തം മനസ്സ് ഒരു വലിയ ‘നെഗറ്റീവ് ചിന്ത’യുടെ പിടിയിലാണെന്ന് അവൾ വേദനയോടെ ഓർത്തു.

 

അടുത്തതായി വന്നത് കൗമാരക്കാരനായ ഒരു പയ്യനാണ്.

പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാത്തതിനും അമിതമായ ദേഷ്യത്തിനും മാതാപിതാക്കൾ കൊണ്ടുവന്നതാണ് അവനെ.

 

അവൻ തന്റെ മനസ്സ് തുറക്കുമ്പോൾ നതാഷയ്ക്ക് തന്റെ കൗമാരം ഓർമ്മ വന്നു.

 

മാത്യുവിനെപ്പോലെ മാന്യനായ ഒരാളെ ജീവിതപങ്കാളിയായി കിട്ടിയിട്ടും താൻ എന്തിനാണ് ഈ അഗാധമായ ഗർത്തത്തിലേക്ക് വീണുപോയതെന്ന് അവൾ ചിന്തിച്ചു.

 

 

​തുടർന്ന് വന്നത് ദാമ്പത്യപ്രശ്നങ്ങളുള്ള ഒരു ദമ്പതികളാണ്.

 

പരസ്പരമുള്ള അവിശ്വാസത്തെക്കുറിച്ച് അവർ തർക്കിക്കുമ്പോൾ നതാഷയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞുപോയി.

 

ഭർത്താവിനെ ചതിക്കുന്ന ഒരു സ്ത്രീ, മറ്റൊരു ഭർത്താവിനും ഭാര്യയ്ക്കും ഉപദേശങ്ങൾ നൽകുന്നു! ആ വൈരുദ്ധ്യം അവളെ ഉള്ളിൽനിന്നും ദഹിപ്പിച്ചു.

 

 

​ലില്ലി: (ഇടവേളയിൽ അകത്തേക്ക് വന്ന്) “ഡോക്ടർ, ലാസ്റ്റ് പേഷ്യന്റ് ആ സാമാണ്. അയാൾക്ക് ഒരു ‘എമർജൻസി കൗൺസിലിംഗ്’ വേണമെന്ന് പറയുന്നു. വല്ലാതെ ഡിസ്റ്റർബ്ഡ് ആണെന്ന് തോന്നുന്നു.”

 

​നതാഷയുടെ ഹൃദയമിടിപ്പ് ചെവിയിൽ മുഴങ്ങാൻ തുടങ്ങി. തന്റെ മനഃശാസ്ത്രപരമായ അറിവുകൾ പോലും സാമിന് മുന്നിൽ നിസ്സാരമാണെന്ന് അവൾക്കറിയാം.

 

 

​നതാഷ: (വിറയ്ക്കുന്ന ശബ്ദത്തിൽ) “ശരി… അയാളെ വിളിച്ചോളൂ…”

 

​ലില്ലി പുറത്തേക്ക് പോയി. നതാഷ തന്റെ ഡെസ്കിലെ കുറിപ്പുകൾ ക്രമീകരിച്ചു.

 

വാതിൽ പതുക്കെ തുറന്നു. സാം അകത്തേക്ക് വന്നു. ലില്ലി ഒന്ന് പുറത്തു പോയി മുന്നേ കൗൺസിലിംഗ് കഴിഞ്ഞ ഒരു പേഷ്യന്റ് നൊപ്പം..

 

​സാം അവിടെയുള്ള ആ കട്ടിലിലേക്കോ (Counseling Couch) കസേരയിലേക്കോ നോക്കിയില്ല. പകരം നതാഷയുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി.

 

​സാം: (പരിഹാസത്തോടെ) “മറ്റുള്ളവരുടെ മനസ്സ് ചികിത്സിക്കുന്ന ഡോക്ടർക്ക്, സ്വന്തം മനസ്സിന്റെ വന്യത ചികിത്സിക്കാൻ കഴിയുന്നില്ലേ? അതോ ഡോക്ടർക്കും എന്റെ ഈ ഭ്രാന്ത് ഇഷ്ടമായിത്തുടങ്ങിയോ?”

 

 

അൽപനേരം കഴിഞ്ഞു ​സാം കസേരയിൽ വന്നിരുന്നപ്പോൾ തന്നെ മുന്നേ പുറത്തുപോയിരുന്ന ലില്ലി ഒരു ഫയലുമായി അരികിൽ തന്നെ വന്നു നിൽപുണ്ടായിരുന്നു.

 

സാമിന്റെ ആ വശ്യമായ രൂപവും ഗാംഭീര്യമുള്ള ശബ്ദവും ലില്ലിയെ വല്ലാതെ ആകർഷിച്ചു കഴിഞ്ഞിരുന്നു. സാംമിന്റെ പ്രശ്നങ്ങൾ എന്തെന്ന് അറിയാനുള്ള ആകാംക്ഷ അവളുടെ മുഖത്ത് വ്യക്തം..

 

നതാഷ തന്റെ വിറയൽ പുറത്ത് കാണിക്കാതെ, ഒരു അപരിചിതനോട് എന്നപോലെ ഗൗരവത്തിൽ ചോദിച്ചു.

 

​നതാഷ: “മിസ്റ്റർ സാം, എന്താണ് നിങ്ങളുടെ ശരിക്കുമുള്ള പ്രശ്നം? എന്തിനാണ് നിങ്ങൾ കൗൺസിലിംഗ് ആഗ്രഹിക്കുന്നത്?”

 

​ലില്ലിയും ആകാംക്ഷയോടെ സാമിനെ നോക്കി.

 

സാമിന്റെ പ്രശ്നം എന്താണെന്ന് അറിയാൻ അവൾക്കും വലിയ വെമ്പലായിരുന്നു. സാം നതാഷയുടെ കണ്ണുകളിലേക്ക് തുളച്ചു നോക്കി പതുക്കെ പറഞ്ഞു തുടങ്ങി.

 

​സാം: “ഡോക്ടർ, എന്റെ പ്രശ്നം അല്പം സങ്കീർണ്ണമാണ്. എനിക്ക് ചില ‘എറോട്ടിക് ഫാന്റസികൾ’ ഉണ്ട്.

പക്ഷേ എന്റെ പാർട്ണർ അതിനൊന്നും സമ്മതിക്കുന്നില്ല. അവർക്ക് അതിൽ ഒട്ടും താല്പര്യമില്ല. ആ നിരാശ എന്നെ വല്ലാതെ അലട്ടുന്നുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *